
ഒരു 2 വര്‍ഷം മുമ്പത്തെ കഥയാണ്...
കോളേജില്‍ ആര്‍ട്ട് ഫെസ്റ്റിന്റെ തിരക്കിലാണ് എല്ലാവരും... ഇപ്പ്രാവശ്യം ഞങ്ങളുടെ ക്ലാസ്സിന്റെ വക ഗ്രൂപ്പ് ഡാന്‍സ് പ്ലാന്‍ ചെയ്തിട്ടുണ്ട്... ആളെ തികയാത്തത് കൊണ്ട് ഞാനും ആ കൊടുംകൈക്ക് മുതിര്‍ന്നു... ഇതിനിടയില്‍ എന്റെ ഒരു കൂടുകാരിക്ക് ചെറിയതോതില്‍ പ്രണയം മോട്ടിട്ടിട്ടുണ്ട് ...
കാമുകന്‍ മിക്കവാറും ഞങ്ങളുടെ ക്ലാസ്സ് റൂമിന്റെ വാതിലില്‍ കാണും... പുള്ളിക്കാരി തട്ടത്തിന്റെ ഇടയിലൂടെ കാമുകനെ ഇടയ്ക്കിടെ ഒളി കണ്ണിട്ടു നോക്കും... കാമുകന് മനസിലായി പുള്ളിക്കാരിക്ക് കലശലായ പ്രേമം തുടങ്ങിയിട്ടുണ്ടെന്നു... പറയാനുള്ള മടിയാനെന്നും... ആളൊരു കൊച്ചു സുന്ദരിയാനെന്നാണ് പുള്ളിക്കാരിയുടെ വിചാരം... അത് കൊണ്ട് തന്നെ എവിടെ തനിച്ചു പോകാനും പേടിയാണ്... ആരേലും എപ്പോഴും കൂടെ വേണം (ഇത് 2
വര്‍ഷം മുന്നിലത്തെ കഥ... ഇന്ന് കഥ മാറി.. ഇപ്പോള്‍ കാമുകനേം കാമുകിയേം... ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ നിന്ന് പൊക്കലാണ് ടീച്ചര്‍ മാരുടെ പ്രധാന ജോലി )തിരക്കുകളില്‍ പെട്ട് ... ഞാനും പലതും മറക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു... ഒരു പാട് തവണ ഞങ്ങളുടെ സൗഹൃദം പ്രണയമാണെന്ന് അവന്‍ വാദിച്ചു... ഒരിക്കലും ആവില്ല ... എനിക്കോ പ്രണയം?? ഞാന്‍ സമ്മതിച്ചു കൊടുത്തില്ല... അതും ഇതുവരെ കാണാത്ത ഒരാളെ...ഞാന്‍ അവനെ കണ്ടിട്ടില്ല... പിന്നെ ഞാന്‍ എങ്ങനെ പ്രണയിക്കും.. പക്ഷെ നമ്മള്‍ ഈ സംസാരിക്കുന്നതു തന്നെയാണ് പ്രണയിക്കുന്നവരും സംസാരിക്കുന്നതു എന്ന് അവന്‍ പറഞ്ഞു കൊണ്ടേ ഇരുന്നു.... ഞാന്‍ അവനെ അവഗണിച്ചു തുടങ്ങി... തീരെ മിണ്ടാതെ ആയി... ഒരു പ്രാവശ്യം ചാറ്റ് ചെയ്തു എന്ന് വച്ച് അവനെ അങ്ങ് കേറി പ്രേമിക്കാന്‍ പറ്റുമോ?? ഞാന്‍ എന്നോട് തന്നെ പല തവണ ചോദിച്ച ചോദ്യമാണ്...
അങ്ങനെ തിരക്കുകളില്‍ ഞാന്‍ അവനെ മറക്കാന്‍ ശ്രമിച്ചു... പക്ഷെ അപ്പോഴേക്കും അവന്‍ എന്റെ ആരോക്കയോ ആയി കഴിഞ്ഞിരുന്നു... പക്ഷെ പ്രേമം!! അത് നമുക്ക് പറ്റിയ പണിയല്ല അത് കൊണ്ട് തന്നെ മെല്ലെ അവനെ മറക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു... എന്റെ തട്ടക്കാരി കൂട്ടുകാരി പക്ഷെ പിന്മാറുന്ന ലക്ഷണം കാണുന്നില്ല... എനിക്ക് തോന്നാത്തത് നിനക്കും തോന്നേണ്ട എന്ന് വിചാരിചിട്ടാവാം... അവളെ പിന്മാറ്റാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു കൊണ്ടിരുന്നു... ഇതൊന്നും നടക്കില്ല അവന്‍ നിന്നെ ചതിക്കും... നിന്റെ വീട്ടില്‍ അറിഞ്ഞാല്‍ അതിലും പ്രശ്നമാവും... രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഭക്ഷണത്തിന് ശേഷം ഓരോ ഡോസ് ഉപദേശം ഞാന്‍ കൊടുത്തു കൊണ്ടേ ഇരുന്നു... പക്ഷെ അവളില്‍ ഒരു ഇളക്കവും കാണുന്നില്ല... അവള്‍ തട്ടത്തിന്റെ ഇടയിലൂടെ അവനെ നോക്കി കൊണ്ടേ ഇരുന്നു...
ഡാന്‍സ് പ്രാക്ടീസ് പൊടി പൊടിക്കുകയാണ്... jhoom barabar jhoom barabar jhoom...
എല്ലാവരും താളത്തിനൊത്ത്ചുവടുകള്‍ വച്ച് കൊണ്ടേ ഇരുന്നു... പക്ഷെ അതിനിടയ്ക്ക് ഒരാളുടെ താളം മാത്രം പോകുന്നു... അത് മറ്റാരുമല്ല ഞാന്‍ ആയിരുന്നു... ഡാന്‍സ് പഠിപ്പിക്കാന്‍ നിന്ന കൂടുകാരി എന്നെ രൂക്ഷമായി നോക്കി... ഡാന്‍സ് പ്രാക്ടീസ് മതിയാകി എല്ലാവരും അവരവരുടെ ജോലിയില്‍ മുഴുകി.. എന്റെ തട്ടകാരി കൂടുകാരി അവളുടെ കാമുകന്‍ വരുന്നതും കാത്തിരുന്നു... അവളുടെ സാന്നിധ്യം അരോചകമായി എനിക്ക് തോന്നി... ഇവിടെ ആദ്യമായി മനസ്സില്‍ തോന്നിയ പ്രണയത്തെ ഞാന്‍ മറക്കാന്‍ ശ്രമിക്കുമ്പോള്‍ അവള്‍ അടുത്തിരുന്നു പ്രണയത്തെ കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്നു... അവളെ കാണാന്‍ അവന്‍ വന്നപ്പോള്‍ ... എന്നെ കാണാനും ആരെങ്കിലും വരന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോയി....അങ്ങനെ തോന്നാന്‍ പാടില്ല... മനസ്സ് തിരിച്ചു വിട്ടേ
മതിയാകു ... അതിനോരു വഴിയെ ഉള്ളു... പാട്ട് കേള്‍ക്കാം... തട്ടകാരി കൂടുകാരിയുടെ ഐ പോഡ് തന്നെ ശരണം... മെല്ലെ അവളുടെ കൈയ്യില് നിന്ന് ഐ പോഡ് വാങ്ങി... ദൂരെ മാറി ഇരുന്നു... പെട്ടന്ന് നരേഷ് െഎയ്യര്‍ ചെവിയില്‍ ഇരുന്നു പാടി..ഹായ് മാലിനി .. ഐ അം കൃഷ്ണന്‍.. നാന്‍ ഇതു സോല്ലിയെ ആകണം നീ അവളോ അഴക്...
മുന്‍ ദിനം പാര്‍ത്തേനേ...പാര്‍ത്തതും തോട്രേനെ...
സല്ലടായ് കണ്ണാകെ നെഞ്ഞവും പുണ്ണാണതേ....
ദൈവമേ ഈ പാട്ട് കേട്ടതും... എന്റെ എല്ലാ നിയന്ത്രണവും പോയി... എന്റെ ഉള്ളില്ലേ പ്രണയം... വേവാന്‍ തുടങ്ങി എന്ന് വേണം പറയാന്‍ ... ഇരുന്നാല്‍ ഇരുപ്പുറയ്ക്കുന്നില്ല... നിന്നാല്‍ നില്‍പ്പുറയ്ക്കുന്നില്ല... എന്നെ കൊണ്ട് ഒന്നിനും പറ്റുന്നില്ല... ഒരു പാട്ടിനു എന്റെ മനസ്സ് മാറ്റാന്‍ ഉള്ള കഴിവുണ്ടെന്ന് ഞാന്‍ അന്നാണ് അറിഞ്ഞത്...ഇത്രയും മൃദുല ഹ്രദയ ആണോ ഞാന്‍?? ....ഒരു പാട്ടിനു എന്റെ തീരുമാനം മാറ്റാന്‍ ഉള്ള കഴിവുണ്ടോ... അങ്ങനെ രണ്ടും കല്‍പ്പിച്ചു ഞാന്‍ തിരിച്ചു വന്നു...
ഫോണില്‍ നോക്കിക്കൊണ്ട് തന്നെ ഞാന്‍ ഇരുന്നു... വേറെ ആരുടേയും ഫോണ്‍ ഞാന്‍ എടുത്തില്ല... അവന്‍ വിളിക്കുമ്പോള്‍ ബിസി ആവരുത് എന്ന് കരുതി...എങ്ങോട്ടും പോകാതെ ഫോണില്‍ മാത്രം നോക്കി ഞാന്‍ ഇരുന്നു... ഓരോ പ്രാവശ്യം ഫോണ്‍ റിംഗ് ചെയ്യുമ്പോഴും... അവനായിരിക്കണേ എന്ന് കരുതിയാണ് ഫോണ്‍ എടുത്തത്....സമയം പോയി കൊണ്ടേ ഇരുന്നു... അവന്‍ വിളിക്കുന്നില്ല...
മെല്ലെ ജി മെയില്‍ കയറി നോക്കി... അവനെ കാണാന്‍ ഇല്ല... ഇനി അവന്‍ വിളിക്കില്ലേ...
ഞാന്‍ പ്രണയം തിരിച്ചറിയാന്‍ വൈകി പോയോ...
അങ്ങോട്ട് വിളിക്കാന്‍ ഒരു പാട് തവണ കൈ ഫോണില്‍ ചെന്നപ്പോഴും ഞാന്‍ എന്നെ നിയന്ത്രിച്ചു...
അവന്‍ വിളിക്കും... എന്റെ മനസ്സ് പറഞ്ഞു...
ഒരുപാട് നേരത്തിനു ശേഷം അവന്‍ വിളിച്ചു...
എനിക്കൊന്നും കേള്‍ക്കുണ്ടായിരുന്നില്ല... എന്റെ ചെവിയില്‍ നരേഷ് െഎയ്യര്‍ പാടി കൊണ്ടേ ഇരുന്നു...
മുന്‍ ദിനം പാര്‍ത്തേനേ...
പാര്‍ത്തതും തോട്രേനെ...
സല്ലടായ് കണ്ണാകെ നെഞ്ഞവും പുണ്ണാണതേ....