Friday, December 16, 2011
ഉപദേശികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് !!
Sunday, November 20, 2011
ഒരു അച്ഛന് പറയാനുള്ളത് ...
Friday, November 11, 2011
റവ ലഡ്ഡു ഉണ്ടാക്കിയ കഥ...
ഏതോ വിപത്ത് മുന്നില്‍ കണ്ടു കൊണ്ട് കാമുകന്‍ കൈ നീട്ടി … കാമുകന് താന്‍ ഉണ്ടാക്കിയ റവ ലഡ്ഡു നീട്ടിയപ്പോള്‍ കാമുകിയുടെ മനസ്സും കണ്ണും നിറഞ്ഞു … കാമുകന്‍ മെല്ലെ മെല്ലെ കഴിക്കാന്‍ തുടങ്ങി … മെല്ലെ മെല്ലെ കാമുകന്‍ കാമുകിയുടെ അടുത്ത് നിന്ന് നീങ്ങി മാറുന്നതായി കാമുകിക്ക് തോന്നി …
എങ്ങനെയുണ്ട് കൊള്ളാമോ ?? കാമുകി ആകാംക്ഷയോടെ ചോദിച്ചു … റവ ലഡ്ഡു ഇറക്കാന്‍ പാടുപെട്ടു കൊണ്ട് കാമുകന്‍ പറഞ്ഞു … “വളരെ നന്നായിട്ടുണ്ട് !!!!”
അതവരുടെ അവസാന കണ്ടുമുട്ടല്‍ ആയിരുന്നു … പിന്നീടൊരിക്കലും കാമുകന്‍ കാമുകിയെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് സത്യം !!!
Monday, November 7, 2011
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാല്‍കഷ്ണം :
കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല... ഇതിനെ psychological disorder എന്നും പലരും പറയും... പക്ഷെ നാട്ടിന്‍ പുറങ്ങളില്‍ ഇന്നും ഇതിനെ ബാധ കൂടി എന്നാണു പറയാറ്... ഇതിനെ കുറിച്ച് എന്റെ അറിവ് പരിമിതമാണ്... പ്രേതവും പുനര്‍ജന്മവും ഒന്നുമില്ല എന്ന് വിശ്വസിചിരുന്നപോഴാണ്... അശ്വതി ചേച്ചി ഈ കഥ പറഞ്ഞു തന്നത്... ഇന്നും ഇത് എന്റെ മുന്നില്‍ ഒരു mystery ആണ്... എനിക്കും അറിയില്ല എന്താണ് അവളില്‍ സംഭവിച്ചത് എന്ന് !!!
Wednesday, October 19, 2011
കമന്റുകള്‍ മൊത്തമായും ചില്ലറയായും വില്‍ക്കപ്പെടും!!!
Y2k y2k
ലോകം കണ്ടൊരു y2k
കേരളം കണ്ടൊരു y2k
എന്താണീ y2k
ഇത് വെറുമൊരു 2000!!!
ആരും അറിയാതെ ഞാന്‍ ഇത് കേരള കൌമുദിയില്‍ അയച്ചു കൊടുത്തു കാരണം ആരെങ്കിലും അറിഞ്ഞാല്‍ ഇത് അച്ചടിച്ച് വന്നില്ലെങ്കില്‍ മോശമല്ലേ നമ്മുടെ ഇമേജ് തകരില്ലേ.. ഞാന്‍ എന്തൊക്കെ നേര്‍ച്ചനേര്‍ന്നിട്ടുണ്ടെന്നു എനിക്ക് തന്നെ ഓര്‍മയില്ല കേരള കൌമുദിയില്‍ തിങ്കളാഴ്ച വരാറുള്ള ബാലലോകത്തില്‍ എന്റെ പ്രശസ്തമായ കവിത അച്ചടിച്ച് വന്നു with അച്ഛന്റെ പേരും അഡ്രസ്സും .. ആദ്യം കണ്ടത് അച്ഛനോ അമ്മയോ ആവണം ... അവര്‍ ഞെട്ടിത്തരിച്ചു പോയി കാണണം... അടുക്കളയില്‍ പാത്രമൊക്കെ തെറിച്ചു വീഴുന്ന ശബ്ദം ഞാന്‍ ഉറക്കത്തില്‍ കേട്ടിരുന്നു... ഇനി എന്റെ പേരില്‍ ആരെങ്കിലും അയച്ചതാണോ എന്ന് അവര്‍ ചിന്തിച്ചിരിക്കാം... പക്ഷെ അതിനു ഒരു ആഴ്ച മുന്പ് ഞാന്‍ പോസ്റ്റല്‍ കവര്‍ വാങ്ങണം എന്ന് പറഞ്ഞതും പോസ്റ്റ് ഓഫീസില്‍ പോയതും എല്ലാം കൂടി ചേര്‍ത്തപ്പോള്‍ അവര്‍ ഉറപ്പിച്ചു... ഇത് ഞാന്‍ അയച്ചത് തന്നെ !!
പിന്നീട് കുറച്ചു ദിവസത്തേക് ഒരു വി.ഐ.പി സൌകര്യത്തോടെ ഞാനും ജീവിച്ചു … ആരാധകരുടെ ഫോണ്‍ വിളികള്‍ (ഈ ആരാധകര്‍ എന്റെ വല്യച്ചനും വല്യമ്മയും അച്ഛന്റെ കൂടുകരും ഒക്കെ തന്നെ )… പത്രത്തില്‍ നിന്ന് അമ്മ എന്റെ കവിത വെട്ടി എടുത്തു ആല്‍ബത്തില്‍ വച്ചതും … ആളുകള്‍ വരുമ്പോള്‍ കാണിച്ചു കൊടുക്കലും … എന്നിലെ കവയിത്രിക്ക് ഒരുപാടങ്ങ് പിടിച്ചു … പിന്നെ കവിത പത്രത്തില്‍ അയക്കാന്‍ ഞാന്‍ മുതിര്‍ന്നില്ല … അതിനു കാരണം എന്താന്നെനു അറിയില്ല … പിന്നീട് 10 ല്‍ പഠിക്കുമ്പോള്‍ വിദ്യാഭ്യാസ മന്ത്രിക് ഒരു കത്തയച്ചിരുന്നു … അതും പത്രത്തില്‍ വന്നു … പിന്നെ നാട്ടിലൊക്കെ ഞാന്‍ ഒരു എഴുത്തുകാരീടെ മുഖമൂടി ഇട്ടു നടന്നു …
അങ്ങനെ കാലങ്ങള്‍ കഴിഞ്ഞു … എന്നിലെ എഴുത്തുകാരി ജീവിത പ്രതിസന്ധികളില്‍ എവിടെയൊക്കെയോ തളര്‍ന്നു പോയി … പിന്നീട് ആന്‍ ഫ്രാങ്കിന്റെ ഡയറി കുറിപ്പുകള്‍ വായിച്ചപ്പോള്‍ .. അതില്‍ പ്രേരണ ഉള്‍ക്കൊണ്ട് ഡയറി എഴുതി തുടങ്ങി … എന്റെ ഡയറി ആയിരുന്നു എനിക്കെനും കൂട്ട് .. ഓരോ പ്രായത്തിലും എന്റെ മനസിലൂടെ എന്തൊക്കെ കടന്നു പോയിട്ടുണ്ടെന്ന് എന്റെ ഡയറിക്ക് മാത്രമായിരിക്കും അറിയുക … അങ്ങനെ ബി .ടെക് ജോയിന്‍ ചെയ്തതോടെ ഡയറി എഴുതാന്‍ കൂടി സമയം കിട്ടാതെ ആയി … അപ്പോഴാണ് ഞാന്‍ ഡയറിയില്‍ എഴുതുന്ന പൊട്ടത്തരങ്ങള്‍ കൂട്ടത്തില്‍ (social networking site)ബ്ലോഗ് ആയി എഴുതാന്‍ തുടങ്ങിയത് … അതിനൊകെ തരക്കേടില്ലാത്ത അഭിപ്രായങ്ങളും കിട്ടി …അപ്പോഴാണ് എന്റെ സുഹൃത്ത് രാഹുല്‍ എന്ത് കൊണ്ട് ബ്ലോഗ് തുടങ്ങികൂടാ എന്ന് ചോദിച്ചത് … എന്തൊകെ ചെയ്യണം എന്നും പറഞ്ഞു തന്നു … എന്റെ ബ്ലോഗിങ്ങ് ഗുരു എന്ന് വേണമെങ്കില്‍ അവനെ വിശേഷിപ്പികാം …. അങ്ങനെ എഴുതി തുടങ്ങി …ആരും ശ്രദ്ധിക്കാതെ പോയ ഒരു ബ്ലോഗ് … വല്ലപ്പോഴും ഈച്ചയും പാറ്റയും വന്നാലായി … ഇടയ്ക്ക് ആരെങ്കിലുമൊക്കെ വന്നു കമന്റ് ഇട്ടാലായി … അപ്പോഴും അഹങ്കാരത്തോടെ ഞാന്‍ വിചാരിച്ചു … ഇവരോകെ ആരാ എന്നെ വിമര്‍ശിക്കാന്‍ … ഇവരുടെ ഒന്നും കവിത പത്രത്തില്‍ വന്നിട്ടില്ലല്ലോ … പിന്നെന്തിനാ ഇവരൊക്കെ വന്നു കുറ്റം പറയുന്നത് … അങ്ങനെ ഇരിക്കെ ഞാന്‍ ചുമ്മാ ഒരു ബ്ലോഗ് പര്യടനത്തിനു ഇറങ്ങി … എന്നെ ഞെട്ടിപ്പിക്കുന്ന ആ സത്യം ഞാന്‍ മനസിലാകി … ദൈവമേ … ഈ ലോകം മുഴുവന്‍ എഴുത്തുകാരാണോ … ജാനകി ചേച്ചിയോകെ എഴുതുന്നത് വായിച്ചപ്പോള്‍ ഞാന്‍ ഉറപ്പിച്ചു .. .കൈ കീബോര്‍ഡില്‍ നിന്ന് എടുക്കുന്നതാണ് നല്ലത് (പണ്ടാണെങ്കില്‍ തൂലിക വച്ച് കീഴടങ്ങുക എന്ന് പറയാം ) അങ്ങനെ ബ്ലോഗ് പര്യടനതിടെ ഒരുപാടു നല്ല ബ്ലോഗുകള്‍ കണ്ടു … എന്റെ ഉപാസന , ഇലച്ചാര്‍ത്തുകള്‍, അമ്മുന്റെ കുട്ടി
ബ്ലോഗുകളിലൂടെ കടന്നു പോയപ്പോഴാണ് പലരും കമന്റ് ഇല്ലാത്തതിന്റെം ഫോളോവേര്‍സ് ഇല്ലാത്തതിന്റെം സങ്കടം പറഞ്ഞു കേട്ടത് പാവം മഹേഷ് ചേട്ടന്‍ എന്തൊക്കെ ഓഫര്‍ മുന്നില്‍ വച്ചപ്പോള്‍ ആണ് കമന്റുകള്‍ കിട്ടി തുടങ്ങിയത് എന്ന് ഓര്‍ത്തു പോയി …ഇങ്ങനെ വിഷമിക്കുന്നവര്‍ക്കെല്ലാം തണലേകാന്‍ ഞാന്‍ വരുന്നു … കമന്റുകള്‍ മൊത്തമായും ചില്ലറയായും എഴുതി കൊടുക്കുന്നതാണ് … അതിനു ചെയ്യേണ്ടത് ഇത്ര മാത്രം … എന്നെ ഫോളോ ചെയ്യുക (ഇതിത്തിരി മോശമായി പോയി അല്ലെ …) അത് കൊണ്ട് ഫോളോ ചെയ്യണം എന്നില്ല … നിങ്ങളുടെ ബ്ലോഗ് url ഇവിടെ കൊടുത്താല്‍ മതി … ഞാന്‍ കമന്റ് ചെയ്യുന്നതാണ് … ഇനി ഒരു ടിപ്, കമന്റ് ആവശ്യമുള്ളവര്‍ക്ക് : നമ്മള്‍ പോയി ആരുടെ എങ്കിലും ബ്ലോഗില്‍ കമന്റ് ഇടണം അപ്പോള്‍ അവരും നമ്മുടെ ബ്ലോഗില്‍ കമന്റ് ഇടും … അങ്ങനെ എല്ലാരും പരസ്പ്പര സഹായത്തോടെ ജീവികുക … ബ്ലോഗ് എഴുത്തുകാര്‍ വിജയിക്കട്ടെ !!!!