Thursday, March 25, 2010

നനഞ്ഞ മണ്ണില്‍ കാല്‍ ചവിട്ടിയ സുഖം

മഴ പെയ്തൊഴിഞ്ഞ മുറ്റം... പ്ലാവിലകള്‍ അങ്ങിങ്ങ് കിടക്കുന്നു... മാവിന്‍ കൊമ്പില്‍ കെട്ടിയ ഊഞ്ഞാല്‍ മഴയത്തു നനഞ്ഞു കുതിര്‍ന്നിരിക്കുന്നു... മണ്ണില്‍ കാല്‍ തൊട്ടപ്പോള്‍ നല്ല തണുപ്പ്... മണ്ണിന്‍റെ മണം.... വാരി തിന്നാന്‍ തോന്നി പോകുന്നു... മുറ്റത്തെ ചെമ്പരുത്തിയുടെ താഴത്തെ കൊമ്പില്‍ തന്നെ അടയ്ക്ക കുരിവിയുടെ കൂട്... ഞാന്‍ മെല്ലെ നോക്കി... അമ്മ കുരുവി മുട്ട ഇട്ടു വച്ചിട്ട് തീറ്റ തേടി പോയിരിക്കുവാണെന്ന് തോന്നുന്നു... മൈലാഞ്ചി ചെടിയുടെ താഴെ ആയി ഞാന്‍ നട്ട മുല്ലേടെ കൊമ്പില്‍ പൂവ് വന്നിരിക്കുന്നു... ഒരു പൂവേ ഉള്ളു.... മതിലിനു പുറത്തു മൊത്തം കാട് പിടിച്ചിരിക്കുന്നു... മൊത്തം പൂച്ചെടികള്‍ ആണ് ... എല്ലാത്തിലും പല തരം പൂവുകള്‍ വന്നിരിക്കുന്നു... ഓണത്തിന് പൂക്കാതിരിക്കാന്‍ ആണോ ഇവയെല്ലാം ഇപ്പോഴേ പൂത്തു നില്‍ക്കുന്നത്... പാടത്തു നിന്ന് ഞാന്‍ ചെടി ചട്ടിയില്‍ കൊണ്ട് വച്ച തുമ്പ ചെടികള്‍ക്ക് ഇന്നിനി വെള്ളം ഒഴിക്കേണ്ട കാര്യമില്ല.. പുതു മഴ നനഞ്ഞ എല്ലാം ഉന്മേഷവതികളായി ഇരിക്കുവാണ്....
വരാന്തയില്‍ നിന്ന് ചൂലെടുത്ത് തൂക്കാന്‍ തുടങ്ങിയപ്പോഴാണ് കണ്ടത്.. മുറ്റത്തൊരു ഹൈവേ... ഒരു കൂട്ടം ഉറുമ്പുകള്‍ തീറ്റ കൊണ്ട് പോകുന്നു... അതിന്റെ ഉറവിടം തിരഞ്ഞപ്പോഴാണ് കണ്ടത് ഇന്നലെ വലിച്ചെറിഞ്ഞ പ്യാരിസ് മിട്ടായി...



*******************************


ഇത്രയും എഴുതിയപ്പോള്‍ തന്നെ ഒരു മഴ നനഞ്ഞ സന്തോഷം എനിക്ക്... ഇന്ന് ഇതൊക്കെ വെറും ഫോട്ടോ ഫ്രെമിലും... എം.ടി യുടെ കഥയിലും മാത്രേ കാണാന്‍ കിട്ടു... ഓരോ മലയാളിയുടെ മനസിലും ഗ്രഹാതുരം ഉണര്‍ത്തുന്ന ഓര്മകലാനിവ... ഞാന്‍ ജീവിച്ചു തീര്‍ക്കാന്‍ കൊതിക്കുന്ന എടുകളാനിവ... അതൊരു കൊതിയാകുമ്പോള്‍ എഴുതും... അപ്പോള്‍ ജീവിച്ചു തീര്‍ത്ത സുഘമാണ്... നനഞ്ഞ മണ്ണില്‍ കാല്‍ ചവിട്ടുന്ന സുഖം....