Friday, July 8, 2011

മിസ്സ്‌ യു ഡാ...

എഴുതുമ്പോള്‍ വല്ല്യ വാക്കുകള്‍ തിരയാന്‍ ഞാന്‍ ഏറെ കഷ്ടപെടാറുണ്ട്... നിനക്ക് ബഷീറിന്റെ ചുവയണെന്നാണ് ചില കൂടുകാര്‍ എന്നോട് പറയാറ് ... അവര്‍ കളിയാക്കി പറയുകയാണെങ്കില്‍ കൂടി ക്രെഡിറ്റ്‌ ആയി ഞാന്‍ അതങ്ങെടുത്തു... എഴുതുമ്പോള്‍ പലപ്പോഴും ബഷീര്‍ സ്റ്റൈല്‍ തന്നെയാണ് എനിക്കും ഇഷ്ടം.. ആര്‍ക്കും മനസിലാകും... ഒരിക്കലും എഴുത്ത് ഞാന്‍ എന്റെ മലയാളത്തിലുള്ള നൈപുണ്യം വെളിപ്പെടുത്താനായി ഉപയോഗിക്കാറില്ല... അത് ഉള്ളതായി തോന്നിയിട്ടുമില്ല...ഒമ്പതാം ക്ലാസ്സിലെ രണ്ടാമത്തെ ബെഞ്ചില്‍ ബീന ടീച്ചറുടെ മലയാളം ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചിരുന്നു... ആരാണീശ്വരാ!!! ഈ കവിതയ്ക്ക് വൃത്തമൊക്കെ കണ്ടുപിടിച്ചതെന്നു... എന്റെ പ്രാര്‍ത്ഥന കേട്ടിട്ടാവണം വിദ്യാഭാസ മന്ത്രി പി.ജെ.ജോസഫ്‌ സര്‍ പ്രസ്താവന ഇറക്കി... ഇനി മുതല്‍ മലയാളം ഗ്രാമര്‍ പഠിക്കേണ്ടതില്ല എന്ന്... മോനെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി!!

ബീന ടീചെറിനോടുള്ള ഇഷ്ടമാവാം ഞാന്‍ മലയാളം ഇഷ്ടപെടാന്‍ കാരണം... പ്ലസ്‌ 2 കഴിഞ്ഞപ്പോള്‍ മലയാളം മെയിന്‍ എടുത്തു പഠിക്കണം എന്ന് തോന്നി... ഞാന്‍ എങ്ങാനും മലയാളം എടുത്താല്‍ അമ്മ തല തല്ലിചാവും എന്ന് തോന്നിയപ്പോള്‍ ആ ആഗ്രഹം കുഴിച്ചു മൂടി... അപ്പോഴാണ്‌ അമ്മയുടെ ആത്മസുഹൃത്തിന്റെ മകള്‍ ബി.ടെക് എടുക്കാന്‍ തീരുമാനിച്ചത്...അതോടെ എന്റെ അമ്മ വെറുതെ ഇരിക്കുമോ?? എന്നെയും എന്ട്രന്‍സ് എഴുതിപ്പിച്ചേ അടങ്ങു എന്നായി... കുത്തിട്ടു കളിക്കുന്ന ലാവത്തോടെ ഞാനും എന്ട്രന്‍സ് എക്സാം എഴുതി... ദൈവത്തിനുഎന്ത് തോന്നിയിട്ടാണോ എന്തോ? എന്റെ റാങ്ക് മുന്നില്‍ വന്നു... ഡ്മിഷനും കിട്ടി... 4 വര്‍ഷം ... ഞാന്‍ ആ ചുമരുകള്‍ക്കുള്ളില്‍ പഴകിയ പുസ്തകങ്ങളുടെ ചൂരടിച്ചു ജീവിച്ചു... അവിടെ നിന്നും പുറത്തു വന്നപ്പോള്‍ ... മലയാളത്തോടുള്ള സ്നേഹം കൂടിയതെ ഉള്ളു...

സംസാരത്തില്‍ കുറച്ചു ഇംഗ്ലീഷ് കലര്‍ത്തുന്നത് ഇന്നത്തെ സമൂഹം ഒരു ആഠ്യത്തമായി കരുതുന്നു... da i wnt b cumin 2dy ... എന്ന് മെസ്സേജ് കിട്ടുമ്പോള്‍ ഞാന്‍ ആശിക്കാറുണ്ട് ... ഞാനിന്നു വരുന്നില്ലാടോ എന്ന് അയച്ചിരുന്നെങ്കില്‍ എന്ന്... k da..miss u... എന്ന് തിരിച്ചു അയക്കും..ഇന്നിത്തിരി മനസ്സമാധാനം കിട്ടും എന്നാവും മനസ്സില്‍ ... എങ്കില്‍ കൂടി ആര്‍ക്കു മെസ്സേജ് അയക്കുമ്പോഴും.. മെയില്‍ അയക്കുമ്പോഴും .. ഈ അക്ഷരങ്ങള്‍ കൂടി എഴുതാന്‍ നമ്മള്‍ വിട്ടു പോകില്ല... miss..u.... നഷ്ടപ്പെടുന്നു നിന്നെ എന്നാവാം മലയാളത്തില്‍ ... അത് കൊണ്ടാവാം നഷ്ടപ്പെടലുകള്‍ ഏറ്റുവാങ്ങാന്‍ ഇഷ്ടപെടാത്ത ഈ സമൂഹം miss..u.. നു ഇത്ര പ്രാമുഖ്യം കൊടുക്കുന്നത്,,, പക്ഷെ പലപ്പോഴും തിരക്കില്‍ അവര്‍ എല്ലാം നഷ്ടപെടുന്നു താനും...

ഇന്നെന്തോ ബ്ലോഗുകള്‍ തിരയുന്ന കൂട്ടത്തില്‍ ഒരു ബ്ലോഗ്‌ കണ്ടു... മലയാളത്തിലെ കടുട്ടി വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു ഒരുപാടു എഴുതിയിരിക്കുന്നു... എനിക്കത്രയും അക്ഷര ജ്ഞാനം ഇല്ലാത്തത് കൊണ്ടാവാം... ഒരുപാട് സമയം അതിനു മുന്നില്‍ ചിലവഴിച്ചു... മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരുപാട് വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ് എന്ന് ഒരു സുഹൃത്ത്‌ പറഞ്ഞു തന്നു... ഒന്നും മനസിലാവാതെ വരുമ്പോഴാണ് അതിനു കലാമൂല്യം കൂടുന്നതെന്നും... അത് കൊണ്ട് മലയാളം പഠിക്കാതെ പോയ എന്നോട് എനിക്ക് തന്നെ ലജ്ജ തോന്നി... മൊബൈലില്‍ നീയിട്ടു കുത്തുന്നത് പോലെയല്ല മലയാളം എഴുത്ത് എന്ന് കൂടി അവന്‍ അടികുറുപ്പിട്ടു ...

മലയാളം മറന്നു തുടങ്ങിയ മലയാളികള്‍ ഇങ്ങനെയും മലയാളം വാക്കുകള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്നുണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞു... പിന്നെ എന്തിനാണ് ഏതു നേരവും u know... actually... എന്നൊക്കെ മലയാളികള്‍ ഇടയ്ക്കിടെ ഉരുവിടുന്നത്... എന്റെ മകള്‍ക്ക് മലയാളം അറിത്തെ ഇല്ല എന്നതില്‍ അമ്മമാര്‍ അഭിമാനം കൊള്ളുന്നു?? ഒരുപാട് ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞ വിഷയം... അഭിപ്രായം പറയാനും ഒരുപാടു പേര്‍ !!!

da.. r ..u der?? എന്നൊരു മെസ്സേജ് എന്റെ മൊബൈലില്‍ വന്നു... ചിരിയടക്കാനാവാതെ ഞാന്‍ ടൈപ്പ് ചെയ്തു yups!!


Monday, July 4, 2011

ആമിക്കൊപ്പം...


ഇന്ന് എനിക്ക് കൂട്ട് ആമി ആയിരുന്നു... ആമിടെ കൂടെ ഇന്നത്തെ ദിവസം.. ഒരുപാടു കഥകള്‍ ആമി എന്നോട് പറഞ്ഞു.. അവരുടെ കുട്ടിക്കാലം... കൊല്‍ക്കട്ടയിലെ ജീവിതം ... നാലപ്പാട്ടെ താമസം... ആദ്യാനുരാഗം... ആദ്യ ചുംബനം... ഒരു സ്ത്രീക്കും ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് ഇവയെല്ലാം... എന്നും നെഞ്ചോടു ചേര്‍ത്ത് ഓര്‍മ്മിക്കാന്‍ പ്രിയപെട്ടവ... പിന്നെ എന്ത് കൊണ്ടാണ് മാധവി കുട്ടി എന്റെ കഥ എഴുതിയപ്പോള്‍ ഇത്ര പ്രക്ഷോഭങ്ങള്‍ ഉണ്ടായത് എന്ന് എനിക്ക് മനസിലാകുന്നില്ല... സ്ത്രീക്കായി പണിതു വച്ച ചട്ട കൂട് വലിച്ചെറിഞ്ഞു കൊണ്ടാവാം മാധവി കുട്ടി എന്റെ കഥയുമായി വന്നത്... ഒരിക്കലും സ്ത്രീക ള്‍പുറത്തു പറയരുത് എന്ന് പുരുഷന്‍ ആഗ്രഹിച്ചിരുന്ന പലതും തുറന്നു പറഞ്ഞതാവാം മാധവി കുട്ടി ചെയ്ത തെറ്റ്... എന്നും അടിച്ചമാര്തപെടാന്‍ ആയി വിധിക്കപെട്ടവളാണ് സ്ത്രീ... തന്റെ പ്രണയം പോലും അവള്‍ക്കു നിഷിദ്ധമാണ്... ഇപ്പോഴും പുരുഷന്റെ താല്പ്പര്യങ്ങല്‍ക്കനുസരിച്ചു അവള്‍ അവളുടെ അഭിരുചികള്‍ മാറ്റികൊണ്ടേയിരിക്കുന്നു ... കാലങ്ങള്‍ എത്ര മാറിയിട്ടും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറിച്ചു സ്ത്രീ എന്നും വെട്ടയാടപെട്ടു കൊണ്ടേ ഇരിക്കുന്നു... ഇന്ന് ഒരു തസ്നി ഭാനു നാളെ വേറൊരാള്‍ ... പ്രതികരിക്കുന്നവര്‍ എന്നും സമൂഹത്തിനു മുന്നില്‍ തെറ്റുകാരികളും...

എന്നും ജീവിതത്തില്‍ നഷ്ടപെടുന്നതും സ്ത്രീക്കാണ്... രാധയെ വിട്ടു കൃഷ്ണന്‍ മധുരയ്ക്ക് പോയി... അദ്ദേഹം വാക്ക് പാലിച്ചില്ല അവളെ കാണാന്‍ തിരിച്ചു വന്നില്ല.. ത്യജിക്കപ്പെട്ട രാധയുടെ ആത്മാവാണ് ഓരോ സ്ത്രീയിലും കുടി കൊള്ളുന്നത്‌... മധുരയില്‍ കിരീടം ധരിച്ചു വാഴുന്ന രാജാവിനെ അന്വേഷിക്കലാണ് അവളുടെ ജീവിതം... അദ്ദേഹത്തില്‍ തന്റെ സ്മരണ പുനരുജ്ജിവിപ്പിക്കുവാന്‍ അവള്‍ യത്നിച്ചു കൊണ്ടേയിരിക്കും... ഇന്നും എവ്ടെയൊക്കെ രാധമാര്‍ ഉണ്ട്.. തന്റെ കൃഷ്ണനേം കാത്തു അവര്‍ ജീവിക്കുന്നു... ചിലപ്പോള്‍ ഒരു അടുക്കക്കകത്തു... അല്ലെങ്കില്‍ ഒരു മൊബൈല്‍ ഫോനിനടുത്തു...ഒരു കമ്പ്യുട്ടെറിനു മുന്നില്‍ ... ഓരോ രൂപത്തില്‍ ആണെന്ന് മാത്രം... പക്ഷെ കൃഷ്ണന്‍ മധുരയില് രാജാവായി വാഴുകയാണ്... രാധയെ മറന്നു.. പുതിയ സുഘാ സൌകര്യത്തില്‍ ... പക്ഷെ എന്നും രാധയുടെ പേര് കൂട്ടിചെര്ത്തിരിക്കുന്നത് കൃഷ്ണനോടൊപ്പം മാത്രം... പുതിയൊരു ജീവിതം രാധയ്ക്കു മാത്രം ഇല്ല... പുരാണങ്ങള്‍ തൊട്ടു സ്ത്രീ എന്നും നഷ്ടങ്ങള്‍ ഏറ്റു വാങ്ങി കൊണ്ടേ ഇരിക്കുന്നു...