Tuesday, December 23, 2008

പ്രേമിക്കാന്‍ ആളെ ആവശ്യമുണ്ട്....ഒന്നും എഴുതാനില്ലാത്ത അവസ്ഥ നല്ലതാണു...എല്ലാരുടെയും നിര്‍ബന്ധ പ്രകാരം ഞാന്‍ മലയാളത്തില്‍ എഴുതാന്‍ മുതിരുന്നു...അക്ഷര തെറ്റുകള്‍ ഉണ്ടാവും ക്ഷമിക്കണം...പൊതുവെ മടിച്ചിയായ ഞാന്‍ അക്ഷര തെറ്റുകള്‍ മായ്ച്ചു എഴുതാറില്ല.. വെട്ടി വീണ്ടും എഴുതുകയാണ് പതിവു....പിന്നീട് ആ തെറ്റ് വരാതെ ഇരിക്കാന്‍ ശ്രമിക്കും...ജീവിതത്തിലും....

ഒരുപാടു ഒന്നും എഴുതാനില്ലാത്ത ആളാണ് ഞാന്‍ എന്നാണ് തോന്നുന്നത് മണ്ടത്തരങ്ങള്‍ കുറിച്ചിടും... പ്രായം ഇതായത് കൊണ്ടാവാം ഇപ്പോള്‍ എന്ത് എഴുതിയാലും അത് പ്രണയത്തെ കുറിച്ചായിരിക്കും...."വീണ്ടും ഇവള്‍ തുടങ്ങിയോന്നു ചേട്ടന്മാര്‍ വിചാരിക്കും...."ഇതു കൂടി ക്ഷമിക്കു....എന്റെ തോന്നലുകളൊക്കെ ഇപ്പോള്‍ ഇങ്ങനെയാണ്....ചുറ്റും കാണുന്നതല്ലേ നമുക്കറിയൂ ..കോളേജില്‍ പോയാല്‍ കാണുന്നത് ഇതൊക്കെയാണ്..കുറെ ഷോ ഓഫ് പ്രണയങ്ങളും കുറെ നിശബ്ദ പ്രണയങ്ങളും....ഒരു മിനിട്ട് കിട്ടിയാല്‍ എല്ലാരും ഒരു കുട കീഴില്‍ ..." നീ ഇതൊക്കെ എന്തിനാ വായ്നോക്കാന്‍ പോകുന്നത് എന്നല്ലേ അടുത്ത കമന്റ്...."ഹി..ഹി...ചുമ്മാ....പ്രണയം എന്താണെന്നു ഒന്നു അറിയണം അത്ര മാത്രം...

ഇനി ആര്‍ക്കും ആരോടും....
ഇത്രമേല്‍ തോന്നാതതെന്തോ..?
അതാണെന്‍ പ്രിയനോടെനിക്കുള്ളതെന്തോ ....!
പാട്ട് കേട്ടപ്പോള്‍ തോന്നി സത്യമായിരിക്കും ...ആരോടും തോന്നാത്ത എന്തോ ഒരാളോടു മാത്രം തോന്നുമായിരിക്കും...അതായിരിക്കും പ്രണയം....!!!
ഒന്നു പ്രേമിച്ചാല്‍ കൊള്ളാമെന്നുണ്ട്‌....ചുമ്മാ അറിഞ്ഞിരിക്കാലോ ....!
ആളെ തപ്പണം....ജാതിയും മതവും ഒന്നും പ്രശ്നമല്ല... കാണുന്നവന്റെ കണ്ണില്‍ ആണല്ലോ ഭംഗി ..അപ്പോള്‍ അങ്ങനെയും വേണമെന്നില്ല ....കാണാതെയും കേള്‍ക്കാതെയും പ്രണയിക്കാം എന്നല്ലേ...അതുകൊണ്ട് പ്രായവും ബാധകമല്ല... ഒരു കാര്യം മാത്രം മതി പ്രണയിക്കാന്‍ അറിഞ്ഞിരിക്കണം.നേരത്തെ പ്രണയിച്ചു മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന....അതാവുമ്പോള്‍ കണ്ടറിഞ്ഞു പെരുമാറുമല്ലോ ....???

ഇതു വായിക്കുമ്പോള്‍...എല്ലാരും വിചാരിക്കും ഈ പെണ്ണെന്താ ഇങ്ങനെ എന്ന്....!!!ജസ്റ്റ് ഫോര്‍ ഹൊറര്‍....പ്രണയം അതറിയാന്‍ വേണ്ടി മാത്രം....ഇനി അങ്ങനെ ഒരു കാലം വരും...ആളുകള്‍ പത്രത്തില്‍ പരസ്യം കൊടുക്കും.."പ്രേമിക്കാന്‍ ആളെ ആവശ്യമുണ്ട്"എന്ന് പറഞ്ഞു... ആ കാലം വിദൂരതയില്‍ അല്ല....

പ്രേമിക്കാന്‍ ആളെ ആവശ്യമുണ്ട്!!!

ജാതി, മതം, നിറം, ഉയരം, സൗന്ദര്യം ഒന്നും മാനദണ്ഡമല്ല...
രാവിലെ ഇന്റെര്‍വെല്ലിനു നെസ്കഫേ കോഫി പിന്നെ ഒരു ഡയറി മില്‍കും..
ഉച്ചയ്ക്കൊരു ചിക്കന്‍ ബിരിയാണി..
വൈകീട്ടു കാന്റീനില്‍ നിന്ന് ഒരു പഴം പൊരി...
പിന്നെ ഫോണ്‍ റീച്ചാ൪ജ് ചെയ്തു തരണം...
ഇത്ര മാത്രം മതി...
തിരിച്ചു സ്നേഹം മാത്രം പ്രതീക്ഷിക്കുക...


46 comments:

ബാജി ഓടംവേലി said...

എന്റെ ആപ്പ്ലിക്കേഷന്‍ സ്വീകരിക്കുക....
(മുന്‍പരിചയമുണ്ട്)
സംശയം ഉണ്ടെങ്കില്‍ ഭാര്യയോട് ചോദിക്കാം..
:)

വരവൂരാൻ said...

എന്റെ ബ്ലോഗ്ഗ്‌ ' നിളാനദി - എന്റെ മുംതാസ്സ്‌ ' ഒന്നു കാണു പ്രേമത്തെ കുറിച്ചുള്ള വ്യക്തമായ അറിവു കിട്ടും. ആശംസകൾ

paarppidam said...

പ്രേമിക്കാൻ വല്യ ആവേശം ആയിരുന്നു പക്ഷെ ഈയ്യിടെ എന്താ‍ന്നറിയില്ല താലപ്രര്യം ഉണ്ടേലും അങ്ങട് ഒരു ധൈര്യം വരുന്നില്ല....അങ്ങനെ വല്ല ചിന്തയും ഉണ്ടായാൽ തന്നെ എന്റെ ഭാര്യടെ മോന്ത ഒന്ന് മനസ്സിൽ ആലോചിക്യേ വേണ്ടൂ പ്രേമം എന്ന ചിന്ത ചന്ദ്രനിൽ പോയി ഒളിക്കും...
പോസ്റ്റ് അടിപൊളി....മനോരമ കേൾക്കണ്ട ഇനി അതിനു പ്രത്യേക പരസ്യക്കോളം കൊണ്ടുവന്നേക്കാം.

S V S said...

peru suji.., adikam experience illa enalum premikkan kolam ennanu thonunne.... parrekshanam ennil thudangunathu nallathaayirikkum...
detail address ariyalloo...taalparyam undel paraynam...

വിപിൻ എസ്സ് said...

aha.. ingane oru blog innu anu kanunnathu.... alu puli yanallo...

അനിയൻ തച്ചപ്പുള്ളി said...

ഞാനും ഒരു അപ്ലിക്കേഷന്‍ അയച്ചാലോ

എന്നാലോചിക്കുകയാ..എനിക്കും ഒരാശ ഇതു വായിച്ചപ്പോ.

ഒന്ന് പ്രണയിച്ചാലോ എന്ന്..

anamika said...

@vipin santhosham ippozhenkilum sradhichuvallooo

anamika said...

@aniyan ayakkamm... applcation ayakkenda avasaana theeyathi neetiyittund

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

2008 ല്‍ തുടങ്ങിയിട്ട്‌ ഇതുവരെ ഒത്തില്ലെ?

ദൂരെ ഇരുന്നു പ്രണയിച്ചാല്‍ മതി എങ്കില്‍ ( കാശു ചെലവില്ലല്ലൊ )

അപേക്ഷ അയക്കാം
അതാവുമ്പൊ ഭാര്യക്കും മക്കള്‍ക്കും മരുമക്കള്‍ക്കുമൊന്നും പ്രശ്നമില്ലല്ലൊ
:)

anamika said...

@ indian heritage

ഇതുവരെ കണ്ടെത്തിയില്ല..അന്വേഷണം തുടരുന്നു... . പ്രായം ഒരു മാനദണ്ടമല്ല

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദണ്ടമല്ല ദണ്ഡം ഇമ്പൊസിഷന്‍ എഴുത്‌

anamika said...

@indian heritage:
ദണ്ഡം
ദണ്ഡം
ദണ്ഡം
ദണ്ഡം
ദണ്ഡം
ദണ്ഡം
ദണ്ഡം
ദണ്ഡം
ദണ്ഡം
ദണ്ഡം

മതിയോ??

യാത്രക്കാരന്‍ said...

പടച്ചോനെ... പൊളിച്ചു ട്ടാ ....
പഴയ പോസ്റ്റ്‌ ആണല്ലേ.. ഇപ്പൊ ഈ രംഗത്തേക്ക്
കൈവിരല്‍ (i mean typing) എടുത്തു വച്ച ഒരാള്‍ എന്ന നിലയില്‍ ..
ഇപ്പോഴേ വായിക്കാന്‍ ഒത്തുള്ളൂ ...
ആദ്യത്തെ കമന്റ്‌ കലക്കി...ബാജി ഓടംവേലി.. അങ്ങോട്ടേക്കും
ഞാന്‍ വരുന്നുണ്ട് ..

anamika said...

@യാത്രക്കാരന്‍
യാത്രയ്ക്കിടയില്‍ ഇവിടെയും ഒന്ന് സന്ദര്‍ശനം നടത്തിയതില്‍ സന്തോഷം... വീണ്ടും വരണം

ARUN VJAY said...

ശ്ശൊ . . . ഈ പെണ്‍ പിള്ളേരെല്ലാം എങ്ങനെ ബ്ലോഗിങ്ങ് തുടങ്ങിക്കഴിഞ്ഞാ പിന്നെ ബാക്കിയുള്ളവരുടെ ബ്ലോഗനു ഒകെ ഉള്ള പിന്തുടര്‍ച്ചക്കാരും കൂടെ ഇങ്ങു പോരുമല്ലോ... :(

എന്തായാലും ഈ പോസ്റ്റ്‌ കൊള്ളാം . . . ഇതെനിക് ഇഷ്ടപ്പെട്ടു . . . ബാക്കിയുള്ള സ്ഥിരം പെണ്‍ പോസ്റ്റ്‌ കളില്‍ നിന്നും അല്പം entertaining ആയിട്ടുണ്ട്‌ . . .
( കമന്റ്‌ ന്റെ കൂടെ ഒരു application കൂടെ ഉണ്ടേ . . . ;) ;-) )

anamika said...

@arun vijay
വന്നതില്‍ സന്തോഷം.. താങ്കളുടെ അപ്ലിക്കേഷന്‍ സ്വീകരിച്ചിരിക്കുന്നു

മണ്ടൂസന്‍ said...

ആഴ്ചയിൽ രണ്ടുമൂന്ന് പോസ്റ്റിടാം ന്ന് നേർച്ചയൊന്നുമില്ലല്ലോ ? ഒരാഴ്ചയെങ്കിലും മിനിമം ഇടവേള കൊടുക്കുക.

anamika said...

@mandasan

ഇത് വളരെ പഴയ പോസ്റ്റ്‌ ആണ് സുഹൃത്തേ... ഡേറ്റ് ശ്രദ്ധിച്ചു നോക്കു

അന്ന്യൻ said...

ശ്ശെടാ…! ഒരിത്തിരി ലേറ്റ് ആയിപ്പോയി…!

khaadu.. said...

ഇത് വന്നിട്ട് നാല് വര്‍ഷമായില്ലേ കൊച്ചെ... ഇനിയും ആരും ഒത്തു വന്നില്ലേ...

മുന്‍പ് വായിച്ചതാണ്...

anamika said...

@khaaduഎവിടുന്നു വരാന്‍ .. ഇനി നിങ്ങള്‍ എല്ലാരും കൂടി മുന്‍കൈ എടുത്തു എന്നെ കെട്ടിച്ചു വിട്ടോ... അതെ നടക്കു

മണ്ടൂസന്‍ said...

ഞാൻ നിനക്ക് പ്രത്യേകം അപേക്ഷ തന്നിട്ട് വേണോ മോളേ ന്നെ പ്രേമിക്കാൻ ? നി പറഞ്ഞ എല്ലാ ഗുണവും എനിക്കുണ്ട്, പ്രത്യേകിച്ച് ഒന്ന് തകർന്ന് തരിപ്പണമായി ഇരിക്കണതാ. അപ്പ എങ്ങനാ കാര്യങ്ങളോക്കെ ? ഇനിയും അപേക്ഷ വേണോ ?

Unknown said...

"എന്റെ പൊട്ടത്തരങ്ങള്‍" ... വായിക്കുന്നവര്‍ക്ക് "നിന്റെ പൊട്ടത്തരങ്ങള്‍"

Unknown said...

ജീവിതത്തില്‍ പൊട്ടത്തി ആകാതിരുന്നാല്‍ മതി

anamika said...

@@mandoosan
ഒരു selection process വേണ്ടി വരുന്ന ലക്ഷണം ആണ് കാണുന്നത്
ഞാന്‍ ഒരു റിയാലിറ്റി ഷോ നടത്താം..
അതില്‍ വിജയിക്കുന്നവര്‍ക്ക് എന്നെ പ്രണയിക്കാന്‍ ഉള്ള സുവര്‍ണാവസരം

പട്ടേപ്പാടം റാംജി said...

സമയം കിട്ടുമോന്നു നോക്കാട്ടെ.
സമയത്തിനൊക്കെ ഭയങ്കര വിലയാ ഇപ്പൊ...

mini//മിനി said...

മുൻപെ അയച്ച അപേക്ഷ ഇപ്പോൾ അപ്ഡേറ്റ് ചെയ്തതാണോ? ഇത്ര കാലമായിട്ടും ആളെ കിട്ടിയില്ലെങ്കിൽ ഇഷ്ടപ്പെട്ടവനെ കയറിയങ്ങ് പ്രേമിക്കുക. പിന്നെ ഇഷ്ടപ്പെട്ടവനെ കിട്ടിയില്ലെങ്കിൽ കി(കെ)ട്ടിയവനെ ഇഷ്ടപ്പെടുക.

വേണുഗോപാല്‍ said...

നീതു ..

എന്റെ അപ്പ്ലിക്കേഷന്‍ കൊണ്ട് ഇനി കാര്യം ഇല്ല ...

എന്നാലും പോസ്റ്റ്‌ വായിച്ചു. പെട്ടെന്ന് എന്തെങ്കിലും നടക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം

Harinath said...

പഴയ ഈ പോസ്റ്റിലേക്ക് ശ്രദ്ധ ക്ഷണിച്ചത് നന്നായി. എല്ലാവർഷവും പ്രസക്തമായ വിഷയം. 2008 ഡിസംബർ മുതലുള്ള കമന്റുകൾ ഉണ്ടല്ലോ...

ഷാജു അത്താണിക്കല്‍ said...

ഒന്നും കിട്ടിയില്ലെങ്കില്‍ ഒന്ന് അറിയിക്കണം............
:P

Vp Ahmed said...

നൈരാശ്യം തോന്നിയതിനാലാണോ ഇത് ?

Prabhan Krishnan said...

ഹഹഹ..!
ബ്ലോഗിന്റെ പേരിനോട് നീതിപുലർത്തുന്നുണ്ട്..!
ഭാര്യക്കും പിള്ളേർക്കും ഇഷ്ടാണെങ്കി...
എനിക്കും ഇഷ്ട്ടാ...!!

ആശംസകൾ..പുലരി

Echmukutty said...

എന്റേല് കാശില്ലാല്ലോ....

പ്രദീപ്‌ രവീന്ദ്രന്‍ said...

2008 ല് തുടങ്ങിയ അന്വേഷണം ഇതുവരെ തീര്‍ന്നില്ല..? എന്തെങ്കിലും ഉപദേശം വേണം എങ്കില്‍ സമീപിക്കാം. മൈ ഫോണ്‍ നമ്പര്‍ ഈസ്‌..

Mohiyudheen MP said...

ഇനിയാർക്കും ആരോടും ഇത്രമേൽ തോന്നാത്തെന്തോ അതാണെൻ സഖിയോടെനിക്കുള്ളതെന്തോ...

പ്രേമിച്ചവരൊക്കെ കരഞ്ഞിട്ടുണ്ട് പിൽക്കാലത്ത്. അത് കൊണ്ട് ആറ്റിലേക്കച്ചുതാ ചാടല്ലേ

Admin said...

ഞാന്‍ റഡിയാണ്..
ജാതിയും മതവും മാത്രമല്ല സൗന്ദര്യവും പ്രശ്നമില്ലെങ്കില്‍....
മുന്‍കൂട്ടിപ്പറഞ്ഞതാ.. അല്ലെങ്കില്‍ എന്നെങ്കിലും നേരിട്ടുകാണുമ്പോള്‍ ഇപ്പിശാചിനെയാണോ..? എന്നൊരു ശങ്ക വരാന്‍ പാടില്ലല്ലോ..

ബഷീർ said...

ആരേം കിട്ടിയില്ലേ ഇതുവരെ.. അതോ വന്നവര്‍ ഓടി രക്ഷപ്പെടുകയാണോ ? എന്തായാലും എനിക്ക് സമയമില്ല. ഉണ്ടെങ്കില്‍ തന്നെ എനിക്ക് ബി.പി യാ (ഭാര്യയെ പേടി )

ചന്തു നായർ said...

ബ്ലോഗെഴുതിയെഴുതി ഈ പെൺനിനു വട്ടായോ? പോയിരുന്ന് വല്ല നാലക്ഷരം വായിവ്ഹ്വ്ഹ് പരീക്ഷ എഴുതു....കാന്താരീ....ഞാൻ ഒരു ചെക്കനെ തപ്പാം....അതുവരെ..... ശ്ശോ..ഈ പെണ്ണിന്റെ കാര്യം......

കൊമ്പന്‍ said...

വടക്കന്‍ വീര ഗാഥ സില്‍മയില്‍ മമ്മുട്ടിയുടെ ഒരു ഡൈലോഗ് കേട്ടത് ഇപ്പോളും മനസ്സില്‍ ഉള്ളത് കൊണ്ട് പ്രേമിക്കാന്‍ താല്പര്യം ഇല്ല

shamzi said...

അപ്പ്ളിക്കെഷന്‍സ് ക്ഷണിച്ചു കൊണ്ടുള്ള ഒരു ആപ്പ്ലിക്കേഷന്‍ ആണല്ലോ ഇത്. ഏതായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് "ഒരു റിസ്ക്‌ എടുക്കണോ?" എന്നായിരിക്കും എല്ലാവരും ചിന്തിക്കുന്നുണ്ടാവുക. നാല് വര്ഷം പരസ്യം ചെയ്ത പ്രോഡക്ട് ആരും സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അതിന്റെ 'ക്വാളിറ്റിയില്‍' സംശയിക്കുന്നവരെ കുറ്റം പറയാനൊക്കില്ല. ആട്ടെ, ഞാനൊരു മൂന്നാനാവാം. മേല്പറഞ്ഞ പ്രത്യേകതയുള്ള ഒന്നിനെ ഏതു ബൂലോകത്ത് നിന്നെങ്കിലും തപ്പിയെടുക്കാം. പക്ഷെ ഒരു കാര്യം! സ്നേഹമല്ലാത്ത കമ്മീഷന്‍ നിര്‍ബന്ധം. ഡോളറിലാണ് താല്പര്യം. ദിര്‍ഹംസും ആവാം. റുപീസ് വേണ്ടെന്നു പറയില്ല.

വി.എ || V.A said...

...നർമ്മം നല്ലതുപോലെ ഇഷ്ടപ്പെടുന്ന ഒരു കുസൃതിയായ ‘പൊട്ടത്തി’യാണെന്ന് ഇപ്പോ മനസ്സിലായി. ഇനിയുള്ള എഴുത്തുകളൊക്കെ നല്ല നർമ്മഭാവനയിലുള്ള ആശയങ്ങൾ ഉൾപ്പെടുത്തിയാകട്ടെ. ഭാവുകങ്ങൾ......

വിധു ചോപ്ര said...

ഈ കുട്ടിക്ക് അച്ഛനും ആങ്ങളയുമൊന്നുമില്ലേന്ന് ചിലപ്പോൾ തോന്നും. ഒരാങ്ങള നമ്മുടെ ഡിപ്പാർട്ട്മെന്റാണെന്ന് അറിയുമെങ്കിലും, ഈ സാധനത്തെ ആ പണി ഏൽ‌പ്പിച്ചാൽ ഏറെ നന്നായിരിക്കും എന്ന് തോന്നുന്നു.
ഏട്ടനെ ഞാൻ കാണുന്നുണ്ട് കേട്ടാ.
പിന്നെ പോസ്റ്റ് എന്റെ മോനെ കാണിക്കുന്നുണ്ട്. ചെക്കന് താല്പര്യമുണ്ടെങ്കിൽ എനിക്ക് മുടക്കമൊന്നുമില്ല. പിന്നെ എന്നോടാവരുതെന്ന് മാത്രം.

മനോജ് കെ.ഭാസ്കര്‍ said...

ആറ്റിലേക്കച്ചുതാ ചാടല്ലേ ചാടല്ലേ
കാട്ടിലെ പൊയ്കയില്‍ പോയി നീന്താം...
എന്ന് അനുഭവം ഗുരുവായിട്ടുള്ളവര്‍ പറയുന്നതുകൊണ്ട്
ഞാനില്ല ഞാനില്ല നിന്‍ കൂടെ കൂടാന്‍...

ആശംസകള്‍.

Unknown said...

:))
എന്ററിവിലൊരാള്ണ്ട്
അഡ്രസ് മേണോ??? :))))

Unknown said...

ആറ്റിലേക്കച്ചുതാ ചാടല്ലേ ചാടല്ലേ

ഞാനീപറഞ്ഞത് ഇങ്ങേരെ അല്ലാട്ടോ!!
ഹ്ഹ്ഹി

ഒരു കുഞ്ഞുമയിൽപീലി said...

ദൈവമേ ..............:)