
പേന തെളിയാതെ വന്നപ്പോള്‍ എഴുതി നോക്കാന്‍ ഒരു പേപ്പര്‍ കീറി എടുത്തു... ഒരു പാട് നേരം കുത്തിവരച്ചിട്ടും പേന തെളിയുന്നില്ല... കമ്പനിയുടെ പേര് വ്യക്തമല്ലാത്ത ഒരു പേന... ദുബായില്‍ നിന്ന് വന്ന ഒരു സുഹൃത്ത് കൊണ്ട് തന്നതാണ്... അത് കൊണ്ടാവാം മലയാളം എഴുതാന്‍ അതിനൊരു അമാന്തം... ആ പേപ്പര്‍ തിരിച്ചു നോക്കിയപ്പോള്‍ "യുവപ്രഭാത് വായനശാല വായനാവാരം ആചരിക്കുന്നു"... വ്യ്കിട്ടു വായനശാലയില്‍ പോകണമെന്ന് കരുതി... മഴ അതിനെ തടസ്സപ്പെടുത്തി.. അതൊരു കാരണം മാത്രമായിരുന്നു... പോകാമായിരുന്നു എന്ന് പിന്നെ തോന്നി... മഴ ഉള്ളത് കൊണ്ട് വേഗം ഇരുട്ടവും.. പിന്നെ തനിച്ചു പാടത്തുടെ വരണം... പക്ഷെ പണ്ട് ഞാന്‍ ഇങ്ങനെ ഒരു കാരണങ്ങളും ഉണ്ടാക്കാറില്ലായിരുന്നു പോകാതിരിക്കാന്‍ വേണ്ടി..
എല്ലാ വെള്ളിയാഴ്ചയും ൈവകിട്ട് അതൊരു പതിവായിരുന്നു... വായനശാലയിലെ ഷെല്‍ഫിലെ ഒരു വിധം എല്ലാ ബുക്കും എനിക്ക് പരിചിതമായിരുന്നു... ആ സമയത്തായിരുന്നു അയല്‍ക്കാരും, മയ്യഴിപുഴയുടെ തീരത്തും, ഖസാക്കിന്‍റെ ഇതിഹാസവുമൊക്കെ വായിച്ചിരുന്നത്... ഖസാകിന്റെ ഇതിഹാസം വായിച്ച ശേഷം ഓ.വി യോടുള്ള ആരാധന കലശല്‍ ആയിരുന്നു.. പക്ഷെ എന്നും എന്‍റെ ആരാധനപാത്രം എം.ടി യാണ്... പിന്നീട് ഓ.വിയുടെതായി വായിച്ചതു ധ൪മ്മപുരാണമായിരുന്നു...ആദ്യ പേജ് വായിച്ചതും അമ്പരന്നു പോയി... എന്‍റെ പ്രായത്തിനു അത് വായിക്കാനുള്ള പക്വത ആയിട്ടില്ലെന്ന് തോന്നി... വായിക്കാനും അറിയാനും അന്നൊരു ആവേശമായിരുന്നു...പുനത്തിലിന്റെ "മരുന്ന്" വായിച്ച ശേഷമാണു ഞാന്‍ ആ സത്യം തന്നെ തിരിച്ചറിഞ്ഞത് മൃഗങ്ങള്‍ക്ക് അവര്‍ക്കുണ്ടാകാന്‍ പോകുന്ന അസുഖങ്ങളെ കുറിച്ച് ഒരു മുന്‍ ധാരണ ഉണ്ട്... വയറു വേദന എടുക്കുന്നു എന്ന് തോന്നുമ്പോഴാണ് പൂച്ചകള്‍ പച്ചിലകള്‍ തിന്നരു...അതോടെ ആ അസ്വസ്ഥതയും പോകും...ഞാന്‍ അതിനു മുന്പ് ആലോചിച്ചിരുന്നു എന്‍റെ കിങ്ങിണി എന്തിനാന്നു പച്ചിലകള്‍ തിന്നുന്നത് എന്ന് (കിങ്ങിണി എന്‍റെ പൂച്ചയാണ്..)
ഇന്നിപ്പോള്‍ ഒന്നിനും സമയമില്ല... സമയം ഞാന്‍ ഉണ്ടാക്കുന്നതില്ല എന്നതാണ് സത്യം...ഇപ്പോള്‍ ആകെ വായിക്കുന്നത് ഫോണില്‍ വരുന്ന മെസ്സേജുകള്‍ മാത്രമാണ്... പലപ്പോഴും ഇന്ന് മലയാളം തന്നെ എന്ഗ്ലിഷിലാണ് എഴുതാറ്.. ൈവശാഖിേനാട് മെസ്സേജ് ചെയ്യുമ്പോള്‍ മാത്രമാണ് പലപ്പോഴും മലയാളത്തിന്‍റെ പ്രസരം കൂടാറു... അര്‍ത്ഥ ശൂന്യമായ കുറെ വാക്കുകള്‍ കൊണ്ടൊരു യുദ്ധം... രണ്ടു പേരുടെയും പദ സമ്പത്തുകള്‍ തെളിയിക്കാനുള്ള ബദ്ധപ്പാടിലായിരിക്കും... ഈ ഇടയ്ക്ക് "comfortable" എന്ന വാക്കിന്‍റെ മലയാളത്തിനായി ഞാന്‍ ഒരുപാടു ആലോചിച്ചിരുന്നു എന്നോട് തന്നെ ലജ്ജ തോന്നി എനിക്ക്... വായിക്കുന്ന കൂട്ടുകാരും വിരളമാണ് .... എല്ലാവരും "harry potter","twilight"വായിക്കുന്നവര്‍ ആണ്... അതും ഞങ്ങള്‍ മോഡേണ്‍ ആണെന്ന് കാണിക്കാന്‍ വേണ്ടി മാത്രം... എനിക്ക് മലയാളത്തോടാണ് ബ്രഹ്മം... പിന്നെ ആകെ ഉള്ളത് സുജിതാണ്... പക്ഷെ ഞങ്ങള്‍ രണ്ടുപേരുടെയും എഴുത്തിനോടുള്ള സമീപനം വ്യത്യസ്തമാണ്... വല്ലാത്ത കാല്പനികത ഇഷ്ടപെടുന്ന ടൈപ്പ് ആണ് അവന്‍... പക്ഷെ ഞാന്‍ ബഷീറിന്‍റെ സൈഡ് ആണ്... നമ്മുടെ പദ സമ്പത്ത് തെളിയിക്കാന്‍ ഉള്ളതാവരുത് എഴുത്ത്.. നമ്മുടെ ആശയം ലളിതമായി മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടതാണ് എഴുത്ത്... "അര്‍ക്കന്‍ തന്‍റെ രേശ്മികളാല്‍ ഭൂമിയെ തഴുകിയപ്പോള്‍ ഞാന്‍ എന്‍റെ കണ്പോളകള്‍ പതിയെ തുറന്നു" എന്ന് അവന്‍ എഴുതുമ്പോള്‍ "പതിവ് പോലെ ഇന്നും ഞാന്‍ എണീറ്റു..." എന്ന് ഞാന്‍ എഴുതും... കാര്യം ഒന്നാണ് പക്ഷെ അവതരണം രണ്ടാണ്... പക്ഷെ മുഖ്യം വായന ആണ് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ
വായിച്ചാലും വളരും
വായിച്ചില്ലെലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലേല്‍ വളയും