
Monday, September 6, 2010
രാത്രി മഴ..

Wednesday, September 1, 2010
യാത്ര...

യാത്രയുടെ വിരസതയൊന്നുമില്ലാതിരുന്ന ഒരു യാത്ര... സൈഡ് സീറ്റിലിരുന്നു കാഴ്ചകള്‍ കണ്ടു പോകാന്‍ നല്ല രസമാണ്... ചെവിയിലിരുന്നു മൊബൈല്‍ പാടി കൊണ്ടേ ഇരുന്നു... എന്നും ജി.വേണുഗോപാല്‍ ആണ് എനിക്ക് കൂട്ട്... അദ്ദേഹത്തിന്റെ കാവ്യഗീതികള്‍ എത്ര കേട്ടാലും മതി വരില്ല... എന്‍.എന്‍ കക്കാടിന്റെ "സഫലമീയാത്ര" യെ അദ്ദേഹത്തിന്റെ ശബ്ദം കൂടുതല്‍ മനോഹരമാക്കി... അടുത്തിരിക്കുന്നവര്‍ ഓരോ സ്റ്റോപ്പിലും മാറി കൊണ്ടേ ഇരുന്നു... അതിലോന്നുമായിരുന്നില്ല എന്റെ ശ്രദ്ധ... ഒരുപാട് യാത്ര ചെയ്യാറുള്ളതാണ് ഞാന് ഈ വഴിയിലൂടെ എന്നാല്‍ ഇന്ന് ഈ വഴിക്ക് ഒരു പ്രത്യേക സൗന്ദര്യം... നനഞ്ഞ പെണ്ണിന്റെ സൌന്ദര്യം... ആദ്യമായി ഞാന് ഈ വഴിയെ വരുമ്പോള്‍ റോഡിനിരുവശവും ചുവന്ന ചായം പൂശി ഗുല്‍മോഹറുകള്‍ പൂത്ത് നിന്നിരുന്നു... കാലം മാറിയിരിക്കുന്നു... മഴയുടെ താളത്തിനൊത്ത് ഗുല്‍മോഹര്‍ മരത്തിന്റെ ഇലകള്‍ ഇളകി കൊണ്ടേ ഇരുന്നു... നനഞ്ഞ പാതയിലൂടെ ബസ് നീങ്ങി കൊണ്ടേ ഇരുന്നു... അത്തം ഉദിച്ചിരിക്കുന്നു... എന്നാല്‍ ഒരു വീടിനു മുന്നില്‍ പോലും പൂക്കളം ഇട്ടു കണ്ടില്ല.... പിന്നെയും ചെറിയ വീടുകളിനു മുന്നില്‍ പൂക്കളം കാണാം... വല്യ വീടുകളിനു മുന്നില്‍ ഒന്നും പൂക്കളം കണ്ടില്ല... ചിലപ്പോള്‍ സ്റ്റാറ്റസിനു യോജിച്ചതാവില്ല... പാവം മാവേലി വരുമ്പോള്‍ പൂക്കളം കാണാതെ ഓണക്കാലമല്ലെന്നു കരുതി തിരിച്ചു പോകുമോ എന്ന് എനിക്ക് തോന്നി പോയി... വയലുകള്ക്ക് നടുവിലൂടെ ബസ് നീങ്ങിയപ്പോള്‍ നനഞ്ഞ കാറ്റു ദേഹത്തെയും മനസ്സിനെയും തണുപ്പിച്ചു... ബസ് മെല്ലെ ഭാരതപുഴയുടെ മുകളിലൂടെ നീങ്ങി തുടങ്ങി.... ഭാരതപുഴയില്‍ വെള്ളം കൂടിയിരിക്കുന്നു... കുറച്ചു ദിവസമെങ്കിലും പുഴയ്ക്കൊന്നു അഹങ്കരിക്കാമല്ലോ... എന്റെ മാറിലൂടെയും വെള്ളം ഒഴുകുന്നു എന്ന് പറഞ്ഞു... അല്ലാത്ത ദിവസങ്ങളില്‍ വെറും മണല്‍ കൂമ്പാരം മാത്രമായി പുഴ മാറും... പാമ്പാടി എത്തിയപ്പോള്‍ ബസില്‍ തിരക്ക് കൂടി... ദൂരെ മലമുകളില്‍ ശ്രീ രാമസ്വാമി ക്ഷേത്രം കാണാം.... ശ്രീ രാമനും നാലു സഹോദരങ്ങള്ക്കും കൂടെ ഹനുമാനും പ്രതിഷ്ഠയുള്ള കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവില്വാമല ശ്രീ രാമക്ഷേത്രം... താഴെ അഞ്ചു സഹോദരന്മാരും കൂടി ശ്രീകൃഷ്ണനെ പ്രതിഷ്ടിച്ച ൈഎവ൪മഠം ശ്രീ കൃഷ്ണ ക്ഷേത്രം... അതിനു താഴത്തുടെ ഒഴുകുന്ന നിളാ നദി... കാഴ്ചയ്ക്ക് സുന്ദരം തന്നെ... പക്ഷെ ൈഎവ൪മഠത്തിനു അരികിലൂടെ പോകുമ്പോള്‍ ശവം കത്തിക്കുന്ന രൂക്ഷ ഗനധമാണ് നമ്മളെ വരവേല്ക്കുക... ൈഎവ൪മഠം പിത്ര്പൂജയ്ക്കും പിത്ര്തര്പ്പനതിനും വിശേഷപെട്ട ക്ഷേത്രമാണ്... ആ യാത്ര ഇങ്ങനെ നീണ്ടു പോയി... വേണു ഗോപാല്‍ പാട്ടുകള്‍ പാടി കൊണ്ടേ ഇരുന്നു... ഈ യാത്ര അവസാനിക്കാതിരുനെങ്കില് എന്ന് എനിക്ക് തോന്നി പോയി... ഒരുപാടു നേരം ഓരോരുത്തരേം വീക്ഷിചിരിക്കാം (വായ്നോട്ടം എന്ന് വേണമെങ്കിലും പറയാം) ആര്ക്കും എന്നെ അറിയില്ല... ആരുടെയും കടന്നുകയറ്റമില്ലാത്ത ഒരു ജീവിതം പോലെയാണ് യാത്ര... പക്ഷെ എവിടെയെങ്കിലും വച്ച് ഇറങ്ങേണ്ടി വരും എന്ന് മാത്രം...
Tuesday, August 31, 2010
രാത്രി...

" അവന്‍ തന്ന പനിനീര്‍ പൂവുകള്‍ ഇന്ന് െവണ്ണീറാകുന്നു...
എരിയുന്നു ദേഹമോക്കെയും പ്രനയചൂടില്‍..."
ഈ വരികള്‍ അവസാനിപ്പിക്കണമെന്ന് പലപ്പോഴും കരുതി... എന്തോ... എന്‍റെ പ്രണയം പോലെ തന്നെ ഒരു സുദീ൪ഘമായ അന്ത്യം ഈ വരികല്‍ക്കുമുണ്ടാകുന്നില്ല... എന്‍റെ ൈകകളിലായിരുന്നു അവയുടെ ജനനം.. ആ തെറ്റ് മാത്രമേ അവ ചെയ്തിട്ടുള്ളൂ... തെറ്റുകള്‍ക്ക് മീതെ തെറ്റുകള്‍ ചെയ്യുന്നു എന്നാ തോന്നല്‍ ഉണ്ടായപ്പോള്‍ ഞാന്‍ എഴുത്ത് നിര്‍ത്തി... ആ വരികള്‍ അവസനിപിക്കാന്‍ എനിക്കറിയില്ല...
ഒരുപാടു പടികളുള്ള ഒരു മലമുകളിലാണ് ഞാന്‍... ഓരോ പടികള്‍ കയറുമ്പോഴും പരിചയമുള്ള ആരെയൊക്കെയോ ഞാന്‍ കണ്ടു... ഞാന്‍ തേടിയത് അവനെ ആയിരുന്നു... എന്‍റെ ഓര്‍മകളില്‍ മുറിവേല്‍പ്പിച്ച അവനെ മാത്രം... എന്‍റെ കണ്ണുകള്‍ക്ക് ക്ഷമ ഇല്ലാത്തതു കൊണ്ടാണോ എന്തോ... അവനെ മാത്രം എനിക്ക് കാണാന്‍ കഴിഞ്ഞില്ല... രതിരിയുടെ അവസാന യാമങ്ങള്‍ കഴിയുംതോറും എന്‍റെ ഹൃദയമിടിപ്പ് കൂടി കൊണ്ടേ ഇരുന്നു... ഒരു സ്വപ്നം പോലും ബാക്കി വയ്ക്കാതെ അവന്‍ അപ്പോഴേക്കും മടങ്ങിയിരുന്നു...
Saturday, June 19, 2010
വായനാ വാരം

എല്ലാ വെള്ളിയാഴ്ചയും ൈവകിട്ട് അതൊരു പതിവായിരുന്നു... വായനശാലയിലെ ഷെല്‍ഫിലെ ഒരു വിധം എല്ലാ ബുക്കും എനിക്ക് പരിചിതമായിരുന്നു... ആ സമയത്തായിരുന്നു അയല്‍ക്കാരും, മയ്യഴിപുഴയുടെ തീരത്തും, ഖസാക്കിന്‍റെ ഇതിഹാസവുമൊക്കെ വായിച്ചിരുന്നത്... ഖസാകിന്റെ ഇതിഹാസം വായിച്ച ശേഷം ഓ.വി യോടുള്ള ആരാധന കലശല്‍ ആയിരുന്നു.. പക്ഷെ എന്നും എന്‍റെ ആരാധനപാത്രം എം.ടി യാണ്... പിന്നീട് ഓ.വിയുടെതായി വായിച്ചതു ധ൪മ്മപുരാണമായിരുന്നു...ആദ്യ പേജ് വായിച്ചതും അമ്പരന്നു പോയി... എന്‍റെ പ്രായത്തിനു അത് വായിക്കാനുള്ള പക്വത ആയിട്ടില്ലെന്ന് തോന്നി... വായിക്കാനും അറിയാനും അന്നൊരു ആവേശമായിരുന്നു...പുനത്തിലിന്റെ "മരുന്ന്" വായിച്ച ശേഷമാണു ഞാന്‍ ആ സത്യം തന്നെ തിരിച്ചറിഞ്ഞത് മൃഗങ്ങള്‍ക്ക് അവര്‍ക്കുണ്ടാകാന്‍ പോകുന്ന അസുഖങ്ങളെ കുറിച്ച് ഒരു മുന്‍ ധാരണ ഉണ്ട്... വയറു വേദന എടുക്കുന്നു എന്ന് തോന്നുമ്പോഴാണ് പൂച്ചകള്‍ പച്ചിലകള്‍ തിന്നരു...അതോടെ ആ അസ്വസ്ഥതയും പോകും...ഞാന്‍ അതിനു മുന്പ് ആലോചിച്ചിരുന്നു എന്‍റെ കിങ്ങിണി എന്തിനാന്നു പച്ചിലകള്‍ തിന്നുന്നത് എന്ന് (കിങ്ങിണി എന്‍റെ പൂച്ചയാണ്..)
ഇന്നിപ്പോള്‍ ഒന്നിനും സമയമില്ല... സമയം ഞാന്‍ ഉണ്ടാക്കുന്നതില്ല എന്നതാണ് സത്യം...ഇപ്പോള്‍ ആകെ വായിക്കുന്നത് ഫോണില്‍ വരുന്ന മെസ്സേജുകള്‍ മാത്രമാണ്... പലപ്പോഴും ഇന്ന് മലയാളം തന്നെ എന്ഗ്ലിഷിലാണ് എഴുതാറ്.. ൈവശാഖിേനാട് മെസ്സേജ് ചെയ്യുമ്പോള്‍ മാത്രമാണ് പലപ്പോഴും മലയാളത്തിന്‍റെ പ്രസരം കൂടാറു... അര്‍ത്ഥ ശൂന്യമായ കുറെ വാക്കുകള്‍ കൊണ്ടൊരു യുദ്ധം... രണ്ടു പേരുടെയും പദ സമ്പത്തുകള്‍ തെളിയിക്കാനുള്ള ബദ്ധപ്പാടിലായിരിക്കും... ഈ ഇടയ്ക്ക് "comfortable" എന്ന വാക്കിന്‍റെ മലയാളത്തിനായി ഞാന്‍ ഒരുപാടു ആലോചിച്ചിരുന്നു എന്നോട് തന്നെ ലജ്ജ തോന്നി എനിക്ക്... വായിക്കുന്ന കൂട്ടുകാരും വിരളമാണ് .... എല്ലാവരും "harry potter","twilight"വായിക്കുന്നവര്‍ ആണ്... അതും ഞങ്ങള്‍ മോഡേണ്‍ ആണെന്ന് കാണിക്കാന്‍ വേണ്ടി മാത്രം... എനിക്ക് മലയാളത്തോടാണ് ബ്രഹ്മം... പിന്നെ ആകെ ഉള്ളത് സുജിതാണ്... പക്ഷെ ഞങ്ങള്‍ രണ്ടുപേരുടെയും എഴുത്തിനോടുള്ള സമീപനം വ്യത്യസ്തമാണ്... വല്ലാത്ത കാല്പനികത ഇഷ്ടപെടുന്ന ടൈപ്പ് ആണ് അവന്‍... പക്ഷെ ഞാന്‍ ബഷീറിന്‍റെ സൈഡ് ആണ്... നമ്മുടെ പദ സമ്പത്ത് തെളിയിക്കാന്‍ ഉള്ളതാവരുത് എഴുത്ത്.. നമ്മുടെ ആശയം ലളിതമായി മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടതാണ് എഴുത്ത്... "അര്‍ക്കന്‍ തന്‍റെ രേശ്മികളാല്‍ ഭൂമിയെ തഴുകിയപ്പോള്‍ ഞാന്‍ എന്‍റെ കണ്പോളകള്‍ പതിയെ തുറന്നു" എന്ന് അവന്‍ എഴുതുമ്പോള്‍ "പതിവ് പോലെ ഇന്നും ഞാന്‍ എണീറ്റു..." എന്ന് ഞാന്‍ എഴുതും... കാര്യം ഒന്നാണ് പക്ഷെ അവതരണം രണ്ടാണ്... പക്ഷെ മുഖ്യം വായന ആണ് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ
വായിച്ചാലും വളരും
വായിച്ചില്ലെലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലേല്‍ വളയും