Sunday, October 3, 2010

പ്രതീക്ഷ...


എഴുതണമെങ്കില്‍ മനസ് കലുഷിതമാകണം... ചിന്തകളുടെ ഭാരം വര്‍ധിക്കുമ്പോള്‍ ശ൪ദിച്ചു കൂട്ടുന്നവയാണ് വാക്കുകള്‍.... എങ്ങും എവിടെയും എത്താതെ കുറെ എഴുതും... അവസാനം കടലാസുകള്‍ വലിച്ചു കീറി കളയും...പിന്നെയും എഴുതും... എഴുതി പേനകള്‍ തെളിയാതെ വരുമ്പോള്‍... കുത്തികീറി കടലാസുകള്‍ കീറി മുറിക്കും... ഏതോ അവസ്ഥയില്‍ കയില്‍ നിന്ന് വഴി തെറ്റി ആ വാക്കുകള്‍ കടലാസ്സില്‍ തെറിച്ചു വീഴും...

 നിലവിളിക്കാന്‍ പോലുമാകാതെ തളര്‍ന്നിരിക്കും ഞാന്‍ അപ്പോഴേക്കും... ഒരിക്കല്‍ പോലും കാണാത്ത  എന്റെ  സുഹൃത്ത്‌ എനിക്കയച്ച കത്തില്‍ ഇങ്ങനെ എഴുതി... എഴുത്ത് നിര്‍ത്തരുത്... തടസ്സങ്ങള്‍ വരും... നിര്‍ത്താന്‍ തോന്നും.... പൊരുതണം.... ആശയങ്ങള്‍ കിട്ടാതെ വരുമ്പോള്‍ തേടി പിടിക്കണം... ഏതോ കമ്മ്യൂണിറ്റി സൈറ്റില് പരിജയപെട്ടതാണ്... പക്ഷെ ഒരിക്കലും നേരിട്ട് സംസാരിച്ചിട്ടില്ല... നമ്പര്‍ വാങ്ങി വച്ചെങ്കിലും സംസാരിക്കാന്‍ തോനിയില്ല... പിന്നീടെപ്പോഴോ വിളിക്കണമെന്ന് തോന്നി... അന്ന് വിളിച്ചപ്പോള്‍ മറുതലയ്ക്കല്‍ കേട്ടത് "നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ നിലവിലില്ല... ദയവയില്‍ ഡയല്‍ നമ്പര്‍ ചെയ്ത നമ്പര്‍ വീണ്ടും പരിശോധിക്കുക.." പിന്നീടെപ്പോഴോ ആരോ വഴി അറിഞ്ഞു...

 ആ സുഹൃത്ത്‌ ഇന്ന് മരണത്തിനു കീഴടങ്ങി എന്ന്... കരയാന്‍ എനിക്ക് തോനിയില്ല... ഈ നശിച്ച ലോകത്തില്‍ നിന്ന് മോക്ഷം കിട്ടി അവള്‍ പോയതായി തോന്നി... പിന്നീടു ഔപചാരികതയോടെ അവളുടെ പ്രോഫിലെനു നേരെ ഞാന്‍ എഴുതി... നിന്നെ ഞങ്ങള്‍ എന്നും ഓര്‍ക്കുന്നു എന്ന്... എന്നും എഴുതുന്ന പോലെ "മിസ്സ്‌ യു" എന്ന് എഴുതിയപ്പോള്‍ എനിക്കറിയാമായിരുന്നു... അതിനുള്ള മറുപടിയായി "മിസ്സ്‌ യു ടൂ" എന്ന് അവള്‍ ഒരിക്കലും അയക്കില്ലെന്ന്... എന്നിട്ടും എന്നും ഞാന്‍ എന്‍റെ പ്രൊഫൈല്‍ പേജില്‍ നോക്കുമായിരുന്നു അവളുടെ പേരില്‍ എനിക്ക് മെസ്സേജ് ഉണ്ടോന്നു... വൃ൪ത്ഥമാണെങ്കിലും പ്രതീക്ഷകള്‍ മാത്രമാണ് ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്...