Friday, December 26, 2008

എന്റെ പ്രണയം

എന്റെ പ്രണയം ....പ്രയിച്ചിരുന്നപ്പോഴൊന്നും എന്റെ പ്രണയം ഞാന്‍ തിരിച്ചറിഞ്ഞിരുനില്ല …ക്ലാസ്സ്‌ മുറിയുടെ വിരസതയില്‍ പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിരുന്നു രണ്ടു കണ്ണുകള്‍ എന്നെ തിരയുന്നത് …ഒരിക്കല്‍ ഞാന്‍ തിരിച്ചറിഞ്ഞു ആ കണ്ണുകള്‍ എന്റെ ഓരോ ഭാവവും ശ്രദ്ധിക്കുന്നത് …ഞാനും ആ കണ്ണുകളിലേക്കു നോക്കി …ആ കണ്ണുകളില്‍ എന്തോ പ്രത്യേകത ഞാനറിഞ്ഞു …പിന്നെ ഒരു സംശയം എന്റെ ഉള്ളില്‍ പൊട്ടി ഉയര്‍ന്നു ഒരുപാടു പേരുള്ള എന്റെ ബെഞ്ചില്‍ ആ കണ്ണുകള്‍ നോക്കുന്നത് എന്നെതന്നെയാണോ …?

പക്ഷെ എന്തോ കണ്ണുകളിലെ ഭാവം ഞാന്‍ മാത്രം തിരിച്ചറിയുന്നു …രണ്ടു വര്ഷം ഞങ്ങള്‍ കണ്ണുകളിലൂടെ ഞങ്ങളെ അറിഞ്ഞു …അവനെ നോക്കി ചിരിക്കാന്‍ പലപ്പോഴും ഞാന്‍ മറന്നു …അടുത്തൂടെ നടക്കുമ്പോള്‍ ഞാന്‍ അറിയാതെ തന്നെ എന്റെ തല കുനിഞ്ഞു പോകുന്നു …വളരെ ദൂരം പോയതിനു ശേഷം ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ എന്നെ നോക്കുനുണ്ടാവും …അവന്‍ നോക്കിയത് ഞാനറിഞ്ഞാല്‍ അവന്‍ മെല്ലെ തല തിരിച്ചു കൂട്ടുകാരോട് സംസാരിക്കും …ക്ലാസ്സില്‍ എന്ത് അഭിപ്രായം പറഞ്ഞതിന് ശേഷവും അവന്‍ എന്നെ നോക്കും …ഞാനും കൂട്ടുകാരും അവനെ കളിയാക്കു ചിരിക്കാറാനു പതിവ് …

ഒരു ക്ലാസ്സില്‍ അവന്‍ കണ്ണിമ വെട്ടാതെ എന്നെ തന്നെ നോക്കിയിരുന്നു.. ഞാന്‍ മനസ്സില്‍ വിചാരിച്ചു വഷളന്‍ ..പക്ഷെ എന്തോ അവന്‍ നോക്കുനത്‌ എന്നെ മാത്രമാണ് …ഒരിക്കല്‍ മാത്രം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു അവിചാരിതമായി ഞാന്‍ അവനെ കണ്ടുമുട്ടിയപ്പോള്‍ ...,അന്ന് ഞാന്‍ ഒരുപാടു സന്തോഷിച്ചു …ഞാന്‍ ചിരിച്ച ചിരിയില്‍ വഴിയില്‍ കണ്ടുമുട്ടിയ എല്ലാരും എന്നെ നോക്കി ചിരിച്ചു …അന്ന് ഞാന്‍ അറിഞ്ഞു എന്റെ ഉള്ളില്‍ എന്തോ നീറി പുകയുന്നു..

ക്ലാസ്സിലെ അവസാന ദിവസം …ഇനി ഞങ്ങള്‍ കണ്ടുമുട്ടാന്‍ സാദ്യത ഇല്ലെന്നു എനിക്കറിയാമായിരുന്നു ..രാവിലത്തെ പിരീടുകളില്‍ അവന്‍ കുറെ പ്രാവശ്യം എന്നെ തിരിഞ്ഞു നോക്കിയിരുന്നു …ഒരിക്കലെങ്കിലും അവനോടു ചിരിക്കണമെന്ന് എന്റെ മനസ്സ് വെമ്പി …അന്ന് ഉച്ചയ്ക്ക് താഴെ കലപിലാന് സംസാരിച്ചു നിന്ന എന്റെ അടുത്തേക്ക് അവന്‍ ഓടി വന്നു …അവന്‍ അരികത്തു ഇതും തോറും എന്റെ ഹൃദയമിടിപ്പുകള്‍ കൂടി കൂടി വന്നു …ഞാന്‍ അറിയാതെ തന്നെ എന്റെ തല താഴ്ന്നു …അവന്‍ മെല്ലെ പടികള്‍ കയറി …ഞാന്‍ മെല്ലെ നോക്കി …അവന്‍ മുകളിലോട്ടു വച്ച കാലുകള്‍ താഴോട്ടിറക്കി വച്ച് എന്നെ നോക്കി ചിരിച്ചു ..ഞാന്‍ അറിയാതെ തന്നെ എന്റെ തല വീണ്ടും താഴ്ന്നു …ആ നിമിഷത്തെ എന്നും ഞാന്‍ ഒരുപാടു ശപിചിട്ടുണ്ട് …എന്ത് കൊണ്ട് ഞാനവനെ നോക്കി ചിരിചില്ലാ ?? ..അതിനു ഉത്തരം ഇന്നും എനിക്കറിയില്ല …

ക്ലാസ്സില്‍ കയറിയിരുന്നപ്പോള്‍ എനിക്കെന്നോടു തന്നെ ദേഷ്യം വന്നു.. ആ നിമിഷം തിരിച്ചു വന്നിരുന്നെങ്കില്‍ അവനെ നോക്കി ഒരു ചിരി.. അതെങ്കിലും എനിക്കാവാമായിരുന്നു.. …നിമിഷങ്ങള്‍ പോയി..…അവനെന്നെ നോക്കിയില്ല …അതോ ഞാന്‍ നോക്കുമ്പോഴൊക്കെ അവന്‍ എന്നെ ശ്രദ്ധിക്കാതെ തിരിഞ്ഞിരുന്നതോ ? അതെനിക്കറിയില്ല …ഇനി വെറും മുപ്പതുനിമിഷം മാത്രം ഇനി ഞങ്ങള്‍ക്ക് തമ്മില്‍ കാണാന്‍ കഴിയു..ഞാന്‍ അറിയാതെ തന്നെ എന്റെ കണ്ണുകള്‍ നിറഞ്ഞു... അവന്‍ തിരിഞ്ഞു നോക്കുന്നതും കാത്തു ഒരുപാടു നേരം ഞാന്‍ ഇരുന്നു,,, പിന്നീടവന്‍ എന്നെ നോക്കിയോ?? എന്തോ എനിക്കറിയില്ല... എന്റെ കണ്ണില്‍ നിറഞ്ഞിരുന്ന കണ്ണീര്‍ തുടച്ചുമാറ്റാന്‍ ഞാന്‍ ഏറെ ശ്രമപെട്ടു.. .എല്ലാവരും ഇറങ്ങി.. അപ്പോഴും ഞാന്‍ ബെഞ്ചില്‍ കിടക്കുകയായിരുന്നു.. സമയം പോയത് അറിഞ്ഞില്ല... ക്ലാസില്‍ ആരും ബാക്കി ഇല്ല.. ഞാന്‍ മെല്ലെ ഇറങ്ങി നടന്നു.. ഓരോ പടിയിലും അവന്‍ എന്നെ തിരിഞ്ഞു നോക്കിയിരുന്നത് ഞാന്‍ അറിഞ്ഞു... ഇറങ്ങി വരുമ്പോള്‍ ഞാന്‍ അറിഞ്ഞു.. എന്റെ ഉള്ളില്‍ ഒരു പ്രണയം വേവുന്നുണ്ട് .. തുറന്നു പറയാന്‍ കഴിയാതിരുന്ന ഒരു പ്രണയം.. എന്റെ ചിരി ഇഷ്ടപെട്ടിരുന്ന അവനു.. അവനു മാത്രം സ്വന്തമായി ഒരു ചിരി സമ്മാനിക്കാന്‍ ഞാന്‍ മറന്നു.. മറന്നതല്ല മനപൂര്‍വം.. .

Tuesday, December 23, 2008

പ്രേമിക്കാന്‍ ആളെ ആവശ്യമുണ്ട്....



ഒന്നും എഴുതാനില്ലാത്ത അവസ്ഥ നല്ലതാണു...എല്ലാരുടെയും നിര്‍ബന്ധ പ്രകാരം ഞാന്‍ മലയാളത്തില്‍ എഴുതാന്‍ മുതിരുന്നു...അക്ഷര തെറ്റുകള്‍ ഉണ്ടാവും ക്ഷമിക്കണം...പൊതുവെ മടിച്ചിയായ ഞാന്‍ അക്ഷര തെറ്റുകള്‍ മായ്ച്ചു എഴുതാറില്ല.. വെട്ടി വീണ്ടും എഴുതുകയാണ് പതിവു....പിന്നീട് ആ തെറ്റ് വരാതെ ഇരിക്കാന്‍ ശ്രമിക്കും...ജീവിതത്തിലും....

ഒരുപാടു ഒന്നും എഴുതാനില്ലാത്ത ആളാണ് ഞാന്‍ എന്നാണ് തോന്നുന്നത് മണ്ടത്തരങ്ങള്‍ കുറിച്ചിടും... പ്രായം ഇതായത് കൊണ്ടാവാം ഇപ്പോള്‍ എന്ത് എഴുതിയാലും അത് പ്രണയത്തെ കുറിച്ചായിരിക്കും...."വീണ്ടും ഇവള്‍ തുടങ്ങിയോന്നു ചേട്ടന്മാര്‍ വിചാരിക്കും...."ഇതു കൂടി ക്ഷമിക്കു....എന്റെ തോന്നലുകളൊക്കെ ഇപ്പോള്‍ ഇങ്ങനെയാണ്....ചുറ്റും കാണുന്നതല്ലേ നമുക്കറിയൂ ..കോളേജില്‍ പോയാല്‍ കാണുന്നത് ഇതൊക്കെയാണ്..കുറെ ഷോ ഓഫ് പ്രണയങ്ങളും കുറെ നിശബ്ദ പ്രണയങ്ങളും....ഒരു മിനിട്ട് കിട്ടിയാല്‍ എല്ലാരും ഒരു കുട കീഴില്‍ ..." നീ ഇതൊക്കെ എന്തിനാ വായ്നോക്കാന്‍ പോകുന്നത് എന്നല്ലേ അടുത്ത കമന്റ്...."ഹി..ഹി...ചുമ്മാ....പ്രണയം എന്താണെന്നു ഒന്നു അറിയണം അത്ര മാത്രം...

ഇനി ആര്‍ക്കും ആരോടും....
ഇത്രമേല്‍ തോന്നാതതെന്തോ..?
അതാണെന്‍ പ്രിയനോടെനിക്കുള്ളതെന്തോ ....!
പാട്ട് കേട്ടപ്പോള്‍ തോന്നി സത്യമായിരിക്കും ...ആരോടും തോന്നാത്ത എന്തോ ഒരാളോടു മാത്രം തോന്നുമായിരിക്കും...അതായിരിക്കും പ്രണയം....!!!
ഒന്നു പ്രേമിച്ചാല്‍ കൊള്ളാമെന്നുണ്ട്‌....ചുമ്മാ അറിഞ്ഞിരിക്കാലോ ....!
ആളെ തപ്പണം....ജാതിയും മതവും ഒന്നും പ്രശ്നമല്ല... കാണുന്നവന്റെ കണ്ണില്‍ ആണല്ലോ ഭംഗി ..അപ്പോള്‍ അങ്ങനെയും വേണമെന്നില്ല ....കാണാതെയും കേള്‍ക്കാതെയും പ്രണയിക്കാം എന്നല്ലേ...അതുകൊണ്ട് പ്രായവും ബാധകമല്ല... ഒരു കാര്യം മാത്രം മതി പ്രണയിക്കാന്‍ അറിഞ്ഞിരിക്കണം.നേരത്തെ പ്രണയിച്ചു മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന....അതാവുമ്പോള്‍ കണ്ടറിഞ്ഞു പെരുമാറുമല്ലോ ....???

ഇതു വായിക്കുമ്പോള്‍...എല്ലാരും വിചാരിക്കും ഈ പെണ്ണെന്താ ഇങ്ങനെ എന്ന്....!!!ജസ്റ്റ് ഫോര്‍ ഹൊറര്‍....പ്രണയം അതറിയാന്‍ വേണ്ടി മാത്രം....ഇനി അങ്ങനെ ഒരു കാലം വരും...ആളുകള്‍ പത്രത്തില്‍ പരസ്യം കൊടുക്കും.."പ്രേമിക്കാന്‍ ആളെ ആവശ്യമുണ്ട്"എന്ന് പറഞ്ഞു... ആ കാലം വിദൂരതയില്‍ അല്ല....

പ്രേമിക്കാന്‍ ആളെ ആവശ്യമുണ്ട്!!!

ജാതി, മതം, നിറം, ഉയരം, സൗന്ദര്യം ഒന്നും മാനദണ്ഡമല്ല...
രാവിലെ ഇന്റെര്‍വെല്ലിനു നെസ്കഫേ കോഫി പിന്നെ ഒരു ഡയറി മില്‍കും..
ഉച്ചയ്ക്കൊരു ചിക്കന്‍ ബിരിയാണി..
വൈകീട്ടു കാന്റീനില്‍ നിന്ന് ഒരു പഴം പൊരി...
പിന്നെ ഫോണ്‍ റീച്ചാ൪ജ് ചെയ്തു തരണം...
ഇത്ര മാത്രം മതി...
തിരിച്ചു സ്നേഹം മാത്രം പ്രതീക്ഷിക്കുക...