Friday, April 16, 2010

ഗുല്‍മോഹര്‍

ഇന്നും അവളോടുള്ള പ്രണയം പറയണമെന്ന് തോന്നി... ഒരുപാടു നേരം അടുത്തിരുന്നിട്ടും.. പോകാന്‍ നേരം വായില്‍ തുപ്പല്‍ വറ്റി... വാക്കുകള്‍ പുറത്തു വന്നില്ല ... അവള്‍ യാത്ര പറയുമ്പോള്‍ എന്‍റെ കണ്ണുകളിലേക്കു തന്നെ അവള്‍ നോക്കി... ഞാന്‍ അത് പറയുമെന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നുവോ??... ഗുല്‍മോഹര്‍
മരങ്ങള്‍ക്കിടയിലൂടെ അവള്‍ പോയി... കുറെ ദൂരം നടന്നു അവള്‍ തിരിഞ്ഞു നോക്കി... സിമെന്റ് ബെഞ്ചില്‍ അനങ്ങാന്‍ പോലും ആവാതെ ഞാന്‍ ഇരുന്നു... പിന്നീട് ആ വഴിയിലൂടെ ആരൊക്കെയോ കടന്നു പോയി.... ഒരു പാട് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും ആ വഴിയില്‍ ഇരുന്നു... ആ വഴിയിലൂടെ അവള്‍ വന്നു... കൂടെ വന്ന ആളെ നേര്‍ത്ത പരിജയം തോന്നി എനിക്ക്... അതേയ് ഞാന്‍ പറയാന്‍ മടിച്ചത് അവന്‍ പറഞ്ഞിരിക്കുന്നു... ആ വഴിയിലൂടെ അവര്‍ ഒരുമിച്ചു നടക്കുന്നത് പിന്നെ പലപ്പോഴും ഞാന്‍ കണ്ടു... ഒരിക്കല്‍ അവള്‍ നടന്നത് തനിച്ചായിരുന്നു ... കരഞ്ഞു കലങ്ങിയ കണ്ണ് ആയാണ് അവള്‍ വന്നത്... എന്‍റെ തോളുകള്‍ ഞാന്‍ അവള്‍ക്കു കൊടുത്തു... ഒരുപാടു നേരം കരഞ്ഞ ശേഷം തിരിച്ചു പോകാന്‍ നില്‍ക്കുമ്പോഴും അവള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി...ഞാന്‍ പറയാന്‍ മടിച്ച കാര്യം അവള്‍ അറിഞ്ഞിരിക്കുന്നു... എന്‍റെ ൈകകളില് മുറുകെ പിടിച്ചു അവള്‍ പറഞ്ഞു കൂടെ വേണം എന്നും നല്ല സുഹൃത്തായിട്ടു... ഒരു പാട് ദൂരം ഞങ്ങള്‍ നടന്നു... ഒന്നും സംസാരിച്ചില്ലെങ്കിലും ഹൃദയങ്ങള്‍ പരിഭവം പങ്കു വയ്ക്കുന്നത് ഞാന്‍ അറിഞ്ഞു...

ഞാന്‍ കണ്ട മാലാഘ

ഇന്നെന്തോ ഒരു പ്രത്യേക അവസ്ഥ മനസിന്‌... സങ്കടമാണോ സന്തോഷമാണോ എന്നൊന്നും പറയാന്‍ കഴിയുന്നില്ല... ഇന്ന് ഞാന്‍ ശ്രീലേഖ ഐ.പി.എസ് ന്‍റെ ലേഖനം വായിച്ചു... എന്തോ എന്നോട് ഒരു പാട് സാമ്യം തോന്നി... ഒരിക്കലും അവരെ വച്ച് താരതമ്യം ചെയ്യാന്‍ കൂടി ഞാന്‍ പാടില്ല.. പക്ഷെ ഇന്നെന്തോ അവര്‍ അനുഭവിച്ച വിഷമങ്ങള്‍ എന്‍റെ പോലെ തോന്നി... അവരുടെ ഇഷ്ടങ്ങള്‍.. ഗണപതിയോടുള്ള ആരാധന... ഞാന്‍ ശേഖരിച്ചു വച്ചിട്ടുള്ളത് പോലെ അവര്‍ക്കും ഉണ്ടത്രേ ഗണപതിയുടെ പ്രതിമകള്‍... എന്തോ ഒരുപാടു സ്നേഹം തോന്നുന്നു അവരോടു... എന്‍റെ ജീവിതത്തിനു തന്നെ പുതിയ കാഴ്ചപാട് തന്നു... ഞാന്‍ കരഞ്ഞിട്ടുള്ള കാര്യങ്ങളൊന്നും കരയാന്‍ ഉള്ളവ ആയിരുന്നില്ലെന്ന് ഇന്ന് മനസിലാകുന്നു... അവര്‍ ഒരു മാലാഘയാണ്...