Tuesday, December 9, 2008

പ്രണയിക്കുന്നവര്‍ എന്താണിത്ര സംസാരിക്കുന്നത് ..??

ഒരുപാടു പെരെന്നോട് ചോദിച്ചു…പറയാന്‍ മറന്ന പ്രണയത്തെ കുറിച്ച് ...എന്നും ഞാനൊരു പറയാന്‍ മറന്ന പ്രണയത്തെ കുറിച്ചോ … പ്രണയിക്കാന്‍ മറന്ന പ്രണയത്തെ കുറിച്ചൊക്കെ പറയാറുണ്ട്…ഇന്നും രാഹുല്‍ ചോദിച്ചു ആരായിരുന്നു ആ പ്രണയമെന്നു ?? രാഹുലിനെ അറിയാമല്ലോ ?നമ്മുടെ പുതിയ കഥാ നായകന്‍ …ചുരുക്കി പറഞ്ഞാല്‍ ചിന്തിക്കുന്ന മണ്ടന്‍ (അവനു ഒട്ടും ഇഷ്ടമാവില്ല ഈ പേര് )പക്ഷെ അവനെ അങ്ങനെ വിളിക്കാന്‍ ആണ് എനിക്കിഷ്ടം…ഒട്ടും അസാധാരണമല്ലാത്ത സ്വഭാവം …ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ സെയിം വേവ് ലെങ്ങ്ത് …ഇനി വായിക്കുന്നവര്‍ക്ക് ഒരു തോന്നല്‍ ഉണ്ടാവാം … മക്കളെ നിങ്ങള്‍ തമ്മില്‍ “dingolfication” അല്ലേന്നു…പ്രത്യേകിച്ച് എന്റെ കൂട്ടുകാര്‍ക്കു.. പക്ഷെ അവന്‍ എന്റെ ആത്മാര്‍ത്ഥ സുഹൃത്ത്‌ ( ആത്മാര്‍ത്ഥത ഇത്തിരി കൂടുതല്‍ ആണോന്നു വരെ എനിക്ക് സംശയം ) എന്റെ ബ്ലോഗിങ്ങ് ഗുരു !!എന്റെ പൊട്ടത്തരങ്ങള്‍ വായിക്കുന്ന ഏക വ്യക്തി …(അവന്‍ ഒന്ന് അഹങ്കരിചോട്ടെ ..)

ഇനി മിക്കവാറും അവന്‍ എനിക്കെതിരെ കേസ് കൊടുക്കും അവന്റെ അനുവാദമില്ലാതെ അവന്റെ പേര് പരാമര്‍ശിച്ചതിനു …(പുള്ളിക്കാരന്‍ ഒരു കൊച്ചു വക്കീലാണേ ..)പക്ഷെ എന്തോ ?ഇപ്പോള്‍ എന്റെ മുന്നിലുടെ കടന്നു പോകുന്ന ജീവിതം അവന്റെതാണ് …ആ ജീവിതത്തിലേക്ക് എത്തിനോക്കിയെന്നു മാത്രം …

അയ്യോ !! പറഞ്ഞു വന്ന കാര്യത്തില്‍ നിന്ന് വഴിമാറി പോയി …പറയാന്‍ മറന്ന പ്രണയം ആയിരുന്നല്ലോ നമ്മുടെ ടോപ്പിക്ക് …അങ്ങനെ ഒരു പ്രണയം .. ഉണ്ടാവാം ?? ഉണ്ടാവാതിരിക്കാം ??…അറിയില്ല …അതിനെയൊക്കെ പ്രണയമെന്നു വിളിക്കാമോ എന്ന് പോലും അറിയില്ല …ഇത് വായിക്കുന്നവര്‍ വിചാരിക്കും ഇവളെന്താ പ്രണയിക്കാനാണോ ജീവിക്കുന്നതെന്ന് …എന്റെ പ്രായമതല്ലേ മാഷെ ??…ഞാനിത്തിരി അര്‍മാദിക്കട്ടെ..! അപ്പോള്‍ പ്രണയം ..ഇപ്പോള്‍ തിരിച്ചറിയുന്നു അതൊന്നും പ്രണയമായിരുന്നില്ല … ഓരോ തോന്നലുകള്‍ ..


പ്രണയം ഒരു തോന്നല്‍ അല്ല …അത് വേറെ എന്തോ ആണ് …എനിക്കതിനെ കുറിച്ചറിയില്ല ..ഇപ്പോഴും അന്വേഷണത്തില്‍ ആണ് …ഞാന്‍ ഇപ്പോഴും ആലോചിക്കും ഈ പ്രണയിക്കുന്നവര്‍ തമ്മില്‍ എന്താണിത്ര സംസാരിക്കുന്നത് എന്ന് …ഈ ചോദ്യം ഞാന്‍ ഒരുപാടു പേരോട് ചോദിച്ചു …ഉത്തരങ്ങള്‍ രസകരമായിരുന്നു …ഓരോരുത്തരുടെയും ഉത്തരങ്ങള്‍ ഞാന്‍ ചുവടെ ചേര്‍ക്കുന്നു …

സ്വര്‍ണിം പ്രഭാത്:അവര്‍ സംസാരിക്കുന്നതില്‍ അല്ല കാര്യം.. അവര്‍ ഒന്നിച്ചു സമയം ചിലവഴിക്കുന്നതില്‍ സന്തോഷിക്കുന്നു …
രാഹുല്‍ വിജയന്‍ :പരസപരം എല്ലാ സങ്കടങ്ങളും പങ്കുവയ്ക്കുന്നു …
രാഹുല്‍ ശങ്കര്‍ :അവര്‍ പരസ്പരം ഉമ്മ ചോദിക്കുകയും കൊടുക്കുകയും ചെയ്യുന്നു.. പിന്നെ മഴപെയ്തോ ?വ്വെയില്‍ മരിയോ എന്നൊക്കെ അന്വേഷിക്കും …
സുജിത് വി . എസ :നീ ആരെങ്കിലുമായി പ്രേമിച്ചു നോക്ക് അപ്പോള്‍ മനസിലാക്കാം …
സ്വാതി :എനിക്കും അറിയണം എന്നുണ്ട് എന്താണ് അവര്‍ ഇത്ര സംസരിക്കുന്നത് ??

ഈ ഉത്തരങ്ങല്‍ക്കൊടുവില്‍ ഞാനൊരു തീരുമാനത്തില്‍ എത്തി …ഓരോരുത്തരുടെ പ്രണയം അവരവരുടെ സ്വഭാവം ആണ് ..അപ്പോള്‍ നിങ്ങള്‍ക്കെന്തു തോന്നുന്നു ഈ പ്രണയിക്കുന്നവര്‍ എന്താണിത്ര നേരം സംസാരിക്കുന്നത് ….???

9 comments:

S V S said...

inum aval ennodu chothichuuu... enthayirikum avar samsaarikunnathu ennu....Ithokke thanne ennu parayanam ennundayirunnu...pakshe enthu karanam kondano aavo... njan paranjilllaa athu...aval thaniye manasilaakkunathalle nalathu....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹൊ ഈ പണ്ടാരം ഒന്നു വായിച്ചെടുക്കാന്‍ ഉള്ള പാട്‌
മലയാളത്തിലെഴുതരുതോ കൊച്ചിന്‌
അല്ലെങ്കില്‍ ഇംഗ്ലീഷില്‍ എഴുത്‌

ഏതായാം തലക്കെട്ടിനനുസരിച്ച്‌ ഉത്തരം പറയാം

പ്രണയിക്കുന്നവര്‍ ഒന്നും പറയില്ല

കാമിക്കുന്നവര്‍ ധാരാളം പറയും

പ്രണയിക്കുനവരോട്‌ വല്ലതും പറയണം എന്നു തോന്നുമ്പോള്‍ തന്നെ എല്ലാം മറന്നു പോകും അല്ലെകില്‍ മുട്ടിടിക്കും , പിന്നെ വിയര്‍ക്കും
അവസാന്‍ ഒന്നും പറയാതെ പോകും

അദ്ദന്നെ

anamika said...

@ indian heritage
മലയാളത്തില്‍ എഴുതുന്നതാണ്...

അപ്പൊ കാശും കളഞ്ഞു ഫോണ ചെയ്തു പിള്ളേര് പ്രേമിക്കുന്നതൊക്കെ വെറുതെയാനല്ലേ!!!
അപ്പോള്‍ എന്തിനെ നമുക്ക് പ്രണയം എന്ന് വിളിക്കാം??

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പൊ കാര്യം മനസിലായി അല്ലെ ? :)

anamika said...

@indian heritage
മനസ്സിലായി വരുന്നു.. അപ്പോള്‍ പ്രണയം ഒരു അവസ്ഥയാണ്... സംസാരിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥ അല്ലെ??

മണ്ടൂസന്‍ said...

അല്ല നിനക്കപ്പോ കാര്യം നന്നായി മനസ്സിലായി. ഇനി എന്റെ സ്വഭാവം നോക്കണോ എങ്ങനാ ന്ന്?

പത്രക്കാരന്‍ said...

കുറെ കാലമായിട്ടുള്ള എന്‍റെയും സംശയമാണിത്..
ഇവന്മാര്‍കെന്താ ഇതിനും മാത്രം കുശുകുശുക്കാന്‍ ഉള്ളതെന്ന്..
വൈകീട്ട് 5 മണി വരെ കോളേജില്‍ ഇരുന്നു സൊള്ളിയ ശേഷം പിന്നേം കാണാം 6 മണി തൊട്ട് പുലര്‍ച്ച വരെ ഫോണ്‍ ഇന്‍ പ്രോഗ്രാം ...
എത്രയൊക്കെ ചെവിയോര്‍ത്താലും മുക്കലും മൂളലും മാത്രേ കേള്‍ക്കൂ എന്ന് മാത്രം !!!

പിന്നെ കിട്ടാത്ത മുന്തിരിക്ക് നല്ല പുളി ആണെന്നങ്ങു മനസ്സില്‍ ഉറപ്പിനു നമ്മള്‍ നമ്മുടെ പാട്ടിനു പോകും

അന്ന്യൻ said...

പ്രണയിക്കുന്നവർ എന്താണിത്ര നേരം സംസാരിക്കുന്നതെന്നു ചോദിച്ചാൽ വ്യക്തമായൊരു ഉത്തരം അറിയില്ല, പക്ഷേ പ്രേമിച്ചിറ്റുമുണ്ട്, ഒരുപാട് നേരം സംസാരിച്ചിറ്റുമുണ്ട്. ഒരുപക്ഷേ സംസാരിക്കുന്നതിൽ അല്ല, ഒന്നിച്ചു സമയം ചിലവഴിക്കുന്നതിനു വേണ്ടിയാകാം, അതെന്തിനാണെന്നു ചോദിച്ചാൽ അറിയില്ല…
പിന്നെ, “പ്രണയിക്കുനവരോട് വല്ലതും പറയണം എന്നു തോന്നുമ്പോൾ തന്നെ എല്ലാം മറന്നു പോകും അല്ലെകിൽ മുട്ടിടിക്കും , പിന്നെ വിയർക്കും
അവസാനം ഒന്നും പറയാതെ പോകും“ ഈ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. കാലം ഒത്തിരി മാറിപ്പോയില്ലേ അതുകൊണ്ടാകും.

Mohiyudheen MP said...

I READ , I HATE LOVE, SO I HAVE NO COMMENTS IN IT...