Saturday, July 30, 2011

പ്രണയം പൊട്ടിപുറപ്പെട്ടപ്പോള്‍ ...


ഒരു 2 വര്‍ഷം മുമ്പത്തെ കഥയാണ്...

കോളേജില്‍ ആര്‍ട്ട് ഫെസ്റ്റിന്റെ തിരക്കിലാണ് എല്ലാവരും... ഇപ്പ്രാവശ്യം ഞങ്ങളുടെ ക്ലാസ്സിന്റെ വക ഗ്രൂപ്പ് ഡാന്‍സ് പ്ലാന്‍ ചെയ്തിട്ടുണ്ട്... ആളെ തികയാത്തത് കൊണ്ട് ഞാനും ആ കൊടുംകൈക്ക് മുതിര്‍ന്നു... ഇതിനിടയില്‍ എന്റെ ഒരു കൂടുകാരിക്ക് ചെറിയതോതില്‍ പ്രണയം മോട്ടിട്ടിട്ടുണ്ട് ...
കാമുകന്‍ മിക്കവാറും ഞങ്ങളുടെ ക്ലാസ്സ്‌ റൂമിന്റെ വാതിലില്‍ കാണും... പുള്ളിക്കാരി തട്ടത്തിന്റെ ഇടയിലൂടെ കാമുകനെ ഇടയ്ക്കിടെ ഒളി കണ്ണിട്ടു നോക്കും... കാമുകന് മനസിലായി പുള്ളിക്കാരിക്ക് കലശലായ പ്രേമം തുടങ്ങിയിട്ടുണ്ടെന്നു... പറയാനുള്ള മടിയാനെന്നും... ആളൊരു കൊച്ചു സുന്ദരിയാനെന്നാണ് പുള്ളിക്കാരിയുടെ വിചാരം... അത് കൊണ്ട് തന്നെ എവിടെ തനിച്ചു പോകാനും പേടിയാണ്... ആരേലും എപ്പോഴും കൂടെ വേണം (ഇത് 2
ര്‍ഷം മുന്നിലത്തെ കഥ... ഇന്ന് കഥ മാറി.. ഇപ്പോള്‍ കാമുകനേം കാമുകിയേം... ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ നിന്ന് പൊക്കലാണ് ടീച്ചര്‍ മാരുടെ പ്രധാന ജോലി )

തിരക്കുകളില്‍ പെട്ട് ... ഞാനും പലതും മറക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു... ഒരു പാട് തവണ ഞങ്ങളുടെ സൗഹൃദം പ്രണയമാണെന്ന് അവന്‍ വാദിച്ചു... ഒരിക്കലും ആവില്ല ... എനിക്കോ പ്രണയം?? ഞാന്‍ സമ്മതിച്ചു കൊടുത്തില്ല... അതും ഇതുവരെ കാണാത്ത ഒരാളെ...ഞാന്‍ അവനെ കണ്ടിട്ടില്ല... പിന്നെ ഞാന്‍ എങ്ങനെ പ്രണയിക്കും.. പക്ഷെ നമ്മള്‍ ഈ സംസാരിക്കുന്നതു തന്നെയാണ് പ്രണയിക്കുന്നവരും സംസാരിക്കുന്നതു എന്ന് അവന്‍ പറഞ്ഞു കൊണ്ടേ ഇരുന്നു.... ഞാന്‍ അവനെ അവഗണിച്ചു തുടങ്ങി... തീരെ മിണ്ടാതെ ആയി... ഒരു പ്രാവശ്യം ചാറ്റ് ചെയ്തു എന്ന് വച്ച് അവനെ അങ്ങ് കേറി പ്രേമിക്കാന്‍ പറ്റുമോ?? ഞാന്‍ എന്നോട് തന്നെ പല തവണ ചോദിച്ച ചോദ്യമാണ്...

അങ്ങനെ തിരക്കുകളില്‍ ഞാന്‍ അവനെ മറക്കാന്‍ ശ്രമിച്ചു... പക്ഷെ അപ്പോഴേക്കും അവന്‍ എന്റെ ആരോക്കയോ ആയി കഴിഞ്ഞിരുന്നു... പക്ഷെ പ്രേമം!! അത് നമുക്ക് പറ്റിയ പണിയല്ല അത് കൊണ്ട് തന്നെ മെല്ലെ അവനെ മറക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു... എന്റെ തട്ടക്കാരി കൂട്ടുകാരി പക്ഷെ പിന്മാറുന്ന ലക്ഷണം കാണുന്നില്ല... എനിക്ക് തോന്നാത്തത് നിനക്കും തോന്നേണ്ട എന്ന് വിചാരിചിട്ടാവാം... അവളെ പിന്മാറ്റാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു കൊണ്ടിരുന്നു... ഇതൊന്നും നടക്കില്ല അവന്‍ നിന്നെ ചതിക്കും... നിന്റെ വീട്ടില്‍ അറിഞ്ഞാല്‍ അതിലും പ്രശ്നമാവും... രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഭക്ഷണത്തിന് ശേഷം ഓരോ ഡോസ് ഉപദേശം ഞാന്‍ കൊടുത്തു കൊണ്ടേ ഇരുന്നു... പക്ഷെ അവളില്‍ ഒരു ഇളക്കവും കാണുന്നില്ല... അവള്‍ തട്ടത്തിന്റെ ഇടയിലൂടെ അവനെ നോക്കി കൊണ്ടേ ഇരുന്നു...

ഡാന്‍സ് പ്രാക്ടീസ് പൊടി പൊടിക്കുകയാണ്... jhoom barabar jhoom barabar jhoom...
ല്ലാവരും താളത്തിനൊത്ത്ചുവടുകള്‍ വച്ച് കൊണ്ടേ ഇരുന്നു... പക്ഷെ അതിനിടയ്ക്ക് ഒരാളുടെ താളം മാത്രം പോകുന്നു... അത് മറ്റാരുമല്ല ഞാന്‍ ആയിരുന്നു... ഡാന്‍സ് പഠിപ്പിക്കാന്‍ നിന്ന കൂടുകാരി എന്നെ രൂക്ഷമായി നോക്കി... ഡാന്‍സ് പ്രാക്ടീസ് മതിയാകി എല്ലാവരും അവരവരുടെ ജോലിയില്‍ മുഴുകി.. എന്റെ തട്ടകാരി കൂടുകാരി അവളുടെ കാമുകന്‍ വരുന്നതും കാത്തിരുന്നു... അവളുടെ സാന്നിധ്യം അരോചകമായി എനിക്ക് തോന്നി... ഇവിടെ ആദ്യമായി മനസ്സില്‍ തോന്നിയ പ്രണയത്തെ ഞാന്‍ മറക്കാന്‍ ശ്രമിക്കുമ്പോള്‍ അവള്‍ അടുത്തിരുന്നു പ്രണയത്തെ കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്നു... അവളെ കാണാന്‍ അവന്‍ വന്നപ്പോള്‍ ... എന്നെ കാണാനും ആരെങ്കിലും വരന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോയി....

അങ്ങനെ തോന്നാന്‍ പാടില്ല... മനസ്സ് തിരിച്ചു വിട്ടേ
മതിയാകു ... അതിനോരു വഴിയെ ഉള്ളു... പാട്ട് കേള്‍ക്കാം... തട്ടകാരി കൂടുകാരിയുടെ ഐ പോഡ് തന്നെ ശരണം... മെല്ലെ അവളുടെ കൈയ്യില് നിന്ന് ഐ പോഡ് വാങ്ങി... ദൂരെ മാറി ഇരുന്നു... പെട്ടന്ന് നരേഷ് െഎയ്യര്‍ ചെവിയില്‍ ഇരുന്നു പാടി..
ഹായ് മാലിനി .. ഐ അം കൃഷ്ണന്‍.. നാന്‍ ഇതു സോല്ലിയെ ആകണം നീ അവളോ അഴക്‌...
മുന്‍ ദിനം പാര്‍ത്തേനേ...
പാര്‍ത്തതും തോട്രേനെ...
സല്ലടായ് കണ്ണാകെ നെഞ്ഞവും പുണ്ണാണതേ....

ദൈവമേ ഈ പാട്ട് കേട്ടതും... എന്റെ എല്ലാ നിയന്ത്രണവും പോയി... എന്റെ ഉള്ളില്ലേ പ്രണയം... വേവാന്‍ തുടങ്ങി എന്ന് വേണം പറയാന്‍ ... ഇരുന്നാല്‍ ഇരുപ്പുയ്ക്കുന്നില്ല... നിന്നാല്‍ നില്‍പ്പുയ്ക്കുന്നില്ല... എന്നെ കൊണ്ട് ഒന്നിനും പറ്റുന്നില്ല... ഒരു പാട്ടിനു എന്റെ മനസ്സ് മാറ്റാന്‍ ഉള്ള കഴിവുണ്ടെന്ന് ഞാന്‍ അന്നാണ് അറിഞ്ഞത്...ത്രയും മൃദുല ഹ്രദയ ആണോ ഞാന്‍?? ....ഒരു പാട്ടിനു എന്റെ തീരുമാനം മാറ്റാന്‍ ഉള്ള കഴിവുണ്ടോ... അങ്ങനെ രണ്ടും കല്‍പ്പിച്ചു ഞാന്‍ തിരിച്ചു വന്നു...

ഫോണില്‍ നോക്കിക്കൊണ്ട്‌ തന്നെ ഞാന്‍ ഇരുന്നു... വേറെ ആരുടേയും ഫോണ്‍ ഞാന്‍ എടുത്തില്ല... അവന്‍ വിളിക്കുമ്പോള്‍ ബിസി ആവരുത് എന്ന് കരുതി...എങ്ങോട്ടും പോകാതെ ഫോണില്‍ മാത്രം നോക്കി ഞാന്‍ ഇരുന്നു... ഓരോ പ്രാവശ്യം ഫോണ്‍ റിംഗ് ചെയ്യുമ്പോഴും... അവനായിരിക്കണേ എന്ന് കരുതിയാണ് ഫോണ്‍ എടുത്തത്....സമയം പോയി കൊണ്ടേ ഇരുന്നു... അവന്‍ വിളിക്കുന്നില്ല...
മെല്ലെ ജി മെയില്‍ കയറി നോക്കി... അവനെ കാണാന്‍ ഇല്ല... ഇനി അവന്‍ വിളിക്കില്ലേ...
ഞാന്‍ പ്രണയം തിരിച്ചറിയാന്‍ വൈകി പോയോ...
അങ്ങോട്ട്‌ വിളിക്കാന്‍ ഒരു പാട് തവണ കൈ ഫോണില്‍ ചെന്നപ്പോഴും ഞാന്‍ എന്നെ നിയന്ത്രിച്ചു...
അവന്‍ വിളിക്കും... എന്റെ മനസ്സ് പറഞ്ഞു...

ഒരുപാട് നേരത്തിനു ശേഷം അവന്‍ വിളിച്ചു...
എനിക്കൊന്നും കേള്‍ക്കുണ്ടായിരുന്നില്ല... എന്റെ ചെവിയില്‍ നരേഷ് െഎയ്യര്‍ പാടി കൊണ്ടേ ഇരുന്നു...

മുന്‍ ദിനം പാര്‍ത്തേനേ...
പാര്‍ത്തതും തോട്രേനെ...
സല്ലടായ് കണ്ണാകെ നെഞ്ഞവും പുണ്ണാണതേ....

44 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഭക്ഷണത്തിന് ശേഷം ഓരോ ഡോസ് ഉപദേശം ഞാന്‍ കൊടുത്തു കൊണ്ടേ ഇരുന്നു... "

ഈ ഡോസൊക്കെ കൊടൂക്കുന്നത്‌ ആഹാരത്തിനു മുമ്പ്‌ വേണം ഇല്ലെങ്കില്‍ ദഹിച്ചു പിടിക്കത്തില്ല

അതാ കൂട്ടുകാരിക്കു ശരിയാകാഞ്ഞത്‌. ഇനി ആഹാരത്തിനു മുമ്പ്‌ വെറും വയറ്റില്‍ കൊടുക്കൂൂ :)

രമേശ്‌ അരൂര്‍ said...

ആദ്യ പ്രണയത്തിന്റെ വിവശതകള്‍ അതേ ഫീലോടെ പറഞ്ഞു ..കൊള്ളാം ..:)

പൈമ said...

കഥ ഇഷ്ട്ടപ്പെട്ടു
ആശംസകള്‍ ...പൈങ്കിളി ..അല്പം മാറിയിട്ടുണ്ട് ?
.പിന്നെ വായിക്കാന്‍ ബുദ്ധിമുട്ട് തോന്നി
ബ്ലാക്ക്‌ പ്രതലം മാറ്റു...ഫോണ്ട് പ്രശ്നം ഉണ്ട് .
അത് വിശദമായി എനിക്കറിയില്ല ജാനകി ചേച്ചി പറയും
പ്രദീപ്‌

anamika said...

@indian heritage
ഇനി കൊടുത്തിട്ടു കാര്യമില്ല ... എല്ലാം കൈവിട്ടു പോയി....

anamika said...

@ramesh thank you

anamika said...

@pradeep
നിങ്ങളുടെയൊക്കെ വിലയേറിയ അഭിപ്രയമാവാം മാറാന്‍ കാരണം.. നന്ദി!!

alok said...

പറയുന്നതില്‍ വിഷമമുണ്ട്...നീ ഇതുവരെ എഴുതിയതില്‍ ഏറ്റവും മോശമായ " പൊട്ടത്തരം ".....
കൊള്ളില്ലാ.....!! :(

anamika said...

@alok
മോശമായ തീരുമാനം കൂടി ആയിരുന്നു... പിന്നീടാണ് മനസ്സിലായത്‌..

anamika said...

@pradeep
seriyaakinu viswasikkunnu

vish said...

enikkishttam ailladi.... :(

anamika said...

@vish
he..he.. chumma ezhuthiyathaada... innale urakkam varaathirunnappol

പൈമ said...

ഓക്കെ അനാമിക ...പറഞ്ഞാല്‍ അനുസരിക്കുന്ന ഒരു കുഞ്ഞുപെങ്ങളെപോലെ തോന്നുന്നു
ഇനിയും എഴുതുക ഭാവുകങ്ങള്‍ ..പിന്നെ രമേശേട്ടന്‍ എത്തിയല്ലോ ഇനി സ്കൂളില്‍ പോകാലോ ;

anamika said...

@pradeep
അതെന്താ രമേശേട്ടന്‍ വന്നാല്‍ സ്കൂളില്‍ പോകാം എന്ന് ??

Anonymous said...

:)

ജാനകി.... said...

ഹും......
ഈ പെങ്കൊച്ച് പ്രണയം എടുത്ത് കളിക്കാൻ തുടങ്ങിയോ...എന്തായാലും വാ‍യിച്ചിരിക്കാൻ നല്ല രസമുണ്ടായിരുന്നൂട്ടോ..എനിക്ക് പ്രണയത്തെക്കുറിച്ച് എഴുതാൻ വല്യ പിടിയില്ല സാരമില്ല എഴുതാൻ തോന്നുമ്പോൾ അനാമികയും പ്രദീപുമൊക്കെ സഹായിക്കാനുണ്ടാകുമല്ലോ
അല്ലേ..

(ദേ അക്ഷര പിശക് വീണ്ടും. നോക്കി കണ്ടുപിടിച്ച് തിരുത്തിക്കേ വേഗം. ചെവിക്ക് പിടിക്കാൻ തോന്നുന്നുണ്ട്)

പൈമ said...

രമേശേട്ടന്റെ ബ്ലോഗ്ഗ് കാണുക.
http://marubhoomikalil.blogspot.com/
പിന്നെ ജാലകത്തില്‍ add ചെയ്തിട്ടുണ്ടോ ?

ശങ്കരനാരായണന്‍ മലപ്പുറം said...

വായിച്ചു.

Anonymous said...

കൊള്ളാം ..:)

ഫൈസല്‍ ബാബു said...

കലാലയ ജീവിതത്തിലെ മധുര നൊമ്പരങ്ങളിലേക്ക്‌ കൂട്ടി കൊണ്ട് പോയ ഒരു നല്ല കഥ !!

anamika said...

@janaki,india explosive, faizal babu
കുറച്ചു നേരം ഇവിടെ ചിലവഴിച്ചതിനു നന്ദി

നിതിന്‍‌ said...

കഥ ഇഷ്ട്ടപ്പെട്ടു
ആശംസകള്‍ ...

നിതിന്‍‌ said...
This comment has been removed by the author.
ആലുവാക്കാരന്‍ ...... said...

പൊട്ടത്തരങ്ങള്‍ ഒകെ വായിച്ചു കെട്ടോ... കൊള്ളാം... നന്നായിട്ടുണ്ട്.... ഇനിയും ഏഴുതൂ.

chinju said...
This comment has been removed by the author.
anamika said...

@aluvakkaranകുറച്ചു നേരം ഇവിടെ ചിലവഴിച്ചതിനു നന്ദി

ഓര്‍മ്മകള്‍ said...

Supeeeeer....... Song......
Ithane nalaka unainan paramal enkathan poneno..... Naatkalum veenanthe.....

ഓര്‍മ്മകള്‍ said...

Supeeeeer....... Song......
Ithane nalaka unainan paramal enkathan poneno..... Naatkalum veenanthe.....

anamika said...

@ormakal
yahh.. my most fav song

വിനോദ് ജോര്‍ജ്ജ് said...

പ്രണയം ഒരു നോവാണ് .............................നന്നായിരിക്കുന്നു

മഹേഷ്‌ വിജയന്‍ said...

അപ്പോള്‍ 'പ്രേമിക്കാന്‍ ആളെ ആവശ്യമുണ്ട്' എന്നാ പഴയ പോസ്റ്റില്‍ കയറി ഇനി അപക്ഷ ഇടണ്ട അല്ലെ? പ്രണയിക്കാന്‍ ആളായില്ലേ ??
താന്‍ പ്രണയിക്കുന്നു എന്ന് അംഗീകരിക്കാന്‍ മടിയുള്ള ഒരു മനസ്സ് ഇവിടെ കാണാം. മൂത്തവര്‍ പറയും, മുത്ത്‌ നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും. പ്രണയവും അങ്ങനയോക്കെ തന്നെ, ആദ്യം കയ്ക്കും, പിന്നെ മധുരിക്കും, പിന്നെയും കയ്ക്കും എന്ന് മാത്രം....

anamika said...

@vinod george
ഈ വഴി വന്നതില്‍ നന്ദി !!

anamika said...

@mahesh vijayan
പ്രണയം അംഗീകരിക്കാനുള്ള മടിയല്ല.. പ്രണയം ആണോ ഇത് എന്ന് സംശയം ആയിരുന്നു... ഇപ്പോള്‍ മനസിലായി അത് പ്രണയം അല്ലായിരുന്നു

Unknown said...

ആശംസകള്‍ ...

Manoraj said...

ഇവിടെ എന്തോ ഒരു പാരഗ്രാഫ് വിട്ടുപോയോ എന്നൊരു സംശയം.

തിരക്കുകളില്‍ പെട്ട് ... ഞാനും പലതും മറക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു... ഒരു പാട് തവണ ഞങ്ങളുടെ സൗഹൃദം പ്രണയമാണെന്ന് അവന്‍ വാദിച്ചു... ആര് വാദിച്ചു? ഇതിനു മുന്‍പ് പറഞ്ഞത് മുഴുവന്‍ കൂട്ടുകാരിയുടെ പ്രണയത്തെ പറ്റിയല്ലേ.. പിന്നെ പെട്ടന്ന് എങ്ങിനെയാ ഇവിടെ ഒരു പ്രണയം വന്നുപെട്ടത്? എന്തോ എന്റെ വായനയുടെ തെറ്റുമാവാം...

anamika said...

@dinesh kaprasery
നന്ദി വീണ്ടും വരണം...

anamika said...

@manoraj
പാരഗ്രാഫ് ഒന്നും വിട്ടു പോയിട്ടില്ല...

ഓലപ്പടക്കം said...

എല്ലാത്തിനും ഐന്റേതായ സമയോം കാലോം ഉണ്ട് കോയാ, ഇജ്ജ് ബേജാറാകണ്ട. ഒക്കെ ശര്യാവും.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനി വേറെ ചുള്ളന്മാരെ ആരേയും പ്രേമിക്കാൻ കിട്ടിയില്ലെങ്കിൽ ,സമയം ഒട്ടും ഇല്ലെങ്കിലും ഒരു പ്രേമേട്ടൻ ഇവിടെയുണ്ട് കേട്ടൊ

മണ്ടൂസന്‍ said...

ഇത്രയും മൃദുല ഹ്രദയ ആണോ ഞാന്‍??

അത് പറയുമ്പഴേ ഉറപ്പിക്കാം ഈ 'പൊട്ടത്തി' അത്ര മൃദുലഹൃദയമുള്ളവൾ അല്ലാ ന്ന്. എന്തായാലും അതൊന്നു നന്നാക്കി മുഴുമിപ്പിക്കാമായിരുന്നു.
സത്യം പറ ഇത്രക്കും ഫീലോടെ എഴുതണമെങ്കിൽ എന്തോ എവിടെയോ മണക്കുന്നു, എന്തായാലും എല്ലാറ്റിനും ആശംസകൾ.

anamika said...

@olapadakkam
ശരിയായ മത്യാരുന്നു!!

@murali mukundan
പ്രേമെട്ടാ ഞാന്‍ വരുന്നുണ്ട് !!

@mandasan
അടുപ്പത്തുണ്ടെങ്കില്‍ മണക്കില്ലേ ചേട്ടാ

മണ്ടൂസന്‍ said...

@mandasan
അടുപ്പത്തുണ്ടെങ്കില്‍ മണക്കില്ലേ ചേട്ടാ.



ഞാൻ വർഷങ്ങളോളം ഇവിടേക്കെത്താൻ വൈകീട്ടും എനിക്ക് നഷ്ടപ്പെടാതെ കിട്ടിയ എന്റെ പേരാ അത്, അതിനെ കൊച്ചാക്കല്ലേ ട്ടൊ. @mandoosan.
പുറിഞ്ച്താ ?

anamika said...

@mandoosan
അയ്യോ ചേട്ടാ എന്റെ തെറ്റല്ല.. എന്റെ ബ്ലോഗില്‍ എനിക്ക് മണ്ടസന്‍ എന്നാ കാണുന്നത്... അത് കൊണ്ട് പറ്റി പോയതാ.. അങ്ങ് ക്ഷമി

ദീപ എന്ന ആതിര said...

പ്രണയം ഒരു അഗ്നിയാണ്....വെറുതെ പോള്ളുവാന്‍ നിക്കണ്ട

അന്ന്യൻ said...

ഗൊച്ചു കള്ളീ…., അപ്പൊ അതാണു കാര്യം…!