എന്താ കുട്ട്യേ ജോലി ഒന്നും ആയില്ലേ??
ജോലി കിട്ടീനു പറഞ്ഞിട്ട് പോയില്ലേ...
ഇപ്പൊ വീട്ടില്‍ തന്നെയാണല്ലേ...
ഇപ്പോള്‍ ഉറക്കത്തില്‍ നിന്ന് എണീകുമ്പോള്‍ രാവിലെ കേള്‍ക്കുന്നത് ഇതൊക്കെയാണ്.. ഇന്നത്തെ ചോദ്യത്തിന് ഇത്തിരി വ്യത്യാസം ഉണ്ട്...
"എന്താ വീട്ടിനുള്ളില്‍ അടയിരിക്ക്യാണോ"?
ദേവദാസ് അങ്കിള്‍ ആണ് ചോദിച്ചത്... ഈ ചോദ്യം കുഴപ്പമില്ല.. ഒന്ന് ലൈക്ക് ചെയ്തേക്കാം...
അല്ല അങ്കിള്‍ പനിയാ...
പനിയുടെ ആലസ്യത്തില്‍ വീണ്ടും പുതപ്പിനടിയിലേക്കു കയറി...
"നീ ഇങ്ങനെ തിന്നും കുടിച്ചും കിടന്നോ..."
"അല്ലാതെ ഞാന്‍ എന്ത് ചെയ്യാനാ"??
പനി പിടിച്ചു കൊച്ചിന്‍ ഹനീഫയുടെ ശബ്ദത്തില്‍ ഞാന്‍ തിരിച്ചടിച്ചു...
ഒന്നും ചെയ്യണ്ട... അമ്മ മുറുമുറുത്ത് കൊണ്ട് അകത്തേക്ക് കയറി
കുറെ ദിവസമായി ഓണ്‍ലൈന്‍ ആയിട്ട് ... മുല്ലപ്പെരിയാറിന് എന്ത് സംഭവിച്ചോ എന്തോ??
സിസ്റ്റം ഓണ്‍ ചെയ്തു...
"ആഹ.. തുടങ്ങിയോ വീണ്ടും... വീട്ടിലിരുന്നു ഇങ്ങനെ കറന്റ് ചാര്‍ജ് കൂട്ടിക്കോ..."
ഈശ്വരാ!! ഉറങ്ങിയാല്‍ കുറ്റം... നീ ഇങ്ങനെ ഉറങ്ങിക്കോ എന്ന് പറഞ്ഞ്... എണീറ്റിരുന്നാല്‍ അതും കുറ്റം...
"അമ്മേ കുറെ ദിവസം ആയില്ലേ ഓണ്‍ലൈന്‍ കേറീട്ടു എന്തൊക്കെ സംഭവിച്ചുനു നോക്കട്ടെ..."
ഫേസ് ബുക്ക് വഴി ഇടയ്ക്ക് ഇടയ്ക്ക് പുതുപുത്തന്‍ കുശുമ്പും നുണകളും അമ്മയ്ക്ക് എത്തിക്കുന്നത് കൊണ്ട്... അതില്‍ അമ്മയ്ക്കിതിരി താല്പര്യം ഉണ്ട്...
ഐഡിയ സ്റ്റാര്‍സിംഗ൪ കല്പനെടെ ഭര്‍ത്താവ് മരിച്ചിട്ടില്ല എന്ന ചൂടന്‍ വാര്‍ത്ത ഞാന്‍ ആണ് അമ്മെ അറിയിച്ചത്... ആദ്യം അതറിഞ്ഞു കുടുംബ ശ്രീയില്‍ വിളമ്പി ആളായതാണ് അമ്മ... ആ നന്ദി അമ്മയ്ക്ക് എന്നോടുണ്ട്... പിന്നെ സന്തോഷ് പണ്ഡിറ്റ്‌ന്റെ പാട്ടും ഞാന്‍ അമ്മയ്ക്ക് കാട്ടി കൊടുത്തു.. അതും കുടുംബ ശ്രീയില്‍ കൊണ്ട് കൊടുത്തു അമ്മ ഒരു ഡയലോഗും അടിച്ചു... നമ്മളൊകെ ഇന്റര്‍നെറ്റ് യൂസ് ചെയ്യണം എന്നാലെ ലോകത്ത് എന്ത് നടക്കുന്നു എന്ന് അറിയാന്‍ പറ്റൂ ... അമ്മ മെല്ലെ അടുത്ത് കൂടി...
മുല്ലപെരിയാര്‍ വിഷയം ചൂടാറി കൊണ്ടിരിക്കുന്നു... സന്തോഷ് പണ്ഡിറ്റ് നു ജനങ്ങള്‍ എന്തും ചെയ്യാനുള്ള ലൈസന്‍സ് കൊടുത്തിരിക്കുന്നു... അത് കൊണ്ട് ഫേസ് ബുക്ക് ആകെ പാടെ പ്രഭ പോയ മട്ടാണ്... പ്രിത്വിരാജിന്റെ അഹങ്കാരത്തിനും ഇപ്പോള്‍ സ്കോപ്പില്ല... ഇതൊക്കെ കൊണ്ടാ ഞാന്‍ പിടിച്ചു നിന്നിരുന്നത്... ഞാന്‍ കാരണം ആണ് പ്രിത്വിരാജ് നന്നായത് എന്നൊരു അഹങ്കാരം എനിക്കും വന്നു തുടങ്ങി... സന്തോഷ് പണ്ഡിറ്റ് നെ നന്നാക്കാന്‍ ഞാന്‍ നോക്കി... പക്ഷെ ഞാന്‍ തോറ്റു പിന്‍വാങ്ങി... മുല്ലപ്പെരിയാര്‍ പുതിയ ഡാം കെട്ടിപ്പിക്കാന്‍ ആയിരുന്നു പിന്നെ എന്റെ പ്ലാന്‍ ... ഞാന്‍ എന്റെ വീട്ടീനു മണല് കൊണ്ട് കൊടുക്കാം എന്ന് വരെ പറഞ്ഞു നോക്കി... ഒരു കുലുക്കവുമില്ല... ഉമ്മന്‍ചാണ്ടി ജയലളിതയ്ക്ക് കത്തയച്ചിട്ടുണ്ട്... മറുപടി കിട്ടിയിട്ട് പറയാം എന്നായിരുന്നു മറുപടി... ഞാന്‍ അറിയാന്‍ മേലാഞ്ഞു ചോദിക്കുവാ... ഇവരൊക്കെ എന്തിനാ കത്തയക്കുന്നത്... ഫോണ്‍ ചെയ്തുടെ.... ചാറ്റ് ചെയ്തുടെ... കത്തയച്ചു കത്തയച്ചു അവര് തമ്മില്‍ ജീവിതം ആവാതിരുന്നാല്‍ മതി... ക്രിസ്മസ് ഒക്കെ ആയില്ലേ.. ഒരു കാര്‍ഡ് കൂടി അയച്ചേക്കു... മറിയാമ്മ ചേടത്തിയുടെ പ്രത്യേക ശ്രദ്ധയ്ക്ക് കുഞ്ഞൂഞ്ഞിന്റെ മേലൊരു കണ്ണ് വേണം... അല്ലേല്‍ ഫെബ്രുവരി 14 വരുന്നുണ്ട്... ഇനി കണ്ടില്ല കേട്ടില്ലാന്നു പറയരുത്...
ഇമ്മാതിരി എത്രയെത്ര കാര്യങ്ങള്‍ എനിക്ക് ശ്രദ്ധിക്കാന്‍ ഇരിക്കുമ്പോഴാ... ജോലിക്ക് പോകണ്ടേ... വീട്ടില്‍ വെറുതെ ഇരിക്ക്യാണോ എന്ന് ചോദിച്ചു ഉപദേശികള്‍ രംഗത്ത് വരുന്നത്... മാഷെ എനിക്ക് നൂറു കൂട്ടം പരിപാടികള്‍ ഉണ്ട്... മുല്ലപെരിയറില്‍ ഒരു ഡാം ഉണ്ടാക്കണം... അത് കഴിഞ്ഞിട്ട് വേണം തുഛ വേദനം കിട്ടുന്ന നര്‍സുമാരുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ ... ഇതെന്താ നിങ്ങള്‍ ഒന്നും മനസിലാക്കാത്തത് !!!
ഇതിന്റെ ഒക്കെ ഇടയിലാ നമ്മടെ ബ്ലോഗ് അണ്ണന്മാര് ... ഒരു കമന്റ് ഇട്ടേക്കണേ എന്ന് പറഞ്ഞു വരുന്നത്... അവരെ നിരാശരാക്കാന്‍ പറ്റുമോ?? നിങ്ങള്‍ തന്നെ പറ.. .
നീ കമന്റ് ഇട്ടു നടന്നോ... ഒരു ബ്ലോഗ്ഗെര്മാര് ... ഭാര്യ പെറ്റാലും .. മക്കള് തൂറിയാലും ഒക്കെ ബ്ലോഗ്ഗില്‍ എഴുതിക്കോളും ... അതിലും കുറ്റം പറയാന്‍ കുറേയെണ്ണം
"അതമ്മ പറയരുത് ..." ബ്ലോഗ്ഗെര്മാരെ പുച്ഛിക്കുന്നത് എന്നെ പുച്ഛിക്കുന്നതിനു സമം ആണ്...
പിന്നല്ലാതെ അവന്മാരൊക്കെ സ്വന്തം കാര്യം നോക്കീട്ടാ ബ്ലോഗ് എഴുതി നടക്കണത്...
അങ്ങനെ വേണമെങ്കില്‍ പറഞ്ഞോ... എഴുതാന്‍ വച്ചിരുന്ന കമെന്റെല്ലാം ഞാന്‍ അമ്മയോടടിച്ചു തീര്‍ത്തു...
"അമ്മയറിഞ്ഞോ ... നമ്മുടെ വെറുതെ അല്ല ഭാര്യയില്‍ ഉണ്ടായിരുന്ന ഒരാള്‍ ഇല്ലേ... അയാള്‍ മോഷണ കേസിലെ പ്രതി ആയിരുന്നത്രെ"
ഇപ്പോള്‍ അയാളെ അതീന് മാറ്റി... ഒരു ബ്ലോഗില്‍ കണ്ടതാ
"ഏത് നമ്മുടെ ശ്വേത മേനോന്റെ പ്രോഗ്രാമ്മിലെയോ??"
"അതെന്നെ..."
"എനിക്കവനെ കണ്ടപ്പോഴേ തോന്നി..." (എന്റെ അമ്മയ്ക്ക് പലപ്പോഴും അങ്ങനെ തോന്നാറുള്ളത് കൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല... ഇപ്പോഴത്തെ സാഹചര്യത്തിന് നിന്ന് കൊടുക്കുന്നതാ നല്ലത് )
ഇന്ന് കുടുംബ ശ്രീയില്‍ പറയാന്‍ പുതിയ ന്യൂസ് കിട്ടിയത് കൊണ്ട് അമ്മ ഒന്ന് അടങ്ങി...
മെല്ലെ ബൂലോകത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം... നടത്തി...
ദാ വീണ്ടും വാതിലില്‍ ഒരു മുട്ട്
പേപ്പര്‍ മാമനാ..
"ആ കുറെ ആയല്ലോ കണ്ടിട്ട്... ഇപ്പോള്‍ എന്ത് ചെയ്യുന്നു??"
"കോഴ്സ് കഴിഞ്ഞു വെറുതെ ഇരിക്ക്യാ.."
"അതെന്താ ജോലിക്കൊന്നും പോണില്ലേ..."
"നോക്കുന്നുണ്ട്..."
"പെണ്‍കുട്ടികള്‍ വെറുതെ ഇരിക്കാന്‍ പാടില്ല... ജോലി ഒക്കെ നോക്കണം... ബാംഗ്ലൂരോക്കെ പോയാല്‍ നല്ല ചാന്‍സാ... എന്റെ മോന്‍ ഇപ്പൊ ബംഗ്ലൂരാ.."
ഈ പറയുന്ന ചേട്ടനെ കുറിച്ച് എനിക്ക് നന്നായിട്ടറിയാം... അഞ്ചാറ് കൊല്ലം വായനോക്കി നടന്നതാ... അപ്പോള്‍ ആര്‍ക്കും ഒരു കുഴപ്പോം ഉണ്ടാരുന്നില്ല... രണ്ടു മാസം ഞാന്‍ ഇവിടെ ഇരുന്നപ്പോള്‍ ആര്‍കും ഒരു സമാധാനം ഇല്ല...
"ഞാന്‍ മോള്‍ടെ കാര്യം പറയാം... ബയോ ടാറ്റ അവനു അയച്ചു കൊടുത്തു നോക്ക്..."
സ്ഥിരം പല്ലവി... കുറെ അയച്ചിട്ടും മറുപടി ഒന്നും ഇല്ലാത്തതു കൊണ്ടും... ഞാന്‍ ചിരിച്ചു...
ജോലി ഇല്ലഞ്ഞിട്ടും ഒരു ബ്ലോഗ് എഴുതാന്‍ പോലും സമയമില്ലാത്ത എന്നൊടാ വെറുതെ ഇരിക്ക്യാണോ എന്ന ചോദ്യം!!!
എനിക്ക് നൂറു കൂടം പരിപാടിയാ... രാവിലെ മുല്ലപ്പെരിയാര്‍.. ഉച്ചക്ക് അന്ന ഹസാരെ.. രാത്രി കമെന്റെഴുത്തു ... ഇതിനൊക്കെ ഒരു പരിഹാരം കണ്ടിട്ട് വേണ്ടേ എനിക്കെന്റെ കാര്യം നോക്കാന്‍ !!!
60 comments:
B-tech കഴിഞ്ഞു അല്ലെ...?
ഇനി ഒരുപദേശം........
Freshers world ഒന്നു ട്രൈ ചെയ്ത് നോക്ക് കുട്ട്യേ....!!!
------------------------
സ്വന്തം
ചിപ്പി
hi nice one.. i njoyed it.. eniyum ezhuthuka.. all the best..
വെറുതെ ഇരുന്നു ബോറടിക്കുന്നില്ലേ ?
വല്ല ജോലിക്കും പോയ്കൂടെ ?
എന്നിട്ട് ഞങ്ങള്‍ ചെയ്യണ പോലെ ജോലി സ്ഥലത്ത് ഇരുന്നു കമന്റ് ഇട്ടൂടെ ?
ഇഷ്ടായി ...ട്ടാ ..
ഫോളോ ചെയ്തിട്ടുണ്ടെങ്കിലും ഈ ബ്ലോഗ് ഡാഷ്ബോര്‍ഡില്‍ കിട്ടുന്നില്ല ...
ഇതും കൂടി അമ്മയോട് കുടുംബ ശ്രീയിലോ .. ഗ്രാമ ശ്രീയിലോ ഒന്ന് പറയാന്‍ പറയൂ .....
ആശംസകള്‍
"നീ കമന്റ് ഇട്ടു നടന്നോ... ഒരു ബ്ലോഗ്ഗെര്മാര് ... ഭാര്യ പെറ്റാലും .. മക്കള് തൂറിയാലും ഒക്കെ ബ്ലോഗിലെഴുതികോളും... അതിലും കുറ്റം പറയാന്‍ കുറേയെണ്ണം
അതമ്മ പറയരുത് ... ബ്ലോഗ്ഗെര്മാരെ പുഛിക്കുന്നത് എന്നെ പുഛിക്കുന്നതിനു സമം ആണ്...
പിന്നല്ലാതെ അവന്മാരൊക്കെ സ്വന്തം കാര്യം നോക്കീട്ടാ ബ്ലോഗ് എഴുതി നടക്കണത്...
അങ്ങനെ വേണമെങ്കില്‍ പറഞ്ഞോ... എഴുതാന്‍ വച്ചിരുന്ന കമെന്റെല്ലാംഞാന്‍ അമ്മയോടടിച്ചു തീര്‍ത്തു..."
തമാശയിലും ചില സത്യങ്ങള്‍ ..അല്ലേ എഴുത്ത് നന്നായിട്ടുണ്ട് ...
ചുമ്മാ ഇരിക്കുന്നതിന്റെ രസം ഇവര്‍ക്കൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ലെന്നേ...
@shal
ഉപദേശം സ്വീകരിച്ചിരിക്കുന്നു
@jaysinkrishnan
@jaysu
@sunil vettom
അഭിപ്രായങ്ങള്‍ക്ക് നന്ദി.. വീണ്ടും വരണം
@venugopal
ഹ..ഹ ജോലിക്ക് പോകാന്‍ ആഗ്രഹമില്ലഞ്ഞിട്ടല്ല ചേട്ടാ... എല്ലാരും പറയണത് കേട്ടാല്‍.. ജോലി കിട്ടീട്ടു ഞാന്‍ വേണ്ടാന്ന് പറഞ്ഞു ഇരിക്കണ പോലെയാ..
@maqbool
സത്യം... ചുമ്മാ ഇരിക്കുന്നതാ... ഏറ്റവും തിരക്കുള്ള പണി
ഹീ ഹീ സത്യം... ഈ ആള്‍ക്കാര്‍ക്കൊന്നും വേറെ പണിയില്ലേ അല്ല പിന്നെ... തീറ്റ , ഉറക്കം ഇതൊന്നും ജോല്ലി അല്ലേ.... :P
ജോലി കിട്ടിയില്ലന്നു കരുതി ..എന്നാ ചെയ്യാന്നാ ..ബ്ലോഗ് എഴുതൂ ..
വര്‍ഗ ബോധമുള്ള ബ്ലോഗര്‍...
എന്തെങ്കിലും ചെയ്യുന്നതിനേക്കാള്‍ നല്ലതാണല്ലോ ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലത്.
ഇതും ഒരു ജോലിയല്ലേ...ഹ ഹ ഹ
:)
ഇങ്ങനെയും വേണായിരുന്നോ ഒരു ഉപദേശം ? ഒന്ന് ചുമ്മാ ഇരുന്നൂടെ......?
ബ്ലോഗ് എഴുതുന്നതല്ലേ വലിയ പണി ,നന്നായിരിക്കുന്നു ,ആശംസകള്‍ ,,,
ജോലി കിട്ടിയിട്ട് വേണം കുറച്ച് ലീവ് എടുക്കാൻ ... അല്ലേ? ആശംസകൾ...
ഇങ്ങനെ ഇരുന്നാല്‍ മതിയോ... പനിയെന്തെലും നോക്കേണ്ടേ...
നര്‍മ്മം ഇഷ്ടപ്പെട്ടു...
വിഷയ ദാരിദ്ര്യം ഉണ്ടോ... ഇങ്ങനെ ഒരു പോസ്റ്റ്....?>
അടുത്ത പോസ്റ്റ് തൊഴിലില്ലായ്മയെ കുരിചായിക്കോട്ടേ...
nice one...enjoyed..:)
ഒട്ടും ബോറടിപ്പിച്ചില്ല. ആശ്വാസം. :))
കൊള്ളാം, കുറച്ച് ആക്ഷേപശരങ്ങളും കൂട്ടത്തിലുണ്ടല്ലോ...പിന്നെ നീ തേങ്ങ ഉടച്ച് പോയ എന്റെ പോസ്റ്റിന്റെ കഥ കുന്തസ്യാന്നാണ്. തെറി പറയാന്‍ പോലും ആളെ കിട്ടണില്ല. നല്ല കൈപ്പുണ്യം...!!!
എഴുത്ത് നന്നായി നര്‍മ്മം ഇഷ്ടപ്പെട്ടു..
@ലുട്ടുമോന്‍
സത്യം... വെറുതെ ഇരിക്കുന്നത ഏറ്റവും തിരക്കുള്ള ജോലി... ഒന്നിനും സമയം കിട്ടില്ലെന്നെ
@pradeep paima
ഉപദേശം സ്വീകരിച്ചിരിക്കുന്നു... എഴുതി എഴുതി ഒരു ജ്ഞാനപീഠമെങ്കിലും വാങ്ങും ഞാന്‍
@manoj k bhaskar
പിന്നല്ലാതെ... ഇതല്ലേ ഏറ്റവും വല്ല്യ ജോലി
@vp ahamed
ചുമ്മാ ഇരിക്കാനും സമയം കിട്ടാതെ ആയി
@siyad abdul khader
അതെന്നെ... ഞാന അ പണി തുടരുന്നു
@vinuvettan
ഹം.. ജോലി കിടീടു വേണം ലീവ് എടുത്തു വീടിലിരിക്കാന്‍
@khaadu
വിഷയ ദാരിദ്ര്യം... ഹാവോ... വിഷയങ്ങള്‍ ഒന്നുമില്ല.. പിന്നല്ലേ ദാരിദ്ര്യം... നമ്മള്‍ പാവം.. കാണുന്നതും കേള്‍ക്കുന്നതുമൊക്കെ കുത്തി കുറിക്കുന്നു അത്രമാത്രം
@olapadakkam
അത് ഞാന്‍ കമന്റിലെ പറഞ്ഞില്ലേ... പോരായിരുന്നു... അതെന്റെ കുറ്റമല്ല... ഞാന്‍ എങ്കിലും വന്നില്ലേ അങ്ങനെ ആശ്വസിക്കു
@krishnamukar, akbar, sumarajeev, abdul jabbar
നന്ദി ഈ വഴി വീണ്ടും വരണം
മണിയന്‍പിള്ള രാജു പറഞ്ഞപോലെയാണോ...?
'ഇന്റര്‍വ്യൂന് ചെല്ലുംബോള്‍ എല്ലാരും ചോദിക്കുന്നത് എക്സ്പീരിയന്‍സ് ഉണ്ടോ എന്നാ... ആരെങ്കിലും ജോലി തന്നാലല്ലേ എക്സ്പീരിയന്‍സ് ആവുള്ളൂ...' ഇതു തന്നെയല്ലെ അവിടുത്തേയും അവസ്ഥ?
ഉടനെ ജോലി കിട്ടട്ടെ... എഴുത്ത് കൊള്ളാം...
upadeshikale neridan oru padu trickukalund..leran frm me it's absolutely free!..:)
@ഷബീര്‍ തിരചിലാന്‍
ഈ എക്സ്പീരിയന്‍സ് എവിടെ കിട്ടുംനു അറിയില്ല.. അതിന്റെ തിരച്ചിലിലാ.. അതോണ്ടാ തിരചിലാന്റെ അടുത്ത് വന്നത്... താങ്കള്‍ തിരഞ്ഞിട്ടു വല്ലതും കിട്ട്യോ
@ashish
നമ്മളും ഇത്തിരി പഠിച്ചു... വീടിനു പുറത്തിറങ്ങാതെ ഇരിക്ക്യാ
സത്യത്തില്‍ ജോലി കിട്ടുന്നത് വരെ ഞാന്‍ ഉപദേശം കേട്ടിരുന്നു ജോലി കിട്ടി കഴിഞ്ഞപ്പോള്‍ ഞാനും തുടങ്ങി ഉപദേശം ...ജോലി നേടു ബ്ലോഗ് എഴ്ഴുതു ഇതാകട്ടെ മുദ്രാവാക്യം
എഴുത്ത് ബോറായില്ല
ഈ ബീട്ടെക്കിനോക്കെപോയ നേരത്ത് വല്ല ഡിഗ്രിക്കും പോയാരിന്നെങ്കി ഇപ്പൊ ജോലിയെങ്കിലും കിട്ടിയേനെ :-)
@അനീഷ് പുതുവലില്‍
ഉപദേശിക്കാന്‍ നല്ല എളുപ്പമാ...
ജോലി ഇല്ലാത്തവര്‍ ഇടവേളകളില്‍ എന്തൊക്കെ ജോലികളില്‍ ഏര്‍പ്പെടു സമയം കളയാം എന്നതിനെ കുറിച്ച് ഞാനും ഒരു ഉപദേശ ക്ലാസ് തുടങ്ങുന്നുണ്ട്
@ഇസ്മായില്‍ കുറുമ്പടി
നന്ദി വീണ്ടും വരണം
@ചാണ്ടിച്ചായന്‍
തിരിച്ചറിവുകള്‍ !!!
വൈകിയാണെന്നു മാത്രം
ബിടെക് പഠിച്ചതാന്നോ......
നല്ല രസമായിട്ടെഴുതി. അഭിനന്ദനങ്ങൾ.
ഞാനിവിടെ പുതിയ ആളാണ്
പോസ്റ്റ് നന്നായിരിക്കുന്നു.. പ്രൊഫൈലും.. വേറെന്തു പറയണമെന്നറിയില്ല അതു കൊണ്ടു പോകുന്നു..
ഇടക്ക് എന്റെ ബ്ലോഗിലേക്കും വരൂട്ടൊ...
പകല്‍ നക്ഷത്രം..
ജോലി ഇല്ലഞ്ഞിട്ടും ഒരു ബ്ലോഗ് എഴുതാന്‍ പോലും സമയമില്ലാത്ത എന്നൊട വെറുതെ ഇരിക്ക്യാണോ എന്ന ചോദ്യം!!!
എനിക്ക് നൂറു കൂടം പരിപാടിയ... രാവിലെ മുല്ലപെരിയാര്‍ ഉച്ചക്ക് അന്ന ഹസാരെ രാത്രി കമെന്റെഴുത്തു ... ഇതിനൊക്കെ ഒരു പരിഹാരം കണ്ടിട്ട് വേണ്ടേ എനിക്കെന്റെ കാര്യം നോക്കാന്‍ ...
ജോലി ഉണ്ടായിട്ടും ഇതൊക്കെ തന്നെ ചെയ്തു നടക്കുന്ന കുറച്ചു ആള്‍ക്കാരും ഉണ്ടേ ...
എന്തായാലും നന്നായി എഴുതി ...എല്ലാ ഭാവുകങ്ങളും നേരുണ്‌ു .....
എനിക്ക് തോനുന്നു ഈ പൊട്ടത്തരങ്ങള്‍ വായിക്കാന്‍ ആദ്യാമായിട്ടാണ് എന്ന് ..ബ്ലോഗ് എഴുത്ത് നല്ലൊരു ജോലി അല്ലെ ...അത് തുടരുക ....പൊട്ടത്തരങ്ങള്‍ കേള്‍ക്കാന്‍ ഇനിയും വരാം ..ഒരു വലിയ പൊട്ടകമ്പനിയില്‍ ഒരു പോട്ടിയായി തന്നെ :)) ജോലികിട്ടട്ടെ പ്രാര്‍ത്ഥിക്കാം കേട്ടോ ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
എഴുത്ത് കൊള്ളാം.
ഈ ചുമ്മാ ഇരിപ്പ് ആവത് ആസ്വദിക്കു.എങ്ങാനും ജോലി കിട്ടിപ്പോയാലോ
@echumukutty,habeeb rahman,sarath sankar, oru kunju mayil peeli, rosappookkal
വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി
വീണ്ടും വരണം
കല്ലിവല്ലി ആശ്രമത്തില്‍വന്നു കണ്ണൂരാനന്ദ ഗുരുവിന്റെ നെഞ്ചത്ത് കമന്റുമഴ വര്‍ഷിച്ചത് കണ്ടപ്പോള്‍ മനസ്സില്‍ ലഡുവല്ല ബോംബാ പൊട്ടിയത്!
എന്നാലും എന്നെപ്പോലൊരു പട്ടിണിബ്ലോഗറുടെ പോസ്റ്റിലൊക്കെ കമന്റിടാനുള്ള ധൈര്യൊക്കെ വന്നൂലെ!
(ഇനി അമ്മയോട് ഞാന്‍ പറയാം; തന്നെ കെട്ടിച്ചുവിടാന്‍.!
ഹഹഹാ... )
വെറുതേ ഇരിക്കുന്നവരുടെ ബിസി ആര്‍ക്കും അത്രപെട്ടെന്നൊന്നും മനസ്സിലാവില്ല.. നന്നയീട്ടൊ..
സ്റ്റൈലൻ എഴുത്താണ്.
വെറുതെ ഇരുന്നു ബോറടിക്കുന്നില്ലേ ? എന്നോട് ആരും ചോദിക്കുന്നില്ലാല്ലോ (ചോദിച്ചു മടുത്തു കാണും)എഴുത്ത് കൊള്ളാംട്ടോ...
പുതുവല്‍സരാശംസകള്‍ ..
നിന്റെ നര്‍മ്മവും കുഴപ്പമില്ല , പോസ്റ്റും കുഴപ്പമില്ല.. ചിരിച്ചു....
പക്ഷെ അക്ഷരത്തെറ്റിന്റെ ബാധ പഴയത് പോലെ തന്നെ തുടരുന്നു....
പക്ഷെ എഴുതിയ പല കാര്യങ്ങളും മുന്‍പ് നീതു ഏതൊക്കെയോ പോസ്റ്റുകളില്‍ പ്രതി പാദിചിട്ടുള്ളവയാണ് ... ജോലി കിട്ടാത്തതിനെ കുറിച്ച് ആ ചോദ്യങ്ങളെ കുറിച്ചും മുന്‍പും ഒരു പോസ്റ്റ് ഞാന്‍ വായിച്ചിരുന്നു...
പഴയതിനെ പുതിയ കുപ്പിയില്‍ ഇറക്കാതെ പൂര്‍ണ്ണമായും പുതിയ ആശയങ്ങള്‍ കൊണ്ട് വരൂ....
ഓവറോള്‍ പോസ്റ്റ് ഇഷ്ടായി.... ഇനിയും എഴുതുക...
ഇത് പണ്ട് ഒരു വിദ്വാനോട് എവിടാ ജോലീന്നു ചോദിച്ചപ്പോള്‍ ഞാന്‍ അമ്മാവന്റെ കൂടെയാന്നു പറഞ്ഞു, അപ്പോള്‍ അമ്മാവനെന്താ പരിപാടി? അമ്മാവന്‍ വെറുതേ ഇരുപ്പാ എന്ന് പറഞ്ഞപോലെ ഉണ്ട്.
ആസ്വദിച്ചു വായിച്ചു..... ഒരു പണിയും ഇല്ലല്ലോ... ഇനിയും എഴുതൂ...
നര്‍മം ഇഷ്ടായി ...
ഇനിയും എഴുതൂ ..ആശംസകള്‍ ..
ഇങ്ങൾക്ക് പനി പിടിച്ചു കിടന്നാൽ ബ്ലോഗു നാട്ടുകാർക്ക് പണി കിട്ടുമല്ലോ ന്റെ കുട്ട്യേ…
ഇനി ഇങ്ങനെ ഈ ബ്ലോഗു വായിച്ച് വായിച്ച് നമ്മള് കമന്റെഴുതേണ്ടേ.. അതു കൊണ്ടാ..
ബ്ലോഗന്മാരുടെ മർമ്മത്തു കുത്തുന്ന നർമ്മം കൊള്ളാം.. ഒരു കാര്യം ഉണ്ട്.. ഇത് ബ്ലോഗിക്കൊണ്ട് മർമ്മത്തു കുത്തരുത്.. ഹി ഹി
-----
നര്‍മ്മം ഇഷ്ടപ്പെട്ടു...
ഇപ്പോ ബ്ലോഗെഴുത്താണ് ജോലിഅല്ലേ… നടക്കട്ടേ.. ജോലിക്ക് അപ്ലെ ചെയ്യാനും അന്വേഷിക്കാനും മറക്കേണ്ട… എല്ലാവരും ഇടുന്ന കമന്റു പുഴുങ്ങി തിന്നാൻ പറ്റില്ലല്ലോ ന്റെ കുട്ട്യേ…. ഭാവുകങ്ങൾ നേരുന്നു..
നന്നായി എഴുതി,,,
പുതുവത്സരാശംസകൾ
ആദ്യമായാണീ വഴി, സരസമായി പറഞ്ഞു. അമ്മയും മകളും തമ്മിലുള്ള ആത്മ ബന്ധവും , അമ്മയുടെ നിഷ്ക്കളങ്കതയെ ചൂഷണം ചെയ്യുന്ന മകളും കൊള്ളാം. ആത്മാംശം ഇല്ല എന്ന് വിചാരിക്കട്ടെ. ബ്ളോഗായാലും. ഫേസ്ബുക്കായാലും , ചാറ്റ് ആയാലും കമെന്‌റിയാല്‍ നാലാള് മെയിന്‌റ്‍ ചെയ്യും. അല്ലേല്‍ ഇന്‌റര്‍നെറ്റും കയ്യില്‍ പിടിച്ച് സ്വാഹ ചൊല്ലേണ്‌ടി വരും, അതാണ് ഇപ്പൊഴത്തെ അവസ്ഥ. അപ്പോള്‍ എല്ലാവര്‍ക്കും നെറ്റ് ലോകത്തും മറ്റും നിറഞ്ഞ് നിക്കണം. ഒരു ആധുനിക മങ്കയുടെ സാധാരണ ദിനം. അഭിനന്ദനങ്ങള്‍ ! , ഇനിയും വരാം , എഴുത്ത് തുടരൂ..
hm. കൊള്ളാം.. :)
അനു കൊറച്ചു കാലം ഞാനും അനുഭവിച്ചു ഇതൊക്കെ...എന്തായാലും ഇപ്പൊ ജോലിയില്‍ കയറിയത് കൊണ്ട് രക്ഷപ്പെട്ടു ഒരു വിധം...എഴുത്ത് നന്നായി...ആശംസകള്‍...
പാവം ഈ കുട്ടിയുടെ ദുഖം ആരറിയാന്‍?
നന്നായി. സംഗതികളൊക്കെയുണ്ട്. പറഞ്ഞത് കാര്യം തന്നെയാണ്.
മംഗലം കയിക്കുന്നില്ലേന്ന് ചോദിച്ചവർ, മംഗലത്തിനു ശേഷം കുട്ടികൾ വേണ്ടേന്നായി. പിന്നെ ഒന്നു കൊണ്ടു നിർത്തിയോ എന്നായി. വീട് വയ്ക്കുന്നില്ലേന്നായി.................. ഒരുപകാരവുമില്ലെങ്കിലും ഒരൊന്നൊന്നര ശുഷ്കാന്തിയുണ്ട് നാട്ടാർക്കിത്തരം കാര്യങ്ങളിൽ.
തിരക്കു കൊണ്ടും മടി കൊണ്ടും ബ്ലോഗിലൊന്നും കേറാതായി. പണിയൊന്നുമില്ലെങ്കിൽ വന്ന് വായിക്കെന്ന് മെയിലിട്ടപ്പോൾ പിണക്കേണ്ടെന്ന് കരുതി. അല്ലാ ഒന്ന് ചോദിച്ചോട്ടെ. പണിക്കൊന്നും പോണ്ടേ? ഹഹഹഹ
നന്നായിട്ടുണ്ട് കുട്ട്യേ.. ഇന്യും എഴ്താ കേട്ടോ? മടിക്കണ്ടാ മെയിലയക്കാന്‍..
എന്താ കുട്ട്യേ ജോലി ഒന്നും ആയില്ലേ??
ജോലി കിട്ടീനു പറഞ്ഞിട്ട് പോയില്ലേ...
ഇപ്പൊ വീട്ടില്‍ തന്നെയാണല്ലേ...
ഇപ്പോള്‍ ഉറക്കത്തില്‍ നിന്ന് എണീകുമ്പോള്‍ രാവിലെ കേള്‍ക്കുന്നത് ഇതൊക്കെയാണ്..
ഒരു പണി ചെയ്യ് നീയാ വീട്ടീ ന്ന് സ്ഥലം മാറി ദൂരെ പോ. അപ്പൊ തീരും ഇമ്മാതിരി പ്രശ്നങ്ങൾ. പിന്നെ അക്ഷര തെറ്റുകൾ വല്ലാതെ അധികമാവുന്നു ണ്ട് ട്ടോ. നർസ് എന്നത് ഒരുദാഹരണം മാത്രം. പിന്നെയും കുറെ ഉണ്ട്. നല്ല രസം ണ്ട് ട്ടോ വായിക്കാൻ. അമ്മയുടെ ഇടക്കിടെ ഉള്ള തോന്നലുകൾ നല്ല രസമായി. പിന്നേയും നല്ല കുറേ ഭാഗങ്ങൾ ഉണ്ട്. അഭിനന്ദനങ്ങൾ.
dദെ... ജോലി ഇല്ലാതെ വീടിളിരിക്കുതലും വലിയൊരു ത്രില്‍ ഉണ്ട്... resume എടുത്തു രാവിലെ ഇറങ്ങുക (BTECH കഴിഞ്ഞവര്ക് മാത്രം).. എന്നിട്ട് വൈകുന്നേരം പറയുക... ഈ കമ്പനി പോര..അല്ലേല്‍ എന്തെങ്ങിലും ഉടായിപ്പ്....ഞാനൊക്കെ ഒന്ന് രണ്ടു കൊല്ലം രസിച്ചതാ.. try
നര്‍മ്മബോധം വേണ്ടുവോളം keep it up !
രസകരമായി കാര്യങ്ങള്‍ പറയാന്‍ കഴിവുണ്ട് ..
ഇനി ഒരു ജോലി കിട്ടിയിട്ട് വേണം അല്ലെ ..
അക്ഷരത്തെറ്റുകള്‍ പരമാവധി ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം ...ആശംസകള്‍
എപ്പോള്‍ നാട്ടില്‍ പോയാലും ആദ്യം ചോദിക്കും "എപ്പോ വന്നു" പിന്നെ ചോദിക്കും
എപ്പോഴാ തിരിച്ചു പോകുനത് എന്ന്
അത് പോലെ തന്നെ ആണ് ജോലി ഉണ്ടായാലും ഒരു ദിവസം എങ്കിലും ലീവ് എടുത്തു പോയാല്‍ അപ്പോള്‍ ചോദിക്കും ഇപ്പൊ ജോലിക്ക് ഒന്നും പോണില്ലേ എന്ന്...
:)
വായിച്ചു, ഇഷ്ടായി…
വിവാഹം കഴിഞ്ഞു മൂന്ന് നാലു മാസം കഴുഞ്ഞല്ലുടൻ നാട്ടുകാരുടെ പല്ലവി..."എന്താ ഒരച്ഛനാവണ്ടേ? അതോ ആസൂത്രണമോ?"...ഗൾഫിൽ പോയ്യിട്ട് നാട്ടിൽ വന്ന ഒരാഴ്ചകഴിയുമ്പോൾ തുടങ്ങും.." എപ്പഴാം മടക്കം" ഇരുപത്തിയഞ്ച് വയസ്സ് കഴിഞ്ഞ പെൺകുട്ടികൾ വീട്ടിലുണ്ടങ്കിൽ വീണ്ടും ഉപദേശികളുടെ ചോദ്യം "എന്താ മോൾക്ക് ആലോചനയൊന്നും ചേരുന്നില്ലേ...അതോ ചൊവ്വാ ദോഷം വല്ലതും....അതോ കുട്ടി ആരെയെങ്കിലും കണ്ട് വച്ചിട്ടുണ്ടോ?"... മക്കളില്ലാത്ത എന്റെ അടുത്തും എത്തും ഉപദേശികൾ " നമുക്കോ അതോ അവർക്കോ കുഴപ്പം..ഡോക്ടറെയൊന്നും കാണിച്ചില്ലേ? നാഗർകോവിലിൽ ഒരു സ്ത്രീയുണ്ട് മുപ്പത് വർഷം കഴ്ഞ്ഞിട്ടും കുട്ടികൾ ഉണ്ടാകാതിരുന്ന ചന്ദ്രമോഹനു ഒരു ആയൂർവേദമരുന്ന് കൊടുത്തു...കുട്ടിക്കിപ്പാം ഒന്നര വയസ്സായി.. .അങ്ങോട്ടൊന്നു പോയിക്കൂടെ..ഇനി ഇതൊക്കെ നോക്കി നടത്താൻ ഒരാളു വേണ്ടേ?" ഇതുപോലുഌഅ ഉപദേശികൾ വളരെ കൂടുതലാ നമ്മുടെ നാട്ടിൽ... അതുപൊലെ തന്നെ ജോല്ലിക്കാര്യവും....എതായാലും അനാമിക മനോഹരമായി ആചിത്ര ഇവിടെ വരച്ച് കാട്ടിയിരിക്കുന്നൂ...നല്ല ഒരു എഴുത്തുകാരിയെ ഞാനിവിടെ കാണുന്നൂ..എല്ലാ ഭാവുകങ്ങളും.
ഇത്ര രസകരമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതും ഒരു പണിതന്നെയല്ലേ അനാമികേ
എന്‍റെ അഭിപ്രായത്തില്‍ ബ്ലോഗ് എഴുതുന്നവര്‍ക്ക് സര്‍ക്കാര്‍ വേതനം പ്രഖ്യാപിക്കണം..
ചെറിയ പണിയാണോ ബ്ലോഗ്ഗെഴുത്ത്?? എല്ലാവരും ബ്ലോഗ്ഗെര്മാരെ അവഗണിക്കുവാണല്ലോ....
ഇതാ അവഗനയുടെ വേറെ രൂപം..
http://kannurpassenger.blogspot.in/2011/06/blog-post_13.html
good one...
Post a Comment