ഇന്നത്തെ ദിവസം തീരുമ്പോള്‍ ഞാന്‍ അടക്കമുള്ള മനുഷ്യര്‍ എത്രമാത്രം സ്വാര്ത്ഥരാണെന്നു തിരിച്ചറിയുന്നു... ഒരു യാത്രയില്‍ നാം ആരെയൊക്കെയോ കാണുന്നു... എന്തൊക്കെയോ പറയുന്നു...ചിലരെ കണ്ടില്ലെന്നു നടിക്കുന്നു... അങ്ങനെയൊരു യാത്രയുടെ അവസാനത്തില്‍ ഞാന്‍ തിരിച്ചറിയുന്നു... മനുഷ്യ ജീവന്‍ അര്‍ഹിക്കുന്ന വില വെറും തുച്ചം ആണ്... ഒരു മനുഷ്യ ജീവന്‍ പൊലിയാന്‍ പോകുന്നതു ഞാന്‍ അടക്കമുള്ള ലോകം കണ്ടു കണ്ടില്ല എന്ന് നടിച്ചു... എനിക്കൊന്നും ചെയ്യാന്‍ ആവില്ല എന്ന് സ്വയം ബോധ്യപെടുത്തി സമാധാനിച്ചു... തിരിച്ചറിയപെടാതെ പോയ ഏതോ മനുഷ്യന്‍ ഏതോ പ്യ്ഷചികമായ നിമിഷത്തില്‍ ട്രെയിനില്‍ നിന്ന് വഴുതി വീണിരിക്കുന്നു... ഈ എന്റെ മുന്നിലൂടെ തൂവല്‍ പറന്നു പോകുന്ന ലാഖവത്തോടെ ഒരു ജീവന്‍ പറന്നകന്നു... ട്രെയിന്‍ വലിച്ചു നിര്‍ത്തുക എന്നല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാന്‍ ആവുമായിരുന്നില്ല ആ നിമിഷം... ട്രെയിന്‍ നിര്തിയപ്പോഴേക്കും ഒരുപാടു ദൂരം കഴിഞ്ഞു പോയിരുന്നു... ആ വ്യ്കിയ വേളയില്‍ ആരും തിരിച്ചു പോയി നോക്കിയതുമില്ല... പോലിസിനെ അറിയിക്കുക അത്ര മാത്രം ആയിരുന്നു എനിക്കും ചെയ്യാന്‍ പറ്റിയത്... ആരുടെയൊക്കെയോ അനാസ്ഥ... തിരക്കില്‍ നിന്നും തിരക്കിലേക്ക് പോകുന്ന മനുഷ്യന്‍ അറിയുന്നില്ല എവ്ടെയോക്കെയോ വച്ച് നാം മറന്നു പോകുന്നത്... സഹജീവി സ്നേഹമാണ്.... ഏതോ ഒരാള്‍ എന്ന് പറഞ്ഞു നാം ശ്രദ്ധിക്കാതെ പോകുന്നത് നമ്മുടെ ഉറ്റവരെ ആരെയൊക്കെയോ ആണ്... നമ്മള്‍ ഒരു നിമിഷം മാറ്റി വച്ചാല്‍ അവിടെ രക്ഷപെടുന്നത് ഒരു ജീവന്‍ ആണ്...
Sunday, February 20, 2011
Thursday, December 30, 2010
പുതുവത്സരത്തില്‍ ...

മഞ്ഞിന്റെ കനത്ത തണുപ്പില്‍ ... സിമന്റ് ബെഞ്ചില്‍ അവള്‍ ഇരുന്നു... നഗരം പുതുവര്‍ഷം ആഘോഷിക്കുന്ന തിരക്കിലാണ്... ഈ തിരക്കിലും അവള്‍ മാത്രം തനിച്ചു... ബിയര്‍ കുപ്പികള്‍ പൊട്ടിച്ചു നുരകള്‍ താഴേക്കു വീണപ്പോള്‍ ഒരു നിമിഷം അവന്‍ അവളെ ഓര്‍ത്തു.. ആ ഒരു നിമിഷം മാത്രമായിരിക്കും അവളിലും ആ ബോധാമുനര്തിയത് താന്‍ തനിച്ചല്ലെന്ന്... കഴിഞ്ഞ പുതുവര്‍ഷം അവളുടെ ചെവിയോടു ചേര്‍ന്ന് അവന്‍ പറഞ്ഞു... " ഈ വര്ഷം തുടങ്ങുന്നതും അവസാനിക്കുന്നതും എന്റെ സ്നേഹം നീ അറിഞ്ഞു കൊണ്ടാണ്"... ആ വിശ്വാസം മാത്രമായിരുന്നു അവള്‍ക്കെന്നും കൂട്ട് ... പിന്നീടെപ്പോഴോ ഋതുക്കള്‍ മാറി മറിഞ്ഞപ്പോള്‍ ... ഏതോ കാറ്റില്‍ പൊഴിഞ്ഞ ഇലകള്‍ പോലെ അവര്‍ ചിതറി കിടന്നു... മെല്ലെ മെല്ലെ അടുത്തേക്ക് വരും തോറും ആ ഇലകള്‍ തമ്മില്‍ ദൂരം കൂടി കൊണ്ടേയിരുന്നു... തണുപ്പിന്റെ കാഠിന്യം കൂടിയപ്പോള്‍ ആ ഇലകള്‍ ഏതോ പാറകള്‍ക്കിടയില്‍ ഒളിച്ചിരുന്നു... തണുപ്പ് മാറാനായി കാത്തിരുന്ന്...
ദൂരെ ഒരു ബെഞ്ചില്‍ ഒരു വൃദ്ധന്‍ ചുരുട്ട് പുകച്ചു കിടപ്പുണ്ട്.. ലോകം പുതുവത്സരം ആഘോഷിക്കുന്നത് അയാള്‍ അറിയുന്നില്ല... ആരെയോ കത്ത് കൊണ്ടാവാം ആ മനുഷ്യനും അവിടെ ഇരിക്കുന്നത്... രാത്രിയുടെ ഏതോ യാമത്തില്‍ തണുപ്പ് അവളുടെ കാലില്‍ നിന്ന് ദേഹത്തേക്ക് അരിച്ചിറങ്ങി... ആകാശത്തെ നക്ഷത്രങ്ങളെല്ലാം തന്നെ ഇരുട്ടിലേക്ക് മാഞ്ഞു... ഒരു കുഞ്ഞു നക്ഷത്രം മാത്രം അവള്‍ക്കു വെളിച്ചമേകാനായി നിന്നു... പന്ത്രണ്ടു മണിയായി.. ഒരു വര്‍ഷം അവസാനിച്ചു കൊണ്ടിരിക്കുന്നു... ആ വഴിയെ ഒരുപാടു പേര്‍ വന്നു പോയി കൊണ്ടിരുന്നു... അവന്‍ മാത്രം വന്നില്ല... അവന്റെ സ്നേഹം അവളെ അറിയിക്കാന്‍ ... ദൂരെ ഇരുന്നു അവന്‍ അവളെ സ്നേഹിക്കുന്നുണ്ടാവും എന്നാ വിശ്വാസത്തില്‍ ദൂരേക്ക് മാഞ്ഞ നക്ഷത്രങ്ങളെ നോക്കി അവള്‍ ഇരുന്നു... പിന്നീടോരോ മഞ്ഞു പൊഴിയുന്ന രാത്രികളിലും അവന്‍ വരുന്നതും കത്ത് അവള്‍ ഇരുന്നു... ഒരുപാടു പുതുവര്‍ഷങ്ങള്‍ അവളെ തഴുകി പോയി... നക്ഷത്രങ്ങള്‍ മാത്രാമായിരുന്നു അവള്‍ക്കെന്നു കൂട്ട്..
Monday, December 27, 2010
പുരുഷന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.
പ്രിയ പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്... എനിക്കും വിവാഹ പ്രായം എത്തിയിരിക്കുന്നു... ഇന്നത്തെ തിങ്കളാഴ്ച മുതല്‍... സര്‍വ്വഗുണ സമ്പന്നനായ ഒരു പുരുഷന് വേണ്ടി വൃതമെടുത്തു ഞാനും കാത്തിരിപ്പു തുടങ്ങുന്നു... വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍ക്ക് ഒരു എതിരാളി കൂടി ... അങ്കകളത്തില് ഞാനും ഇറങ്ങി ഇരിക്കുന്നു...
Sunday, November 28, 2010
അവള്‍ ...

എന്നത്തേയും പോലെ തിരക്കുള്ള ഒരു ദിവസം... വിനോദിന് ഒരു ഗസ്റ്റ് ഉണ്ടെന്നു പറഞ്ഞപ്പോള് , പ്രദീപ് ആയിരിക്കുമെന്നാണ് കരുതിയത്... ഇന്ന് വൈകിട്ട് അവന്റെ വക പാര്‍ട്ടി ഉള്ളതാ... പ്രൊമോഷന്‍ കിട്ടിയതിന്റെ... എന്നാല്‍ പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല... സുജാതയുടെ അനിയത്തിയുടെ കല്യാണത്തിന് സാരീ എടുക്കാന്‍ പോകണമെന്ന് രാവിലെയും അവള്‍ ഒര്മിപ്പിച്ചതാണ്... ലിഫ്ടിനു താഴെ കാത്തുനില്‍ക്കുന്നുന്ടെന്നാണ് പറഞ്ഞത്.. പക്ഷെ അവിടെ ആരെയും കണ്ടില്ല... ഇറങ്ങി നടന്നപ്പോള്‍ ഫോണുമായി ഒരു യുവതി ബാല്കനിയില്‍ നിന്ന് സംസാരിക്കുന്നതു കണ്ടു... എന്നെ കണ്ടപ്പോള്‍ ഫോണ്‍ കട്ടാക്കി അവര്‍ എന്റെ അടുത്തേക്ക് വന്നു... ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു ... മറന്നുവോ എന്നെ?
ആ ചിരി.. പെട്ടന്നെന്നെ അവളുടെ ഓര്‍മകളിലേക്ക് കൊണ്ട് പോയി... ഒരു പാട് മാറിയിരിക്കുന്നു... ഞാന്‍ പറഞ്ഞു.... ഇപ്പോള്‍ ഇവടെ? കാണണം എന്ന് തോന്നി.... പഴയ കുറെ കണക്കുകള്‍... ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു... ഓഫീസിനു താഴെയുള്ള കഫെ യില്‍ ഇരുന്നപ്പോള്‍ അവള്‍ ചോദിച്ചു... ഞാന്‍ വെളുത്തില്ലേ? ഞാന്‍ തലയാട്ടി... ഒരു പാട് നേരം അവള്‍ എന്തൊക്കെയോ സംസാരിച്ചു... പക്ഷെ അതിലൊന്നും ശ്രദ്ധിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല... എങ്ങനെ ഇവള്‍ക്ക് എന്റെ മുന്നില്‍ നില്ക്കാന്‍ കഴിയുന്നു... അറിഞ്ഞു കൊണ്ടും അറിയാതെയും ഒരുപാടു വേദനിപ്പിച്ചിട്ടുള്ളതല്ലേ ഞാന്‍ ഇവളെ...
കറുത്ത് മെലിഞ്ഞ ഒരു പെണ്‍കുട്ടി.... അവളുടെ എന്തിലാണ് ഞാന്‍ അകൃഷ്ടനയതെന്നു... ഇന്നും എനിക്ക് അറിയില്ല... ഒരുപാടു സംസാരിച്ചിരുന്നു ഞങ്ങള്‍... മെല്ലെ അവളെ ഞാന്‍ എന്റെതാക്കി... എന്റെ സ്വപ്‌നങ്ങള്‍ ഞാന്‍ അവള്‍ക്കു സമ്മാനിച്ച്... ഒരുപാടു മോഹിപ്പിച്ചു... അന്നൊന്നും ഞാന്‍ പ്രക്ടികള്‍ ആയിരുന്നില്ല... പിന്നീട് ജീവിതത്തെയും പ്രാരബ്ദങ്ങളും തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ തന്നെ ഉള്‍വലിഞ്ഞു... എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ കണ്ടിരുന്ന പെണ്കുട്ട്യുടെ മുഖമയിരുന്നില്ല ഒരിക്കലും അവള്‍ക്കു... എങ്കിലും ഞാന്‍ അവളെ സ്നേഹിച്ചിരുന്നു... എന്നാല്‍ ഒരിക്കലും അവളെ പോലൊരു മരുമകളെ ആയിരുന്നില്ല എന്റെ അമ്മ പ്രതീക്ഷിച്ചിരുന്നത് അത് കൊണ്ട് തന്നെ അവളെ ഉപേക്ഷിക്കുക മാത്രമേ എന്റെ മുന്നില്‍ ഉണ്ടായിരുന്ന വഴി... ഞാന്‍ വെളുത്ത്തതയിരുനെങ്കില്‍ വിനോദേട്ടന്‍ എന്നെ സ്വീകരിക്കുമായിരുന്നു ഇല്ലേ? എന്ന് ചോദിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നോ എന്ന് പോലും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല...
ഇന്ന് 5 വര്‍ഷത്തിനു ശേഷം അവള്‍ വീണ്ടും മുന്നില്‍ ... അവള്‍ പറഞ്ഞ വാക്ക് പാലിച്ചു .. എന്നാല്‍ ഞാന്‍ ... സുജാതയോട് വഴക്കിട്ടിരിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും ചിന്തിച്ചിരുന്നു... അവളുടെ പിണക്കങ്ങളും പരിഭവങ്ങളും ഒന്നുമല്ലായിരുന്നു എന്ന്... ഞാന്‍ ഒരു പാട് കുറ്റെപ്പടുത്തുമായിരുെന്നങ്കിലും... അവളുടെ സ്നേഹം ഞാന്‍ അവള്‍ അകന്നതിനു ശേഷം തിരിച്ചറിഞ്ഞു... എനിക്ക് വേണ്ടിയിരുന്നോ അതോ അവള്‍ക്കു വേണ്ടിയാണോ അവള്‍ അകന്നത് എന്ന് പോലും ഞാന്‍ ആലോചിച്ചിരുന്നില്ല... ഇന്നിപ്പോള്‍ തീരെ പ്രതീക്ഷിക്കാതെ അവള്‍ മുന്നില്‍... എന്തിനു വന്നു എന്നാ ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു മറുപിടി... അന്നും ഇന്നും ആ ചിരി മാത്രം മാറിയിട്ടില്ല... കുടുംബത്തെ കുറിച്ച് അവള്‍ സംസാരത്തിനിടയില്‍ പറഞ്ഞു... പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല... ഒരിക്കല്‍ ഞാന്‍ വിചാരിച്ചിരുന്നെങ്കില്‍ എന്റെതാകുമായിരുന്നു ഈ മുന്നിലിരിക്കുന്നവള്‍ ... എന്താണ് വിനോദ് ഒന്നും മിണ്ടാതതെന്നു അവള്‍ ചോദിച്ചു... എന്റെ കുടുംബത്തെക്കുറിച്ച് അവളോ ഞാനോ സംസാരിച്ചില്ല... ഇറങ്ങാന്‍ നേരം ഞാന്‍ അവളോട് ചോദിച്ചു... ഇനി എപ്പോള്‍ കാണും? ഇനി ഉണ്ടാവില്ല... ഒരിക്കല്‍ കാണണം എന്ന് തോന്നി... ഇറങ്ങാന്‍ നേരം കയില്‍ ഇരുന്ന ഒരു പുസ്തകം അവള്‍ എനിക്ക് വച്ച് നീടി... വായിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ വായിക്കാം... ട്രെയിന്‍ യാത്രയുടെ വിരസതയില്‍ വാങ്ങിയതാ... എന്നാല്‍ വായിച്ചപ്പോള്‍ ... വിനോദിനെ ഒരിക്കല്‍ കൂടി കാണണം എന്ന് തോന്നി... അവസാനമായി....ഇറങ്ങുന്ന ഓരോ പടിയിലും തിരിഞ്ഞു നോക്കി അവള്‍ ചിരിച്ചു... ഞാന്‍ കയില്‍ തന്നിരുന്ന പുസ്തകം എടുത്തു നോക്കി "ആദ്യാനുരാഗം- ഖലീല്‍ ജിബ്രാന്‍" അവള്‍ എന്നും ഇഷ്ടപെട്ടിരുന്ന എഴുത്തുകാരന്‍ .... പെജുകളിലുടെ മറച്ചു നോക്കിയപ്പോള്‍ കുറച്ചു വാക്ക്യങ്ങള്‍ അടി വര ഇട്ടതു കണ്ടു...
" ഈശ്വരാ അങ്ങ് ശക്തനാണ് ഞാന്‍ അബലയും...
അങ്ങെന്തിനാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് ?
അങ്ങ് മഹാനുബാവനും സര്‍വ്വഷക്തനുമാണ് ...
ഞാനോ അങ്ങയുടെ സിംഹാസനത്തിനു മുന്നില്‍ ഇരയുന്ന
ഒരു പുഴു മാത്രമാണ് -...
എന്തിനാണ് അങ്ങെന്നെ ചവിട്ടി അരച്ചത് ?
അങ്ങ് ആഞ്ഞടിക്കുന്ന കൊടുങ്കാറ്റും
ഞാനൊരു ധൂമകണികയുമാണ്
എന്തിനാണ് അങ്ങെന്നെ തണുത്ത മണ്ണിലേക്ക്
പറത്തികളഞ്ഞത്?
അങ്ങ് എല്ലാ അധികാരമുള്ളവനും
ഞാന്‍ നിസ്സഹായയുമാണ്
അങ്ങെന്തിനാണ് എന്നോട് പൊരുതുന്നത്?
അങ്ങ് അനുകമ്പയുള്ളവനും ഞാന്‍ അര്‍ഹിക്കുന്നവളുമാണ്..
എന്തിനാണ് അങ്ങെന്നെ നശിപ്പിക്കുന്നത്?
അങ്ങ് സ്ത്രീയെ പ്രേമതോടപ്പമാണ് സൃഷ്ട്ടിച്ചിരിക്കുന്നത്
എന്തിനാണ് അങ്ങ് പ്രേമത്തില്‍ അവളെ നശിപ്പിക്കുന്നത്? "
തിരിച്ചു ഓഫീസില്‍ കയറിയപ്പോള്‍ കണ്ണ് നിറഞ്ഞിരുന്നുവോ .... അവള്‍ക്കു വേണ്ടിയുള്ള കണ്ണീര്‍... ഒരിക്കല്‍ അവള്‍ എനിക്ക് വേണ്ടി കരഞ്ഞിരിക്കും... ഇന്ന് തിരിച്ചു കൊടുക്കാന്‍ എനിക്കിതുമാത്രമേ ഉള്ളു... വീട്ടില്‍ സുജാത കാത്തിരിപ്പുണ്ടായിരുന്നു... സാരീ വാങ്ങാന്‍ പോകാന്‍ തയ്യാറായി ഇരുന്ന അവളോട് ഞാന്‍ പറഞ്ഞു... നമുക്കൊന്ന് കന്യാകുമാരി വരെ പോകാം .. കന്യാകുമാരികു പോകാന്‍ കണ്ട നേരം എന്ന് ശുണ്ടി പിടിച്ചവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തിരുന്നത് അവളെയാണ്... കറുത്ത് മെലിഞ്ഞ ആ പെണ്കുട്ട്യെ... ഒരിക്കല്‍ ഞാന്‍ അവളോട് പറഞ്ഞിരുന്ന വാക്കുകള്‍... കന്യാകുമാരി അവള്‍ ഒരുപാടു സ്നേഹിച്ചിരുന്നു... ഓരോ പുതിയ സ്ഥലങ്ങളും ഓരോ സ്വപ്നം പോലെ ആയിരുന്നു അവള്‍ക്കു... ഒരിക്കല്‍ കന്യാകുമാരിയില്‍ കൊണ്ട് പോകാം എന്ന് ഞാന്‍ പറഞ്ഞതാണ്... തീര്‍ക്കാന്‍ പറ്റാത്ത പല കടങ്ങളില്‍ ഒന്നായി ഇന്നും അവശേഷിക്കുന്ന സ്വപ്‌നങ്ങള്‍..
Subscribe to:
Posts (Atom)