Friday, November 11, 2011

റവ ലഡ്ഡു ഉണ്ടാക്കിയ കഥ...


ഇതൊരു പ്രണയ കഥയാണെന്ന് തോന്നാം... പക്ഷെ ഇതൊരു പ്രണയ കഥ അല്ല... ഒരു പ്രണയത്തിന്റെ അവസാനം എന്ന് വേണമെങ്കില്‍ പറയാം.. . പ്രണയം അവസാനിക്കുമോ?? ഒരിക്കലും ഇല്ല... പ്രയിച്ചവര്‍ക്ക് മടുക്കുമായിരിക്കാം... പക്ഷെ പ്രണയം... പ്രണയിച്ചിരുന്നപ്പോള്‍ അവര്‍ കണ്ട സ്വപ്നം.. അവരുടെ പ്രണയം... അതിനൊന്നും ഒരിക്കലും അവസാനം ഇല്ല... പ്രണയിക്കുന്നവര്‍ക്ക് പലപ്പോഴും തങ്ങളുടെ പ്രണയം ദൈവീകമായ ഒന്നാണ്... പക്ഷെ മൂന്നാമന്... അവര് ലൈന്‍ ആയിരുന്നു എന്ന് നാടന്‍ ഭാഷയില്‍ പറയുന്ന ഒരു സ്ഥായി ബന്ധം മാത്രമാണ്... അപ്പോള്‍ നമുക്ക് കഥ മൂന്നാമന്റെ കണ്ണിലുടെ പറയാം...

പുത്തന്‍ തലമുറയില്‍ പെട്ട കാമുകനും കാമുകിയും... ഇന്ന് പ്രണയം പൊട്ടിപുപ്പെടുന്നത് ഫോണിലൂടെയും നെറ്റിലൂടെയുമൊക്കെ അല്ലെ... നമ്മുടെ നായകനും നായികയും പരിചയപെട്ടതും ഒരു കമ്മ്യൂണിറ്റി സൈറ്റിലെ ചാറ്റ് റൂമില്‍ വച്ചാണ്... ആ സൌഹൃദം പ്രണയത്തിലേക്ക് വഴിമാറി... കാലം മാറിയാലും കാമുകന്മാര്‍ മാറില്ലല്ലോ (കാമുകിമാരും ) .. 70കളിലെ സിനിമ പോലെ... സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിക്കുന്ന നായകന്‍ ... ജീവിതത്തില്‍ അനാഥത്വം അനുഭവിക്കുന്ന കാമുകി... ഇത്രയും പോരെ കാമുകന് പ്രേമം തോന്നാന്‍ ... കാമുകന്‍ തേനും പാലും ഒലിക്കുന്ന വാക്കുകള്‍ ... ഭക്ഷണത്തിന് മുന്‍പും ശേഷവും മധുരം കൂടി കൊടുത്തു കൊണ്ടിരുന്നു... തന്റെ കാമുകന്റെ സ്നേഹത്തെ കുറിച്ചോര്‍ത്തു കാമുകി കോരിത്തരിച്ചു ...
പ്രണയ ജീവിതം മുന്നോട്ട് പോയി...
സ്വര്‍ഗം താണിറങ്ങി വന്നതോ..
സ്വപ്നം പീലി നീര്‍ത്തി നിന്നതോ...
കാമുകനും കാമുകിയും ഫോണിലെ കാളര്‍ടൂണ്‍ മാറ്റി...
എല്ലാ പ്രണയവും പോലെ... ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞു നിന്ന പ്രണയ ജീവിതം...

പെട്ടന്നത് സംഭവിച്ചു,,,
കാമുകന് ബോധോദയം !!! എന്റെ വീടുകര്‍ ഈ പ്രണയം അംഗീകരിക്കുമെന്നു തോന്നുന്നില്ല... നിന്നെ ഉപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു... (കഥ പ്രസംഗത്തിന് ഇടയിലുള്ള സിംബലിന്റെ ശബ്ദം)
കാമുകി തകര്‍ന്നു... കാമുകന്‍ തന്നെ ഉപേക്ഷിക്കാന്‍ പോകുന്നു... കാമുകിടെ മനസ്സ് തിരമാലകള്‍ പോലെ അലയടിച്ചു ... ഒരിടത്ത് വീട്ടുകാര്‍ മറ്റൊരിടത്ത് കാമുകന്‍ .. വീട്ടുകാര്‍ കാമുകന്‍ ... കാമുകന്‍ വീട്ടുകാര്‍ ...

മറക്കുമോ നീയെന്റെ മൌന ഗാനം...
ഒരുനാളും നിലക്കാത്ത വേണു ഗാനം...
കാമുകന്‍ കാളര്‍ടൂണ്‍ മാറ്റി...

പറയാതെ അറിയാതെ നീ പോയതെന്തേ...
ഒരു വാക്ക് മിണ്ടാഞ്ഞതെന്തേ...
കാമുകിയും വിട്ടു കൊടുത്തില്ല...

പ്രണയത്തില്‍ വഴിത്തിരിവ് സംഭവിച്ചിരിക്കുന്നു!!!
വിരഹം!!!( പ്രണയത്തില്‍ വിരഹം അവിഭാജ്യഘടകം ആണല്ലോ..)
കാമുകന്‍ തിരിച്ചറിഞ്ഞു... കാമുകിയില്ലാതെ കാമുകന്... ഭക്ഷണം താഴോട്ട് ഇറങ്ങുന്നില്ല... കാമുകിയുടെ കാര്യവും വിഭിന്നമല്ല...
അവര്‍ ഒരു തീരുമാനത്തില്‍ എത്തി... നമുക്ക് നല്ല ഫ്രണ്ട്സ് ആവാം... എല്ല്ലാ കൊടി കൊണ്ട പ്രണയങ്ങളും അവസാനം സൌഹൃദയത്തില്‍ വലയപെട്ടുപോവുകയാണല്ലോ പതിവ്... അവരും പതിവ് തെറ്റിച്ചില്ല...
ഇനി അവരെ കാമുകി കാമുകന്മാര്‍ എന്ന് വിളിക്കാന്‍ പാടില്ല... പക്ഷെ കഥയില്‍ എന്നും അവരു കാമുകി കാമുകന്മാര്‍ തന്നെ...

(നമ്മുടെ കൃഷ്ണന്റെയും രാധയുടെയും കാര്യം അറിയില്ലേ.. കൃഷ്ണന്‍ രുക്മിണിയെ വിവാഹം കഴിച്ചെങ്കിലും ഇന്നും കൃഷ്ണന്റെ കൂടെ പറയുന്നത് രാധയുടെ പേരല്ലേ.. കൃഷ്ണന്റെ കാമുകി... )

കാമുകി കാമുകന്റെ നല്ല കൂടുകാരി എന്ന പേരെടുത്തു... പക്ഷെ അപ്പോഴും... ഇത്ര നേരം ആരോട് സംസരിക്കുവാരുന്നു?? എവിടെ പോകുന്നു? എപ്പോ വരും?? എന്നാ ചോദ്യങ്ങളില്‍ കാമുകന്‍ വളയപ്പെട്ടിരുന്നു...

ആ പ്രണയം സൌഹൃദത്തിന്റെ പാതയില്‍ മുന്നോട്ടു പോയപ്പോഴാണ് അത് സംഭവിച്ചത്.. . കാമുകന്‍ കാമുകിയെ കാണാന്‍ വരുന്നു... ഒരുപാടു കാലത്തിനു ശേഷമാണ് കാമുകന്‍ കാമുകിയെ കാണാന്‍ വരുന്നത്... തന്റെ പ്രണയം തിരിച്ചു പിടിക്കാന്‍ കാമുകിക്കുള്ള ഏക വഴിയാണ് കാമുകന്റെ ഈ വരവ്.. ഈ പ്രാവശ്യം കാമുകന്റെ മനസ്സില്‍ കയറി പറ്റാന്‍ കഴിഞ്ഞാല്‍ ... ആ സീറ്റ്‌ സ്ഥിരം ആയിരിക്കും എന്ന് കാമുകിക്ക് അറിയാമായിരുന്നു... കാമുകന്റെ ഇഷ്ടങ്ങളെ കുറിച്ചും അനിഷ്ടങ്ങളെ കുറിച്ചും കാമുകി ഒരു ഡീറ്റേയില് സ്റ്റഡി നടത്തി ... മധുരമാണ് കാമുകന്റെ വീക്നെസ്... ഒരു ദീപാവലി അവധിക്കാണ് കാമുകന്‍ വരുന്നത്... കാമുകി ഉറപ്പിച്ചു...മധുര പലഹാരം ഉണ്ടാക്കി കൊടുക്കണം.. വയറ്റിലൂടെയാണല്ലോ പുരുഷന്റെ മനസ്സില്‍ കയറി പറ്റുക... കാമുകി പണി പതിനെട്ടും നോക്കി... കാമുകിയുടെ കൈയ്യില്‍ ഒതുങ്ങുന്ന പലഹാരം ഒന്നും കണ്ടു കിട്ടിയില്ല... അപ്പോഴാണ് ആ ആഴ്ചത്തെ "വനിത" കാമുകിയുടെ കണ്ണില്‍ പെട്ടത് Dr. ലക്ഷ്മി നായര്‍ 6 മധുര പലഹാരങ്ങള്‍ ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നിരിക്കുന്നു... അതില്‍ നിന്ന് എളുപ്പമുള്ളതു കാമുകി സെലക്ട്‌ ചെയ്തു ..

റവ ലഡ്ഡു !!!
നെയ്യും റവയും മൂപിച്ച... റവയും പഞ്ചസാരയും പൊടിച്ചു... അതില്‍ അണ്ടിപരിപ്പും മുന്തിരിയും ചേര്‍ത്ത് ഉരുളകളാക്കുക..
ഇതിലും എളുപ്പം വേറെന്തിരിക്കുന്നു... കാമുകി അടുക്കളയില്‍ യുദ്ധത്തിനു തയ്യാറായി...
ഈ റവ ലഡ്ഡു തിന്നുമ്പോള്‍... കാമുകന്റെ മനസ്സും വയറും നിറയുന്നതും... ഇതിനു പകരമായി കാമുകിയെ കാമുകന്‍ സ്നേഹം കൊണ്ട് വാരി പുണരുന്നതും. .. ആ സ്വപ്നങ്ങള്‍ക്കിടയില്‍.. റവ കരിഞ്ഞു പോയത് കാമുകി കണ്ടില്ല...
സാരമില്ല... ഇത്തിരി അല്ലെ കരിഞ്ഞുള്ളൂ... കാമുകി രുചിച്ചു നോക്കി കുഴപ്പമില്ല...
കാമുകനോടുള്ള തന്റെ സ്നേഹം എത്ര പഞ്ചസാര ചേര്ത്തിട്ടാണ് കാമുകനെ അറിയിക്കുക... ഒട്ടും കുറവ് പാടില്ല... 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര കൂടുതല്‍ ഇട്ടു...

മധുര സ്വപ്നങ്ങളുമായി കാമുകി റവ ലഡ്ഡുവുമായി പുറപ്പെട്ടു ... കാമുകന്‍ കാമുകിയെ കാത്തു നില്‍പ്പുണ്ടായിരുന്നു... സംസാരത്തിന്റെ ഇടയില്‍ കാമുകി കാമുകന് കൊണ്ട് വന്നിട്ടുള്ള റവ ലഡ്ഡു നീട്ടി

ഏതോ വിപത്ത് മുന്നില്‍ കണ്ടു കൊണ്ട് കാമുകന്‍ കൈ നീട്ടി … കാമുകന് താന്‍ ഉണ്ടാക്കിയ റവ ലഡ്ഡു നീട്ടിയപ്പോള്‍ കാമുകിയുടെ മനസ്സും കണ്ണും നിറഞ്ഞു … കാമുകന്‍ മെല്ലെ മെല്ലെ കഴിക്കാന്‍ തുടങ്ങി … മെല്ലെ മെല്ലെ കാമുകന്‍ കാമുകിയുടെ അടുത്ത് നിന്ന് നീങ്ങി മാറുന്നതായി കാമുകിക്ക് തോന്നി …

എങ്ങനെയുണ്ട് കൊള്ളാമോ ?? കാമുകി ആകാംക്ഷയോടെ ചോദിച്ചു … റവ ലഡ്ഡു ഇറക്കാന്‍ പാടുപെട്ടു കൊണ്ട് കാമുകന്‍ പറഞ്ഞു … “വളരെ നന്നായിട്ടുണ്ട് !!!!”


അതവരുടെ അവസാന കണ്ടുമുട്ടല്‍ ആയിരുന്നു … പിന്നീടൊരിക്കലും കാമുകന്‍ കാമുകിയെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് സത്യം !!!


34 comments:

Arunlal Mathew || ലുട്ടുമോന്‍ said...

((0)).... :P :p

വേണുഗോപാല്‍ said...

ഈ ബ്ലോഗ്ഗിനു ഫോല്ലോവര്‍ ഗാട്ഗേറ്റ് ഇല്ലേ ?
ലഡ്ഡു നന്നായി ... വീണ്ടും വരാം
ആശംസകളോടെ ..... (തുഞ്ചാണി)

മെഹദ്‌ മഖ്‌ബൂല്‍ said...

ആദ്യായിട്ടാണിവിടെ ... രമേശേട്ടന്റെ ബ്ലോഗില്‍ ഈ ബ്ലോഗിനെ പറ്റി റിവ്യൂ ഉണ്ട്.. അങ്ങിനെയാണ് ഇവിടെ എത്തുന്നത്....
വളരെ നന്നായിട്ടുണ്ട്‌
http://marubhoomikalil.blogspot.com/2011/11/blog-post_12.html

കാമുകന്‍ said...

ഈ കഥയെ പറ്റി ആധികാരികമായി സംസാരിക്കാന്‍ പറ്റിയ പേരില്‍ ഒരാള്‍ ഞാന്‍ ആയിരിക്കെ ഒരു സംശയം ചോതിച്ചോട്ടെ... ഈ കഥയിലെ ചില അതിശയോക്തികള്‍ വായനക്കാര്‍ക്ക് വേണ്ടി ഉണ്ടാക്കിയതോ... അതോ അതാണ്‌ സത്യം എന്ന് സ്വയം പറഞ്ഞു വിശ്വസികുകയാണോ...


ഈ കഥ കുറച്ചു കൂടി നന്നാക്കാന്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞോട്ടെ ഞാന്‍...
കഥക്കിടയില്‍ വായിച്ചു...

1. പെട്ടന്നത് സംഭവിച്ചു,,,
കാമുകന് ബോധോദയം !!! എന്റെ വീടുകര്‍ ഈ പ്രണയം അംഗീകരിക്കുമെന്നു തോന്നുന്നില്ല...

കാമുകിയുടെയും വീട്ടുകാര്‍ ഈ പ്രണയം അന്ഗീകരിക്കില്ല എന്ന് കാമുകി മനസ്സിലാക്കുകയും അത് കാമുകനോട് പറയുകയും ചെയ്തിരുന്ണേല്‍ ഒരു പക്ഷെ കുറച്ചു കൂടി reality വന്നെന്നെ...

2. "" അതവരുടെ അവസാന കണ്ടുമുട്ടല്‍ ആയിരുന്നു … പിന്നീടൊരിക്കലും കാമുകന്‍ കാമുകിയെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് സത്യം !!!""


ഈ ഭാഗത്ത്‌ .. ആ കൂടി കാഴ്ചയ്ക്ക് ശേഷവും കാമുകന്‍ കാമുകിയെ വിളിക്കുകയും ... അവരുടെ ആ സുഹൃത്ത ബന്ധം മുന്നോട് കൊണ്ട് പോവുകയും ചെയ്തിട്ട്... പെട്ടെന്ന് ഒരു ദിവസം കാമുകി മറ്റെന്തോ കാരണത്താല്‍ (കാരണം എഴുത്തുകാരിയുടെ ഭാവനക്ക് അനുസൃതമായി.... അതാണല്ലോ എഴുത്ത് !!!) കാമുകനോട് സംസാരിക്കതവുകയും ചെയ്താല്‍ കഥ ഭംഗി ആയേനെ... വേണേല്‍ അതിനു തുടര്‍ച്ച ആയി കാമുകന്‍ കാമുകിയോട് സംസാരിക്കാന്‍ ശ്രമിക്കയും കാമുകിയുടെ നിരന്തരമായ അവഗണന മൂലം ഈ സുഹൃത്ത് ബന്തം ഇനി മുന്നോട്ടു കൊണ്ട് പോകേണ്ട എന്ന് കൂടി തീരുമാന്കുകയും ചെയ്തിരുന്ണേല്‍ അതി മനോഹരം ആയേനെ....


ഒരു എഴുതുക്കാരിയുടെ ആവിഷ്ക്കര സ്വന്തന്ത്ര്യത്തിലെ കടന്നു കയറ്ടമായി ഇതിനെ കാണരുതെന്നും ഒരു വായനക്കാരന്‍ എന്നാ നിലയില്‍ ഉള്ള ഒരു അഭ്പ്രായ പ്രകടനം മാത്രമായി ഇതിനെ കണക്കാക്കണമെന്നും താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു...

നാമൂസ് said...

ഇരിപ്പിടം വഴിയെത്തി.
കഥ വായിച്ചു. നര്‍മ്മം രസിച്ചു.
ആശംസകള്‍..!!

NIMJAS said...

അപ്പോയാണ് കാമുകന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയത്....പിന്നെ ആ വയ്യിക്കു വന്നില്ല അല്ലെ....ഹി ഹി ...

പൊട്ടന്‍ said...

മുക്കാല്‍ ഭാഗത്തോളം വളരെ രസകരം. ലഡ്ഡു കരിഞ്ഞിടത്ത് രസച്ചരടും കരിഞ്ഞോന്നു സംശയം

khaadu.. said...

നര്‍മ്മം നന്നായിട്ടുണ്ട്...നല്ല ശൈലി.. പക്ഷെ കഥയ്ക്ക് എന്തോ ചില പോരായ്മകള്‍..

എന്തായാലും ഇത് എന്റെ അഭിപ്രായമാണ്..അപ്പൊ ഇനിയും എഴുതുക , ആശംസകള്‍..

Echmukutty said...

ഇരിപ്പിടം വായിച്ച് വന്നതാണ്. ഇനിയും എഴുതുക. ആശംസകൾ.

Hareesh said...

ഏതു വഴിയാണ് വന്നതെന്നൊന്നും അറിയില്ല. വന്നു. കണ്ടു. വായിച്ചു. ആകപ്പാടെ ഒരു ജഗപൊക... ഇനി ഏതെങ്കിലും ഒരു വഴിക്ക് തിരിച്ചു പോണം. അതിനു മുന്‍പ് ഒരു കമന്‍റിടാമെന്നു വെച്ചു. വന്നത് നാലാളറിഞ്ഞോട്ടെ.....

anamika said...

@വേണുഗോപാല്‍
ഉണ്ടല്ലോ.. താങ്കള്‍ ശ്രദ്ധിച്ചിരിക്കില്ല

@makhbu
നന്ദി വീണ്ടും വരണം...

anamika said...

@കാമുകന്‍
കഥയില്‍ ചോദ്യമില്ല എന്നല്ലേ... ഈ കഥയിലെ കാമുകന്റെം കാമുകിയുടെയും ജീവിതത്തില്‍ ഇങ്ങനൊക്കെ ആയിരുന്നു... എല്ലാ കാമുകന്മാരും താങ്കളെ പോലെ ആവില്ലല്ലോ... കാമുകനും കാമുകിയും എങ്ങനെയൊക്കെ ആണെങ്കിലും... പ്രണയം അതൊന്നല്ലേ ഉള്ളു...

anamika said...

@നമൂസ്, @echumutty, @
നന്ദി വീണ്ടും വരണം...

@nimjas
പാവം കാമുകി.. റവ ലഡ്ഡു എന്നും ഒരു തീരാ ദുഖമായി കൊണ്ട് നടക്കുകയാണ്

@പൊട്ടന്‍
കാമുകി സ്വപ്ന ലോകത്തായിരുന്നു... കരിഞ്ഞപ്പോ എല്ലാം ഒന്നിച്ചു കരിഞ്ഞു... അടുത്ത പ്രാവശ്യം തിരുത്തുന്നതാണ്

@khaadu
പോരായ്മകള്‍ അടുത്ത പ്രാവശ്യം തിരുത്തുന്നതാണ്

@hareesh
വീണ്ടും വരണം എന്ന് മാത്രം

anamika said...

@ലുട്ടുമോന്‍
തേങ്ങ ഉടച്ചതിനു നന്ദി... രാശിയുള്ള കൈ ആണ്

കാമുകന്‍ said...

"" എല്ലാ കാമുകന്മാരും താങ്കളെ പോലെ ആവില്ലല്ലോ... "" :)

canifo said...

CREATE WEBSITE @Rs.800/- YEAR

www.canifo.com

ഇഗ്ഗോയ് /iggooy said...

കൃഷ്ണന്റേം രുഗ്മിണീയുടേയും കാര്യം പറഞ്ഞതിനു പ്രത്യേകം കൈതരുന്നു. ജോറായി

സനല്‍ ചന്ദ്രന്‍ said...

കാമുകി തകര്‍ന്നു... കാമുകന്‍ തന്നെ ഉപേക്ഷിക്കാന്‍ പോകുന്നു... കാമുകിടെ മനസ്സ് തിരമാലകള്‍ പോലെ അലയടിച്ചു ... ഒരിടത്ത് വീട്ടുകാര്‍ മറ്റൊരിടത്ത് കാമുകന്‍ .. വീട്ടുകാര്‍ കാമുകന്‍ ... കാമുകന്‍ വീട്ടുകാര്‍ ...ഇത് എവിടെയോ ...കേട്ടതുപോലെ.....കഥ നന്നായിട്ടുണ്ട് ...
ആശംസകള്‍ ..ഇനിയും എഴുതുക ....

Jefu Jailaf said...

കൃഷ്ണനും രാധയ്ക്കും ഉള്ള ഫസ്റ്റ് ഷോക്ക് പോകാം എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ സമ്മതിക്കുമായിരുന്നു. പക്ഷെ ഈ റവ ലഡ്ഡു അതിനെക്കാള്‍ മെച്ചമല്ലേ.. നന്നായി ആശംസകള്‍..

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

പാവം കാമുകന്‍ അവന്റെ ഗതി എന്തയോ ആവോ കാമുകി കാട്ബരിയുടെ പരസ്യം കണ്ടിട്ടുണ്ടാകും"ശുഭകാര്യങ്ങള്‍ ചെയ്യുമ്പോള്‍ മധുരം നല്ലതെന്ന്"

TPShukooR said...
This comment has been removed by the author.
TPShukooR said...

ഓഹോ... ഇത്ര എളുപ്പമായിരുന്നോ ഒരു മാരണം ഒഴിയാന്‍. ഇവിടെ ഓരോരുത്തര്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നു. എങ്ങനെ രക്ഷപ്പെടാന്‍. ഈ സൂത്രം പറഞ്ഞു തന്നതിന് നന്ദി.

anamika said...

@കാമുകന്‍
;-)

@ഇഗ്ഗോയ്
നന്ദി... വീണ്ടും ഈ വഴിക്ക് വരണേ

@സനല്‍ ചന്ദ്രന്‍
ചിറകൊടിഞ്ഞ കിനാവുകള്‍ ;-)

@jefu jailaf
ഹി..ഹി
ഇനി അങ്ങനെ ഒരു വെര്‍ഷന്‍ എഴുതാം

@ഇടശേരിക്കാരന്‍
ഹം... പക്ഷെ അത് അസ്ഥാനത് ആയെന്നു മാത്രം

@shukoor
ഹ..ഹ ഇത് പയറ്റി നോക്ക്.. എന്തായാലും ഏല്‍ക്കും

ചന്തു നായർ said...

നർമ്മ ഭാവനക്ക് ഭാവുകങ്ങൾ,,,ഇനിയും എഴുതുക....

kanakkoor said...

Very good post. Enjoyed the Laddu. Please dedicate it to Dr Laksmi nair..

faisu madeena said...

കഥ നന്നായിരിക്കുന്നു ...ശ്രമിച്ചാല്‍ ഇനിയും നന്നാക്കാം ..താങ്ക്സ്

Anonymous said...

ലഡ്ഡു കൊള്ളാം...
കുറച്ചു കരിക്കാതെ എടുക്കാമായിരുന്നു....
ലഡ്ഡു അല്ല.. കഥ.. :D
എന്നാലും സ്വാദുണ്ട് കേട്ടോ...

ശിഖണ്ഡി said...

കഥക്ക് നല്ല സ്പീടുണ്ട്.... അത് നന്നായി.... കാരണം ഓഫീസിലിരുന്നു ടീം ലീഡര്‍-ന്റെ കണ്ണ് വെട്ടിച്ചാണ് ബൂലോകത്ത് കളിക്കുന്നത്. പെട്ടെന്ന് വായിച്ചു തീര്‍ക്കാന്‍ പറ്റി. എങ്കിലും പ്രണയം സ്ലോ ആയാല്‍ കൂടുതല്‍ നേരം ആസ്വദിക്കാം എന്ന് തോനുന്നു.

പഥികൻ said...

"ഇതൊരു പ്രണയ കഥയാണെന്ന് തോന്നാം... പക്ഷെ ഇതൊരു പ്രണയ കഥ അല്ല... ഒരു പ്രണയത്തിന്റെ അവസാനം എന്ന് വേണമെങ്കില്‍ പറയാം.. . പ്രണയം അവസാനിക്കുമോ?? ഒരിക്കലും ഇല്ല... പ്രണയിച്ചവര്‍ക്ക് മടുക്കുമായിരിക്കാം... പക്ഷെ പ്രണയം... പ്രണയിച്ചിരുന്നപ്പോള്‍ അവര്‍ കണ്ട സ്വപ്നം.. അവരുടെ പ്രണയം... അതിനൊന്നും ഒരിക്കലും അവസാനം ഇല്ല... പ്രണയിക്കുന്നവര്‍ക്ക് പലപ്പോഴും തങ്ങളുടെ പ്രണയം ദൈവീകമായ ഒന്നാണ്... പക്ഷെ മൂന്നാമന്... അവര് ലൈന്‍ ആയിരുന്നു എന്ന് നാടന്‍ ഭാഷയില്‍ പറയുന്ന ഒരു സ്ഥായി ബന്ധം മാത്രമാണ്... അപ്പോള്‍ നമുക്ക് കഥ മൂന്നാമന്റെ കണ്ണിലുടെ പറയാം... "

തുടക്കം നന്നായി..ആ നർമ്മബോധം അവസാനം വരെ കണ്ടില്ല.....ഇനിയും വരാം ...

സസ്നേഹം,
പഥികൻ

--- said...

ഇരിപ്പിടം വഴിയാണ് വന്നത്-- ഒരു സംശയം, 'റവ ലഡ്ഡു ഉണ്ടാക്കിയ കഥ' എന്നതിനേക്കാള്‍ "റവ ലഡ്ഡു അവസാനിപ്പിച്ച കഥ" എന്ന പേരല്ലേ ഇതിനു കൂടുതല്‍ അനുയോജ്ജ്യം....??? :) എന്തായാലും നന്നായിട്ടുണ്ട്.

anamika said...

@ചന്തു നായര്‍, പഥികന്‍ , പേര് പിന്നെ പറയാം, shikandi
ഈ വഴി വന്നതിലും വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി... വീണ്ടും വരണേ

@കണക്കൂര്‍
തീര്‍ച്ചയായും

@faisu madeena
അഭിപ്രായത്തിനു നന്ദി... ശ്രമിക്കുന്നതാണ് ഇനിയും നന്നാക്കാന്‍ വീണ്ടും വരണം

@പദസ്വനം
അറിയാതെ കരിഞ്ഞു പോയതാ... ഇനി സൂക്ഷിച്ചോളാം.

മണ്ടൂസന്‍ said...

അനാമികപ്പെണ്ണേ ഇനി നിന്നെ ഇങ്ങനെ വായിക്കുന്നവരെ വടിയാക്കുന്ന കോമാളിത്തരം കൊണ്ട് ഈ പരിസരത്തെങ്ങാനും കണ്ടാൽ നിന്നെകൊണ്ട് ഞാൻ റവലഡ്ഢു മുഴുവൻ തീറ്റിക്കും. ജാഗ്രതേയ്.

അന്ന്യൻ said...

ച്ഛേ….! കരിച്ചുകളഞ്ഞല്ലോ….

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ റവ ലഡു അത്ര പോരാ കേട്ടൊ അനാമികേ