Friday, April 16, 2010

ഞാന്‍ കണ്ട മാലാഘ

ഇന്നെന്തോ ഒരു പ്രത്യേക അവസ്ഥ മനസിന്‌... സങ്കടമാണോ സന്തോഷമാണോ എന്നൊന്നും പറയാന്‍ കഴിയുന്നില്ല... ഇന്ന് ഞാന്‍ ശ്രീലേഖ ഐ.പി.എസ് ന്‍റെ ലേഖനം വായിച്ചു... എന്തോ എന്നോട് ഒരു പാട് സാമ്യം തോന്നി... ഒരിക്കലും അവരെ വച്ച് താരതമ്യം ചെയ്യാന്‍ കൂടി ഞാന്‍ പാടില്ല.. പക്ഷെ ഇന്നെന്തോ അവര്‍ അനുഭവിച്ച വിഷമങ്ങള്‍ എന്‍റെ പോലെ തോന്നി... അവരുടെ ഇഷ്ടങ്ങള്‍.. ഗണപതിയോടുള്ള ആരാധന... ഞാന്‍ ശേഖരിച്ചു വച്ചിട്ടുള്ളത് പോലെ അവര്‍ക്കും ഉണ്ടത്രേ ഗണപതിയുടെ പ്രതിമകള്‍... എന്തോ ഒരുപാടു സ്നേഹം തോന്നുന്നു അവരോടു... എന്‍റെ ജീവിതത്തിനു തന്നെ പുതിയ കാഴ്ചപാട് തന്നു... ഞാന്‍ കരഞ്ഞിട്ടുള്ള കാര്യങ്ങളൊന്നും കരയാന്‍ ഉള്ളവ ആയിരുന്നില്ലെന്ന് ഇന്ന് മനസിലാകുന്നു... അവര്‍ ഒരു മാലാഘയാണ്...

5 comments:

S V S said...

Seems like unfinished....

anamika said...

no writings are compltd... evrything is incomplete in life..

ജയിംസ് സണ്ണി പാറ്റൂർ said...

പണ്‍ട് ഒരു മാലാഖ ദൈവത്തിനോടഭ്യര്‍ത്ഥിച്ചു
ഭൂമിയില്‍ കുറെ നാള്‍ വസിക്കാനനുവദിക്കണമെന്ന്
അപ്പോള്‍ ദൈവം പറഞ്ഞു ഗാന്ധി മാര്‍ക്സ് എന്നീ
ആത്മാത്ക്കളിവിടെയെത്തിയിട്ടുണ്‍ട് ക്രമസമാധാന
ച്ചുമതലയുള്ള മാലാഖയായ ഭവതിക്ക് പിന്നെയനുവാദമേകാം

മഹേഷ്‌ വിജയന്‍ said...

"ഞാന്‍ കരഞ്ഞിട്ടുള്ള കാര്യങ്ങളൊന്നും കരയാന്‍ ഉള്ളവ ആയിരുന്നില്ലെന്ന് ഇന്ന് മനസിലാകുന്നു"

ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു തിരിച്ചറിവാണിത്...ഒരിക്കലും മറക്കാതിരിക്കുക...
യാതാര്‍ഥത്തില്‍ വേദന അനുഭവിക്കുന്നവരുടെ ദുഖങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മള്‍ ഒക്കെ എത്രയോ ഭാഗ്യവാന്മാര്‍ ആണ്... പുണ്യം ചെയ്തവര്‍....

അന്ന്യൻ said...

“എന്റെ ജീവിതത്തിനു തന്നെ പുതിയ കാഴ്ചപാട് തന്നു... “
നല്ലതു…