Sunday, March 7, 2010

പ്രണയദിനം...

ഇന്ന് ലോക പ്രണയദിനം ... ഇതിന്റെ ആവശ്യകത എന്താണെന്നു എനിക്കിതുവരെ മനസിലായില്ല...പ്രണയിക്കുന്നവര്‍ക്ക് എന്നും പ്രണയദിനം അല്ലെ?
അല്ലെ..??
എം.ടി എഴുതിയത് വായിച്ചിട്ടുണ്ട് ഞാന്‍... ചങ്ങമ്പുഴയുടെ രമണന്‍ പ്രസിദ്ധീകരക്കപ്പെട്ട കാലം...പ്രണയകാലം ആയിരുന്നു...ഒരു തരംഗം തന്നെ ആയിരുന്നുത്രേ.. അതിന്റെ ഒരു പ്രതിയെങ്കിലും കയിലുള്ളത് ഒരു ഭാഗ്യമായി ഓരോരുത്തരും കരുതി ഇരുന്നു... അച്ചടിപ്രതി ഇല്ലാത്തവര്‍ എഴുതുപ്രതി എങ്കിലും സൂക്ഷിച്ചിരുന്നു.. .എം.ടി ആദ്യമായി പകര്‍ത്തി എഴുതുന്ന കവിത പുസ്തകവും രമണന്‍ ആയിരുന്നു... എഴുത്തും വായനയും അറിയാത്തവര്‍ പോലും അത് സ്വന്തമാക്കാന്‍ ആഗ്രഹിച്ചു..അവര്‍ക്കെല്ലാം കവിയുടെ വാക്കുകള്‍ സ്വകാര്യ സമ്പാദ്യമായി മാറിയിരുന്നു...

"കപട ലോകത്തില്‍ ആത്മാര്‍ഥമായ ഒരു
ഹൃദയം ഉണ്ടായതാണെന്‍ പരാജയം..."

ഇന്നും നമ്മളില്‍ പലരും പലപ്പോഴായി ഈ വാക്കുകള്‍ ഉപയോഗിക്കുന്നു... ഒരു കാലഘട്ടത്തില്‍ യുവാകളുടെ ഉള്ളില്‍ പ്രണയത്തിന്റെ വിത്ത് വിതച്ചത് രമണന്‍ ആയിരുന്നു..ഇന്ന് പ്രണയത്തിന്റെ ചിഹ്നം റോസാപൂക്കള്‍ ആണെങ്കില്‍ അന്ന് തന്റെ കാമുകിയെ പാടി ഉണര്‍ത്താന്‍ ഓരോ കാമുകനും പുല്ലാംകുഴല്‍ കരുതി ഇരുന്നു ..(അന്ന് ഒരു വിഭാഗം ആളുകള്‍ പുല്ലാംകുഴല്‍ വില്പനയിലുടെ ജീവിച്ചു പോന്നിരിക്കാം..) കാമുകിമാര്‍ വേലിക്കരികിലും പുഴവക്കത്തും തങ്ങളുടെ കാമുകന്‍മാരുടെ വേണുനാദവും കാത്തിരുന്നിട്ടുണ്ടാവും ഇന്നത്തെ പോലെ വാലന്റൈന്‍ കാര്‍ഡും വില കൂടിയ ഗിഫ്ട്സും ഇല്ലാത്തതിനാല്‍... തന്റെ കാമുകന്‍ സമ്മാനിക്കുന്ന മയില്‍‌പീലി പുസ്തകതാളില്‍ സൂക്ഷിച്ചു അവനെ അവള്‍ ഓര്‍ത്തു... കാമുകിയുടെ ഒരു വളപ്പൊട്ട്‌ തന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കാമുകനും സൂക്ഷിച്ചു പോന്നു... അന്നും പ്രണയം ഇതേ ചൂടും ചൂരോടെ ഉണ്ട്.. ചിലപ്പോള്‍ ഇന്നത്തെ ടൈം പാസ്‌ പ്രണയത്തേക്കാള്‍ ശക്തമായ പ്രണയമാവം അന്ന്... അവരും പ്രണയിച്ചിരുന്നു... എന്നാല്‍ ഒരു പ്രണയദിനം അന്ന് അപ്രസക്തമായിരുന്നു... എന്നും വാണിജ്യ ലക്ഷ്യത്തോടെ മാത്രം കാണുന്ന പുതു തലമുറയ്ക്ക് അമ്മയെ ഓര്‍ക്കാന്‍ തന്നെ വേണം ഒരു ദിവസം...

ഒരു കാമുകി പറഞ്ഞു...

ഒരു കാമുകി പറഞ്ഞു... എനിക്കൊരു പ്രണയം ഉണ്ട്.. എന്‍റെ പ്രണയത്തിനു എന്നെ ആവശ്യമില്ല... 3 ബിയര്‍ ഉണ്ടെങ്കില്‍ എന്‍റെ കാമുകന്‍ ഉറങ്ങിക്കൊള്ളും... ആ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ പാടുപെടുകയാണ് ഞാന്‍... എന്തിനായിരുന്നു വഴക്ക്? ആര്‍ക്കു വേണ്ടിയാണു ഞങ്ങള്‍ പിരിഞ്ഞത്...400 ദിവസത്തോളം എന്‍റെ ശ്വാസം ആയിരുന്നു അവന്‍...ഇന്ന് എന്നെ തനിച്ചാക്കി അവന്‍ അകന്നു... പുതിയ സ്വപ്‌നങ്ങള്‍ നെയ്യാന്‍ ഇനി എനിക്കാവില്ല... എന്‍റെ എല്ലാ സ്വപ്നത്തിനും ഒരേ മുഘചായ തന്നെ... അവന്‍റെ മുഘചായ... അവന്‍റെ ശബ്ദമാണ് എന്‍റെ സംഗീതം....
അവന്‍റെ നിശ്വാസം ഞാന്‍ അറിയുന്നു... വളരെ വേഗത്തില്‍ അവന്‍ ശ്വസിക്കുന്നു... എന്‍റെ ഹൃദയ താളം അതിനോടടുപ്പിക്കാന്‍ ഞാന്‍ പാടുപെടുന്നു... അങ്ങകലെ രാത്രിയുടെ ഏകാന്തതയില്‍ നക്ഷത്രങ്ങള്‍ ഇരുളിന്റെ മാറില്‍ ഒളിക്കുമ്പോള്‍... അവന്‍ തന്‍റെ നിശ്വാസത്തെ എന്‍റെ ശ്വാസതോടടുപ്പിച്ചു... ഒരുപാടു നേരം അതങ്ങനെ തുടര്‍ന്നു... എന്‍റെ കണ്ണുകള്‍ അടയ്ക്കാന്‍ എനിക്ക് കഴിയുന്നില്ല...ഈ രാത്രിയും ഞാന്‍ ഉറങ്ങാതെ കിടന്നു...

Tuesday, February 9, 2010

ഒരു പരീക്ഷയുടെ ഓര്‍മയ്ക്ക്...

പതിവ് പോലെ ഇന്നത്തെ ദിവസവും എനിക്ക് കൂട്ട് ഞാന്‍ മാത്രം... നേരത്തെ എഴുന്നേറ്റു.. പനിയുടെ അലസത കണ്ണില്‍ നിന്നും മാഞ്ഞിട്ടില്ല... ഒന്നുടെ ഡോക്ടറെ കാണണം.. നാളെ പരീക്ഷയാണ്..ഇന്നത്തെ പരീക്ഷ എഴുതാന്‍ പറ്റിയില്ല... ഇപ്പൊ ക്ലാസ്സില്‍ എല്ലാവരും പരീക്ഷ ചൂടില്‍ ആയിരിക്കും.. സ്വാതി പതിവ് പോലെ ബുക്കില്‍ കമിഴ്ന്നടിച്ചു കിടക്കുന്നുണ്ടാവും..ലാവു രഞ്ജിത് ഏട്ടനെ പഠിപ്പിക്കുന്ന തിരക്കില്‍ ആവും... ഈ ബഹളങ്ങള്‍ക്കിടയിലും ദിവ്യയും ശാലുവും പഠിത്തവും കളിയുമൊക്കെയായി കറങ്ങി നടപ്പുണ്ടാവും... ഹരിയും ശ്രിനിയും ബിറ്റ്‌ ഉണ്ടാകുന്ന തിരക്കില്‍ ആവും..പാവം അശോകന്‍ മാത്രം കാണും പഠിച്ചോണ്ടിരിക്കുന്നത്... സോനു ലൈബ്രറിയില്‍ ആയിരിക്കും...അവിടെ ആവുമ്പോള്‍ പഠിക്കേം ആവാം ആവശ്യത്തിന് വായ്നോക്കുകയും ചെയ്യാം... നിഷ്ന പിന്നെ ആ ലോകത്തെ ആയിരിക്കില്ല ഒന്നുകില്‍ മൊബൈല്‍ ബൂകിനടിയില്‍ വച്ച് മെസ്സേജ് അയക്കുനുണ്ടാവും അല്ലേല്‍... മേക്കാനികലിന്‍റെ വാതിലില്‍ കണ്ണും നട്ട് ഇരിപ്പുണ്ടാവും...ഷംനെടെ കാര്യവും വിഭിന്നമല്ല... മൃദുല പഠിക്കുന്നുണ്ടാവും പക്ഷെ ദൂരെ വരുന്നവര്‍ക്ക് കൂടി അത് തിരിച്ചറിയ്യാന്‍ കഴിയും...നീതു പിന്നെ ഈ ലോകത്തെ ആയിരിക്കില്ല വരാന്തയില്‍ അഭിടെ കൂടെ സോല്ലല്‍ തന്നെ... കാട്ടു കോഴിക്കെന്തുസംക്രാന്തി അത് പോലെ നീതുനു എന്ത് പരീക്ഷ... ആശിഷ് ഇപ്പൊ എന്ത് ചെയ്യുവായിരിക്കും... ബുക്കും തുറന്നു സ്വപ്നം കാണുവായിരിക്കും അല്ലേല്‍ പിന്നെ പാവം സുജിതേടെ പുറകെ നടക്കുന്നുണ്ടാവും...അയ്യോ സമയം പന്ത്രണ്ടായിലാവുനു വിശക്കാന്‍ നേരമായി... ഇപ്പൊ ഓടും കാന്റീനിലേക്ക്... അവിടുത്തെ യുദ്ധത്തിനു ശേഷം പിന്നെ വീണ്ടും ബൂക്കിനോടുള്ള പോരാട്ടം... പല വാക്കുകളും ആദ്യമായി കാണുന്നത് പോലെ ആവും പിന്നെ എല്ലാം...ഇത്രയും കാലം പഠിപ്പിച്ചതെല്ലാം ഒറ്റയിരുപ്പില്‍ പഠിചെടുക്കും എന്ന് തോന്നി പോകും... എല്ലാം കഴിഞ്ഞു പരീക്ഷയ്ക്കുള്ള ബെല്‍ അടിക്കുമ്പോള്‍ ഒരു നെട്ടോട്ടം ഉണ്ട്... നേരത്തെ ചെന്നിരുന്നാല്‍ ബെഞ്ചില്‍ എങ്കിലും ബിറ്റ്‌ എഴുതാം...ബെഞ്ചില്‍ എല്ലാം എഴുതിയിടുമ്പോള്‍ ആയിരിക്കും മിസ്സിന്റെ രംഗ പ്രവേശനം... മിസ്സ്‌ മെല്ലെ സീറ്റ്‌ മാറ്റി ഇരുത്തും..ചോദ്യ പേപ്പര്‍ കണ്ടാല്‍ പട്ടി ചന്തയില്‍ പോയ അവസ്ഥ ആവും...പഠിച്ചതെന്തോ ചോദിച്ചതെന്തോ... പിന്നെ ഇങ്ങനെ ഹാളില്‍ ഇരിക്കുന്ന എല്ലാരേം വായ്നോക്കിയും പരസ്പരം ചിരിച്ചും കളിയാക്കിയുമൊക്കെ ഒന്നര മണിക്കൂര്‍ അവര്‍ കളയും...

Saturday, January 23, 2010

നഷ്ടം..

എന്തോ ഒരു വിഷമം... എന്താണെന്നറിയില്ല ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത... വെറുതെ... ഓരോന്ന് ആലോചിച്ചു കൂട്ടുന്നു... എനിക്കെന്നും തോന്നാറുണ്ട് ബസിലോ ട്രെയിനിലോ മറ്റും പോകുമ്പോള്‍ ഓടികൊണ്ടിരിക്കുന്ന വാഹനത്തിന്‍റെ ജനലിലൂടെ കയിട്ട് എന്തെങ്കിലും പുറത്തു കളയുമ്പോള്‍... എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്ന് അങ്ങനെ എനിക്ക് നഷ്ടമാവും എന്ന്... അതുകൊണ്ട് തന്നെ ഒരു മിട്ടായി കടലാസ് കളയുമ്പോള്‍ പോലും ഞാന്‍ രണ്ടു വട്ടം ആലോചിക്കും... ഒരിക്കല്‍ പോയി കഴിഞ്ഞാല്‍ പിന്നീടൊരിക്കലും അവ തിരിച്ചു കിട്ടിയില്‍ എങ്കിലോ എന്ന് ഒരു ഉള്‍ഭയം... എനിക്ക് മാത്രമേ ഉള്ള ഇങ്ങനെ ഉള്ള തോന്നലുകള്‍ എന്ന് തോന്നുന്നു... വേറെ ആരും ഇങ്ങനെ ഉള്ളതായി പറഞ്ഞു കേട്ടിട്ടില്ല... ഇന്നെന്തോ അങ്ങനെ ഒന്നും സംഭവിച്ചില്ലെങ്കില്‍ കൂടെ എനിക്കേറ്റവും വിലപെട്ടതെന്തോ വഴിയില്‍ ഉപേക്ഷിച്ചത് പോലെ മനസ് വിങ്ങുന്നു ... ഒരു സുഘമുള്ള സ്വപ്നം കണ്ടു തീര്‍ന്നത് പോലെ...