Tuesday, March 13, 2012

എനിക്ക് പറയാന്‍ ഉള്ളത്

ഇനി എന്റെ അവസരം … ഒന്ന് ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല ഇട്ടു തിരിച്ചു വന്നപ്പോള്‍ ഇവിടെ കാണുന്നത് … എല്ലാരും കൂടെ എന്റെ നെഞ്ചത്ത് പൊങ്കാല ഇട്ടേക്കുന്നതാണ് … ആദ്യം മറുപടി എഴുതണ്ട എന്നാണ് കരുതിയത്‌... അത് വിരോധവും ദേഷ്യവും ഒന്നും തോന്നിയിട്ടല്ല …തൂപ്പുകാരെല്ലാം കൂടെ തൂത്തു തുടങ്ങിയതല്ലേ ഉള്ളു …അപ്പൊ നല്ലോണം തൂക്കട്ടെ എന്ന് കരുതി … അവസാനം തൊഴിലുറപ്പ് പദ്ധതിക്കാരെ പോലെ പാതികിട്ടു പോകരുത് …ഈ സംരഭം സത്യത്തില്‍ എനിക്കിഷ്ടപെട്ടു... ആരെയും വ്യക്തി പരമായി ആക്രമിക്കാന്‍ അല്ല എന്ന് തൂപ്പുകാരി തുറന്നു പറഞ്ഞത് നന്നായി... അത് കൊണ്ട് തന്നെ ആര്‍ക്കും അക്രമിക്കപ്പെട്ടതായി തോന്നിയില്ല...

ഇനി പറയാന്‍ വന്ന കാര്യം... തൂപ്പുകാര്‍ എല്ലാരും കൂടെ ബൂലോകം വൃത്തിയാക്കാന്‍ ഒരുമ്പിട്ടു ഇറങ്ങിയപ്പോള്‍ എന്റെ ബ്ലോഗില്‍ നിന്ന് തുടങ്ങിയതില്‍ ആദ്യം തന്നെ നന്ദി പറഞ്ഞുകൊള്ളട്ടെ...ഇത്രയും വിവാദമുണ്ടാക്കി എന്നെ ഫേമസ് ആകിയതില്‍ നന്ദിയുണ്ട് ... ഇതിനു ശേഷം ബ്ലോഗ്ഗില്‍ ആളുകളുടെ തള്ളികയറ്റം ഉണ്ടായതില്‍ അതിയായ സന്തോഷം ഉണ്ട്... ആളും കമന്റും ഇല്ലാതെ പലരും ബ്ലോഗിങ്ങ് നിര്‍ത്തി അനോണിയായി പുതിയ ബ്ലോഗ്‌ തുടങ്ങുന്ന ഈ അവസരത്തില്‍ ചിലവില്ലാതെ കുറെ ഫോളോവേര്സിനെ ഒപ്പിച്ചു തന്ന തൂപ്പുകരോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല

ഇനി തൂപ്പുകാരോട്...

എന്റെ പൊട്ടത്തരങ്ങള്‍ എന്ന ബ്ലോഗ്ഗെഴുതുന്ന അനാമികയിലാണു ഈ അസുഖം ആദ്യം കണ്ടത്. ബന്ധു വീട്ടില്‍ പോയപ്പോള്‍ വയറിളക്കം പിടിച്ച കഥ പൊടിപ്പും തൊങ്ങലും വച്ചു നോട്ടീസടിച്ചപ്പോള്‍ ആരാധകര്‍ അതുവരെയില്ലാത്ത ആവേശത്തോടെ തള്ളികയറി. ഒരുപാടു നല്ല രചനകള്‍ ആ ബ്ലോഗ്ഗില്‍ ഉണ്ടെങ്കിലും അതിനൊന്നും കിട്ടാത്ത വായനക്കാരും, പ്രോത്സാഹനവുമായിരുന്നു ഈ വയറിളക്കത്തിന് കിട്ടിയത്..

ഇത്രയും എഴുതിയത് കൊണ്ട് പറയുന്നു .. ഞാന്‍ എഴുതാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി .. എഴുതാന്‍ ഉണ്ടായ സാഹചര്യവും ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു... എന്റെ പോസ്റ്റില്‍ മഹത് വചനങ്ങള്‍ ആണ് എഴുതുന്നത്‌ എന്ന് ഒരിക്കലും ഞാന്‍ അവകാശപെട്ടിട്ടില്ല ... ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ... വെറും പൊട്ടത്തരങ്ങള്‍ മാത്രം... എന്റെ ചുറ്റും കാണുന്ന സംഭവങ്ങളും ഞാന്‍ അനുഭവിച്ചിട്ടുള്ളതുമായ അവസ്ഥകളും മാത്രമാണ് കുറെ അക്ഷരത്തെറ്റുകളിലൂടെ ഞാന്‍ എഴുതിയിരിക്കുന്നത്... ഞാന്‍ പാവം ഡി.പി.ഇ.പി ആയതു കൊണ്ട് തന്നെ വൃത്തം, ഉപമ, ഉല്‍പ്രേക്ഷ, സമാസം, വെപ്രാളം തുടങ്ങിയവ ഒന്നും സ്കൂളില്‍ പഠിപ്പിച്ചിട്ടില്ല.. അറിയത്തുമില്ല... അതും ഞാന്‍ ഒരു പോസ്റ്റില്‍ എടുത്തു പറഞ്ഞിട്ടുണ്ട് ...

വായിക്കാറുണ്ട്...അതും ബാലഭൂമിയും ബാലമംഗളവും പൂമ്പാറ്റയും ബോബനും മോളിയും ഒക്കെയാ ... ചിലപ്പോള്‍ പേരെടുത്ത കുറെ നോവലുകള്‍ നിങ്ങള്‍ പറഞ്ഞാല്‍ അതൊന്നും ഞാന്‍ വായിച്ചിട്ടുണ്ടാവില്ല...

ഞാന്‍ നന്നായി എഴുതിയിരുന്നു എന്ന് പറഞ്ഞ തൂപ്പുകാരാരും ഇതുവരെ ആ നല്ല പോസ്റ്റിനു ഒരു അഭിപ്രായമോ നന്നായി എന്നൊരു വാക്കോ എന്നോട് പറഞ്ഞിട്ടില്ല... ഇന്നും ഒരു കമന്റ്‌ പോലും കിട്ടാതെ എന്റെ പല പോസ്റ്റുകളും കിടപ്പുണ്ട്... കമന്റിനു വേണ്ടി ആണോ എഴുതുന്നത്‌ എന്ന് ചോദിച്ചാല്‍ അതേ!!... എന്ന് ഞാന്‍ തറപ്പിച്ചു പറയും... ആളും പേരും കാണാതെ കിടക്കുന്ന എന്റെ നല്ല പോസ്റ്റുകള്‍ എന്ന് നിങ്ങള്‍ പരാമര്‍ശിച്ച എന്റെ പോസ്റ്റ്‌കളെക്കാള്‍ എനിക്ക് പ്രിയപെട്ടവ നാലാള് വായിച്ച എന്റെ പോസ്റ്റ്‌ ആണ്.. ആദ്യമായി ഒരു പോസ്റ്റ്‌ ഇടുമ്പോഴും അതില്‍ നാലാള്‍ കമന്റ്‌ ഇടുമ്പോഴും സന്തോഷിക്കാത്തവര്‍ ആരും ഇല്ല..

ഇനി എഴുതിയ വിഷയം ആണ് ബൂലോകത്തിന്റെ സഭ്യതക്ക് എതിരെ എന്ന് പറഞ്ഞതിനാല്‍ ഞാന്‍ ഒന്ന് ചോദിച്ചുകൊള്ളട്ടെ... ഓ.വി. വിജയന്‍റെ ധര്‍മപുരാണം നോവലിന്റെ തുടക്കം "പ്രജാപതിക്ക് തൂറാന്‍ മുട്ടി "എന്നാണു ഇത് തൂപ്പുക്കാരി കണ്ടില്ലേ എന്തോ?? ഓ.വി.വിജയനുമായി എന്നെ താരതമ്യം ചെയ്തതില്‍ പുള്ളിക്കാരന്‍ എന്നോട് ക്ഷമിക്കട്ടെ... അപ്പോള്‍ പറഞ്ഞു വന്നത്... വയറിളക്കം, ശര്ധില്‍, ക്രിമികിടി തുടങ്ങിയവ മനുഷ്യ സഹജമായ അവസ്ഥകള്‍ ആയതുകൊണ്ട് അതെടുത്തഴുതിയതില്‍ ഞാന്‍ ഒരിക്കലും ഖേദിക്കുന്നില്ല.... ഞാന്‍ എഴുതിയത് മഹത്തായ കാര്യങ്ങള്‍ ആണെന്ന് അവകാശപെടുന്നുമില്ല...

തൂപ്പുകാരന്‍ ആരായാലും ഈ പോസ്റ്റ്‌ ഇട്ടതില്‍ എനിക്കൊട്ടും വിഷമം തോന്നിയിരുന്നില്ല... എന്നാല്‍ എന്റെ പോസ്റ്റില്‍ കമന്റ്‌ ഇട്ടു എന്ന ഒരേ കാരണത്താല്‍ ഒരുപാടു പേരെ അപമാനിച്ചതില്‍ സങ്കടം ഉണ്ട്... അത് അവര്‍ എന്നോട് തുറന്നു പറയുകയും ചെയ്തു ...പെണ്ണായത് കൊണ്ട് പ്രതികരിക്കില്ല എന്ന് തോന്നിയത് കൊണ്ടാവാം തൂപ്പുകാര്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ എന്റെ ബ്ലോഗ്‌ തന്നെ തിരഞ്ഞെടുത്തത്... എന്നാല്‍ ഒരു സ്ത്രീ എന്ന ചട്ടകൂടില്‍ ഒതുങ്ങി നില്ക്കാന്‍ ഞാന്‍ തയ്യാറല്ല... ഇത് ആരാണെന്നു അറിയേണ്ടത് എന്റെ ആവശ്യം കൂടി ആയിരുന്നു... അതെനിക്ക് മനസിലാവുകയും ചെയ്തു... തെളിവ് മാത്രമായിരുന്നു ആവശ്യം... കൊച്ചിലെ ജേര്‍ണലിസ്റ്റ് ആവണം എന്നതായിരുന്നു ആഗ്രഹം... ആ വൈഭവം ഞാന്‍ ഉപയോഗപെടുത്തി എന്ന് തന്നെ പറയാം.. പക്ഷെ ഞാന്‍ ആ ചാറ്റ് എന്റെ സഹോദരതുല്യനായ സുഹൃത്തിന് കാണിച്ചു കൊടുത്തത്.. അത് പോസ്റ്റ്‌ ചെയ്യാനോ അതില്‍ വിവാദം ഉണ്ടാക്കാനോ ആയിരുന്നില്ല... ഇത്രയൊക്കെ സംഭവിച്ചതില്‍ വിഷമം ഉണ്ട്...മുന്‍ മന്ത്രി ബാലകൃഷ്ണ പിള്ള ജയിലില്‍ ഫോണ്‍ ഉപയോഗിച്ചത് കണ്ടു പിടിക്കാന്‍ രഹസ്യ സംഭാഷണം ചോര്തിയപ്പോള്‍ അതെല്ലാരും പത്രധര്മത്തില്‍ ഉള്‍പ്പെടുത്തി... എന്നാല്‍ കൂടെ നിന്ന് കാലു വാരുന്നവരെ കണ്ടുപിടിക്കാന്‍ ഞാന്‍ അത് ചെയ്തപ്പോള്‍ വിമര്‍ശനങ്ങള്‍ എനിക്ക് ചുറ്റും...

തല്ലണ്ട അമ്മാവാ നന്നാവില്ല എന്ന നിലപാടില്‍ അല്ല ഞാന്‍ ... എന്നെ നന്നാക്കാന്‍ എല്ലാവര്‍ക്കും അവസരം തരുന്നുണ്ട്... എല്ലാവരും ഓരോ ബ്ലോഗ്‌ തുടങ്ങിക്കോളി൯... പിന്നെ എന്റെ ബ്ലോഗില്‍ കമന്റ്‌ ഇടുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് നല്ല അടിപൊളി പ്രൊഫൈല്‍ ഫോട്ടോ വച്ചോളു ട്ടോ.. സ്ക്രീന്‍ ഷോട്ടൊക്കെ എടുത്തു ഇടാന്‍ ഉള്ളതാ... ഗ്ലാമര്‍ ഒട്ടും കുറയ്ക്കണ്ട... അവിവാഹിതര്‍ കാറില്‍ ചാരി കൂളിംഗ്‌ ഗ്ലാസ്‌ ഇട്ടു നില്‍ക്കുന്ന ഫോട്ടോ തന്നെ ആയികോട്ടെ ... തൂപുകാരി വഴി വല്ല കല്യാണാലോനയും വന്നാലോ ...

ഇത്രയും എഴുതിയതില്‍ സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഗിച്ചിട്ടില്ലെന്നു വിശ്വസിക്കുന്നു … അഥവാ ലംഗിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക ...ഇനി എങ്കിലും സുഹൃത്തുക്കളെ നിങ്ങളുടെ കുടിപകകള്‍ പരസ്പരം പറഞ്ഞു തീര്‍ക്കുക്ക.. പാവപെട്ട ഞങ്ങളെ പോലെ പൊട്ടത്തരങ്ങള്‍ എഴുതി ജീവിക്കുന്ന ബ്ലോഗ്ഗെര്മാരെ വിഡ്ഡികളാക്കരുത് ...ഇനിയും വിവാദങ്ങളിലേക്ക് വലിച്ചിടരുത് എന്ന് അഭ്യര്‍ഥിച്ചു കൊണ്ട് നിര്‍ത്തട്ടെ
നന്ദി നമസ്കാരം






50 comments:

Harinath said...

ഏതായാലും ഈ വിഷയം എനിക്കും ധാരാളം വായനക്കാരെ നേടിത്തന്നു. ബ്ലോഗിലെ പോസ്റ്റുകളുടെ പൂർണ്ണ സ്വാതന്ത്ര്യവും ഉടമയ്ക്കണെന്നാണ്‌ ഞാൻ വാദിക്കുന്നത്.

K@nn(())raan*خلي ولي said...

@ അനാമിക:

താനെനിക്ക് സ്വകാര്യമായി അയച്ചുതന്ന മെയില്‍ എന്നിലൂടെ "അലക്കുകാരന്‍"' ബ്ലോഗിലേക്ക് എത്തിപ്പെട്ടതില്‍ ഒട്ടും കുറ്റബോധം തോന്നുന്നില്ല.
"തൂപ്പുകാരി നീയല്ലേ" എന്നും ചോദിച്ചു 45ല്‍പരം മെസ്സേജുകള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. ആ പോസ്റ്റ്‌ ഇറങ്ങിയത് മുതല്‍ ബ്ലോഗര്‍മാര്‍ പരസ്പരം സംശയക്കണ്ണോടെയാണ് കണ്ടിരുന്നത്.
ആ സംശയം മാറ്റേണ്ടത് അത്യാവശ്യമായിരുന്നു.
എന്നെ വിശ്വസിച്ചു ഏല്‍പ്പിച്ച തന്റെ മെയില്‍ പബ്ലിഷ് ചെയ്യാന്‍ കൊടുക്കേണ്ടിവന്നതില്‍ എന്നെ കുറ്റപ്പെടുത്തുക. എന്നെ മാത്രം.

എന്നാലും ബൂലോകത്തെ തമ്പുരാക്കന്മാരെ തരിമ്പും പേടിയില്ലെന്ന് പറയട്ടെ.
സദാചാര ഏമ്പോക്കികള്‍ മുര്‍ദ്ധാബാദ്‌!

Arun Kumar Pillai said...

What's a blog?

A blog is a personal diary. A daily pulpit. A collaborative space. A political soapbox. A breaking-news outlet. A collection of links. Your own private thoughts. Memos to the world.

Your blog is whatever you want it to be. There are millions of them, in all shapes and sizes, and there are no real rules.

In simple terms, a blog is a web site, where you write stuff on an ongoing basis. New stuff shows up at the top, so your visitors can read what's new. Then they comment on it or link to it or email you. Or not.

sarath sankar said...

എന്ത് എഴുതണം എന്ന് തീരുമാനിക്കാന്‍ ഉള്ള അവകാശം എഴുത്തുകാരന്റെ അല്ലെങ്കില്‍ എഴുത്തുകാരിയുടെ മാത്രം ആണ് . തൂപ്പുകാരന്‍ ( കൂതറ ) പറഞ്ഞത്തില്‍ കുറച്ചു കഴമ്പു ഉണ്ടെന്നതാണ് എന്റെ അഭിപ്രായം . ഇതു കൊണ്ടൊന്നും അനാമിക തളരുന്നില്ല എന്നുള്ളത് കാണുമ്പൊള്‍ സന്തോഷം ഉണ്ട് ... വിമര്‍ശനങ്ങളെ അതി ജീവിക്കു വളര്‍ന്നു പന്തലിക്കു :) ... പിന്നെ അന്വേഷത്മക പത്ര പ്രവര്‍ത്തനം ബാലാ കൃഷ്ണ പിള്ളയെ കുടുക്കാന്‍ ചെയ്ത ആ പരുപാടിയും പല പത്ര പ്രവര്‍ത്തകരും കാണുന്നത് ഒരു വൃതികെടയിട്ടാണ് അല്ലാതെ പത്ര ധര്‍മ്മം ആയിട്ടോന്നും അല്ല ... ആളെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് ചാറ്റ് പുറത്തു വിടാതെ തന്നെ ആളാരാണ് എന്ന് വിളിച്ചു പറയാം ആയിരുന്നു (മനപ്പൂര്‍വ്വം പുറത്തു വിട്ടതല്ല എങ്കിലും ).

മിന്നു ഇക്ബാല്‍ said...

നീതു ,
എന്റെ പൊട്ടത്തിക്കുട്ടി പൊട്ടത്തരങ്ങള്‍ പൊട്ടഭാഷയില്‍ പൊട്ടിക്കൂ...
കേള്‍ക്കാന്‍ ഞങ്ങളോക്കെയില്ലേ...
പിന്നെ ഈ തൂപ്പുകാരോടും അടിച്ചുതളിക്കാരോടും ഒക്കെ പോവാന്‍ പറ ..
പോയി തുലയാന്‍ പറ ...

മണ്ടൂസന്‍ said...

അപ്പൊ ഇത് കണ്ണപ്പൻ ചേട്ടൻ,ഇത് ദാസപ്പൻ ചേട്ടൻ ഇത് ജോസപ്പ് ചേട്ടൻ. അപ്പൊ കണ്ണപ്പേട്ടൻ,ദാസപ്പേട്ടൻ,ജോസപ്പേട്ടൻ, ങ്ങ്ഹേ..? ഇതെവിടുന്നാ ഈ ജോസപ്പേട്ടൻ കയറി വന്ന് ? ആ....! എവിടുന്നേലും ആട്ടേ...! അപ്പൊ നമ്മൾ പറഞ്ഞ് വന്നത് മറന്നു. ആ....കിട്ടീ,'നീ അതൊക്കെ ലംഗിച്ചിട്ടുണ്ടെങ്കിൽ' ക്ഷമിക്കില്ല ഞാൻ,വേണേൽ ലംഘിച്ചാൽ ക്ഷമിക്കാം ട്ടോ നീതൂ. ആശംസകൾ.

Harinath said...

കണ്ണൻ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു.

വിധു ചോപ്ര said...

ബ്ലോഗിൽ ഞാൻ വായിക്കുന്ന മിക്ക പോസ്റ്റുകളും ബ്ലോഗർ അയക്കുന്ന ഈമെയിലിലെ ലിങ്ക് പിന്തുടർന്ന് കൊണ്ട് മാത്രമാണ്. പോസ്റ്റുകൾ വായിക്കണം എന്നുള്ളവർ അവരുടെ സൃഷ്ടി മാർക്കെറ്റ് ചെയ്യാൻ ഈമെയിൽ,ചാറ്റ് എന്നിവ ഉപയോഗപ്പെടുത്തുന്നതിൽ തെറ്റൊന്നുമില്ല. അതു പോലെ തന്നെ തന്ത്രപരമായി നടത്തുന്ന ചില ഇടപെടലുകളിലൂടെ ചിലർ അവർക്ക് കൂടുതൽ വായനക്കാരെയും ഫോളോവേഴ്സിനേയും ഉണ്ടാക്കുന്നതിൽ വിജയിക്കുകയും ചെയ്യുന്നു.
അനാമിക സ്വീകരിച്ച ഒരു തന്ത്രം, 100 കമന്റ് കിട്ടാനുള്ള സൂത്രം പ്രസിദ്ധപ്പെടുത്തിക്കൊണ്ടായിരുന്നു. അത് നന്നായി വിജയിക്കുകയും, തുടർന്ന് എഴുതിയ പോസ്റ്റുകൾക്ക് നല്ല പ്രതികരണം ഉണ്ടാകുകയും ചെയ്തു. സദാചാരമോ, ലജ്ജയോ ഒന്നും പരിഗണിക്കാതെ ഒരു വല്ലാത്ത പൊട്ടിത്തെറി ശൈലിയിൽ എഴുതിക്കൊണ്ടിരിക്കുന്ന രീതി, പോസ്റ്റിൽ കാമ്പൊന്നുമില്ലെങ്കിലും അംഗീകരിക്കപ്പെട്ടു വരുമ്പോഴായിരുന്നു മുതിര പോസ്റ്റ് വന്നത്.
പോസ്റ്റ് പ്രസിദ്ധീകരിച്ച കാര്യം ഈമെയിലിലൂടെ അനാമിക അറിയിക്കുകയും, നാട്ടു മര്യാദയുടെ പേരിൽ പോസ്റ്റ് തെല്ല് അറപ്പോടെ വായിക്കുകയും ചെയ്തു. ആരു മെയിലയച്ചാലും, പോസ്റ്റ് വായിച്ച് കമന്റിടാറുണ്ട്. മിക്കവാറും വ്യക്തമായ ഇഷ്ടവും അനിഷ്ടവും തുറന്ന് പറയാറുമുണ്ട്. മുതിര പോസ്റ്റിലെ ഇഷ്ടക്കേട് വ്യക്തമായി അറിയിച്ചിട്ടുണ്ട്. “ഈ അനാമികക്കുതിരക്ക് അല്പം കൂടുന്നുണ്ട്.” എന്ന താക്കീതിന്റെ സ്വരം അതിൽ അറിവാക്കിയിട്ടുമുണ്ട്. പോസ്റ്റ് ഒരു ഗുണവുമില്ലായിരുന്നു. പുതുമയോ, എന്തെങ്കിലും പ്രത്യേക കൌതുകമോ അതിൽ ഉണ്ടായിരുന്നില്ല.എന്നാൽ അനാമിക, കൂടുതൽ കമന്റ് കിട്ടിയിട്ടും, അതേ രൂപത്തിൽ മറ്റൊരു പോസ്റ്റ് ഇടുകയുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. വിവാദത്തിലൂടെയായാലും തല്ലിപ്പൊളി പോസ്റ്റിലൂടെയാണ് ആളുകൾ പബ്ലിസിറ്റി നേടുന്നത് എന്നത് ബൂലോകത്തിന് അപമാനകരമായ കാര്യം തന്നെ.
സ്ത്രീ എന്ന ചട്ടക്കൂട്ടിൽ ഒതുങ്ങാൻ തയ്യാറല്ല എന്ന് പുതിയ പോസ്റ്റിൽ അനാമിക പറഞ്ഞിട്ടുണ്ടെങ്കിലും അത് നേരത്തെ തന്നെ തിരിച്ചറിയാൻ കഴിഞ്ഞതു കൊണ്ടാണ് അനാമിക എന്ന ബ്ലോഗറോട് താല്പര്യം തോന്നിത്തുടങ്ങിയത്. അല്ലാതെ ഒരു പെണ്ണായതു കൊണ്ട് അവർ എന്തു ചവറെഴുതിയാലും നന്നായി എന്ന് പറയാൻ ഞാനാളല്ല.
തൂപ്പുകാരിയുടെ കണ്ടെത്തൽ ശരി തന്നെയാണ്. മുതിര പോസ്റ്റ് ഒരു തല്ലിപ്പൊളി പോസ്റ്റ് തന്നെയാണ്. പക്ഷേ അതിനെ നല്ലതെന്ന് പറഞ്ഞ് ആരെങ്കിലും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് അനാമിക ഉത്തരവാദിയല്ല. കമന്റിടുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണത്.
കൂടുതൽ കമന്റ് കിട്ടുന്ന പലരുടേയും പോസ്റ്റുകളിൽ മുതിര പോസ്റ്റിലേതു പോലുള്ള കാര്യങ്ങൾ കാണാൻ കഴിയുന്നുണ്ട്. ഒന്നേ ചെയ്യാനുള്ളൂ. ആളെ പൊട്ടനാക്കിയാലും പൊട്ടനെ ആളാക്കരുത്. പൊട്ടത്തരങ്ങളെ പൊട്ടത്തരങ്ങളായേ ബ്ലോഗർ കാണുന്നുള്ളൂ. പൊട്ടത്തരങ്ങളെ വലിയ കാര്യമായി കാണാതിരിക്കാൻ ശ്രമിച്ചാൽ തീർന്നു പ്രശ്നം.
എന്തു പൊട്ടത്തരമാണെങ്കിലും, ആ മുതിര പോസ്റ്റ് വ്യക്തിപരമായി അനാമികക്ക് എത്ര വലിയ പബ്ലിസിറ്റി നേടിക്കൊടുത്തിട്ടുണ്ടെങ്കിലും, ആ പോസ്റ്റ് ഒരു മഹാ തല്ലിപ്പൊളി പോസ്റ്റ് തന്നെയാണെന്ന് പറയാതെ വയ്യ.
മെയിൽ അയച്ചാൽ വായിക്കാതിരിക്കാൻ മനസ്സനുവദിക്കില്ല. അതു കൊണ്ട് മുതിര പോസ്റ്റ് പോലുള്ള പോസ്റ്റുകളുടെ ലിങ്കുകൾ മെയിൽ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. മെച്ചപ്പെട്ട പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം വിധു

മഹേഷ്‌ വിജയന്‍ said...

ധര്‍മ്മപുരാണത്തിലെ "പ്രജാപതിക്ക്‌ തൂറാന്‍ മുട്ടി" എന്ന വാചകം തൂപ്പുകാരി കണ്ടില്ല എന്നൊക്കെ വിളിച്ചു പറഞ്ഞു, ആ വാചകത്തെ സ്വന്തം പോസ്റ്റിലെ 'വയറിളക്കത്തോട്' താരതമ്യം ചെയ്ത് ഇങ്ങനെ സ്വയം ചെറുതാകണോ? വിവരമില്ലായ്മ ഒരു കുറ്റമല്ലെന്നറിയാം , എന്നാലും ഇത്തരം നാറ്റക്കേസുകളിലേക്ക് നല്ല എഴുത്തുകാരെയും മറ്റും വലിച്ചിഴക്കുന്നത് മഹാ കഷ്ടമാണ്...

വിക്കിപീടിയയില്‍ നിന്നും എടുത്തത്‌....
"ഒ.വി. വിജയൻ രചിച്ച മലയാളത്തിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ നോവൽ ആണ് ധർമ്മപുരാണം. ധർമ്മപുരിയിലെ ഭരണാധികാരിയായ പ്രജാപതിയെയും അയാളുടെ ഭോഗവൈകൃതങ്ങൾക്കും ക്രൂരതകൾക്കും കൂട്ടുനിൽക്കുന്ന ആശ്രിതരേയും നിസ്സഹായരായ പ്രജകളെയും ചിത്രീകരിക്കുന്ന ഈ നോവലിലെ നായകൻ സിദ്ധാർത്ഥൻ എന്ന ഗുരുസങ്കല്പമാണ്‌. ഞെട്ടിപ്പിക്കുന്ന വിസർജ്ജ്യ, സംഭോഗ ബിംബങ്ങൾ ചേർന്ന ആഖ്യാന ശൈലിയാണ്‌ ഈ രചനയിൽ വിജയൻ പിന്തുടരുന്നത്."
കൂടുതല്‍ വിവരങ്ങള്‍ക്ക്: ധർമ്മപുരാണം

Unknown said...

ഒരാള്‍ എന്ത് എഴുതണം എന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്ക് ഉള്ളതാണ് ,അത് വായനക്കാര്‍ക്ക് വായിക്കാം വായിക്കാതിരിക്കാം അതിനോട് യോജിക്കാം യോജിക്കാതിരിക്കാം,അത് അവിടെ തന്നെ പറയുന്നതാണ് ഉചിതം
അല്ലാതെ വായിച്ചവരെ മുഴുവന്‍ സ്ക്രീന്‍ ഷോട്ട് എടുത്തു ബ്ലോഗിന്റെ തിരുനെറ്റിയില്‍ പതിച്ചു വെക്കുക്കയും എന്തോ വലിയ കുറ്റം ചെയ്തത് ഭൂമിയിലെ ഏറ്റവും വലിയ അപരാധിയെ പോലെ വിചാരണ ചെയ്യാന്‍ ഒരു തൂപ്പ്കാരിയും മുതിരുന്നത് നല്ല പ്രവണതയല്ല .

ദൈന്യന്തര ജീവിതത്തിന്റെ ഭാഗമായ ഒരു സാധാരണ സംഭവമാണ് എങ്കിലും ഇത് പോലെ ഉള്ളത് ഒന്നും ഇത്ര വിശദമായി എവിടെയും എഴുതി കണ്ടിട്ടില്ല .അത് കൊണ്ട് തന്നെ അനാമികയുടെ തന്റെടത്തെ സമതികണം എന്ന് പറയേണ്ടി വന്നത് .

Off Track :ഇനി ഇത് പോലെ ഉള്ള പോസ്റ്റുകള്‍ വരുമ്പോള്‍ ഒന്ന് പറയണേ ...നല്ല സ്പ്രയും പൌഡര്‍ ഒക്കെ ഇട്ടു ഒരു ഫോട്ടോ എടുക്കണം പിന്നെ പരമാവധി പൊക്കി പറയുന്ന കമ്മന്റും ശരിയാക്കി വെക്കണം

Fousia R said...

അനാമികാ
തൂപ്പുകാരി അലക്കുകാരന്‍ തുടങ്ങിയവരും പിന്നെ അനാമികയും ഒക്കെ എഴുതിയത് വായിച്ചു.
കമന്റുകളും കണ്ടു. പോസ്റ്റിനേക്കാള്‍ കമന്റുകള്‍ ആണ്‌ പലപ്പോഴും എഴുതുന്നവരുടെ
വ്യക്തിത്വം വ്യക്തമാക്കുന്നത് എന്ന വിശ്വാസം പതിവുപോലെ ബലപ്പെട്ടു.
ചാറ്റില്‍ ഒലിപ്പിക്കുന്നവര്‍ ഏറെയും അല്ലാത്തവര്‍ കുറച്ചും ഉണ്ടേന്ന് എന്നത് എല്ലവര്‍ക്കും അറിയാവുന്ന ഒരു സത്യം ആണ്‌.
എന്തായാലും പാതിവെന്ത മുതിര തിന്ന അതേ ചേലിനു കമന്റുകള്‍ ഒഴുകി ഇറങ്ങുന്നുണ്ട്.
സ്വന്തം എഴുത്തു തുടരും എന്ന അനാമികയുടേ നിശ്ചയത്തിനു അഭിനന്ദനം.

ഷാജു അത്താണിക്കല്‍ said...

ആദ്യം തന്നെ ഞാൻ എന്റെ ഫോട്ടൊയെ കുറിച്ച് സംസാരിക്കാം.
എന്റെ ഫോട്ടൊ എനിക്ക് കാണുമ്പോൾ തന്നെ ഒരു കുളിരാണ്, അത് എന്റെ തെറ്റല്ല എന്നാണ് ഞാൻ ഈ അടുത്ത് മനസിലാക്കിയത്, പിന്നെ എന്റെ പല മോഡൽ (മീൻസ്: കൂളിങ്ങ് ഗ്ലാസ്,അന്റ് നോർമൽ ഗ്ലാസ്) ഫോട്ടോസ് എഫ്ബിയിൽ ഉണ്ട് അത് കാണാൻ ആരും മറക്കരുത്, പിന്നെ എന്റെ ഈ ഫോട്ടൊ മാറ്റണമ് മാറ്റണം എന്ന് കരുതിയപ്പോൾ ഒരു അവിവാഹിതയും അതോടൊപ്പം കാണാൻ ഫങ്കിയുമുള്ള ഒരു യുവതി  എനിക്ക് എന്റെ ഫോട്ടോയെ പുകഴ്തി മൈൽ അയച്ചു ഞാൻ അക്കെ പുളകിതാനായി ഷോ, ഇനി ഇത് ഒരു മാസം കൂടി കിടക്കട്ടെ....

പിന്നെ മറ്റെ കാര്യം അത്....... വയറിളകം എന്നൊക്കെ പറഞ്ഞാല് ഒരു സമ്പവം അല്ലെ! അതൊക്കെ ഇങ്ങനെ സ്മ്പിൾ ആയി പറയാൻ പറ്റോ, അതൊക്കെ ആ തുപ്പുകാരന്മാരും മറ്റും നന്നായി ചർച്ച ചെയ്യുമ്പോൾ എന്തിനാ നാം ചുമ്മ, എന്തയാലും എന്റെ വീക്ഷണ കോണിൽനിന്ന് എനിക്ക് മനസിലാത് ടോയിലറ്റിൽ പോയി വന്നാൽ ഒരു നല് ഏക്കർ ഭൂമി നമ്മുടെ പേരിൽ എഴിതി വച്ച് തന്ന ഒരു സുഖവും സമധാനവുമാണ്......

പട്ടേപ്പാടം റാംജി said...

എല്ലാം വായിക്കുന്നു.
എഴുത്ത്‌ തുടരും എന്നത് നല്ലത്.

അന്യ said...

"എന്നാല്‍ ഒരു സ്ത്രീ എന്ന ചട്ടകൂടില്‍ ഒതുങ്ങി നില്ക്കാന്‍ ഞാന്‍ തയ്യാറല്ല... ഇത് ആരാണെന്നു അറിയേണ്ടത് എന്റെ ആവശ്യം കൂടി ആയിരുന്നു... "

ഭാവുകങ്ങള്‍..
കണ്ണൂരാനും നീതുവിനും...
ബ്ലോഗ്‌ പോസ്റ്റുകള്‍ എല്ലാം ഒരു തുറന്നു പറച്ചിലാണ്.. :)

Jefu Jailaf said...

ഒരു തൂപ്പുകാരന്‍ എന്ന അനോണി പറഞ്ഞു എന്ന് വെച്ച് ബൂലോഗം ഒഴിവാക്കില്ല എന്നാ തീരുമാനം നന്നായി.. ആശംസകള്‍..

ചന്തു നായർ said...

അനാമികക്ക് പറയാനുള്ളത് അനാമിക പറഞ്ഞു. ആ കുഞ്ഞ് ഇവിടെ എഴുതിക്കഴിഞ്ഞത്കൊണ്ട് മാത്രം ഞാനും എന്റേതായ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നൂ. ആർക്കും അവരവരുടേതായ ബ്ലോഗിൽ എന്തും എഴുതാം എങ്ങനേയും എഴുതാം. നീതു എന്ന എഞ്ചിനിയറിംഗ് ബിരുദധാരി എഴുതുന്നതെല്ലാം പൊട്ടത്തരങ്ങൾ എന്ന് ഞാൻ വിശ്വസിക്കുന്നില്ലാ..ഹാസ്യത്തിനു വേണ്ടി ആ കുട്ടി ഒരു പോസ്റ്റിട്ടൂ.അതിൽ അസഭ്യമായതൊന്നും ഞാൻ കണ്ടില്ലാ..നിലവാരം കൂടുതലില്ലാത്ത ഒരു സാധാരണപോസ്റ്റ്. അനാമിക പറയുന്നത് പോലെ "എന്റെ പോസ്റ്റില്‍ മഹത് വചനങ്ങള്‍ ആണ് എഴുതുന്നത്‌ എന്ന് ഒരിക്കലും ഞാന്‍ അവകാശപെട്ടിട്ടില്ല ... ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ... വെറും പൊട്ടത്തരങ്ങള്‍ മാത്രം... എന്റെ ചുറ്റും കാണുന്ന സംഭവങ്ങളും ഞാന്‍ അനുഭവിച്ചിട്ടുള്ളതുമായ അവസ്ഥകളും മാത്രമാണ് കുറെ അക്ഷരത്തെറ്റുകളിലൂടെ ഞാന്‍ എഴുതിയിരിക്കുന്നത്.." ഇതിൽ വായിച്ചും കമന്റുകൾ ഇട്ടും വായനക്കാർ മാറിയശേഷം ഒരു ബോംബുമായി തൂപ്പുകാരിയുടെ വേഷത്തിൽ നമുക്കൊക്കെ അറിയാവുന്ന ഒരു മാന്യ വ്യക്തി അരങ്ങത്തെത്തി.പ്രസ്തുതപോസ്റ്റിന്റെ വിവരണവും ഞാൻ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങളുടെ സ്കീൻപ്രിന്റുമായി..അതിലും വിഷമമുണ്ടായില്ലാ...എന്നാൽ ആ ബ്ലോഗിനു കമന്റുമായി അനോണികളും,സനോണികളൂം സടകുടഞ്ഞെഴുന്നേറ്റു..ഉറങ്ങി ക്കിടക്കുന്നവരെയെല്ലാം വിളിച്ചുണർത്തി പലരും അതിന്റെ ലിങ്കുകൾ അയച്ചൂ....ബൂലോകം നാറ്റകേസായി...ഇവിടെ ഇനി ഞാൻ പറയുന്നത് ദയവായി ശ്രദ്ധിക്കുക.. നല്ല കാര്യങ്ങൾ നേരിട്ട് ചെന്ന് കാണാതെ 'മോശം'കാര്യങ്ങൾ ഒളിഞ്ഞ് നിന്ന് കാണുകയും കേൾക്കുകയും ചെയ്യുന്നത് മലയാളികളുടെ സ്വഭാവം( അല്ലെങ്കിൽ മനുഷ്യ സഹജം)എന്റെ സഹോദരീ സഹോദരമക്കളും അന്തിരവരും പിന്നെ സുഹൃത്ത് വലയത്തിലുള്ളവരും അവരുടെ മക്കളും ഈ ബ്ലോഗുകൾ എല്ലാം വായിക്കുന്നവരാണു അവരൊന്നും ബ്ലൊഗുകൾ എഴുതുന്നില്ലായിരിക്കാം,കമന്റുകൾ ഇടുന്നില്ലാതിരിക്കാം,ഇങ്ങനെ പരശതം ആൾക്കാർ നമ്മുടെ ബ്ലോഗുകൾ വായിക്കുന്നവരാണു.ഒരു ഉദാഹരണം പറയാം നമ്മുക്ക് പ്രീയങ്കരനായ് സിദ്ധിക്ക് തൊഴിയൂർ ബ്ലോഗെഴുതുന്നയാളാണു അദ്ദെഹത്തിന്റെ മകൾ നേന സിദ്ധിക്കും നമ്മുടെ കണ്ണിലുണ്ണിയായ എഴുത്തുകാരിയാണു... തൂപ്പുകാരിയുടെ ബ്ലോഗിൽ അനോണികൾ എഴുതിക്കൂട്ടിയ കമന്റുകൾ പന്ത്രെണ്ട് വയസ്സുള്ള ആ കുഞ്ഞ് വായിച്ചോ എന്നുള്ള വിചാരം അദ്ദേഹത്തെ എത്ര മാത്രം വലച്ചിട്ടുണ്ടാകും.. ഇതു ഒരു ഉദാഹരണം മാത്രം....ഇങ്ങനെ എത്രയോപേർ... നാളെ മിക്ക രക്ഷകർത്താക്കളും”മേലിൽ ബ്ലോഗുകൾ വായിക്കരുത്” എന്ന് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുന്നിടം വരെ എത്തീ ബ്ലോകുലകം....നീലച്ചിത്രം കാണുന്നത് പോലെ നോക്കീക്കാണും മാളോകർ...ഇത്തരം കമന്റുകൾ ഇട്ടവരിൽ ഭൂരിഭാഗവും ചെറുപ്പകാരായിരൊക്കാം എന്നാണെന്റെ വിശ്വാസം അവർക്ക് ഇതൊരു വിനോദമാണു. പക്ഷേ നഷ്ടപ്പെടുന്നതോ വിദേശത്ത് താമസിക്കുന്നവർക്കും സ്വദേശികൾക്കും തമ്മിൽ ആശയം കൈമാറാണുള്ള,തമ്മിൽ സംവേദിക്കാനുമുള്ള നല്ലൊരു വേദിയാണു നഷ്ടപ്പെടുത്തുന്നത്..... ആ ഒറ്റ പോസ്റ്റിൽ പലരും പലരേയും സംശയിച്ചു അതിന്റെ പേരിൽ എത്രപേർ വേദനിച്ചൂ....ഇതൊക്കെ മനസ്സിലാക്കുക..ദയവായി..........

മഹേഷ്‌ വിജയന്‍ said...

ഈ സംഭവ പരമ്പരകളില്‍ നീതുവിന് കൂടുതല്‍ തിരിച്ചടി ഉണ്ടായത് തൂപ്പുകാരിയില്‍ നിന്നല്ല പകരം 'അലക്കുകാരന്‍' എന്ന ബ്ലോഗില്‍ പോസ്റ്റിയ നീതുവിന്റെ പേര്‍സനല്‍ ചാറ്റ് നിന്നും ആണെന്നാണ്‌ എന്റെ അഭിപ്രായം. ആ ഉപകാരം ചെയ്തയാള്‍ വലിയ വീരനായി വിലസുന്നു..(അതിനും വേണം യോഗം)

പ്രസിദ്ധീകരിക്കാന്‍ വേണ്ടിയല്ല 'സഹോദര തുല്യനായ കണ്ണൂരാന്‍ എന്ന സുഹൃത്തിനു ആ ചാറ്റ് അയച്ചു കൊടുത്തത് എന്ന് നീതു പറഞ്ഞു കഴിഞ്ഞു...
നീതുവിന്റെ വാക്കുകള്‍ " പക്ഷെ ഞാന്‍ ആ ചാറ്റ് എന്റെ സഹോദരതുല്യനായ സുഹൃത്തിന് കാണിച്ചു കൊടുത്തത്.. അത് പോസ്റ്റ്‌ ചെയ്യാനോ അതില്‍ വിവാദം ഉണ്ടാക്കാനോ ആയിരുന്നില്ല... ഇത്രയൊക്കെ സംഭവിച്ചതില്‍ വിഷമം ഉണ്ട്..."

അപ്പോള്‍ നീതുവിന്റെ സമ്മതം ഇല്ലാതെയാണ് ഈ ചാറ്റ് പ്രസിദ്ധപ്പെടുതിയത് എന്ന് സുവ്യക്തം. angane ചെയ്ത ആ 'സഹോദര' തുല്യനെ എന്ത് പേരാണ് വിളിക്കേണ്ടത്? ഇവിടെ ബലിയാടായത് , ഞാനോ ഇവിടെ കമന്റു ഇടുന്നവരോ അല്ല, ആ നീതു എന്ന അനാമികയാണ്... തൂപ്പുകാരി ഒരിക്കലും നീതുവിനെ ആക്ഷേപിക്കുകയോ മോശക്കാരി ആക്കുകയോ ചെയ്തിട്ടില്ല. പക്ഷെ, ജയിക്കാനായി എന്തും ചെയ്യുന്നവന്‍ ആണ് ഈ 'സഹോദര' തുല്യന്‍ എന്ന് ഇവിടെ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു...

ഇന്ന് നീതു, നാളെ ...... ???

ഇങ്ങനെ ഒരു ചാറ്റിലൂടെ തൂപ്പുകാരിയെ കണ്ടു പിടിച്ചു എന്നും അത് പൈമ ആണ് അത് എന്നും നീതു വീമ്പിളക്കുന്നു....എന്തുറപ്പാണ് അതിനുള്ളത്?
തൂപ്പുകാരി ഞാന്‍ ആണ് എന്ന് ഞാന്‍ ആരോടേലും പറഞ്ഞാല്‍ ഞാന്‍ തൂപ്പുകാരി ആകുമോ എങ്കില്‍ ഞാന്‍ പറയുന്നു ഞാന്‍ ആണ് 'തൂപ്പുകാരി' .
പൈമയും സന്ദീപും അടുത്ത സുഹൃത്തുക്കള്‍ ആണ് എന്ന് ചിലര്‍ക്കെങ്കിലും അറിയാം എന്ന് തോന്നുന്നു. ആ നിലക്ക് സന്ദീപിന് എതിരെ ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ പൈമ ഇടുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. നാളെ യഥാര്‍ത്ഥ തൂപ്പുകാരി മറ്റൊരാള്‍ ആണ് എന്ന് വെളിപ്പെട്ടാല്‍ ഈ കോപ്രായങ്ങള്‍ എല്ലാം പൈമയെ അപമാനിച്ചതിന് തുല്യമാകില്ലേ?


ഏതായാലും തൂപ്പുകാരിക്കു ഒരു ബിഗ്‌ സല്യൂട്ട്...ബൂലോകം എത്ര നാറുന്നതാണ് എന്ന് മനസിലാക്കി തന്നതിന്....
ചിലരുടെയൊക്കെ ബ്ലോഗെഴുത്തിനു അപ്പുറം ഉള്ള താല്പര്യങ്ങള്‍ മനസിലാക്കി തന്നതിന്....
പരസ്പരമുള്ള പല്ലിട കുത്തല്‍ കാണിച്ചു തന്നതിന്....

എനിക്ക് ഇവിടെ ആരോടും ഒരു പ്രത്യേക മമതയും ഇല്ല... കാണുന്നതും കേള്‍ക്കുന്നതില്‍ നിന്നും ന്യായത്തെയും അന്യായതെയും യുക്തിയും എനിക്ക് കഴിയും വിധം വേര്‍തിരിച്ചെടുക്കുന്നു..അത് മുഖം നോക്കാതെ പറയുന്നു.....അതിന്റെ പേരില്‍ ആര്‍ക്കും എന്റെ ചോര കുടിക്കാം....ഒരു വിരോധവും ഇല്ല...പക്ഷെ കണ്ണുണ്ടായിട്ടും കാണാതിരിക്കുക മാത്രം വയ്യ...

പൈമ said...
This comment has been removed by the author.
അന്ന്യൻ said...

എണീറ്റ് പോടാ..., നാണമില്ലാതെ വീണ്ടും വിശദീകരിക്കാൻ വന്നിരിക്കുന്നു...

K@nn(())raan*خلي ولي said...

@ അന്യന്‍:,

തന്റെ ചങ്കുറപ്പിനൊരു ബിഗ്‌ സല്യൂട്ട്!

മഹേഷ്‌ വിജയന്‍ said...

@ 'സഹോദര' തുല്യന്‍......
ഹിഹിഹി..ഹീയ്യോ..ഹീയ്യോ....യ്യോ.യ്യ്യയ്യോ...

Admin said...

അനാമികാ...
വെറുതെ സംസ്കാരമില്ലാത്തവന്‍മാരോട് മറുപടി പറയാന്‍ പോണോ?
നമ്മുടെ ബൂലോകത്തെ തനി കക്കൂസു സാഹിത്യമാക്കാന്‍ മെനക്കെട്ടിറങ്ങിയവരോട് വെറുതെ വിശദീകരിച്ച് സമയം കളയേണ്ടിയിരുന്നില്ല.
തൂപ്പുകാരിയായി വന്ന് തൂത്തത് ഈ ലോകം മുഴുവന്‍ നാറ്റാനായിരുന്നുവോയെന്നത് അവരോട് കാലം ചോദിച്ചുകൊള്ളും. എന്തായാലും ഞങ്ങളൊക്കെ അദ്ധ്യാപകരെയും കുട്ടികളെയുമൊക്കെ ബ്ലോഗുണ്ടാക്കാന്‍ പഠിപ്പിച്ച് അതിന്റെ അനന്ത സാധ്യതകള്‍ മനസ്സിലാക്കിക്കാനൊക്കെ മെനക്കെടുമ്പോഴാണ് ഈ വൃത്തികെട്ടപരിപാടി ഇവിടെ നടത്തുന്നതെന്നു കാണുമ്പോള്‍ സങ്കടം തോന്നുന്നു. ഇനി പിള്ളാരോട് ഇന്ന ബ്ലോഗ് വായിക്കണം ഇന്ന ബ്ലോഗ് വായിക്കരുത് എന്ന് പറഞ്ഞുകൊടുക്കേണ്ട ഗതികേട് ഞങ്ങള്‍ക്കൊക്കെ വന്നിരിക്കുന്നല്ലോ..
ഇനി ഇതൊരു വിവാദമാക്കണ്ട നീതു..
ഇതിന്റെ പേരില്‍ കമന്റും വേണ്ട..
ആവിഷ്കാരസ്വാതന്ത്ര്യം ഉപയോഗിച്ച് നീതു നീതുവിന് പറയാനുള്ള കാര്യങ്ങള്‍ മാന്യമായി പറയൂ.. ഏവരും അനുകൂലിക്കും.
എല്ലാവിധ ആശംസകളും.

K@nn(())raan*خلي ولي said...

നീതു,
ശ്രീജിത്ത് മാഷ്‌ പറഞ്ഞത് കേട്ടല്ലോ.
wishing u all d best dear

എട്ടുകാലി said...

തെയ് തക തോം തക തോം തക തോം തക തോം തക തോം.. (ഭൂമിക എന്ന സിനിമയിലെ ഗാനം കേട്ടോണ്ടിരിക്കാരുന്നു, ഹിഹിഹി)



ഈ ബ്ലോഗ് വായിച്ച് ഒട്ടും ചിരി വന്നില്ലല്ലോ, എട്ടുകാലീന്റെ കുഴപ്പമായിരിക്കും..


നിക്കണോ പോകണോ അതോ..?

എട്ടുകാലി said...

@വിധു ചോപ്ര

എല്ലാവരുടേയും ശരി എല്ലാക്കാലത്തും എല്ലാവര്‍ക്കും എല്ലായ്പ്പോഴും തെറ്റാകാതിരിക്കാതിരിക്കാന്‍ ശരിയെന്ന് പറയുന്ന തെറ്റിനേക്കാള്‍ തെറ്റെന്ന് പറയുന്ന ശരിയല്ലേ ശരി, ശരിയല്ലെങ്കില്‍ ഞാന്‍ പറഞ്ഞത് ശരിയായില്ലെന്ന് ശരിക്കും പറഞ്ഞാല്‍ ശരിയായ രീതിയില്‍ മാത്രം തെറ്റിദ്ധരിക്കാതെ ശരിയായ് ധരിച്ചോളാം.. ശരിക്കുംന്നെ..

Harinath said...

Fousia പറഞ്ഞതുപോലെ പോസ്റ്റുകളിൽ വ്യക്തിത്വം വ്യക്തമാക്കുന്നതിന്‌ പരിമിതികളുണ്ടാവും. പൊസ്റ്റിന്റെ നിലവാരത്തെ ബാധിക്കരുതല്ലോ. കമന്റ് വ്യക്തിപരമായ അഭിപ്രായങ്ങളാവാം. അവയ്ക്ക് ബ്ലോഗിന്റെ ഉടമ ഉത്തരവാദിയുമല്ല.

വിധു ചോപ്ര പറഞ്ഞതുപോലെ നല്ലനല്ല പോസ്റ്റുകൾ ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട്. എന്റെ ബ്ലോഗിൽ അതിനുവേണ്ടി ശ്രമിക്കുന്നു ! എന്നാൽ എല്ലാവർക്കും സ്വന്തം ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയാകണം ഇതെന്നും ഉള്ളതിനാൽ പോസ്റ്റുകൾക്ക് അവരവർ ഏർപ്പെടുത്തുന്ന നിയന്ത്രണം മാത്രം മതി.

ഏതുതരം പോസ്റ്റുകൾ ആയിരുന്നാലും എന്നെ മെയിലിൽ അറിയിക്കുന്നതിൽ വിരോധമൊന്നുമില്ല. പരസ്യമായിപ്പറയാൻ ഒരുക്കമല്ലാത്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അതും അറിയിച്ചുകൊള്ളൂ.

മെഹദ്‌ മഖ്‌ബൂല്‍ said...

ദൈവ്വേ .. ഇവിടെയെന്തൊക്കെയാ നടക്കുന്നത്...

Vp Ahmed said...

തകര്‍ക്കുന്നുണ്ട്. നടക്കട്ടെ, സജീവമായി.

മാനവധ്വനി said...

നിങ്ങൾ മഞ്ഞ, പച്ച ഓറഞ്ച്, ചുവപ്പ് കറുപ്പ് നീല മഞ്ഞ എന്നോക്കെയുള്ള കളറുകളിൽ അച്ചടിച്ച ബാലരമ, പൂമ്പാറ്റ, ബാലമംഗളം എന്നീ കുത്തക നോവലുകളും കുത്തക പ്രസിദ്ധീകരണങ്ങളും വായിച്ചോ എന്നതല്ല എന്റെ ചോദ്യം...ആ ഉത്തരങ്ങൾ ഞാൻ ആവശ്യപ്പെട്ടിട്ടില്ല...

ഇവിടെത്തെ കൂലം കുഷമായ പ്രശ് നം തൂപ്പുകാരി വീടു തുടയ്ക്കുമ്പോൾ നിങ്ങളെ നോക്കി കൊഞ്ഞനം കുത്തി അതു കണ്ട് നിങ്ങളും അവരെ കൊഞ്ഞനം കുത്തി പിന്നെ തെറി പറഞ്ഞു... അവർ തെറി പറഞ്ഞു.. പിന്നെ കലഹമായി.. അതു കണ്ട് ബ്ളോഗന്മാരായ ചേകവന്മാർ കച്ചയും തലയും മുറുക്കി കെട്ടി പരസ്പരം പോർ വിളി തുടങ്ങി എന്നതല്ല ...
അതൊക്കെ വല്യ വല്ല്യ ബ്ളോഗു കുബേരന്മാരുടെയും കമന്റു പണക്കാരുടേയും കാര്യം...സാധാരണക്കാരായവരുടെ പ്രശ്നങ്ങളോടുള്ള ബൂർഷ്വാസികളുടെ പിൻ തിരിപ്പൻ നയം
..ഇതൊക്കെ അടിസ്ഥാന പരമായ ചില പ്രശ്നങ്ങളിൽ നിന്നും താങ്കൾ വഴി തെറ്റുന്നുവെന്നതിന്റെ സൂചനയാണ്‌..

കൂലം കൂഷമായി താങ്കൾ ചിന്തിക്കേണ്ടുന്ന പ്രശ്നങ്ങൾ താഴെ കൊടുത്തിരിക്കുന്നവയാണ്‌..

1) താങ്കൾ മാനവധ്വനി എന്ന ബ്ളോഗ് വായിച്ചിരുന്നോ ഇല്ലയോ എന്നതാണ്‌.
2) അഥവാ വായിച്ചെങ്കിൽ കമന്റിട്ടിരുന്നോ എന്നതാണ്‌..
3) അടിസ്ഥാന പരമായ അത്തരം കാര്യങ്ങളിൽ ബോധപൂർവ്വമായ പൂഴ്ത്തിവെപ്പുകൾ നടത്തപ്പെട്ടതിനാൽ താങ്കൾ കുറ്റക്കാരിയാണ്‌ എന്നത് തെളിഞ്ഞിരിക്കുന്നു.
4) കമന്റുകൾ ഇടാതെ എപ്പോഴും എന്റെ ബ്ളൊഗു വായിക്ക്, എന്റെ ബ്ളോഗു വായിക്ക് എന്ന് പറഞ്ഞ് ഗൂഗിളമ്മച്ചിയേയും കൂട്ടിപ്പിടിച്ച് വക്കാലത്തും കൊണ്ടു വന്നാൽ താങ്കളെ ബ്ളോഗു ലോകത്തിലെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതാണ്‌..

ഇത് ഒരു പാവപ്പെട്ടവൻ എഴുതിയ മാനവധ്വനി എന്ന വിശ്വസാഹിത്യം വായിക്കാത്ത എല്ലാവർക്കുമുള്ള താക്കീതാണ്‌... അതീ പാവം നാമാണ്‌... ജാഗ്രെതൈ...

പൈമ said...

അപ്പൊ ഉടനെ നീതു ശര്ധിക്കാനും സാത്യത ഉണ്ട് ? ഞാന്‍ ഇപ്പ്പോ ഒന്നും പറയുന്നില്ല
മറുപടി ഇതെല്ലം കലങ്ങി തെളിയുമ്പോള്‍ ....രണ്ടുപേര്‍ക്കും

പൈമ said...

ആദ്യം ഞാന്‍ പോസ്റ്റ്‌ വായിച്ചിരുന്നില്ല

anamika said...

@@

ഇതിനെല്ലാം വഴി വച്ചത് വല്യമ്മയാണ് പുള്ളികാരി കാരണം ആണ് ഇവിടെ ഇത്രയും പുകില്..
മര്യാദക്കിരുന്ന എന്നെ മുതിര തീറ്റിച്ചത്... അതിന്റെ വിഷമം തീര്‍ക്കാന്‍ ഞാന്‍ ഒരു പോസ്റ്റ്‌ എഴുതിയതും ആണ് ഇതിനെല്ലാം പ്രശ്നം ആയതു... അത് കൊണ്ട് തന്നെ മുതിരയെ ഞാന്‍ വളരെ അധികം വെറുക്കുന്നു... ബൂലോകം മുതിരയെ വര്‍ജ്ജിക്കണമെന്നു ആവശ്യപ്പെടുന്നു... മുതിര വരുത്തി വച്ച വിന.. എന്തായാലും എന്താ മുതിര കൊണ്ട്... എല്ലാരുടെയും സ്വഭാവം വെളിച്ചത്തു വന്നു... അതെനിക്ക് അറിയണ്ട കാര്യം അല്ല... അപ്പോള്‍ പറഞ്ഞു വന്നത്...അവനോന്റെ സംസ്കാരം വിളിച്ചോതുന്ന കമന്റുകള്‍ അവനോനു തന്നെ വിനയാകുമെന്നു പറഞ്ഞു കൊള്ളട്ടെ...

anamika said...

@mahesh vijayan
മഹേശേട്ടനോട് നിങ്ങളെ ഞാന്‍ ഒരുപാടു ബഹുമാനിച്ചിരുന്നു... നിങ്ങളുടെ ഒരു പോസ്റ്റ്‌ കൊള്ളില്ല എന്ന് പറഞ്ഞപ്പോള്‍ തൊട്ടു തിളയ്ക്കാന്‍ തുടങ്ങിയതാണല്ലോ താങ്കളുടെ ധാര്‍മിക രോഷം... ആറാന്‍ നേരമായില്ലേ... പിന്നെ ധര്‍മപുരാണം വിക്കിപീടിയ നോക്കി കണ്ടുപിടിക്കണ്ട കാര്യം എനിക്കില്ല.. കാരണം എട്ടാം ക്ലാസ്സിലെ മലയാളം ടെസ്റ്റില്‍ ഉണ്ട്... (ഞാന്‍ ആരാ മോള്‍ ഡി.പി.ഇ.പി യാ)... നിങ്ങള്‍ ഇതിങ്ങനെ കുത്തിപൊക്കുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായില്ല... വേണ്ട മറുപടി പറയണ്ട എന്ന് വിചാരിക്കും തോറും... നിങ്ങള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുകയാണല്ലോ... നിങ്ങള്‍ക്കിപ്പോള്‍ മുതിരയാണ് ആവശ്യമെന്ന് തോന്നുന്നു

anamika said...

@@
ചേര്‍ത്ത്പിടിച്ചവര്‍ക്കും ആട്ടി ഓടിച്ചവര്‍ക്കും തളരരുത് എന്ന് പറഞ്ഞവരുമായ എല്ലാ ഗുരുതുല്ല്യര്‍ക്കും നന്ദി

മഹേഷ്‌ വിജയന്‍ said...

" anamika said...@mahesh vijayan
നിങ്ങളുടെ ഒരു പോസ്റ്റ്‌ കൊള്ളില്ല എന്ന് പറഞ്ഞപ്പോള്‍ തൊട്ടു തിളയ്ക്കാന്‍ തുടങ്ങിയതാണല്ലോ താങ്കളുടെ ധാര്‍മിക രോഷം "

ഹ ഹ ഹ ഹ ഹ....എന്റെ ധാര്‍മിക രോഷം മാത്രമല്ല, നവ രസങ്ങളും അപ്പോള്‍ മുതല്‍ തിളക്കാന്‍ തുടങ്ങിയതാണ്‌...ഹ ഹ ഹ ഹ.....!!

പരമ നുണച്ചി . എന്റെ പോസ്റ്റ് കൊള്ളില്ല, എന്ന് ആര് ആരോട് എപ്പോള്‍ പറഞ്ഞു? നുണ പറയുന്നത് നിന്റെ മാനസമാധാനതിനു വേണ്ടി ആണ് എങ്കില്‍ ആയിക്കോട്ടെ...എന്റെ ഒരു കഥയെ കുറിച്ച് പോലും നീ അഭിപ്രായം പറയാറില്ല. അല്ലേല്‍ തെളിവ് നല്‍കൂ......

Areekkodan | അരീക്കോടന്‍ said...

അലക്കുകാരനും തൂപ്പുകാരിയും വെള്ളംകോരിയും ...എന്തൊക്കെയാണാവോ സംഭവിക്കാന്‍ പോകുന്നത്?

പൈമ said...

നീതു നിന്റെ ബ്ലോഗ്ഗിന്റെ പേര് പൊട്ടത്തരം എന്നല്ല ചെറ്റത്തരം അതാ നല്ലത് .ഞാന്‍ ഒരു പെണ്‍കുട്ടിയുമായി ചാറ്റ് എന്ന് പറയുന്നതില്‍ സന്തോഷമേ ഉള്ളൂ ..ഞാന്‍ എങ്ങനെ ആളുകളോട് പറയും എന്നോര്‍ത്ത് ഇരിക്കുകയായിരുന്നു.തൂപ്പുകാരിയുടെ ചൂലിന്റെ അടിയുടെ വേദന ഇനിയും മാറിയില്ലേ ..നീതു .ഒരാളുടെ കഥയുടെ ഭാഗം അനുവാദമില്ലാതെ പോസ്റ്റ്‌ ചെയ്യുന്നത് മര്യാദ ഇല്ലാത്തവര്‍ക്ക് പറഞ്ഞ്ട്ടുല്ലതാണ്. അതിനെ ആണോ നിങള്‍ പ്രോത്സാഹിപ്പിക്കുന്നത് .

പൈമ said...

നീതു നിന്റെ ബ്ലോഗ്ഗിന്റെ പേര് പൊട്ടത്തരം എന്നല്ല ചെറ്റത്തരം അതാ നല്ലത് .ഞാന്‍ ഒരു പെണ്‍കുട്ടിയുമായി ചാറ്റ് എന്ന് പറയുന്നതില്‍ സന്തോഷമേ ഉള്ളൂ ..ഞാന്‍ എങ്ങനെ ആളുകളോട് പറയും എന്നോര്‍ത്ത് ഇരിക്കുകയായിരുന്നു.തൂപ്പുകാരിയുടെ ചൂലിന്റെ അടിയുടെ വേദന ഇനിയും മാറിയില്ലേ ..നീതു .ഒരാളുടെ കഥയുടെ ഭാഗം അനുവാദമില്ലാതെ പോസ്റ്റ്‌ ചെയ്യുന്നത് മര്യാദ ഇല്ലാത്തവര്‍ക്ക് പറഞ്ഞ്ട്ടുല്ലതാണ്. അതിനെ ആണോ നിങള്‍ പ്രോത്സാഹിപ്പിക്കുന്നത് .

പൈമ said...

നീതു നിന്റെ ബ്ലോഗ്ഗിന്റെ പേര് പൊട്ടത്തരം എന്നല്ല ചെറ്റത്തരം അതാ നല്ലത് .ഞാന്‍ ഒരു പെണ്‍കുട്ടിയുമായി ചാറ്റ് എന്ന് പറയുന്നതില്‍ സന്തോഷമേ ഉള്ളൂ ..ഞാന്‍ എങ്ങനെ ആളുകളോട് പറയും എന്നോര്‍ത്ത് ഇരിക്കുകയായിരുന്നു.തൂപ്പുകാരിയുടെ ചൂലിന്റെ അടിയുടെ വേദന ഇനിയും മാറിയില്ലേ ..നീതു .ഒരാളുടെ കഥയുടെ ഭാഗം അനുവാദമില്ലാതെ പോസ്റ്റ്‌ ചെയ്യുന്നത് മര്യാദ ഇല്ലാത്തവര്‍ക്ക് പറഞ്ഞ്ട്ടുല്ലതാണ്. അതിനെ ആണോ നിങള്‍ പ്രോത്സാഹിപ്പിക്കുന്നത് .

ഓക്കേ കോട്ടക്കൽ said...

അപ്പൊ ഇനി ബൂലോകം പൂര്വോപരി സജീവമായിരിക്കും എന്നര്‍ത്ഥം.. ബ്ലോഗ്‌ മീറ്റുകള്‍ക്ക് കയ്യും കണക്കും ഉണ്ടാവില്ല.. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കല കലക്കും.. വെടിക്കെട്ട്‌ വാര്‍ത്തകളും വെളിപ്പെടുത്തല്‍ മത്സരങ്ങളുമൊക്കെ അരങ്ങു തകര്‍ക്കും.. പാവം നമ്മളീ
... വെറുമെഴുത്ത് ...ബ്ലോഗും കൊണ്ട് എന്താ ചെയ്യാ??

Mohiyudheen MP said...

നീതു, നീ ധൈര്യമായി എഴുതൂ‍ ഞാൻ വായിക്കാനുണ്ടാകും. ഞങ്ങൾ വായിക്കാനുണ്ടാകും. നീതുവിന്റെ മുതിര പോസ്റ്റ് നിരവധി പേർ വായിക്കുകയും അനുയോജ്യമായ കമെന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. കമെന്റുകളുടെ എണ്ണം കണ്ട് ചില അസഹിഷ്ണുക്കളായ ബുജികൾക്ക് സ്വസ്ഥത നഷ്ടപ്പെട്ടു. അവർ പോസ്റ്റിനേക്കാൾ ഈ പോസ്റ്റിന് കമെന്‌റിട്ടവരെ തേജോവധം ചെയ്യാൻ പദ്ദതി തയ്യാറാക്കുകയും അത് കുതന്ത്രത്തിലൂടെ നടപ്പിൽ വരുത്തുകയും ചെയ്തു. ചിലരെ മാത്രം ടാർഗറ്റ് ചെയ്ത ആ ശ്രമത്തെ എന്റെ ഒരു പോസ്റ്റിലൂടെ ഞാൻ ചെറുക്കാൻ ശ്രമിച്ചു. അതിനു ശേഷം അലക്കുകാരൻ എന്ന ഒരു ബ്ലോഗിലൂടെ അതിന്റെ അറിയറ പ്രവർത്തകർ തൂപ്പുകാരൻ ആരെന്നും വ്യക്തമാക്ക്കുകയും ചെയ്തു. ഇപ്പോൾ ഏകദേശാം എല്ലാവർക്കും കാര്യങ്ങളൊക്കെ നല്ല വെടിപ്പായിട്ട് മനസ്സിലായി... നീതു നിന്റെ വിശദീകരണവും നന്നായി.. ആശംസകൾ

കൊമ്പന്‍ said...

എനികോന്നെ പറയാനുള്ളൂ നിങ്ങള്‍ നിങ്ങളെ ഇഷ്ടത്തിനു എയുതൂ എന്തും എങ്ങനെയും എനിക്ക് പറ്റിയത് ആണെങ്കില്‍ ഞാന്‍ വായിക്കും എനിക്ക് തോന്നിയ അഭിപ്രായം പറയും
എന്റെ കമെന്റ് സ്ക്രീന്‍ ഷോട്ട് എടുത്ത് മോശമായി ചിത്രീകരിച്ചാല്‍ എനിക്കൊന്നും നഷ്ടപെടില്ല കാരണം എന്റെ വെക്തിവ്ത്വം എന്നെ കാണാത്ത കാണാന്‍ സാദ്യത ഇല്ലാത്ത ഒരു കൂട്ടത്തിനു മുന്പില്‍ വെക്കാന്‍ ഉള്ളത് അല്ല

മനോജ് കെ.ഭാസ്കര്‍ said...

എന്തൊക്കയാണോ ദൈവമേ ഈ നാട്ടില്‍ സംഭവിക്കുന്നത്...
ങ്ഹാ... ഞാനീ നാട്ടുകാരനല്ല.

തനി നിറം said...

എന്റമ്മോ ഓടിവായോ...കണ്ണൂരാനെ ഓടിച്ചിട്ട്‌ തല്ലുന്നേയ്.............

കല്ലിവല്ലി: കണ്ണൂരാന്റെ 'മഹദ്' വചനങ്ങള്‍

ചെകുത്താന്‍ said...

ഞാന്‍ ഇടപെടണോ ??? അനാമികേ

Unknown said...

ഞാന്‍ എന്ത് പറയണം .....!!!!!?

Manef said...

നീതൂന്റെ ആ തമാശ സ്റ്റൈല്‍ തന്നെയാ നീതുവിന് ചേരുന്നത്! അതുകൊണ്ട് ഒക്കെ നമ്മുടെ കണ്ണൂരാന്‍ പറയുന്നതുപോലെ ഖല്ലി-വല്ലീ.... വരുന്നിടത്ത് വച്ച് കാണാം..

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

വളരെ നല്ല

Unknown said...


"എനിക്ക് പറയാന്‍ ഉള്ളത്CLICK HERE TO READING MY COMMENTS

ചന്തു നായർ said...

ഇപ്പോൾ എവിടെയാ അനാമികാ.... https://www.facebook.com/chandu.nair.75