Sunday, November 20, 2011

ഒരു അച്ഛന് പറയാനുള്ളത് ...അച്ഛന്റെ ചുന്ദരി ഉറങ്ങുന്നില്ലേ...
ഇല്ല...
അതെന്താ??
ഉറക്കം പോയി...
എവിടെ പോയി...
ദൂരെ ദൂരെ പോയി...
എപ്പോ വരും ഉറക്കം??
ഇപ്പം വരും...
അച്ഛാ ഒരു കഥ പറഞ്ഞു താ...
ഒരിടത്തു ഒരിടത്തു...
ഒരിടത്ത് ഒരിടത്ത് എന്ത് പറ്റി അച്ഛാ ???
ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത്
കളിക്കാതെ പറ അച്ഛാ..
ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്തൊരു....
പറ അച്ഛാ..
ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്തൊരു...
ഒരു രാജാവ് ഉണ്ടായിരുന്നു...
രാജാവിന് രണ്ടു പെണ്മക്കള്‍ ഉണ്ടായിരുന്നു....
ഒരാള്‍ കഥ രണ്ടാമത്തെയാള്‍ മതി...
അപ്പോള്‍ രാജാവ് എങ്ങനെ രണ്ടു മക്കളെയും ഒന്നിച്ചു വിളിക്കും??
കഥ മതി...
അയ്യോ കഥ മതിയോ...
എന്നാ മോള് ഉറങ്ങു...
അങ്ങനല്ല... രാജാവ് കഥ മതിനു വിളിക്കുംനു...
രാജാവ് എങ്ങനെ വിളിക്കുമെന്ന്..
കഥ മതി...
മതിയോ കഥ എന്നാ... വേഗം ഉറങ്ങു...
അങ്ങനല്ല മോള് ചിണുങ്ങി

എന്റെ ചുന്ദരി മോള്‍ ഇന്ന് ഉറങ്ങുന്നില്ല... കരഞ്ഞു കരഞ്ഞു കിടക്കുകയാണ് ... തിരിഞ്ഞു കിടന്നു അവളുടെ അമ്മയും കരയുന്നു... എന്റെ പൊന്നു മോള്‍ക്ക്‌ കഥ പറഞ്ഞു കൊടുക്കാനായി ഞാന്‍ അവളുടെ അരികത്തിരുന്നു... എന്റെ അതേയ് നെറ്റിയാ അവള്‍ക്കും... അവളെ മെല്ലെ തലോടി...
എനിക്കെന്റെ മോളെ തലോടാന്‍ കഴിയുന്നില്ല... എന്റെ കൈകള്‍ക്ക് എന്റെ മോളെ തൊടാന്‍ കഴിയുന്നില്ല... എനിക്കിനി ഒരിക്കലും എന്റെ മോളെ തൊടാന്‍ കഴിയില്ല... എന്റെ മോളെ ഉറക്കാന്‍ എനിക്കാവില്ല... അവള്‍ക്കു കഥ പറഞ്ഞു
കൊടുക്കാന്‍ എനിക്കാവില്ല...

ഇന്നെന്റെ മോള്‍ കരഞ്ഞത് ഒന്നിനുമല്ല... അടുത്ത വീട്ടിലെ മാളു പുറത്തു പോയി വന്നപ്പോള്‍ ക്രീം ബിസ്കറ്റ് വാങ്ങി കൊണ്ട് വന്നു... എന്റെ മോള്‍ വേണമെന്ന് പറഞ്ഞു വാശി പിടിച്ചു... അവളുടെ അമ്മ അവള്‍ക്കു അത് വാങ്ങി കൊടുത്തില്ല... മോളെ നീ ഇങ്ങനെ വാശി പിടിക്കരുത്... നമുക്കിനി ആരും ഇല്ല... നീ വാശി പിടിച്ചാല്‍ ഞാന്‍ എവിടെ
പോയി വാങ്ങാന ഈ രാത്രി... മോള്‍ ചിണുങ്ങി അകത്തേക്ക് പോയി...

എന്തിനാ അമ്മെ അച്ഛന്‍ നമ്മളെ ഇട്ടു പോയത് ..
. മോളോട് പിണങ്ങി പോയതാണോ ??
ഹേ ... മോള്‍ടെ അച്ഛന്‍ മോളോട് പിണങ്ങുമോ... മോള്‍ടെ അച്ഛന്‍ ദൈവത്തെ കാണാന് പോയതല്ലേ...
അച്ഛന്‍ ഇനി വരില്ലാ ലെ... അച്ഛനെ ഇനി നമുക്കു
കാണാന് പറ്റില്ലാ ലെ.. അച്ഛനെ ഇനി മോള്‍ക്ക്‌ തൊടാന്‍ പറ്റില്ലാ ലെ..
എന്റെ മോള്‍ടെ കണ്ണ് നിറഞ്ഞു...
ഒരു നിമിഷം എനിക്ക് ദൈവം തിരിച്ചു തന്നിരുന്നെങ്കില്‍ ഞാന്‍ എന്റെ മോള്‍ടെ അടുത്തേക്ക് ഓടിച്ചെന്നു കെട്ടിപിടിച്ചു.. ഇഷ്ടമുള്ളതെല്ലാം വാങ്ങി കൊടുത്തേനെ...

അവളെ പ്രസവിച്ചപ്പോഴേ എല്ലാവരും പറഞ്ഞു... ഇവള്‍ അച്ഛന്‍ കുട്ടി ആണല്ലോ എന്ന്...
എന്റെ മോള്‍ ആണ് എനിക്കെല്ലാം...
അവള്‍ക്കിഷ്ടമുല്ലതെല്ലാം വാങ്ങി കൊടുത്തു... ഒരുപാടു സ്നേഹിച്ചു... ഓരോ ദിവസവും അവള്‍ക്കു ഒരുപാടു സന്തോഷം കൊടുക്കാന്‍ ഞാന്‍ ഓര്‍ത്തു...
പക്ഷെ ഇപ്പോള്‍ ഓരോ ദിവസവും എന്റെ മോള്‍ക്ക്‌ ഓരോ കാരണമുണ്ട് കരയാന്‍ ...
ഇന്നലെ പറയുന്നത് കേട്ടു... .
ഡയറിയില്‍ പാരെന്റ്സ്‌ നെയിം അമ്മേടെ പേര് എഴുതാന്‍ സിസ്റ്റര്‍ പറഞ്ഞു...അച്ഛന്റെ പേരിന്റെ അടുത്ത് ലേറ്റ് എന്ന് എഴുതണം എന്നും പറഞ്ഞു... അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞിരുന്നു...
മാളുന്റെ അച്ഛന്‍ അവളെ ഇന്ന് ബൈക്കിലാ സ്കൂളില്‍ കൊണ്ട് വന്നത്... ഇത് പറഞ്ഞു എന്റെ മോള്‍ അകത്തു ചെന്ന് എന്റെ ഫോട്ടോനോക്കി കുറെ നേരം നിന്നു...

കോളേജ് ജീവിതത്തിന്റെ ഇടയില്‍ ചുമ്മാ ഒരു രസത്തിനു തുടങ്ങിയതാ പുകവലി.. പിന്നീട് നിര്‍ത്തണം എന്ന് തോന്നിയില്ല... നിര്‍ത്തണം എന്ന് തീരുമാനം എടുത്തപ്പോഴേക്കും ഒരുപാടു വൈകി പോയിരുന്നു... ആ പുകവലി എന്നെ മാറാരോഗത്തിന് അടിമയാക്കിയിരുന്നു... ഞാന്‍ ആഘോഷിച്ചതിനെല്ലാം ഇന്ന് അനുഭവിക്കുന്നത് ഞാന്‍ ഏറ്റവും സ്നേഹിച്ച എന്റെ മോള്‍ ആണ്... എന്റെ മോള്‍ക്ക്‌ എന്നെ ആവശ്യമുള്ളപ്പോള്‍ എനിക്കവളെ സ്നേഹിക്കാന്‍ കഴിയുന്നില്ല... വെറും ഒരു ക്രീം ബിസ്കറ്റ് ആണ് എന്റെ മോള്‍ ആഗ്രഹിച്ചത്... അതും എന്റെ മോള്‍ക്ക് നിഷേധിക്കപെട്ടിരിക്കുന്നു... എങ്ങനെയൊക്കെ ഞാന്‍ വളര്‍ത്തണം എന്ന് ആഗ്രഹിച്ചതാ... പക്ഷെ ഇന്ന്... ഞാന്‍ കാരണം എന്റെ മോള്‍ ... ഇനി ഒരു ജന്മം എന്റെ മോളെ സ്നേഹിച്ചു കൊതി തീര്‍ക്കാന്‍ ദൈവം എനിക്കായുസു തരട്ടെ...

41 comments:

പഥികൻ said...

വേദനിപ്പിക്കുന്നു ..

Arunlal Mathew || ലുട്ടുമോന്‍ said...

ഭാഗ്യം... നമുക്ക് ഈ വക ദു:ശീലം ഒന്നുമില്ല... :)

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

ഇതൊക്കെ എനിക്കും ഉണ്ടായിരുന്നു ഭവിഷത്ത് മനസ്സിലാക്കിയപ്പോള്‍ നിര്‍ത്തി (യവ്വനത്തിലെ വിവരമില്ലായ്മ).........നല്ലൊരു മെസ്സേജ് കൊണ്ടുവരാന്‍ ശ്രമിച്ചു പാവം കുട്ടി പുട്ടും കടലയും വേണമെന്ന് വാശിപിടിച്ചു കരയാതിരുന്നതു ഭാഗ്യം :-)

khaadu.. said...

നല്ലൊരു മെസ്സേജ് കൊടുക്കാന്‍ ശ്രമിച്ചു...
അഭിനന്ദനങ്ങള്‍..

ഒരുപാട് പേര്‍ മനസ്സോടെയും അല്ലാതെയും സ്നേഹിച്ച ചിരിച്ചു കൊണ്ട് കൊല്ലുന്ന ഒരു ആയുധമാണ് സിഗരറ്റ്...ശ്രമിച്ചിട്ടും ഒഴിവാക്കാന്‍ പറ്റാത്തവര്‍.........ആരുടെയൊക്കെയോ സ്നേഹം നേടാനായി ഉപേക്ഷിച്ചവര്‍ ........മനസ്സിന്റെ ആശ്വാസം പുകയായി ഉയരുന്നത് കണ്ടു ആനന്ദം കൊള്ളുന്നവര്‍.....അങ്ങനെ പൊതുജനം പലവിധം.......പ്രിയ സ്നേഹിതാ നിങ്ങള്‍ക്കായി...ഈ സിഗരറ്റ് എന്ന മഹാന്‍ നിങ്ങളുടെ ഹൃദയത്തെ സ്നേഹിക്കുന്നത് എങ്ങനെയെന്നു ഞാന്‍ ചൂണ്ടിക്കാണിക്കാം....

ഹൃദയ രോഗങ്ങള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും സാധ്യത കൂടുതല്‍.
നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് ധമനികളില്‍ അടിഞ്ഞു കൂടുന്നു. അതിന്റെ ഭാഗമായി രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ ഉയരുന്നു.ചുരുക്കത്തില്‍ രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ വ്യായാമം ചെയ്യാനുള്ള കഴിവ് നഷ്ടമാകുന്നു.അതുവഴി രക്തയോട്ടം കുറയുകയും രക്തം കട്ടപിടിക്കാന്‍ ഇടയാവുകയും ചെയ്യുന്നു.
പുകവലിക്കുകയും ഗര്‍ഭ നിരോധന ഗുളികകള്‍ ഉപയോഗിക്കുകയും ചെയ്യുന്ന സ്ത്രീയുടെ ഹൃദയം തകരാറില്‍ ആയിരിക്കും
ശരീരത്തില്‍ നല്ല കൊളസ്ട്രോളിന്റെ അളവിനെ കുറക്കുന്നു.
ഹൃദയം പോലെ തന്നെ തലച്ചോറിനെയും ബാധിക്കാനുള്ള കഴിവ് ഈ മഹാനുണ്ട്
നിങ്ങള്‍ വലിക്കുന്ന സിഗരറ്റ് കൊല്ലുന്ന നിങ്ങളുടെ ബന്ധുവിനെക്കുറിച്ച് നിങ്ങള്‍ അറിയുന്നുവോ?here.

ഒരു കൂട്ടുകാരിയുടെ പഴയ ഒരു പോസ്റ്റിലെ ഒരു ഭാഗം കോപ്പി ചെയ്തതാണ്.. മുഴുവന്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്കിയാല്‍ മതി....

khaadu.. said...

http://spandanam-athira.blogspot.com/2010/09/blog-post_24.html

spandanam

NIMJAS said...

സിഗരറ്റ് വലിക്കാത്ത ഭര്‍ത്താവ്, ഓരോ ഭാര്യയുടെയും സ്വകാര്യ അഹങ്കാരം!

anamika said...

@പഥികന്‍
ഒരുപാടു വേദനിക്കുന്ന കുട്ടികള്‍ ഉണ്ട് ഈ ലോകത്തില്‍ ... നിങ്ങളുടെ ഒരു തീരുമാനം ചിലപ്പോള്‍ ആ വേദന മാറ്റിയേക്കാം

@ലുട്ടുമോന്‍
ഉണ്ടാവരുത്... ഉണ്ടാവുമ്പോള്‍ നിങ്ങള്‍ പുകച്ചു തീര്‍ക്കുന്നത്.. നിങ്ങള്‍ ഒരുപാടു സ്നേഹിക്കുന്നവരുടെ ജീവിതമായിരിക്കാം

@ഇടശേരിക്കാരന്‍
തിരിച്ചറിവുകള്‍ എന്നും നല്ലതാണ്...
പുട്ടും കടലയും മിണ്ടി പോകരുത്... ഈ ബ്ലോഗില്‍ പുട്ടും കടലയും നിശിദ്ദമാണ്

@khaadu
ഒരുപാടു പേര്‍ വായിക്കുന്നതും ചര്‍ച്ച ചെയ്യുന്നതുമായ കാര്യമാണ്.. പക്ഷെ ആരും പ്രാവര്ത്തികമാക്കുന്നിലെന്നു മാത്രം

@nimjas
സത്യം... അങ്ങനെ എല്ലാ ഭാര്യമാരും അഹങ്കരിക്കാന്‍ ഭര്‍ത്താക്കന്മാര്‍ ഇടയാക്കുക

..Jaysinkrishna.. said...

Hi Neethu, nice.. nannayittundu.. ithu enne vallathe touch cheythu.. karanam, ente oru close friend.. ayalvasi.. 2 penkuttikal high school students.. ayalodu kazhinja sept njan veruthe paranju edo ithokke kurachu kurakkanam.. kuttikalkku thane ullu ennu.. agine paranju oru rathriyil yathra paranju njan pirinju.. i came back to delhi, njangalude avasanthe kandumuttal aayirunnu athu.. oru masathinusesham njan dinner kazhikkan irikkumpol veetil ninnum ente brotherinte phone.. ayal poyi. heart attack...njan annu food kachichilla.. aa makkalude mukham innum mayunnilla..

Neethu.. njan sathyam paranal iyale orkkunnilla..onnu orma puthukkane.. evideyanu nammal parichayapette.. i m sorry to say this..all the best..kooduthal ezhuthuka.. aasamsakal.. sasneham.. jaysinkrishna

പൈമ said...

സാമൂഹിക തിന്മകളുടെ വിപത്ത് എടുത്തുകാട്ടുന്ന അനാമികയുടെ ഒരു നല്ല പോസ്റ്റ്‌ ..ഈ ബ്ലോഗിലെ ഏറ്റവും ഇഷ്ട്ടായ പോസ്റ്റും ഇത് തന്നെ ...പെടികേണ്ട ഒരു വിഷയത്തെ സിമ്പിള്‍ ആയി പറഞ്ഞിരിക്കുന്നു ...

വിധു ചോപ്ര said...

നന്നായി പറഞ്ഞ് വന്നിട്ടിതൊരു ഗുണപാഠ കഥയാക്കി കുറച്ചു കളഞ്ഞു എന്നൊരു ദോഷം കാണുന്നു. അത് വായനാ സുഖത്തെ കുറച്ചൊന്നുമല്ല കുറച്ചു കളഞ്ഞത്. ക്ലൈമാക്സ് പൊകയാക്കി.
ന്നാലും സാരോല്ല. നമ്മുടെ നീതുവല്ലേ.എഴുതിക്കോ. വായിച്ച് കമന്റിടാൻ ഞങ്ങൾ ലക്ഷം ലക്ഷം പിന്നാലെ.

*ആശംസകൾ*

സ്നേഹപൂർവ്വം വിധു

anamika said...

@വിധു ചോപ്ര
ഒരു കഥയോ കവിതയോ ഒന്നുമായിട്ടു എഴുതിയതല്ല ...എന്റെ എഴുത്തിനെ വിലയിരുത്താനോ... വ്യാകരണവും.. അര്‍ത്ഥ ശുദ്ധിയും ഉണ്ടാവനമെന്നോ ഒന്നും വിചാരിച്ചിട്ടില്ല... ഗുണപാഠം തന്നെയായി കാണണം എന്നാണ് എന്റെ അഭിപ്രായം.. ഇത് വായിച്ചു ഒരാള്‍ക്കെങ്കിലും മാറണം എന്ന് തോന്നിയാല്‍ അതിലധികം സന്തോഷം എനിക്ക് വേറൊന്നുമില്ല

anamika said...

@വിധു ചോപ്ര
ഒരു കഥയോ കവിതയോ ഒന്നുമായിട്ടു എഴുതിയതല്ല ...എന്റെ എഴുത്തിനെ വിലയിരുത്താനോ... വ്യാകരണവും.. അര്‍ത്ഥ ശുദ്ധിയും ഉണ്ടാവനമെന്നോ ഒന്നും വിചാരിച്ചിട്ടില്ല... ഗുണപാഠം തന്നെയായി കാണണം എന്നാണ് എന്റെ അഭിപ്രായം.. ഇത് വായിച്ചു ഒരാള്‍ക്കെങ്കിലും മാറണം എന്ന് തോന്നിയാല്‍ അതിലധികം സന്തോഷം എനിക്ക് വേറൊന്നുമില്ല

@jaysin
നമ്മള്‍ ചെയ്യുന്നതിന്റെ വിപത്ത് അനുഭവിക്കുന്നത്... നമ്മള്‍ ഒരുപാടു സ്നേഹിക്കുന്നവരാണ്...

@pradeep paima
നല്ല വാക്കിന് നന്ദി... പറഞ്ഞ കാര്യങ്ങള്‍ കണക്കില്‍ എടുക്കുമെന്ന് വിശ്വസിക്കുന്നു

ARUN VJAY said...

വായിച്ചു തുടങ്ങിയപ്പോള്‍ ഇതില്‍ ഇങ്ങനെ ഒരു സന്ദേശം ഉണ്ടാവുമെന്ന് കരുതിയില്ലാ . . . കൊള്ളാം . . . അതേതായാലും നന്നായീ . . . ഞാന്‍ എന്റെ പല സുഹൃത്തുക്കളോടും പറഞ്ഞു മടുത്ത ഒരു കാര്യമാ . . . ഈ ബ്ലോഗ്‌ അവര്‍ക്കും കൂടെ share ചെയ്യുന്നു . . . നന്ദി

Anjit.V.S said...

I am trying to quit smoking..but....................

കൊമ്പന്‍ said...

കതയെക്കാളുപരി നല്ല ഒരു സന്ദേശം വായനക്കാരന് നല്‍കാന്‍ താങ്കള്‍ക്ക് ആയി ഭാവുകങ്ങള്‍

ARUN VJAY said...

@Anjit ... Just quit it... thats all.. ;) ;)

anamika said...

@arun vijay
നന്ദി... ഇത്രമാത്രമാണ് എനിക്കും വേണ്ടത്... ഇത് വായിച്ചു ഒരാള്‍ക്കെങ്കിലും മാറണം എന്ന് തോന്നിയാല്‍ മതി..

@anjit vs
താങ്കള്‍ ഇപ്പൊ എടുക്കുന്ന തീരുമാനം... താങ്കളുടെ ഭാവി ജീവിതത്തെ മാറ്റിമറിക്കും ... എന്തിനു വെറുതെ മക്കളെ വിഷമിപ്പികണം... എന്റെ കഥയിലെ കുട്ടിയുടെ അവസ്ഥ വായിച്ചില്ലേ... താങ്കളുടെ മകള്‍ക്കും അങ്ങനെയൊരു അവസ്ഥ വേണോ... എന്തിനാണ് വെറുതെ പുകച്ചു കളയുന്നത് ജീവിതം

@കൊമ്പന്‍
നന്ദി വീണ്ടും വരണം

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) said...

വളരെ നല്ല അവതരണത്തിലൂടെ അതിലും നല്ല ഒരു മെസ്സേജ് കൊടുക്കാന്‍ കഴിഞ്ഞു ..........ആശംസകള്‍

anamika said...

@അനീഷ്‌ പുതുവലില്‍
വീണ്ടും ഈ വഴി വരണം

ഷാജു അത്താണിക്കല്‍ said...

നല്ല ഒരു മെസ്സേജ്

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നിര്‍ത്തി... ഇതോടെ നിര്‍ത്തി..
ഇനി ഇവിടെ ഒന്ന് ഞെക്കിനോക്കൂ..

anupama said...

പ്രിയപ്പെട്ട അനാമിക,
വായിക്കുമ്പോള്‍,വായിച്ചു കഴിഞ്ഞപ്പോള്‍, എന്റെ മിഴികള്‍ നിറയുന്നു.
ഹൃദയസ്പര്‍ശിയായ ഒരു കഥ...കഥയായി തോന്നിയില്ല...അനുഭവം...
ഒരു നല്ല സന്ദേശവും!അഭിനന്ദനങ്ങള്‍!

സസ്നേഹം,
അനു

anamika said...

@ഇസ്മയില്‍ കുറുമ്പടി
നിര്‍ത്തി എന്ന് ഇവിടെ പറഞ്ഞത് പറഞ്ഞത് സത്യമാണെന്ന് കരുതിക്കോട്ടെ ... അതോ എന്റെ കാശല്ലേ നിനക്കെന്താ അതിനു എന്ന് തന്നെയാണോ മനസ്സില്‍

anamika said...

@അനുപമ
നന്ദി!!
അനുഭവം തന്നെയാണ്... ഇനി ഒരാള്‍ക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ

B Shihab said...

good

ജയരാജ്‌മുരുക്കുംപുഴ said...

hridaya sparshi ayittundu......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............

നിതിന്‍‌ said...

നല്ല കഥ... നല്ല അവതരണം...
സമൂഹത്തിനു ആവശ്യമായ സന്ദേശം...
ആശംസകള്‍ !

khaadu.. said...

പുതിയ ലഡ്ഡു ഒന്നും ആയില്ലേ... :)

Bithunshal said...

എങ്ങിനെ വീക്ക്നെസിലൂടെ വീക്ക്നെസിനെ കൊല്ലാം എന്നു കാട്ടി തരുന്ന കഥ....
മനശാസ്ത്രം പഠിക്കാഞ്ഞത് നഷ്ടായി ല്ലെ...!!!
------------------------------------
സ്നേഹപൂര്‍വ്വം
ചിപ്പി

Echmukutty said...

നന്നായി എഴുതി കേട്ടൊ.അഭിനന്ദനങ്ങൾ.

മണ്ടൂസന്‍ said...

എടീ(സോറി ട്ടോ)പൊട്ടീ നിനക്ക് പൊട്ടത്തരങ്ങൾ പറയാൻ മാത്രല്ല നല്ല കഥകൾ എഴുതാനും അറിയാ ല്ലേ. പക്ഷേ ഒരു കുഴപ്പം നീ ഉപദേശത്തിനെ മുഴുവൻ പു:ച്ഛിച്ചെഴുതിയ പോസ്റ്റാ ഞാൻ ആദ്യം വായിച്ചേ അങ്ങിനേയുള്ള നിനക്കെങ്ങനാ ഉപദേശിച്ച് കഥയെഴുതാൻ പറ്റുക ?

മണ്ടൂസന്‍ said...

നിന്റെ മനോരഥം ഇങ്ങനേയൊക്കെയാവുമ്പോൾ പിന്നെ എന്ത് കുന്തത്തിനാ 'ഉപദേശികളുടെ ശ്രദ്ധയ്ക്ക് ' എന്ന ബ്ലോഗ് പോസ്റ്റിയത് ? ഉപദേശം,ഒരു വാക്കിലായാലും, ബ്ലോഗിൽ കഥാരൂപത്തിലായാലും ഉപദേശം തന്നെയാ ട്ടോ. അറിവ് കൂടുന്നവരാ ഒരു വാക്കിലും വാചകത്തിലും ഉപദേശം ഒതുക്കുക. അതിനെ വെറുക്കുന്ന ആളെന്തിനാ ഒരു പോസ്റ്റിട്ട് എല്ലാവരേയും ഉപദേശിച്ചത് ?

Jasim Tharakkaparambil said...

നന്നായിരിക്കുന്നു.

ചന്തു നായർ said...

കഥയും ഉപദേശവും നന്നായി... ചിലർക്ക് മക്കളില്ലാത്ത ദുഖം,,,ചിലർക്ക് അച്ചൻ വിടപറഞ്ഞ്പോയദുഖം... ഈ കഥയിൽ വേദന നിഴലാട്ടം നടത്തുന്നൂ..ഭാവുകങ്ങൾ.

അന്ന്യൻ said...

നല്ല എഴുത്ത്…, നല്ല സന്ദേശം….
പിന്നെ ഈ “പുട്ടും കടലയും” മനസ്സിലായില്ലാട്ടൊ…

Muralee Mukundan , ബിലാത്തിപട്ടണം said...

വീക്നെസ്സും,വീക്പോയന്റുകളും...!

Arun Kumar Pillai said...

ആദ്യപാരഗ്രാഫിലെ കഥ ആദ്യായി കേൾക്കുവാ, ശരിക്കും ഇഷ്ടായി ആ ഭാഗം. പുകവലിയുടെ ഭാഗം കൂട്ടിച്ചേർത്തത് പോലെ തോന്നിച്ചു, എന്നിരുന്നാലും നല്ലൊരു സന്ദേശം ഉൾക്കൊള്ളിക്കാനായിരിക്കാം അതെന്ന് ഞാൻ ഊഹിക്കുന്നു. എന്തായാലും ഇഷ്ടായി.

ഷാജി പരപ്പനാടൻ said...

കണ്ണ് നനയിപ്പിച്ചു എങ്കിലും നല്ല സന്ദേശം നല്‍കി

Unknown said...

കഥ നന്നായിട്ടുണ്ട് .........എന്റെ ബ്ലോഗ്‌ വായിക്കുക "cheathas4you-safalyam.blogspot.com "

ഹെറൂ....(heru) said...

നന്നായി .... ഒരു നല്ല മെസ്സേജ് ഉള്ള കഥ ....തുടക്കത്തില്‍ ഇത്തിരി വലിച്ചു നീട്ടിയോ എന്ന് സംശയം !!! ആശംസകള്‍ !!

Unknown said...

വായിക്കുകയല്ല, കാണുകയായിരുന്നു... നല്ല മെസേജ് ഉള്ള നല്ലൊരു കഥ...
ഭാവുകങ്ങൾ