Wednesday, July 27, 2011

ഒരിക്കല്‍ കൂടി...


ഇന്നത്തെ രാത്രി അവള്‍ക്കു ഉറങ്ങാനേ കഴിഞ്ഞില്ല... നാളെ രാവിലെ അവളുടെ കഴുത്തില്‍ പ്രദീപ്‌ താലി കെട്ടും... തന്റെ രണ്ടാമത്തെ വിവാഹമാണ്... ഒരിക്കല്‍ പയറ്റി തോറ്റതാണ് നമ്മള്‍ രണ്ടു പേരും എന്ന് പ്രദീപ്‌ തമാശയ്ക്ക് പറയാറുണ്ട്‌... അത് കൊണ്ടാണോ എന്തോ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ബാക്കി കിടക്കുകയാണ്... ലളിതമായ ഒരു ചടങ്ങ് മതി... ഗുരുവായൂര്‍ വച്ച് ഒരു താലി കെട്ട് എന്നത് അമ്മയുടെ അഭിപ്രായമാണ്... ആരും എതിര് പറഞ്ഞില്ല... രണ്ടു പേരുടേയും രണ്ടാം വിവാഹം ആയതു കൊണ്ട് തന്നെ... ഒരുക്കങ്ങള്‍ കുറവാണ്... പ്രദീപും വീട്ടുകാരും റൂം ബുക്ക്‌ ചെയ്തിരിക്കുന്നതും ഇതേ ഹോട്ടലില്‍ തന്നെയാണ്... രാത്രി ഇടനാഴിയില്‍ വരാന്‍ പ്രദീപ്‌ പറഞ്ഞതാണ്.... തലവേദനയാണെന്നു പറഞ്ഞു താന്‍ ഒഴിഞ്ഞു...

മനസ്സ് ഒരുപാട് തവണ ചോദിച്ചിട്ടും കിട്ടാതിരുന്ന ഉത്തരം ആണ്... എന്തിനായിരുന്നു വിവാഹ മോചനം? അനിലിനെ ഞാന്‍
സ്നേഹിച്ചിരുന്നില്ലേ ... എന്നിലെ എന്ത് കുറവ് കൊണ്ടാവും അനില്‍ എനില്‍ നിന്ന് അകന്നു മാറാന്‍ തുടങ്ങിയത്... ശാലിനി നീ സുന്ദരിയാണെന്ന് അനില്‍ ഒരിക്കലും പറഞ്ഞിരുന്നില്ല ... വെളിച്ചത്തില്‍ ഒരിക്കല്‍ പോലും ന്നെ ഒന്ന് സ്നേഹത്തോടെ നോക്കുകയോ മുടിയില്‍ തലോടുകയോ അദ്ദേഹം ചെയ്തിരുന്നില്ല...

എന്നോ ഒരിക്കല്‍ ന്റെ രീരത്തിലേക്ക് ഇരച്ചു കയറിയപ്പോഴും സ്നേഹം എന്തെന്ന് അവള്‍ അറിഞ്ഞില്ല.. ഒരിക്കല്‍ മാത്രം വിവാഹമോചനം കഴിഞ്ഞതിനു ശേഷം അനില്‍ തന്നെ കാണാന്‍ വന്നിരുന്നു... അന്ന് തന്നോട് ചിരിച്ചു കൊണ്ട് പറഞ്ഞു... നിനക്കൊരു പുതിയ ജീവിതം ഉണ്ടാവും... അതില്‍ നീ സന്തോഷവതിയാവും... എന്ത് കൊണ്ട് എന്നെ?? എന്ന ചോദ്യത്തിന്... സ്നേഹം എന്നില്‍ നിന്ന് ചോര്‍ന്നു പോയിരിക്കുന്നു എന്ന് മാത്രമാണ് പറഞ്ഞത്...

അന്ന് മുതല്‍ തനിക്കു ഒരു പുതിയ കല്യാണത്തിനായി അമ്മ തിടുക്കം കൂട്ടി.. നമുക്കാരുമില്ല കുട്ടി.. നീ ഇങ്ങനെ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഞാന്‍ എങ്ങനെയാണ്?? ഇതേ വാക്കുകള്‍ തന്നെയാണ് അനിലുമായുള്ള വിവാഹത്തിന് മുന്പും അമ്മ പറഞ്ഞത്... അന്ന് പക്ഷെ
താന്‍ മനസ്സില്‍ മോഹിച്ചിരുന്നു... തനിക്കായി ഒരു രാജകുമാരന്‍ വരുമെന്ന്... അയലത്തെ കുട്ടികള്‍ എല്ലാം വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോള്‍ താനും സങ്കല്‍പ്പിച്ചു തന്റെ പുരുഷനെ... പെണ്ണുകാണാന്‍ ആയി അനില്‍ വന്നപ്പോള്‍ തന്റെ സങ്കല്‍പ്പത്തെ മുന്നില്‍ കണ്ടത് പോലെ തോന്നി... വിവാഹം ഗംഭീരമായി തന്നെ നടന്നു... വിവാഹം കഴിഞ്ഞു രണ്ടു ദിവസം... അതിനുള്ളില്‍ തന്നെ അനില്‍ തന്നെയും കൊണ്ട് ബോംബയിലേക്ക് പോയി... അനിലന് കൊണ്ട് പോകാന്‍ മടി ഉണ്ടായിരുന്നതായി തനിക്കു തോന്നിയിരുന്നു... പക്ഷെ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി കൊണ്ട് പോയി... അനില്‍ ഉറങ്ങി കിടക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ നോക്കുമായിരുന്നു... കുഞ്ഞുങ്ങളൂടേത് പോലെ ആയിരുന്നു അദ്ദേഹത്തിന്റെ മുഖം... ഒരിക്കല്‍ മാത്രം തന്നെ ശാലിനി എന്ന് വിളിച്ചത് ഓര്‍ക്കുന്നു... ചായയില്‍ മധുരം ഇടാന്‍ ... പലപ്പോഴും വൈകി വരുമ്പോഴും ഞാന്‍ ചോദിച്ചിരുന്നില്ല എവിടെ പോയിരുന്നു എന്ന്??
ഒരു ദിവസം ഒരു കെട്ട് കടലാസുകള്‍ ഒപ്പീടിച്ചു കൊണ്ട് പോയപ്പോഴും
ഞാന്‍ ചോദിച്ചില്ല എന്തിനാണെന്ന്... ആദ്യമായി തന്നെ പുറത്തു കൊണ്ടുപോയപ്പോള്‍... ഞാന്‍ ഒരുപാട് സന്തോഷിച്ചു... അതൊരു വക്കീലിന്റെ ഓഫീസില്‍ ആയിരുന്നു... അവര്‍ തന്നോട് ചോദിച്ചു... എന്തിനാണിപ്പോള്‍ വിവാഹമോചനം... ഒന്നിച്ചു പോകാന്‍ പറ്റില്ലെന്ന് തീരുമാനിച്ചുവോ?? പിന്നീട് സംഭവിച്ചതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല...

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രണ്ടു ടിക്കറ്റ്‌ കൊണ്ടുതന്നു അനില്‍ പറഞ്ഞു... നമ്മള്‍ നാട്ടില്‍ പോകുന്നു... നിന്നെ നിന്റെ വീട്ടില്‍ ആക്കുന്നു... തന്നെ വീട്ടില്‍
കൊണ്ടാക്കി തിരിച്ചു പോകുമ്പോള്‍ അന്നാദ്യമായിട്ടാണ് അനില്‍ തന്നെ തിരിഞ്ഞു നോക്കിയത് ..

*******************************************************************************

രാവിലെ 9 മണിക്കാണ് മുഹൂര്‍ത്തം രാവിലെ നേരത്തെ ചെന്നാല്‍ തൊഴാം... പ്രദീപിന്റെ അമ്മ വന്നു പറഞ്ഞു... പ്രദീപ്‌ കുളിച്ചു വന്നിരിക്കുന്നു... അനിലിന്റെ അത്രയുമില്ലെങ്കിലും പ്രദീപും സുന്ദരനാണ്... എന്ത് കൊണ്ടാണ് അദ്ദേഹം
വിവാഹമോചിതനായത് എന്ന് താന്‍ ചോദിച്ചില്ല... പറയാന്‍ ഇഷ്ടപ്പെടുന്നില്ല എന്നു തോന്നി ... താഴെ ഇറങ്ങി ചെന്നപ്പോള്‍ പ്രദീപ്‌ ചോദിച്ചു താന്‍ ഇന്നലെ ഉറങ്ങിയില്ലേ?? ഒരു ക്ഷീണം മുഖത്തിന്‌ ..അവള്‍ മെല്ലെ ചിരിച്ചത് മാത്രമേ ഉള്ളു... ഞാനും ഉറങ്ങിയില്ല ... ഇവിടുന്നു നമുക്ക് നേരെ മൂന്നാര്‍ക്ക് പോകാം അല്ലെ?? പ്രദീപ്‌ ചിരിച്ചു... പ്രദീപിന്റെ മുഖത്ത് ഒരുപാട് സ്വപ്‌നങ്ങള്‍ വിടര്‍ന്നു നില്‍ക്കുന്നതവള്‍ കണ്ടു...








22 comments:

ജാനകി.... said...

ഒരു ചെറിയ കഥ....
എങ്കിലും എഴുത്തിന്റെ രീതി നന്നായിട്ടുണ്ട്..അതുകൊണ്ട് തന്നെ കഥയും
-എന്തിനായിരുന്നു രണ്ടുപേരുടേയും വിവാഹമോചനം- എന്നു വായികുന്നവർ സ്വയം ചോദിച്ചാൽ അത് ഈ കഥയുടെ വിജയമാണ് കേട്ടോ.. ഒരു കുഞ്ഞു ഒരു സസ്പെൻസ് അല്ലേ

അക്ഷരതെറ്റുകൾ -1.രണ്ടു പേരുടേയും,2.സ്നേഹിച്ചിരുന്നില്ലേ 3.എന്ന ചോദ്യത്തിന് 4.താൻ മനസ്സാ 5.കുഞ്ഞുങ്ങളൂടേത് 6.വൈകി വരുമ്പോഴും 7.കൊണ്ടാക്കി 8.നോക്കിയത് 9 വിവാഹമോചിതനായത് 10.ഇഷ്ടപ്പെടുന്നില്ല എന്നു തോന്നുന്നു 11.മുഖത്തിന്

ഇത് മോളൂന്റെ ധൃതികൊണ്ട് സംഭവിച്ചതാണെന്നു തോന്നുന്നു...ശ്രദ്ധിക്കൂട്ടോ

ജാനകി.... said...

പിന്നേയ് mukham-മുഖം കേട്ടോ

anamika said...

@ janaki

thank you chechi... njan type cheyyumbol athu seriyavunnilla... speed kondaavum.. thiruthnnathaanu...

പൈമ said...

അനാമിക... കഥ ചെറിയത് എങ്കിലും കാമ്പ് ഉള്ളത്
ചിലയിടം പൈങ്കിളി യായി ..
ജാനകി ചേച്ചി ക്ലാസ്സ്‌ തന്നതാണല്ലോ ?
ഇനി ശരിയാവും ഞാന്‍ അങ്ങനെയായിരുന്നു .
പ്രദീപ്‌ എന്നാ ആള്‍ക്ക് അല്പം കൂടി ബ്ലോഡ് കൊടുക്കാമായിരുന്നു
ആശംസകള്‍ .....

anamika said...

@pradeep
എനിക്കും തോന്നി...
എവിടെയോ ഇത്തിരി പൈങ്കിളി ആയി പോയി എന്ന്... ശാലിനി എന്ന കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങള്‍ മാത്രമേ ഞാന്‍ ചിന്തിരിച്ചുന്നുള്ളൂ... എന്റെ തെറ്റാവാം...

അനില്‍കുമാര്‍ . സി. പി. said...

പോസ്റ്റ്‌ ചെയ്യാന്‍ തിരക്ക് കൂട്ടി, അല്ലെ?

anamika said...

@anil kumar cp
ആവും..

Anonymous said...

it is very intersting to read your blog...bt this appearence made my eyes toooooo strain..... :(

anamika said...

@anony

njan font valuthakkan nokki.. but pattinilla.. sorry

റിയാസ് said...

valare nannayittund..iniyum idu pole orupaadu pradeekshikkunnu...best wishes

മഹേഷ്‌ വിജയന്‍ said...

കഥ പെട്ടന്നങ്ങ് നിര്‍ത്തിയത് പോലെയുണ്ട്... എ സഡന്‍ ബ്രേക്ക്‌....
തുടക്കവും ഒടുക്കവും ഒരു കഥയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്...
ഏതായാലും എഴുത്ത് തുടരുക...ആശംസകള്‍..

anamika said...

@riyas
thabk you!!

anamika said...

@mahesh vijayan
അറിയാം... പലപ്പോഴും എനിക്ക് പിഴയ്ക്കുന്നതും അവിടെ തന്നെയാണ്... എഴുതി തുടങ്ങുമ്പോള്‍ ഉള്ള വിചാരങ്ങള്‍ ആവില്ല അത് തുടരുമ്പോള്‍ ... പിന്നീട് എങ്ങനെയെങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്നാവും!!!

khaadu.. said...
This comment has been removed by the author.
khaadu.. said...

ഈ കഥ കൊള്ളാം. എഴുത്തും ... ആശംസകള്‍...
ഇനിയും എഴുതുക...



(വിവാഹ മോചനതിന്റെ കാരണം കുറച്ചു കൂടെ വ്യക്തമാക്കാംആയിരുന്നു...... മൂന്നു പ്രാവശ്യം വായിക്കേണ്ടി വന്നു അതറിയാന്‍ വേണ്ടി...)

anamika said...

നന്ദി വീണ്ടും വരണം !!!

സുരഭിലം said...

കഥ കൊള്ളാം പക്ഷെ അതൊരു വല്ലാത്ത സസ്പെന്‍സ് ആയില്ലേ?

anamika said...

@khaady
താങ്കള്‍ 3 പ്രാവശ്യം വായിക്കാന്‍ വേണ്ടിയ ഞാന്‍ ഇങ്ങനെ എഴുതിയെ... എന്നെ കൊണ്ട് ഞാന്‍ തന്നെ തോറ്റു !!! ;-)

anamika said...

@surabhilam
ഇതിനെയാണ് സസ്പെന്‍സ് ത്രില്ലെര്‍ എന്ന് പറയുക
ഹ..ഹ.. ഹ

മണ്ടൂസന്‍ said...

താനും സങ്കല്‍പ്പിച്ചു തന്റെ പുരുഷനെ


ഈ വാചകത്തിൽ എന്തോ ഗ്രാമർ മിസ്റ്റേക്ക് ഉണ്ട്. ഒരു മലയാളിയായോണ്ട് പറയുന്നതാ. കഥ ആ വ്യക്തി സ്വയം ചിന്തിക്കുന്ന രീതിയിലല്ലേ ? അപ്പോൾ താൻ,തന്റെ എന്നൊക്കെ ചിലയിടങ്ങളിൽ വരുമ്പോൾ എന്തോ ഒരു അപാകത. അറിവുള്ളവരോട് ചോദിക്കൂ, എന്തോ കുഴപ്പമുണ്ട് എന്ന് പറയാനെ ഇനിക്കറിയൂ, അതെന്താ ന്ന് പറയാൻ അറിയില്ല. നല്ല ആൾക്കാരോട് ചോദിക്കൂ, അല്ലെങ്കിൽ രണ്ട് തവണ വായിക്കൂ, മനസ്സിലാവും.

അന്ന്യൻ said...

വായിച്ചു ഇഷ്ടായി, അഭിപ്രായമൊന്നും പറയാൻ കിട്ടുന്നില്ല…

Krishnaprasad said...

കഥ കൊള്ളാം............