Tuesday, February 9, 2010

ഒരു പരീക്ഷയുടെ ഓര്‍മയ്ക്ക്...

പതിവ് പോലെ ഇന്നത്തെ ദിവസവും എനിക്ക് കൂട്ട് ഞാന്‍ മാത്രം... നേരത്തെ എഴുന്നേറ്റു.. പനിയുടെ അലസത കണ്ണില്‍ നിന്നും മാഞ്ഞിട്ടില്ല... ഒന്നുടെ ഡോക്ടറെ കാണണം.. നാളെ പരീക്ഷയാണ്..ഇന്നത്തെ പരീക്ഷ എഴുതാന്‍ പറ്റിയില്ല... ഇപ്പൊ ക്ലാസ്സില്‍ എല്ലാവരും പരീക്ഷ ചൂടില്‍ ആയിരിക്കും.. സ്വാതി പതിവ് പോലെ ബുക്കില്‍ കമിഴ്ന്നടിച്ചു കിടക്കുന്നുണ്ടാവും..ലാവു രഞ്ജിത് ഏട്ടനെ പഠിപ്പിക്കുന്ന തിരക്കില്‍ ആവും... ഈ ബഹളങ്ങള്‍ക്കിടയിലും ദിവ്യയും ശാലുവും പഠിത്തവും കളിയുമൊക്കെയായി കറങ്ങി നടപ്പുണ്ടാവും... ഹരിയും ശ്രിനിയും ബിറ്റ്‌ ഉണ്ടാകുന്ന തിരക്കില്‍ ആവും..പാവം അശോകന്‍ മാത്രം കാണും പഠിച്ചോണ്ടിരിക്കുന്നത്... സോനു ലൈബ്രറിയില്‍ ആയിരിക്കും...അവിടെ ആവുമ്പോള്‍ പഠിക്കേം ആവാം ആവശ്യത്തിന് വായ്നോക്കുകയും ചെയ്യാം... നിഷ്ന പിന്നെ ആ ലോകത്തെ ആയിരിക്കില്ല ഒന്നുകില്‍ മൊബൈല്‍ ബൂകിനടിയില്‍ വച്ച് മെസ്സേജ് അയക്കുനുണ്ടാവും അല്ലേല്‍... മേക്കാനികലിന്‍റെ വാതിലില്‍ കണ്ണും നട്ട് ഇരിപ്പുണ്ടാവും...ഷംനെടെ കാര്യവും വിഭിന്നമല്ല... മൃദുല പഠിക്കുന്നുണ്ടാവും പക്ഷെ ദൂരെ വരുന്നവര്‍ക്ക് കൂടി അത് തിരിച്ചറിയ്യാന്‍ കഴിയും...നീതു പിന്നെ ഈ ലോകത്തെ ആയിരിക്കില്ല വരാന്തയില്‍ അഭിടെ കൂടെ സോല്ലല്‍ തന്നെ... കാട്ടു കോഴിക്കെന്തുസംക്രാന്തി അത് പോലെ നീതുനു എന്ത് പരീക്ഷ... ആശിഷ് ഇപ്പൊ എന്ത് ചെയ്യുവായിരിക്കും... ബുക്കും തുറന്നു സ്വപ്നം കാണുവായിരിക്കും അല്ലേല്‍ പിന്നെ പാവം സുജിതേടെ പുറകെ നടക്കുന്നുണ്ടാവും...അയ്യോ സമയം പന്ത്രണ്ടായിലാവുനു വിശക്കാന്‍ നേരമായി... ഇപ്പൊ ഓടും കാന്റീനിലേക്ക്... അവിടുത്തെ യുദ്ധത്തിനു ശേഷം പിന്നെ വീണ്ടും ബൂക്കിനോടുള്ള പോരാട്ടം... പല വാക്കുകളും ആദ്യമായി കാണുന്നത് പോലെ ആവും പിന്നെ എല്ലാം...ഇത്രയും കാലം പഠിപ്പിച്ചതെല്ലാം ഒറ്റയിരുപ്പില്‍ പഠിചെടുക്കും എന്ന് തോന്നി പോകും... എല്ലാം കഴിഞ്ഞു പരീക്ഷയ്ക്കുള്ള ബെല്‍ അടിക്കുമ്പോള്‍ ഒരു നെട്ടോട്ടം ഉണ്ട്... നേരത്തെ ചെന്നിരുന്നാല്‍ ബെഞ്ചില്‍ എങ്കിലും ബിറ്റ്‌ എഴുതാം...ബെഞ്ചില്‍ എല്ലാം എഴുതിയിടുമ്പോള്‍ ആയിരിക്കും മിസ്സിന്റെ രംഗ പ്രവേശനം... മിസ്സ്‌ മെല്ലെ സീറ്റ്‌ മാറ്റി ഇരുത്തും..ചോദ്യ പേപ്പര്‍ കണ്ടാല്‍ പട്ടി ചന്തയില്‍ പോയ അവസ്ഥ ആവും...പഠിച്ചതെന്തോ ചോദിച്ചതെന്തോ... പിന്നെ ഇങ്ങനെ ഹാളില്‍ ഇരിക്കുന്ന എല്ലാരേം വായ്നോക്കിയും പരസ്പരം ചിരിച്ചും കളിയാക്കിയുമൊക്കെ ഒന്നര മണിക്കൂര്‍ അവര്‍ കളയും...

4 comments:

Unknown said...

ezhuthiyathu valare nananyittund pakshe entho oru poornatha illatha pole.

മഹേഷ്‌ വിജയന്‍ said...

"കാട്ടു കോഴിക്കെന്തുസംക്രാന്തി അത് പോലെ നീതുനു എന്ത് പരീക്ഷ"
കൊള്ളാം കുഞ്ഞേ; കാട്ടു കോഴിക്കെന്തു ബ്ലോഗിങ്ങ് ??? -)


"ചോദ്യ പേപ്പര്‍ കണ്ടാല്‍ പട്ടി ചന്തയില്‍ പോയ അവസ്ഥ ആവും...പഠിച്ചതെന്തോ ചോദിച്ചതെന്തോ"

അതെന്താ? പട്ടി ചന്തയില്‍ പോയത് ചോദ്യ പേപ്പറും ആയിട്ടാണോ?

anamika said...

@mahesh vijayan
നമിച്ചു ചേട്ടാ

അന്ന്യൻ said...

നല്ല കുട്ടി…!