
മഞ്ഞിന്റെ കനത്ത തണുപ്പില്‍ ... സിമന്റ് ബെഞ്ചില്‍ അവള്‍ ഇരുന്നു... നഗരം പുതുവര്‍ഷം ആഘോഷിക്കുന്ന തിരക്കിലാണ്... ഈ തിരക്കിലും അവള്‍ മാത്രം തനിച്ചു... ബിയര്‍ കുപ്പികള്‍ പൊട്ടിച്ചു നുരകള്‍ താഴേക്കു വീണപ്പോള്‍ ഒരു നിമിഷം അവന്‍ അവളെ ഓര്‍ത്തു.. ആ ഒരു നിമിഷം മാത്രമായിരിക്കും അവളിലും ആ ബോധാമുനര്തിയത് താന്‍ തനിച്ചല്ലെന്ന്... കഴിഞ്ഞ പുതുവര്‍ഷം അവളുടെ ചെവിയോടു ചേര്‍ന്ന് അവന്‍ പറഞ്ഞു... " ഈ വര്ഷം തുടങ്ങുന്നതും അവസാനിക്കുന്നതും എന്റെ സ്നേഹം നീ അറിഞ്ഞു കൊണ്ടാണ്"... ആ വിശ്വാസം മാത്രമായിരുന്നു അവള്‍ക്കെന്നും കൂട്ട് ... പിന്നീടെപ്പോഴോ ഋതുക്കള്‍ മാറി മറിഞ്ഞപ്പോള്‍ ... ഏതോ കാറ്റില്‍ പൊഴിഞ്ഞ ഇലകള്‍ പോലെ അവര്‍ ചിതറി കിടന്നു... മെല്ലെ മെല്ലെ അടുത്തേക്ക് വരും തോറും ആ ഇലകള്‍ തമ്മില്‍ ദൂരം കൂടി കൊണ്ടേയിരുന്നു... തണുപ്പിന്റെ കാഠിന്യം കൂടിയപ്പോള്‍ ആ ഇലകള്‍ ഏതോ പാറകള്‍ക്കിടയില്‍ ഒളിച്ചിരുന്നു... തണുപ്പ് മാറാനായി കാത്തിരുന്ന്...
ദൂരെ ഒരു ബെഞ്ചില്‍ ഒരു വൃദ്ധന്‍ ചുരുട്ട് പുകച്ചു കിടപ്പുണ്ട്.. ലോകം പുതുവത്സരം ആഘോഷിക്കുന്നത് അയാള്‍ അറിയുന്നില്ല... ആരെയോ കത്ത് കൊണ്ടാവാം ആ മനുഷ്യനും അവിടെ ഇരിക്കുന്നത്... രാത്രിയുടെ ഏതോ യാമത്തില്‍ തണുപ്പ് അവളുടെ കാലില്‍ നിന്ന് ദേഹത്തേക്ക് അരിച്ചിറങ്ങി... ആകാശത്തെ നക്ഷത്രങ്ങളെല്ലാം തന്നെ ഇരുട്ടിലേക്ക് മാഞ്ഞു... ഒരു കുഞ്ഞു നക്ഷത്രം മാത്രം അവള്‍ക്കു വെളിച്ചമേകാനായി നിന്നു... പന്ത്രണ്ടു മണിയായി.. ഒരു വര്‍ഷം അവസാനിച്ചു കൊണ്ടിരിക്കുന്നു... ആ വഴിയെ ഒരുപാടു പേര്‍ വന്നു പോയി കൊണ്ടിരുന്നു... അവന്‍ മാത്രം വന്നില്ല... അവന്റെ സ്നേഹം അവളെ അറിയിക്കാന്‍ ... ദൂരെ ഇരുന്നു അവന്‍ അവളെ സ്നേഹിക്കുന്നുണ്ടാവും എന്നാ വിശ്വാസത്തില്‍ ദൂരേക്ക് മാഞ്ഞ നക്ഷത്രങ്ങളെ നോക്കി അവള്‍ ഇരുന്നു... പിന്നീടോരോ മഞ്ഞു പൊഴിയുന്ന രാത്രികളിലും അവന്‍ വരുന്നതും കത്ത് അവള്‍ ഇരുന്നു... ഒരുപാടു പുതുവര്‍ഷങ്ങള്‍ അവളെ തഴുകി പോയി... നക്ഷത്രങ്ങള്‍ മാത്രാമായിരുന്നു അവള്‍ക്കെന്നു കൂട്ട്..