Sunday, March 7, 2010

ഒരു കാമുകി പറഞ്ഞു...

ഒരു കാമുകി പറഞ്ഞു... എനിക്കൊരു പ്രണയം ഉണ്ട്.. എന്‍റെ പ്രണയത്തിനു എന്നെ ആവശ്യമില്ല... 3 ബിയര്‍ ഉണ്ടെങ്കില്‍ എന്‍റെ കാമുകന്‍ ഉറങ്ങിക്കൊള്ളും... ആ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ പാടുപെടുകയാണ് ഞാന്‍... എന്തിനായിരുന്നു വഴക്ക്? ആര്‍ക്കു വേണ്ടിയാണു ഞങ്ങള്‍ പിരിഞ്ഞത്...400 ദിവസത്തോളം എന്‍റെ ശ്വാസം ആയിരുന്നു അവന്‍...ഇന്ന് എന്നെ തനിച്ചാക്കി അവന്‍ അകന്നു... പുതിയ സ്വപ്‌നങ്ങള്‍ നെയ്യാന്‍ ഇനി എനിക്കാവില്ല... എന്‍റെ എല്ലാ സ്വപ്നത്തിനും ഒരേ മുഘചായ തന്നെ... അവന്‍റെ മുഘചായ... അവന്‍റെ ശബ്ദമാണ് എന്‍റെ സംഗീതം....
അവന്‍റെ നിശ്വാസം ഞാന്‍ അറിയുന്നു... വളരെ വേഗത്തില്‍ അവന്‍ ശ്വസിക്കുന്നു... എന്‍റെ ഹൃദയ താളം അതിനോടടുപ്പിക്കാന്‍ ഞാന്‍ പാടുപെടുന്നു... അങ്ങകലെ രാത്രിയുടെ ഏകാന്തതയില്‍ നക്ഷത്രങ്ങള്‍ ഇരുളിന്റെ മാറില്‍ ഒളിക്കുമ്പോള്‍... അവന്‍ തന്‍റെ നിശ്വാസത്തെ എന്‍റെ ശ്വാസതോടടുപ്പിച്ചു... ഒരുപാടു നേരം അതങ്ങനെ തുടര്‍ന്നു... എന്‍റെ കണ്ണുകള്‍ അടയ്ക്കാന്‍ എനിക്ക് കഴിയുന്നില്ല...ഈ രാത്രിയും ഞാന്‍ ഉറങ്ങാതെ കിടന്നു...

11 comments:

Unknown said...

nannayittund.nalla bhangiyulla avatharanam.

alok said...

pinneee...........

മഹേഷ്‌ വിജയന്‍ said...

എന്‍റെ പ്രണയത്തിനു എന്നെ ആവശ്യമില്ല... 3 ബിയര്‍ ഉണ്ടെങ്കില്‍ എന്‍റെ കാമുകന്‍ ഉറങ്ങിക്കൊള്ളും :-)

anamika said...

@mahesh vijayan
:-)

khaadu.. said...

കാമുകന് പറയാനുള്ളത് കൂടി എഴുതൂ...എങ്കില്‍ 3 ബിയര്‍ = പ്രണയം... ഈ സമവാക്യം പിടികിട്ടുമായിരിക്കും....

anamika said...

@khaadu
കാമുകന്മാര്‍ പലപ്പോഴും ആവശ്യമുള്ള സമയത്ത് ഒന്നും പറയില്ലല്ലോ

ഓലപ്പടക്കം said...

Ahem ahem...ആണ്‍ വര്‍ഗത്തെ കരിതേച്ച് കാണിക്കാനുള്ള ഗൂഡശ്രമത്തിന്റെ ഭാഗമാണ് ഈ പോസ്റ്റ് ...:P

anamika said...

@ഓലപ്പടക്കം
കരി തേച്ചു കാണിക്കണ്ട കാര്യമില്ലല്ലോ... അല്ലെങ്കിലും അങ്ങനെ തന്നെ അല്ലെ

ഓലപ്പടക്കം said...

@അനാമിക : ഉവ്വ ഉവ്വ. ഫെമിനിസ്റ്റ് മൂരാച്ചീ നിന്നെപ്പിന്നെ കണ്ടോളാം..ഗര്‍ര്‍ര്‍

ഓലപ്പടക്കം said...
This comment has been removed by the author.
അന്ന്യൻ said...

“എനിക്കൊരു പ്രണയം ഉണ്ട്.. എന്റെ പ്രണയത്തിനു എന്നെ ആവശ്യമില്ല... 3 ബിയർ ഉണ്ടെങ്കിൽ എന്റെ കാമുകൻ ഉറങ്ങിക്കൊള്ളും...“ എവിടെയോ വായിച്ച പോലുള്ള വരികൾ…!