Friday, July 8, 2011

മിസ്സ്‌ യു ഡാ...

എഴുതുമ്പോള്‍ വല്ല്യ വാക്കുകള്‍ തിരയാന്‍ ഞാന്‍ ഏറെ കഷ്ടപെടാറുണ്ട്... നിനക്ക് ബഷീറിന്റെ ചുവയണെന്നാണ് ചില കൂടുകാര്‍ എന്നോട് പറയാറ് ... അവര്‍ കളിയാക്കി പറയുകയാണെങ്കില്‍ കൂടി ക്രെഡിറ്റ്‌ ആയി ഞാന്‍ അതങ്ങെടുത്തു... എഴുതുമ്പോള്‍ പലപ്പോഴും ബഷീര്‍ സ്റ്റൈല്‍ തന്നെയാണ് എനിക്കും ഇഷ്ടം.. ആര്‍ക്കും മനസിലാകും... ഒരിക്കലും എഴുത്ത് ഞാന്‍ എന്റെ മലയാളത്തിലുള്ള നൈപുണ്യം വെളിപ്പെടുത്താനായി ഉപയോഗിക്കാറില്ല... അത് ഉള്ളതായി തോന്നിയിട്ടുമില്ല...ഒമ്പതാം ക്ലാസ്സിലെ രണ്ടാമത്തെ ബെഞ്ചില്‍ ബീന ടീച്ചറുടെ മലയാളം ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചിരുന്നു... ആരാണീശ്വരാ!!! ഈ കവിതയ്ക്ക് വൃത്തമൊക്കെ കണ്ടുപിടിച്ചതെന്നു... എന്റെ പ്രാര്‍ത്ഥന കേട്ടിട്ടാവണം വിദ്യാഭാസ മന്ത്രി പി.ജെ.ജോസഫ്‌ സര്‍ പ്രസ്താവന ഇറക്കി... ഇനി മുതല്‍ മലയാളം ഗ്രാമര്‍ പഠിക്കേണ്ടതില്ല എന്ന്... മോനെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി!!

ബീന ടീചെറിനോടുള്ള ഇഷ്ടമാവാം ഞാന്‍ മലയാളം ഇഷ്ടപെടാന്‍ കാരണം... പ്ലസ്‌ 2 കഴിഞ്ഞപ്പോള്‍ മലയാളം മെയിന്‍ എടുത്തു പഠിക്കണം എന്ന് തോന്നി... ഞാന്‍ എങ്ങാനും മലയാളം എടുത്താല്‍ അമ്മ തല തല്ലിചാവും എന്ന് തോന്നിയപ്പോള്‍ ആ ആഗ്രഹം കുഴിച്ചു മൂടി... അപ്പോഴാണ്‌ അമ്മയുടെ ആത്മസുഹൃത്തിന്റെ മകള്‍ ബി.ടെക് എടുക്കാന്‍ തീരുമാനിച്ചത്...അതോടെ എന്റെ അമ്മ വെറുതെ ഇരിക്കുമോ?? എന്നെയും എന്ട്രന്‍സ് എഴുതിപ്പിച്ചേ അടങ്ങു എന്നായി... കുത്തിട്ടു കളിക്കുന്ന ലാവത്തോടെ ഞാനും എന്ട്രന്‍സ് എക്സാം എഴുതി... ദൈവത്തിനുഎന്ത് തോന്നിയിട്ടാണോ എന്തോ? എന്റെ റാങ്ക് മുന്നില്‍ വന്നു... ഡ്മിഷനും കിട്ടി... 4 വര്‍ഷം ... ഞാന്‍ ആ ചുമരുകള്‍ക്കുള്ളില്‍ പഴകിയ പുസ്തകങ്ങളുടെ ചൂരടിച്ചു ജീവിച്ചു... അവിടെ നിന്നും പുറത്തു വന്നപ്പോള്‍ ... മലയാളത്തോടുള്ള സ്നേഹം കൂടിയതെ ഉള്ളു...

സംസാരത്തില്‍ കുറച്ചു ഇംഗ്ലീഷ് കലര്‍ത്തുന്നത് ഇന്നത്തെ സമൂഹം ഒരു ആഠ്യത്തമായി കരുതുന്നു... da i wnt b cumin 2dy ... എന്ന് മെസ്സേജ് കിട്ടുമ്പോള്‍ ഞാന്‍ ആശിക്കാറുണ്ട് ... ഞാനിന്നു വരുന്നില്ലാടോ എന്ന് അയച്ചിരുന്നെങ്കില്‍ എന്ന്... k da..miss u... എന്ന് തിരിച്ചു അയക്കും..ഇന്നിത്തിരി മനസ്സമാധാനം കിട്ടും എന്നാവും മനസ്സില്‍ ... എങ്കില്‍ കൂടി ആര്‍ക്കു മെസ്സേജ് അയക്കുമ്പോഴും.. മെയില്‍ അയക്കുമ്പോഴും .. ഈ അക്ഷരങ്ങള്‍ കൂടി എഴുതാന്‍ നമ്മള്‍ വിട്ടു പോകില്ല... miss..u.... നഷ്ടപ്പെടുന്നു നിന്നെ എന്നാവാം മലയാളത്തില്‍ ... അത് കൊണ്ടാവാം നഷ്ടപ്പെടലുകള്‍ ഏറ്റുവാങ്ങാന്‍ ഇഷ്ടപെടാത്ത ഈ സമൂഹം miss..u.. നു ഇത്ര പ്രാമുഖ്യം കൊടുക്കുന്നത്,,, പക്ഷെ പലപ്പോഴും തിരക്കില്‍ അവര്‍ എല്ലാം നഷ്ടപെടുന്നു താനും...

ഇന്നെന്തോ ബ്ലോഗുകള്‍ തിരയുന്ന കൂട്ടത്തില്‍ ഒരു ബ്ലോഗ്‌ കണ്ടു... മലയാളത്തിലെ കടുട്ടി വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു ഒരുപാടു എഴുതിയിരിക്കുന്നു... എനിക്കത്രയും അക്ഷര ജ്ഞാനം ഇല്ലാത്തത് കൊണ്ടാവാം... ഒരുപാട് സമയം അതിനു മുന്നില്‍ ചിലവഴിച്ചു... മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരുപാട് വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ് എന്ന് ഒരു സുഹൃത്ത്‌ പറഞ്ഞു തന്നു... ഒന്നും മനസിലാവാതെ വരുമ്പോഴാണ് അതിനു കലാമൂല്യം കൂടുന്നതെന്നും... അത് കൊണ്ട് മലയാളം പഠിക്കാതെ പോയ എന്നോട് എനിക്ക് തന്നെ ലജ്ജ തോന്നി... മൊബൈലില്‍ നീയിട്ടു കുത്തുന്നത് പോലെയല്ല മലയാളം എഴുത്ത് എന്ന് കൂടി അവന്‍ അടികുറുപ്പിട്ടു ...

മലയാളം മറന്നു തുടങ്ങിയ മലയാളികള്‍ ഇങ്ങനെയും മലയാളം വാക്കുകള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്നുണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞു... പിന്നെ എന്തിനാണ് ഏതു നേരവും u know... actually... എന്നൊക്കെ മലയാളികള്‍ ഇടയ്ക്കിടെ ഉരുവിടുന്നത്... എന്റെ മകള്‍ക്ക് മലയാളം അറിത്തെ ഇല്ല എന്നതില്‍ അമ്മമാര്‍ അഭിമാനം കൊള്ളുന്നു?? ഒരുപാട് ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞ വിഷയം... അഭിപ്രായം പറയാനും ഒരുപാടു പേര്‍ !!!

da.. r ..u der?? എന്നൊരു മെസ്സേജ് എന്റെ മൊബൈലില്‍ വന്നു... ചിരിയടക്കാനാവാതെ ഞാന്‍ ടൈപ്പ് ചെയ്തു yups!!


20 comments:

ജാനകി.... said...
This comment has been removed by the author.
ജാനകി.... said...

എന്റെ പൊട്ടിക്കാളീ..,
മലയാളഭാഷയിലുള്ള നൈപുണ്യമൊന്നും കാണിക്കണ്ട.., അക്ഷരതെറ്റു വരാതെ ശ്രദ്ധിക്കൂട്ടോ..

അല്ലെങ്കിലും മലയാളി എന്നേ തനിമലയാളത്തെ അവഗണിച്ചു കഴിഞ്ഞിരിക്കുന്നു..ഇപ്പോൾ മംഗ്ലീഷ് അല്ലേ സംസാരിക്കുന്നത്..നമ്മളും അങ്ങിനെയൊക്കെ തന്നെ മാറിയിരിക്കുന്നു എന്നത് നിഷേധിക്കാനാകുമോ..

എഴുതൂ..ഇനിയും ഇനിയും......

anamika said...

സത്യം... മലയാളം ഇംഗ്ലീഷില്‍ എഴുതിയാണ് പുതിയ തലമുറ പഠിക്കുന്നത്... ഗൂഗ്ലുകാര്‍ വരെ അത് അറിഞ്ഞിരിക്കുന്നു .. അത് കൊണ്ട് തന്നെയല്ലേ google indic transliteration ഇത്രയും ജനസമ്മിതി..

ചെറുത്* said...

ഹ്ഹ്ഹ് കൊള്ളാം. ഒഴുക്കോടെ എഴുതിയിട്ടുണ്ട്. അതേസമയം ഒരുപാട് അക്ഷരതെറ്റുകളും കടന്നുകൂടിയിട്ടുണ്ട്‍. പ്രത്യേകിച്ചും മലയാളത്തെ പിന്‍‌താങ്ങുന്ന ഒരു എഴുത്തില്‍ ആ തെറ്റുകള്‍ വരുന്നത് ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.

ആ ബ്ലോഗ് ഏതായിരുന്നു. ഒന്ന് പോയി നോക്കാനാ ;)

ആശംസകള്‍!

((വേഡ് വെരിഫിക്കേഷന്‍ കളയുന്നത് നന്നായിരിക്കും‌))

anamika said...

@ cheruthu തെറ്റുകള്‍ തിരുത്തിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.. നന്ദിയുണ്ട് കുറച്ചു നേരം ഇവിടെ ചിലവഴിച്ചതിനു

shalu said...

ആത്മ പ്രശംസ ആത്മഹത്യക്ക് തുല്യം എന്ന് പറയണമെന്നാ തോന്നിയെ
തന്‍റെ പോസ്റ്റുകള്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ആളു മോശമല്ലെന് മനസിലായി........

anamika said...

@shalu ആത്മ പ്രശംസ ആയി തോന്നിയോ??... മനപ്പൂര്‍വം തന്നെയാ ബ്ലോഗിന് എന്റെ പൊട്ടത്തരങ്ങള്‍ എന്ന് പേര് കൊടുത്തത്... വെറും എന്റെ പൊട്ടത്തരങ്ങള്‍ ആയി മാത്രം കണക്കാക്കിയാല്‍ മതി...

R.Sajan said...

നല്ല സംരംഭം. നന്ന്‍.

anamika said...

@sajan നന്ദി കുറച്ചു നേരം ഇവിടെ ചിലവഴിച്ചതിനു

ഉപാസന || Upasana said...

വെള്ളേടെ ബ്ലോഗാണോ വായിച്ച കട്ടി ബ്ലോഗ്.
:-)
ഉപാസന

anamika said...

@ ഉപാസന
ഹേ അല്ലാ...

jayanEvoor said...

കൊള്ളാം!

(ആ കട്ടിബ്ലോഗ് എന്റെയാണോ!!?)

anamika said...

@ ജയന്‍ എല്ല്ലാവര്‍ക്കും ഡൌട്ട് അടിച്ചു തുടങ്ങിയോ;)???

മഹേഷ്‌ വിജയന്‍ said...

തിരിത്തുക.......
വല്ല്യ ???? എന്താണിത്? വലിയ, വല്യ ഇതില്‍ ഏതെങ്കിലും ആണോ?
ച്ചുവയണെന്നാണ് = ചുവയാണെന്നാണ്
കളിയാകി = കളിയാക്കി
ആര്‍കും = ആര്‍ക്കും
ടീചെര്‍ടെ = ടീച്ചറുടെ
ഗ്രാമ്മര്‍ = ഗ്രാമര്‍
ഇഷ്ടപെടാന്‍ = ഇഷ്ടപ്പെടാന്‍
അട്മിഷനും = അഡ്മിഷനും
നഷ്ടപെടുന്നു = നഷ്ടപ്പെടുന്നു
നഷ്ടപെടലുകള്‍ = നഷ്ടപ്പെടലുകള്‍
കൂട്ടിചെര്‍ത്തി = കൂട്ടിച്ചേര്‍ത്ത്
കൂട്ടിചെര്‍ക്കുന്നതാണ് = കൂട്ടിച്ചേര്‍ക്കുന്നതാണ്

"മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരുപാട് വാക്കുകള്‍ കൂട്ടിചെര്‍ക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ് എന്ന് ഒരു സുഹൃത്ത്‌ പറഞ്ഞു തന്നു... ഒന്നും മനസിലാവാതെ വരുമ്പോഴാണ് അതിനു കലാമൂല്യം കൂടുന്നതെന്നും" ഏത് കിഴങ്ങന്‍ ആണ് നിന്നോടിത് പറഞ്ഞു തന്നത്?

"എന്റെ മകള്‍ക്ക് മലയാളം അറിയത്തെ ഇല്ല എന്നതില്‍ അമ്മമാര്‍ അഭിമാനം കൊള്ളുന്നു?? "
ഈ വാക്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണ് എന്നറിയാമോ? അനാമിക, നിന്റെ മകള്‍ക്ക് മലയാളം അറിയത്തേ ഇല്ല എന്നതില്‍ മറ്റു അമ്മമാര്‍ അഭിമാനം കൊള്ളുന്നു എന്നാണു...ശരിയായ ഉപയോഗം താഴെ:
"തന്റെ മകള്‍ക്ക് മലയാളം അറിയത്തേ ഇല്ല എന്നതില്‍ അമ്മമാര്‍ അഭിമാനം കൊള്ളുന്നു"

എനിക്ക് പറയാനുള്ളത്: ആദ്യം അവനവന്റെ കണ്ണിലെ തടി എടുക്കുക, അതിനു ശേഷമാകാം അന്യന്റെ കണ്ണിലെ കരടിന്റെ പുറകെ പോകുന്നത്...
ഫീല്‍ ചെയ്യേണ്ട...എനിക്ക് തോന്നിയത് തുറന്നു പറഞ്ഞു എന്നേ ഉള്ളൂ....തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുക...ആശംസകള്‍....

anamika said...

@mahesh vijayan
ഒരു മലയാളം മാഷെ കിട്ടിയതില്‍ സന്തോഷം!!!
-> ഒരിക്കലും എഴുത്ത് ഞാന്‍ എന്റെ മലയാളത്തിലുള്ളനൈപുണ്യം വെളിപ്പെടുത്താനായി ഉപയോഗിക്കാറില്ല... അത് ഉള്ളതായി തോന്നിയിട്ടുമില്ല...
->എനിക്കത്രയും അക്ഷര ജ്ഞാനം ഇല്ലാത്തത് കൊണ്ടാവാം... ഒരുപാട് സമയം അതിനു മുന്നില്‍ ചിലവഴിച്ചു...
എവിടെയും മലയാളത്തില്‍ ഞാന്‍ അഗ്രഗണ്യ ആണെന്ന് അവകാശ പെട്ടിട്ടില്ല... എന്റെ ബ്ലോഗുകള്‍ പരിശോധിച്ചാല്‍ അറിയാം... എപ്പോഴും ഞാന്‍ പറയുന്ന ഒരു വാക്കേ ഉള്ളു... തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക... മലയാളം ടൈപ്പ് ചെയ്യാനുള്ള കഴിവുകേടാണ്... എന്റെ കണ്ണിലെ തടിയെ കുറിച്ച് തന്നെയാണ് ഞാന്‍ പറഞ്ഞു വന്നതും!!!
അഭിപ്രായങ്ങള്‍ക്ക് നന്ദി

മണ്ടൂസന്‍ said...

എന്റെ പൊട്ടിക്കാളീ..,
മലയാളഭാഷയിലുള്ള നൈപുണ്യമൊന്നും കാണിക്കണ്ട.., അക്ഷരതെറ്റു വരാതെ ശ്രദ്ധിക്കൂട്ടോ..

പിന്നെ ഞാൻ നേരത്തെ ചൂണ്ടിക്കാണിച്ച മലയാള പ്രയോഗങ്ങൾ. അതിനെന്തായാലും നല്ലൊരു മാഷെ കിട്ടിയല്ലോ,സമാധാനം. നീ അധികം കളിയാക്കുകയൊന്നും വേണ്ട പ്രയോഗങ്ങളിൽ ഒക്കെ ഒരുപാട് തെറ്റുകൾ ഉണ്ട്. സാറിന്റെ അടുത്തു നിന്ന് നന്നായി പഠിക്കുക.

മണ്ടൂസന്‍ said...

പിന്നെ നിന്റെ പോസ്റ്റ് വായിച്ച മുതൽക്കേ ചോദിക്കണം ന്ന് വിചാരിച്ചതാ, എന്താ ഈ വേഡ് വെരിഫിക്കേഷൻ ? അതെന്തിനാ ? ഞാനതൊന്നും യൂസ് ചെയ്യാറില്ല, എന്നെ വായിക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ ?

anamika said...

@mandoosan
അതോന്നുമില്ല... നമ്മള്‍ കമന്റ്‌ ചെയ്യുന്നതിന് മുന്‍പ് ഗൂഗിള് കര്‍ ഒരു വേര്‍ഡ്‌ തന്നു അത് പോലെ ടൈപ്പ് ചെയ്യാന്‍ പറയും... നമ്മള്‍ എന്തെങ്കിലും അപ്ലിക്കേഷന്‍ അയക്കുമ്പോ അവസാനം ചോദിക്കില്ലേ

Jasim Tharakkaparambil said...

ഒന്നും മനസിലാവാതെ വരുമ്പോഴാണ് അതിനു കലാമൂല്യം കൂടുന്നതെന്നുള്ളതു ശരിയല്ല. അങ്ങിനെയാണെങില്‍ ബഷീര്‍ വലിയ എഴുത്തുകാരന്‍ ആകുമായിരുന്നോ?

സമയം കിട്ടുമ്പോള്‍ വരിക.
http://http://jasimsthattukada.blogspot.com/

അന്ന്യൻ said...

“മലയാളം മറന്നു തുടങ്ങിയ മലയാളികൾ” നല്ല പ്രയോഗം, ഇഷ്ടായി…!