Wednesday, March 21, 2012

ആദ്യാനുരാഗം


ഒരുപാടു നേരത്തെ നിശബ്ദതയ്ക്കു ശേഷം അവന്‍ തുടര്‍ന്നു..
"ഞാന്‍ പോകുന്നു"
അപകര്‍ഷത ബോധം എന്നില്‍ നിറഞ്ഞു നിന്നത് കൊണ്ടാവാം അവന്റെ മുഖത്ത് നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല.. തലയാട്ടുക മാത്രം ചെയ്തു
തിരിച്ചു വരുമോ എന്ന് ചോദിയ്ക്കാന്‍ ഓങ്ങിയപ്പോള്‍ അവന്‍ പറഞ്ഞു
"വരവ് ഉണ്ടാവില്ല"
എന്റെ കണ്ണ് നിറയാന്‍ ഞാന്‍ സമ്മതിച്ചില്ല...
അവന്‍ പോകട്ടെ...
അവന്‍ പോകേണ്ടവന്‍ തന്നെയാണ്
ആഗ്രഹിച്ചത് എന്റെ തെറ്റാണ്...
"എന്തെങ്കിലും പറയാന്‍ ബാക്കി ഉണ്ടോ"
അവന്‍ എന്റെ കണ്ണുകളിലേക്കു നോക്കി...
"ഇല്ല..." ഞാന്‍ തറപ്പിച്ചു പറഞ്ഞു...
അവന്‍ നടന്നു നീങ്ങുന്നത്‌ നോക്കി ഞാന്‍ നിന്നു

***********************************************

ട്രെയിനില്‍ എറണാകുളം തൊട്ടു കോഴിക്കോട് വരെ ഇരുന്നിട്ടും ഞാന്‍ വാച്ചില്‍ സമയംനോക്കിയില്ല.. വിരസമല്ലാത്ത ഒരു യാത്രയായിരുന്നു... തിരക്കില്ലാത്ത ട്രെയിന്‍ .. സൈഡ് സീറ്റില്‍ കമ്പി യോടു മുഖം ചേര്‍ത്ത് ഞാന്‍ ഇരുന്നു... ആ കമ്പിയുടെ തണുപ്പ്... എന്റെ ഓര്‍മകളെയും തണുപ്പിച്ചു... തൃശൂര്‍ വച്ച് ഒരു പെണ്‍കുട്ടി എനിക്കെതിരെ ഇരുന്നു... തടിച്ചതല്ലാത്ത പ്രകൃതം .. ഇരു നിറം.. പക്ഷെ കറുപ്പിനാണ് പ്രാമുഖ്യം.. തെളിഞ്ഞ ചിരി.. ഇടയ്ക്കിടെ മൊബൈലില്‍ എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ടായിരുന്നു... ഓരോ തവണ ഫോണിലേക്ക് നോക്കുമ്പോഴും ഒരു ചിരി വിടര്‍ന്നു വരുന്നുണ്ടായിരുന്നു മുഖത്ത്... പിന്നീടെപ്പോഴോ അവള്‍ ഫോണില്‍ പാട്ടുകേട്ട് ജനല്‍ കമ്പിയില്‍ താളം പിടിക്കുന്നുണ്ടായിരുന്നു.. എനിക്കും ആ താളം അറിയാന്‍ കഴിഞ്ഞിരുന്നു... ഷൊര്‍ണ്ണൂര്‍ വരെ അവളുടെ വിരലിന്റെ താളത്തെ ഞാന്‍ അറിഞ്ഞു... അവള്‍ ട്രെയിനില്‍ നിന്നു ഇറങ്ങിയപ്പോള്‍ കമ്പി പൊട്ടിയ വീണ പോലെ എന്റെ ജനല്‍ കമ്പികള്‍ വിറച്ചു നിന്നു...

***********************************************

ഇന്ന് ഞാന്‍ അവനെ കാണാന്‍ പോവുകയാണ്...എന്റെ പ്രണയത്തെ...കലാലയത്തിന്റെ ഇടനാഴികളില്‍ ഞാന്‍ പല പ്രാവശ്യം അവനെ കണ്ടു.. പിന്നീടറിഞ്ഞു.. ഒരുപാട് ഉയരത്തില്‍ ആണ് എനിക്ക്...കൈ എത്താനാവത്തത്ര ഉയരത്തില്‍ .. പിന്നീടെപ്പോഴക്കെയോ ഞങ്ങള്‍ പരസ്പരം ചിരിച്ചു.. വഴി മാറി നിന്ന് കൊടുത്തു... പിന്നെ ആ ഇടനാഴികളില്‍ ഒന്നിച്ചു നടന്നു തുടങ്ങി.. അവനോടൊപ്പം നടക്കുമ്പോള്‍ ആ വഴി ഒരിക്കലും അവസാനിക്കരുതെന്നു ആശിച്ചു.. ആദ്യമായി ഒരു പ്രണയ ലേഖനം എഴുതി... പക്ഷെ കൊടുക്കാന്‍ ധൈര്യമുണ്ടായില്ല... സാഹിത്യകാരന്‍ എന്ന് കോളേജ് മൊത്തം അവനെ വാഴ്ത്തിയെപ്പോള്‍ ഞാന്‍ എന്റെ പൊട്ടത്തരങ്ങളും അക്ഷരത്തെറ്റുകളും നിറഞ്ഞ പ്രണയലേഖനം ചുരുട്ടി പിടിച്ചു ... എഴുതാവുന്നതിലും അപ്പുറമായിരുന്നു എന്റെ പ്രണയം ...

മഴ നനഞ്ഞു ഇടവഴിയില്‍ അവനായി ഞാന്‍ കാത്തു നിന്നു... കുട ഉണ്ടെങ്കില്‍ കൂടി അവന്റെ കുടയില്‍ കയറാനായി മാത്രം ഞാന്‍ ആ കുട മറച്ചു വച്ചു... അവനോടു ചേര്‍ന്നു നിന്നു ... അവന്റെ ശരീരത്തിന്റെ ചൂട് എന്റെ ശരീരത്തോടടുപ്പിച്ചു... അവന്‍ അറിയാതെ അവന്റെ വിരലുകളില്‍ തലോടി... പറയാന്‍ പലതും ബാക്കി വച്ചു ഓരോ ദിവസവും പിരിഞ്ഞു...
***********************************************

പിന്നീടെനിക്ക് കൂട്ട് ഭാരതപുഴ ആയിരുന്നു... ഓരോ രൂപത്തിലും ഭാവത്തിലും അവള്‍ എന്നോടൊപ്പം ഒഴുകി..."ഇനി നീ കടലില്‍ എത്തി ചേരുമല്ലേ... കോഴിക്കോട് കടലില്‍ ആയിരിക്കുമല്ലേ അവസാനം എത്തി ചേരുക...അപ്പോള്‍ നീ എന്നെ തിരിച്ചറിയുമോ..?"

***********************************************

എന്റെ തോന്നലുകളിലും ചോദ്യങ്ങളിലും ആയിരുന്നു അവന്‍ കൂടുതലും ചിരിച്ചിരുന്നത് ... അപ്പോള്‍ മാത്രമേ ഞാന്‍ അവനെചിരിച്ചു കണ്ടിരുന്നുള്ളൂ ... എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു കൊണ്ട് മെല്ലെ എന്റെ തലയില്‍ തലോടാന്‍ അവന്‍ മറന്നിരുന്നില്ല ... ആദ്യമായി ഞാന്‍ കടല്‍ കണ്ടത് അവനോടപ്പമാണ് ... ഒരു വെള്ളിയാഴ്ച വീട്ടില്‍ പോകാതെ ഞാന്‍ അവനോടൊപ്പം പോയി ... എന്റെ സ്വപ്‌നങ്ങള്‍ തേടി .. എന്റെ വിരലുകളെ അവന്റെ വിരലുകളോടടുപ്പിച്ചു നടന്നു .. കോഴിക്കോട് നഗരത്തെ ഞാന്‍ അടുത്തറിഞ്ഞു .. ആദ്യം പോയത് പബ്ലിക്‌ ലൈബ്രറിയിലേക്കായിരുന്നു..നിറയെ പടികള്‍ ഉള്ള വലിയ കെട്ടിടം... അവിടെ എല്ലാം അവന്റെ പരിചയക്കാര്‍. .. എല്ലാവരും സ്നേഹത്തോടെയും ബഹുമാനത്തോടെയും അവനെ കാണുന്നു ... കൂട്ടുകാരിയാണെന്നു പറഞ്ഞു എന്നെ പരിചയപ്പെടുതിയപ്പോള്‍ ... സ്നേഹത്തോടെ അയാള്‍ എന്നെയും നോക്കി .. വായിക്കാന്‍ എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ മനോരമയും മംഗളവും ഒന്നും അവിടെ കാണാതിരുന്നത് കൊണ്ട്... ദൂരെ മാറി ഒതുക്കി വച്ചിരിക്കുന്ന പുസ്തകങ്ങല്‍ക്കിടയിലെ പൊടി മാറ്റി കൊണ്ട്.. അവനെ നോക്കി ഞാന്‍ നിന്നു ... അവിടെ നിന്നും കടല്‍ കാണാന്‍ പോയി... നിറയെ കാറ്റാടി മരം നിറഞ്ഞു നിന്ന തീരത്ത് അവനെ ചേര്‍ന്ന് നടന്നപ്പോള്‍ .. കാറ്റില്‍ എന്റെ ധാവണി മാറിയിരുന്നെങ്കില്‍ എന്നും അവന്‍ അത് ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്നും തോന്നി പോയി... അവനോടപ്പം നനഞ്ഞ മണ്ണില്‍ ഇരുന്നപ്പോള്‍ എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു വയ്ക്കുന്നത് ഞാന്‍ കണ്ടു ... ഒരു തിര എന്നെ തഴുകി പോയപ്പോള്‍ അവന്‍ പറഞ്ഞു... "നിന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു തിരകള്‍ക്കു .. നിന്റെ കാല്‍ പാദങ്ങളെ നനച്ചു കൊണ്ട് അവ നിന്നെ വരവേല്‍ക്കുന്നു ..."
"ഓരോ മനുഷ്യനും തിരകളെ പോലെയാണ് .. അപ്രാപ്യമായതിനെ ആഗ്രഹിച്ചു കൊണ്ട് വീണ്ടും അതിനു വേണ്ടി പരിശ്രമിക്കുന്നു ... "
ഞാന്‍ അവന്റെ കണ്ണുകളിലേക്കു നോക്കി അവന്‍ എന്നെ ശ്രദ്ധിക്കുന്നില്ല ... കടലിനെയും തിരകളെ കുറിച്ചും ഒരുപാടു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ... പക്ഷെ എന്റെ കണ്ണുകള്‍ ദൂരെ ഒരു  പാത്രത്തില്‍  വില്‍ക്കാന്‍ വച്ചിരുന്ന ഉപ്പിലിട്ട മാങ്ങയിലും കൈതചക്കയിലുമായിരുന്നു ...

തിരകള്‍ ഞങ്ങളെ മത്സരിച്ചു തഴുകി കൊണ്ടിരുന്നു... നേരം പോയതറിയാതെ സൂര്യ൯ അസ്തമിക്കുന്നതും നോക്കി ഞങ്ങള്‍ ഇരുന്നു... മെല്ലെ താഴ്ന്നു താഴ്ന്നു സൂര്യന്‍ ഇല്ലാതായി.. ആ നിമിഷം എന്റെ പ്രണയം അവന്‍ അറിയാനായി അവന്റെ കൈകളില്‍ ഞാന്‍ അമര്‍ത്തി പിടിച്ചു... അവന്റെ കൈകള്‍ക്ക് ചൂട്... എന്റെ തണുപ്പ് ചൂടില്‍ ഇല്ലാതായി... മേഘങ്ങള്‍ മെല്ലെ നീങ്ങി പോകുന്നു .."ഒരു മേഘം സ്വാതന്ത്ര്യം ആഗ്രഹിച്ചു കൊണ്ട് കൂട്ടത്തില്‍ നിന്ന് മാറുന്നു" എന്നവന്‍ പറഞ്ഞപ്പോള്‍ ... "ആ മേഘം തന്റെ കാമുകനെ തേടി പോവുകയാണ് "എന്നാണ് എനിക്ക് തോന്നിയത് ...

ഞങ്ങള്‍ക്ക് ചുറ്റും നക്ഷത്രങ്ങള്‍ നിരന്നിരുന്നു...
ചൗദവി൯ കാ ചാന്ദ് ഹോ
യാ ആഫ്താബ് ഹോ
ജോ ബി ഹോ തും ഖുദാ കി കസം
ലാജവാബ് ഹോ.

ഗസലില്‍ മുഴുകി അവന്റെ തോളില്‍ തല ചായ്ച്ചു ഞാന്‍ കിടന്നു... എന്റെ വിരലില്‍ താളം പിടിച്ചു കൊണ്ട് അവന്‍ പറഞ്ഞു..."ഞാന്‍ എന്റെ അമ്മയുടെ വയറ്റില്‍ വളരുന്നേ ഉണ്ടായിരുന്നുള്ളൂ... കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്നും കേട്ട് കൊണ്ടിരുന്നത് എന്റെ അമ്മയുടെ ഹൃദയമിടിപ്പുകള്‍ ആയിരുന്നു.. അവയ്ക്കാണ് ഞാന്‍ ആദ്യമായി താളമിട്ടത്... ഇന്ന് നീ എന്റടുത്തു ചേര്‍ന്നിരിക്കുമ്പോള്‍ .. നിന്റെ ഹൃദയമിടിപ്പും ഞാന്‍ അറിയുന്നു... നിന്റെ ഹൃദയമിടിപ്പിന്റെ താളം പ്രണയത്തിന്റെ താളമാണ്.."

***********************************************

അമ്മയുമായി വന്നു എന്നെ അവന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാം എന്ന് വാക്ക് തന്നു .. ഞാന്‍ കാത്തിരുന്നു അവന്‍ മാത്രം വന്നില്ല ... കാലങ്ങള്‍ മാറി മറിഞ്ഞു ... അവന്‍ വളര്‍ന്നു കൊണ്ടേ ഇരുന്നു... എനിക്ക് എത്തി പിടിക്കാനാവാത്ത വണ്ണം... ഒരു ആല്‍ മരമായി ... ആ തണലില്‍ ഇരിക്കാന്‍ ഞാന്‍ കൊതിച്ചു... ആ മനുഷ്യന്‍ എനിക്കര്‍ഹത പെട്ടതല്ല എന്ന തോന്നല്‍ എന്നെ വേട്ടയാടി കൊണ്ടേ ഇരുന്നത് കൊണ്ടാവാം... പിന്നീട് കണ്ടപ്പോള്‍ എന്നെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കാന്‍ വന്നത് ആണെന്ന് കൂടി ചിന്തിക്കാതെ ഞാന്‍ കുറ്റപ്പെടുത്തിയത്... അമ്മ മരിച്ചിരിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ സഹതാപം പോലും കാണിക്കാതെ... ഇത്ര നാള്‍ എന്നെ കുറിച്ച് ഓര്‍ക്കാതിരുന്നതിന്റെ ദേഷ്യം തീര്‍ത്തു... ഞാന്‍ ഒരു ജീവിതം ആഗ്രഹിക്കുന്നിലെന്നു തറപ്പിച്ചു പറഞ്ഞു... എഴുത്തുകാര്‍ക്ക് പ്രണയം എഴുതാനുള്ള വിഷയം മാത്രമാണെന്നും ... എഴുതി തീര്‍ത്തു കൊള്ളൂ എന്റെ ജീവിതം എന്ന് പറഞ്ഞു ശകാരിച്ചു... എന്റെ വിഷമം ആണ് എന്റെ വാക്കുകളില്‍ എന്ന് തിരിച്ചറിയാനാവാതെ ആണോ എന്തോ... അവന്‍ എതിര്‍ത്തൊരക്ഷരം പറഞ്ഞില്ല...നിശബ്ദദ ആയിരുന്നു അവന്റെ ഉത്തരം...

***********************************************

ഇന്ന് ഞാന്‍ അവനെ വീണ്ടും കാണാന്‍ പോവുകയാണ് ... ഒരുപാട് വൈകിയിരിക്കുന്നു ... അവനിലും എന്നിലും വാര്‍ദ്ധക്യം കയറി കൂടി... പക്ഷെ അവന്‍ എനിക്കെന്നും തിളങ്ങുന്ന കണ്ണുള്ള രാജകുമാരന്‍ ആണ്... റെയില്‍വേ സ്റ്റേഷനില്‍ നിന്നിറങ്ങി അവനെ കാണാന്‍ ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ ചെറിയ മഴ ഉണ്ടായിരുന്നു... പ്രകൃതി അഘോഷിക്കുകയാവും ഞങ്ങളുടെ സമാഗമം...
വഴി അരികില്‍ ഗുല്‍മോഹര്‍ പൂക്കള്‍ വിതറി എന്നെ വരവേറ്റു

ഹോസ്പിറ്റല്‍ പടികള്‍ കയറിയപ്പോള്‍ ഞാന്‍ കണ്ടു ... വെള്ള പുതപ്പില്‍ മൂടി അവനെ കൊണ്ട് വന്നു... പുതപ്പിനിടയിലൂടെ അവന്റെ വിരലുകള്‍ മാത്രം പുറത്തു കാണാം ... അവനറിയാതെ ഞാന്‍ ആ വിരലില്‍ തൊട്ടു... ആ വിരലുകള്‍ക്ക് ചൂടില്ല തണുപ്പാണ്... എന്നെ അലിയിക്കുന്ന തണുപ്പ്

100 comments:

പട്ടേപ്പാടം റാംജി said...

പക്ഷെ അവന്‍ എനിക്കെന്നും തിളങ്ങുന്ന കണ്ണുകളുള്ള രാജകുമാരന്‍ ആണ്...

പ്രണയത്തിന് എന്നും ഒരേ ഭാവമാണ്.

sarath sankar said...

നന്നായി എഴുതി ... ഓടിച്ചു വായിച്ചതെ ഉള്ളു ... നന്നായി വായിച്ചിട്ട് വിമര്‍ശിക്കാം എന്തെ പോരെ :)

khaadu.. said...

സുന്ദരമായ എഴുത്ത്... അതിനൊത്ത ഭാഷ... തുടക്കം മുതല്‍ നിറഞ്ഞു നില്‍കുന്ന പ്രണയം... എല്ലാം കൊണ്ടും വായിക്കാന്‍ നല്ല സുഖം... അവസാനം എന്താകുമെന്ന ആകാംക്ഷയും.... കഥയില്‍ പുതുമയില്ലെങ്കിലും മേല്‍ പറഞ്ഞ സംഗതികളെല്ലാം കൂടിയപ്പോള്‍ ബഹു ജോര്‍...

''എഴുത്തുകാര്‍ക്ക് പ്രണയം എഴുതാനുള്ള വിഷയം മാത്രമാണെന്നും ... എഴുതി തീര്‍ത്തു കൊള്ളൂ എന്റെ ജീവിതം ''
ഞാന്‍ എന്നെങ്കിലും എഴുതണമെന്നു കരുതിയ വാക്കുകള്‍ ആണിവ... എന്നെക്കാള്‍ മുന്‍പേ നീ തന്നെ എഴുതി.... എന്നെക്കാള്‍ മനോഹരമായി എഴുതി...

സുഹൃത്തെ...നന്മകള്‍ നേരുന്നു...

mini//മിനി said...

ജീവിതം അത് ജീവിച്ച് തീർക്കണം, അല്ലാതെ വെറും കാത്തിരിപ്പ് ആവരുത് എന്നാണ് എന്റെ അഭിപ്രായം.

പടന്നക്കാരൻ said...

വിമർശകർക്കു അവസരം ഇല്ല.....

Mizhiyoram said...

ഒരു പഴയകാല ഓര്‍മ്മയിലേക്ക് കൂട്ടികൊണ്ട് പോയി, ഈ മനോഹരമായ എഴുത്ത്.
പ്രണയം തുളുമ്പുന്ന ഈ വരികള്‍ക്ക് എന്റെ ഹൃദ്യമായ
ആശംസകള്‍

K@nn(())raan*خلي ولي said...

ഇതിന്റെ സസ്പെന്‍സ് എന്താകുമെന്ന് ചിന്തിച്ചിട്ട് ഓള്‍ഇന്‍ഡ്യാ ദൈവങ്ങളെ വിളിച്ചുപോയി! അവസാന വരിവരെ വായിക്കുന്നവരെ അക്ഷമരാക്കി നിര്‍ത്തുന്നതില്‍ വിജയിച്ചു. ആറ്റുകാല്‍ പൊങ്കാലയ്ക്ക് നന്ദി.

മുതിര കണ്ട് വിറളിപിടിച്ച ഹിമാറുകള്‍ ഇനി ഇതിന്റെംകൂടി സ്ക്രീന്‍ഷോട്ട് എടുത്താല്‍ മതിയായിരുന്നു!
(ചുമ്മാ കിട്ടുന്ന പബ്ലിസിറ്റിയെന്തിനു വേണ്ടെന്നു വെക്കണം!)

Vp Ahmed said...

ഇത് പോട്ടത്തരമല്ല.

Rashid said...

ദേ.. വീണ്ടും പ്രണയം..
ഇഷ്ടപ്പെട്ടു.. ആശംസകള്‍..

Anonymous said...

ഒരു നല്ല കഥയിലേക്കുള്ള പോക്ക് പല സ്ഥലത്തും കാണാൻ കഴിഞ്ഞു, അക്ഷരത്തെറ്റുകൾ അവിടവിടെയുണ്ട്. റ്റൈപ്പ് ചെയ്യാനുപയോഗിക്കുന്ന മീഡിയത്തിന്റെ പ്രശ്നമാണ്. :)

ആഷിക്ക് തിരൂര്‍ said...

ഓരോ വരികളും ഓരോ കാവ്യങ്ങള്‍ പോലെ സുന്ദരം ... പ്രണയത്തില്‍ തീര്‍ത്ത ശില്‍പ്പം ഒരു പാട് ഇഷ്ട്ടമായി ...
വീണ്ടും വരാം ... ആശംസകളോടെ .....സസ്നേഹം ....

Prabhan Krishnan said...

നല്ല ഭംഗിയായെഴുതി.
നല്ല അവതരണം ,നല്ലഭാഷ.
എല്ലാംകൊണ്ടും നല്ല വായന നൽകി.
ആശംസകൾ അനാമികാ.

Sidheek Thozhiyoor said...

ഇങ്ങനെ ആത്മസാക്ഷാത്കാരം നല്‍കുന്ന രചനാ പാടവങ്ങളിലേക്ക് സമയം ചിലവഴിക്കുക..കൂടുതല്‍ പൂര്‍ണ്ണതയിലേക്കുള്ള വഴികാട്ടികളാവട്ടെ അനുഭവയാഥാര്‍ത്യങ്ങള്‍ ..സ്വന്തം കയ്യൊപ്പുള്ള തിരിച്ചറിവുകളിലേക്ക് കൈപിടിച്ച് നടത്തുന്ന കരുത്താവേണ്ടത് നമ്മള്‍ തന്നെയാണ്..ആശംസകള്‍ .

dileep said...

jeevithathine padavukal kayarukayum irangukayum cheyanulathu anu,enthayalum kalaki,adhyam ayi anu njan vayichathu .nice. keep it up

വിധു ചോപ്ര said...

പ്രമേയത്തിൽ പുതുമയൊന്നുമില്ല. ഒരു ശരാശരി കഥ. ആശംസകൾ അറിയിക്കുന്നു. ഇനിയും എഴുതുക

ശ്രീ said...

നന്നായി എഴുതി, ആശംസകള്‍!

പൊട്ടന്‍ said...

അരേ! വാഹ്, വാഹ്, വാഹ്!!!
ക്ലാപ്. ക്ലാപ്. ക്ലാപ്!!!!!
നല്ല ടെമ്പോ. ഉല്‍പ്രേക്ഷകങ്ങള്‍ വാരിവിതറിയ എഴുത്തില്‍ സാഹിത്യ ഗുണത്തിന് ലവലേശം ചോര്‍ച്ചയില്ല. ഞാനടക്കമുള്ള ആളുകള്‍ക്ക് തൂലിക കൊണ്ട് മറുപടി. ഈ നിലവാരം കാത്തു സൂക്ഷിക്കുക.
ആശംസകള്‍!!!!

ചന്തു നായർ said...

ഇതാണു അനാമിക...ഇങ്ങനെയാവണം അനാമിക...പൊട്ടത്തരം വിളിച്ച് പറയുന്ന കുട്ടിക്കളിയിൽ നിന്നും അനാമിക ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നൂ...കൈയ്യടക്കത്തോടെ ഒരു പ്രണയ കഥ....കഥക്ക് പഴമയുണ്ടെന്ന് ഞാൻ പറായുന്നില്ലാ...പ്രണയത്തിനു എന്നും പുതുമയാണു അല്ലേ....ഇനിയും എഴുതുക...ഇങ്ങനെ തന്നെ ഭാവുകങ്ങൾ

Harinath said...

വ്യത്യസ്തമായ ഒരു പോസ്റ്റ്.

അന്യ said...

"നിന്റെ ഹൃദയത്തിന്റെ താളം പ്രണയത്തിന്റെ താളമാണ് !"
ഇതൊരു കഥയായി ഒട്ടുമേ തോന്നിയില്ല..
ഇത് ഒരു ജീവിതം പകര്‍ത്തിയത് പോലെയാണ്...
വായിച്ചപ്പോള്‍ എവിടെയൊക്കെയോ ഒന്ന് വിറച്ചു...

ഒരു ദുബായിക്കാരന്‍ said...

പ്രമേയം പഴയത് ആണേലും കഥ പറഞ്ഞ രീതി ഇഷ്ടായി...ആരും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും...അഭിനദ്ധനങ്ങള്‍ അനാമിക!!!

Fousia R said...

ലളിതമായി പറഞ്ഞിട്ടുണ്ട്. അതിന്റെ മനോഹാരിതയും ഉണ്ട്. അതിലേറെ വിശേഷം ഒന്നും തോന്നിയില്ല.
അയാള്‍ മരിച്ചിട്ടുണ്ടാകും എന്നു ഇടക്ക് വച്ചേ തോന്നിയിരുന്നു.
ഞാനും അവനും ഒരുപാട് ആവര്‍ത്തിക്കനുണ്ട്.
ഇത്തരം കുറിപ്പുകളില്‍ അതെത്രമാത്രം കുറക്കാനാകുമോ അത്രയും സാന്ദ്രമാകും എഴുത്ത് എന്നു തോന്നുന്നു.
ആശംസകള്‍

Jefu Jailaf said...

പറഞ്ഞു തീരാത്ത ഒനാണു പ്രണയകാവ്യങ്ങള്‍.. ഒതുക്കത്തോടെ പറഞ്ഞു വെച്ചു ഈ ആദ്യാനുരാഗവും. അഭിനന്ദനങ്ങള്‍..

S V S said...

എന്തെരോക്കെ കാണണം എന്തെ പൊന്നെ ....

Amarnath Sankar said...

നന്നായിരിക്കുന്നു .. ഇഷ്ട്ടമായി :) കഥയുടെ രസതന്ത്രം നീ അറിയുന്നു !
അഭിനന്ദനങ്ങള്‍ , ഇനിയും ധാരാളം എഴുതൂ ..

ഷാജു അത്താണിക്കല്‍ said...

നല്ല എഴുത്
വിട പറഞ്ഞ കലാലയത്തിലേക് വീണ്ടും പ്രണയോരമകളാൽ ചെല്ലുമ്പോൾ ഒരു വല്ലാത്ത മാറ്റമണ് മനസിന്

ആശംസകൾ

Areekkodan | അരീക്കോടന്‍ said...

):

Unknown said...

പ്രണയം ഇഷ്ടവിഷയമാന്നെന്നു തോന്നുന്നു ..ആശസകള്‍

Manef said...

എവിടേലും കെട്ടിച്ചു വിടുന്നത് വരെ ഈ പ്രണയം വിഷയമാക്കി എഴുതണം നീതു...

Muralee Mukundan , ബിലാത്തിപട്ടണം said...

ആദ്യാനുരാഗത്തിലെ നായകന്റെ തിളങ്ങുന്ന കണ്ണുകൾ പോലെ തന്നെ നല്ല തിളക്കമുള്ള ഒരു കഥയാണിത് കേട്ടോ അനാമികേ

മണ്ടൂസന്‍ said...

സംഗതിയൊക്കെ കൊള്ളാം അനാമികേ. രസമായിട്ടുണ്ട്. പ്രത്യേകിച്ച് കുഴപ്പങ്ങളോ ഒന്നും എനിക്കനുഭവപ്പെട്ടില്ല,അതിനു വിവരം വേണേയ്.. പക്ഷെ ഇവിടെല്ലാരും കമന്റ്സിൽ പറയുന്ന പോലെ ആ ആദ്യാനുരാഗത്തിന്റേതായ തീവ്രതയുള്ള്അ വാക്കുകളൊന്നും ഞാൻ ഇതിൽ വായിച്ചില്ല.(ഇനിയിപ്പയെങ്ങാൻ വിട്ടുപോയോ?) ഭയങ്കരമായ കൃത്രിമമായ കാര്യങ്ങൾ എഴുതിപ്പിടിപ്പിച്ച പോലെ. പക്ഷെ രസകരമായിട്ടുണ്ട് എഴുത്ത്. നീയെഴുതെന്നേ... കണ്ണു പറയും പോലെ ചുമ്മാ കിട്ടണ പബ്ലിസിറ്റി എന്തിന് വേണ്ടെന്ന് വക്കണം. ആശസകൾ.

അന്ന്യൻ said...

ഒരു പ്രണയജീവിതം മുഴുവൻ ചുരുങ്ങിയ വാക്കിൽ നന്നായി പറഞ്ഞ് തീർത്തല്ലോ അനാമികേ...നന്നായിരിക്കുന്നു....

Arunlal Mathew || ലുട്ടുമോന്‍ said...

കഥയൊക്കെ കൊള്ളാം പക്ഷെ എന്നെ സമ്മതിക്കണം കാരണം ഞാനത് കണ്ടു പിടിച്ചേ... ദൂരെ ഒരു "പത്രത്തില്‍".... :P

ഓലപ്പടക്കം said...

ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു

Unknown said...

നന്നായിട്ടെഴുതി, ചിലയിറ്റത്തൊക്കെ ഒരു പരിഭാഷയുടെ ഭാഷ വരുന്നുണ്ട്, അത് ആസ്വാദ്യമാണ്..

പ്രണയം സാധാരണമായ വിഷയമാണ് സൃഷ്ടിയുടെ ലോകത്ത്, അവതരണത്തിലൂടെത്തന്നെ ആവര്‍ത്തന വിരസതയെ മറികടന്ന് അതിനെ മനോഹരമാക്കുന്നത്, അതില്‍ വിജയിച്ചിരിക്കുന്നു.

അക്ഷരത്തെറ്റ്(റ്റുകള്‍) വാക്യഘടന, ആവര്‍ത്തനങ്ങളായ പദങ്ങള്‍ ഇവയൊക്കെ ഒന്ന് നിയന്ത്രിച്ചാല്‍ വായന ഒന്നുകൂടെ ആസ്വാദ്യകരമാകും.

ആശംസകള്‍..

ente lokam said...

അപ്പൊ അനാമികക്ക് മികവുള്ള ശൈലിയും
വശം ആണല്ലേ...മുഴുവന്‍ പൊട്ടത്തരം എന്ന്
തന്നത്താന്‍ label അടിക്കേണ്ട ആവശ്യം ഇല്ലല്ലോ...
നന്നായി എഴുതിയിട്ടുണ്ട്...ആശംസകള്‍...

എട്ടുകാലി said...

ബിര്യാണി തരാംന്ന് പറഞ്ഞ് പറ്റിക്കാ? അറ്റ്ലീസ്റ്റ് മുള്ളാണി തന്നില്ലേലും സാരോല്ലാര്‍ന്ന്, ബിര്യാണി ബിര്യാണി ന്ന് കടലാസിലെഴുതീറ്റെങ്കിലും തരാര്‍ന്ന്.. ഇതിപ്പ, അയ്യേ, ഛേ..!


ഓഹ്... സാരമില്ല നല്ല “അയകുള്ള സൊയമ്പന്‍ ബിര്യാണി” മെയില്‍ വഴിക്ക് കിട്ട്ന്ന്ണ്ട്, അതിന് കോയിക്കോട്ടങ്ങാടീളോം വരണ്ട കാര്യമില്ലെന്ന് ഉവാച:

പോസ്റ്റിനെപ്പറ്റി
ഒട്ടും ഇഷ്ടമായില്ല, ദെന്തൂട്ട് തേങ്ങ്യാഷ്ടാ? ചുമ്മാ പ്രേമിക്കലോ, അതൊന്നും ശെര്യാകൂല്ല, അറ്റ്ലീസ്റ്റ് “ബാലന്‍ കെ നായരൂട്ടീം ടി ജി രവ്യേട്ടനും” മറ്റും മറ്റും ഇല്ലാത്ത ഐ വി ശശി പടമോ??

നാലഞ്ച് ഫ്രെയിമില്‍ അതും നാലഞ്ച് ഫ്രെയില്‍ ഇതും ഒക്കെ ആയാലല്ലേ നല്ല നല്ല കമന്റ് കിട്ടത്തുള്ളൂ, എന്നാലല്ലേ ബ്ലോഗുകളൊക്കെ വൃത്തിയാക്കണ ക്വൊട്ടേഷന്‍കാര്‍ക്ക് പണീണ്ടാവു? ങെ..?

അയ്യേ, അയ്യേ.. ബിര്‍ത്തികെട്ട ശരാശരീലും താഴ്ന്ന ചവറ്റുകുട്ട പോസ്റ്റ്, ഇമ്മാതിരി ബ്ലോഗ് പോസ്റ്റൊന്നും വായിക്കാന്‍ ക്ഷണിച്ച് വരുത്തല്ലേ, പ്ലീസ്..!!


എന്നെക്കൊണ്ടിത്രയൊക്കെയേ തല്‍ക്കാലം ആവൂ, ഇച്ചിരി മര്‍മ്മാണിത്തൈലം എട്ക്കട്ടെ, വിരലുകള്‍ക്കൊക്കെ എന്തോ ഒരു വേദന പോ‍ാ‍ാ‍ാ‍ാലെ..!

basheer gudalur said...

പ്രണയം... മടുപ്പിക്കാതെ മനോഹരമായി പറഞ്ഞിരിക്കുന്നു
സഫലമാവാത്ത പ്രണയത്തിന്റെ മധുരവും നൊമ്പരവും...

rasheed mrk said...

പൂക്കള്‍ പറഞ്ഞതും പ്രണയം .. മനസ്സുകള്‍ പറഞ്ഞതും പ്രണയം ഈ വരികളും പറഞ്ഞത് പ്രണയം .. പ്രണയത്തിന് മരണമില്ല .. ഭാവുകങ്ങള്‍ ഈ മടുപ്പില്ലാത്ത അവതരണത്തിന് ..

പൈമ said...

മൈയില്‍ കിട്ടി.നന്നായിരിക്കുന്നു ഈ എഴുത്ത്. മേഖങ്ങള്‍ വെറുതെ ഒന്ന് പോങ്ങിയതിനു വരെ പ്രണയരസം കൊടുത്തിരിക്കുന്നു.ഓരോ സഹിച്ചര്യങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന ഗ്യാപ്പ് അത് കഥയോട് ഒട്ടി നില്‍ക്കുന്നു.ഇത് വിരലുകളുടെ വികാരമാണ് ഈ കഥയില്‍ കൂടുതല്‍.ബ്ലോഗ്ഗില്‍ അതികം ഉപയോഗിക്കാത്ത ഒരു ആശയം ആണത്.ആധ്യഭാഗ്ത് കൊടുത്തിരിക്കുന്നത്‌ നിരാശാ ജനകമായ വാക്കുകള്‍ .പകുതിയില്‍ പ്രണയം അത് തനിക്കു എഴുതവുന്നതിലും അപ്പുറമാണെന്ന്.ആ വാക്ക് ചേര്‍ത്തത് കൊണ്ട് പ്രണയത്തിന്റെ തീവ്രത മനസ്സിലായി.മഴ നന്നഞ്ഞു ഇടവഴിയില്‍ കാത്തു നിന്ന് എന്നാ ഭാഗത്ത്‌ നല്ല പ്രണയ രംഗം ചേര്‍ക്കാനുള്ള ചാന്‍സ് ഉണ്ടായിരുന്നു.

വ്യക്തിപരമായി എനിക്ക് നീതുവിനോട് വിരോധം ഞാന്‍ പോസ്റ്റില്‍ കാണിക്കുന്നില്ല.ഓരോ രചനകളും ഓരോ വാക്കുകളും ദൈവത്തിന്റെ അനുഗ്രഹമാണ്.സ്വഭാവം ആണ് മോശം കണ്ണുണ്ടായിട്ടും അന്ധ്യന്‍മാരായി ജിവിക്കുന്ന എന്തിയെനും ന്യായീകരിക്കാന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ല

..........ദയവായി മെയില്‍ അയച്ചു ബുദ്ധിമുട്ടിക്കരുത് ............

കൊമ്പന്‍ said...

ആദ്യാനുരാഗ ഓര്‍മ്മകള്‍ അടിപൊളി ആയി എഴുതി ആശംസകള്‍
ഓരോ മനുഷ്യരും തിരകളെ പ്പോലെ ആണെന്ന് പറഞ്ഞ ആ സംഗതി വളരെ ഇഷ്ടമായി

viddiman said...

ആവർത്തന വിരസമായ പ്രമേയം. എഴുത്തിലും സവിശേഷത കാണാൻ കഴിഞ്ഞില്ല. വെറുതെ വായിച്ചു തള്ളാൻ ഒരു പോസ്റ്റ്..

venpal(വെണ്‍പാല്‍) said...

ഇപ്പോഴത്തെ ബഹളങ്ങള്‍ ആണ് എന്നെ വീണ്ടും ഇവിടേയ്ക്ക് എത്തിച്ചത്....
പ്രമേയത്തില്‍ പുതുമകളൊന്നുമില്ലെങ്കിലും അവതരണം ഗംഭീരം.നല്ലഭാഷ...
നല്ലൊരു വായനാസുഖം ലഭിച്ചു.....
ഈ ബഹളങ്ങള്‍ എന്തിനാണെന്ന് മനസിലാകുന്നതെയില്ലാ....അത് മനസിലാക്കാന്‍ പോകാനൊട്ട് സമയവും ഇല്ല.
വിവാദങ്ങള്‍ ഇല്ലാതെ തന്നെ താങ്കള്‍ക്കു വായനക്കാരെ ലഭിക്കുമല്ലോ...
എഴുത്തു തുടരുക....ആശംസകള്‍...

Cv Thankappan said...

പിണക്കത്തിന്‍റെ വിങ്ങലും,വേദനയും,
സങ്കടവും നന്നായി പ്രതിപാദിച്ചിരിക്കുന്നു.
ആശംസകള്‍

venpal(വെണ്‍പാല്‍) said...
This comment has been removed by the author.
പ്രദീപ്‌ രവീന്ദ്രന്‍ said...

ആദി പുരാതന കാലം മുതലേ എഴുത്തുകാര്‍ എടുത്തു പെരുമാറുന്ന വിഷയം ആണ് പ്രണയം, വിരഹം തുടങ്ങിയ കാര്യങ്ങള്‍ . സത്യം പറയാം ഈ വിഷയത്തിലെ പോസ്റ്റുകള്‍ വായിക്കുന്നതെ ഒരുതരം മടുപ്പോടെ ആണ്. ഈ പോസ്റ്റും അതേ മടുപ്പ് തന്നെ ആണ് സമ്മാനിച്ചത്‌.
നമ്മള്‍ എഴുതുന്ന വിഷയങ്ങള്‍ വായനക്കാരനിലേക്ക് ആഴത്തില്‍ എത്തണം എങ്കില്‍ അതില്‍ അനുഭവത്തിന്റെ തെളിച്ചം വേണം. ഈ പോസ്റ്റില്‍ ഇല്ലാത്ത കാര്യവും അത് തന്നെ. പ്രണയം എന്നത് ഒരു മഹത്തായ അനുഭവം ആണ്. ഭാവനകള്‍ക്ക് അതീതവും.

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇത് നമ്മുടെ അഴീക്കോടിനെയും ആ ടീച്ചറെയും base ചെയ്ത് എഴുതിയതല്ലേ.............

Harinath said...

@ pradeep's
@Anamika

അനുഭവം ഇല്ലാതെയും വളരെ ഭംഗിയായി എഴുതാം. ഓരോ മനുഷ്യന്റെയും അനുഭവങ്ങളുടെ ലോകം വളരെ പരിമിതമായിരിക്കും. എത്രവലിയ അനുഭവസ്ഥനായിരുന്നാലും. മനുഷ്യമനസ്സിന്റെ വ്യാപ്തി അതിലും എത്രയോ വലുതാണ്‌ ! ബാഹ്യമായ അനുഭവം വേണ്ടമെന്നില്ല, ആന്തരികമായി അതുമായി ഇഴുകിച്ചേർന്ന് എഴുതിയാൽ എഴുത്ത് ശരിയായിക്കൊള്ളും. വ്യക്തമായ നിരീക്ഷണവും, ചിന്തയും, മെച്ചപ്പെട്ട ഭാഷാശൈലിയും ഉണ്ടായിരുന്നാൽ മതി.

Mohiyudheen MP said...

നീതു, പോസ്റ്റ്‌ ഇപ്പോഴാണ്‌ വായിച്ചത്‌, വളരെ ഹൃദ്യമായി പറഞ്ഞിരിക്കുന്നു, സുകുമാര്‍ അഴീക്കോട്‌ വിലാസിനി ടീച്ചര്‍ പ്രണയത്തിന്‌റെ ത്രെഡാണ്‌ കഥയെഴുതാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ലാസ്റ്റ്‌ വരികള്‍ വായിച്ചപ്പോള്‍ എനിക്കും മനസ്സിലായി... എഴുത്തിനെ കുറിച്ച്‌ പറയുകയാണെങ്കില്‍ നീതുവില്‍ സര്‍ഗ്ഗശേഷിയുള്ള ഒരു ചിന്ന കഥാകാരി ഒളിച്ചിരിക്കുന്നുണ്‌ട്‌. ആശംസകള്‍ കണ്ണൂരാന്‍ പറഞ്ഞ്ത്‌ പോലെ ആ കള്ള തൂപ്പുകാരി ഈ കമെന്‌റും ഷോട്ടെടുത്ത്‌ ഇടട്ടെ....

Kannur Passenger said...

നന്നായിട്ടുണ്ട്,പ്രണയത്തിന്‍റെ ഭാഷ.. ഭാവുകങ്ങള്‍..
എന്‍റെ ബ്ലോഗ്ഗിലെക്കും ക്ഷണിക്കുന്നു..
http://kannurpassenger.blogspot.com/

വി.എ || V.A said...

...കൊള്ളാം, അവസാനംവരെ വായിപ്പിക്കാനുള്ള രചനാഗുണം എടുത്തുപറയട്ടെ. ‘പ്രണയം’ എന്ന വിഷയം പുതിയതല്ലെങ്കിലും അത് അവതരിപ്പിക്കുന്ന രീതിക്കാണ് പ്രാധാന്യം. ഇവിടെ പ്രേമത്തിന് ദാഹിക്കുന്ന ഒരു മനസ്സിനെ, ഇഷ്ടപ്പെടുന്നവനിൽ ലയിക്കാനുള്ള മനസ്സിനെ നന്നായി വിവരിച്ചിരിക്കുന്നു. അനുമോദനങ്ങൾ....

ചക്രൂ said...

സംഭവം കൊള്ളാം .... ആ കുട്ടി അവന്റെ സ്നേഹം അര്‍ഹിക്കുന്നുണ്ടായിരുന്നില്ല

Kannur Passenger said...

പ്രണയത്തിനെന്നും പുതുമഴയുടെ ഗന്ധമാണ്..
പ്രണയിക്കുന്നവരുടെ കനവുകള്‍ക്കു കണ്ണീരിന്‍റെ ഉപ്പുരസമാണ്..
മടിച്ചു നില്‍ക്കുന്ന വാക്കുകള്‍
പറയുന്നതൊന്നു മാത്രം,
ഞാന്‍ നിന്നെ പ്രണയിക്കുന്നു..

എന്‍റെ പ്രണയകഥ വായിക്കാന്‍ മറക്കരുത്..
http://www.kannurpassenger.blogspot.in/2012/02/blog-post.html

ഇസ്മയില്‍ അത്തോളി said...

പ്രണയം പ്രണയം പോലെ തന്നെ പറഞ്ഞു വെച്ചു.........വിവാഹത്തിലവസാനിക്കുന്ന പ്രണയകഥകളില്‍ ഒടുക്കം പ്രണയമാണ് മരിക്കുക ......അത് കൊണ്ട് വിവാഹത്തില്‍ മരിക്കാത്ത പ്രണയത്തെക്കുറിച്ച് വായിക്കാനാണ് എനിക്കിഷ്ടം ...........ആശംസകള്‍ ..............

ബഷീര്‍ ജീലാനി said...

,നല്ല എഴുത്ത് .മനസ്സില്‍ തൊട്ടു ,,,,,,,,ആശംസകള്‍

ബഷീര്‍ ജീലാനി said...

,നല്ല എഴുത്ത് .മനസ്സില്‍ തൊട്ടു ,,,,,,,,ആശംസകള്‍

Varun Aroli said...

എഴുത്ത് എനിക്കിഷ്ട്ടമായി...

ഇലഞ്ഞിപൂക്കള്‍ said...

വായിച്ചു. ആശംസകള്‍.

അവതാരിക said...

Alli Anish

അവതാരിക said...

Alli Anish ennalle avante name

Unknown said...

ഇത് കൊള്ളാലോ . . . . ലാ കഥ ലിങ്ങനെയും പറയാം ല്ലേ ... ലെന്തായാലും ലന്നായിട്ടുണ്ട് .... ഒരിടത് മാത്രം മുഴച്ചു നിന്നു ...
(ആരോടും പറയണ്ട : ട്രെയിനില്‍ തൃശ്ശൂര്‍ ഇറങ്ങിയ കൊച്ചു താളം ഇട്ടപ്പോള്‍ മറുഭാഗത്ത് ഞാനായിരുന്നു ശ്രുതിയിട്ടത് :P)

ഒരു കുഞ്ഞുമയിൽപീലി said...

പ്രണയാക്ഷരങ്ങള്‍ ആശംസകള്‍

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

ഹൃദ്യമായ അവതരണം ......ആശംസകള്‍

മിന്നു ഇക്ബാല്‍ said...

അമ്പടി കേമത്തീ ...
ഉഷാരാക്കിയിട്ടുണ്ടല്ലോ...
പൊട്ടത്തരങ്ങള്‍ എഴുതി ബോറടിച്ചപ്പോള്‍ ഒന്നു മാറ്റിപ്പിടിച്ചതാ
ല്ലേ ...
നന്നായിരിക്കുന്നു പ്രണയകഥ
ആശംസകള്‍ ...

kochumol(കുങ്കുമം) said...

"എഴുത്തുകാര്‍ക്ക് പ്രണയം എഴുതാനുള്ള വിഷയം മാത്രമാണെന്നും ...എഴുതി തീര്‍ത്തു കൊള്ളൂ എന്റെ ജീവിതം "കൊള്ളാമെഡോ അനാമികെ പ്രണയം നിറഞ്ഞു നില്‍ക്കുന്ന ഈ എഴുത്ത്....!
നന്നായി എഴുതി ട്ടോ.....!!

Echmukutty said...

ആശംസകൾ....

Shaleer Ali said...

പ്രണയമെഴുതാന്‍ തക്ക ഒഴുക്കുള്ള വരികള്‍ ...
നല്ല ഭാഷ .... ആവര്‍ത്തനം എന്ന് പറയാന്‍ ഞാനില്ല ..പ്രണയം ആവര്‍ത്തിക്കപ്പെടുക തന്നെയാണല്ലോ അന്നും ഇന്നും എന്നും ..... എന്നാലും പുതുമയുണ്ട്
ആശംസകള്‍ ...ഇനിയും എഴുതുക ....:))

ജയരാജ്‌മുരുക്കുംപുഴ said...

nannayi..... aashamsakal..... blogil puthiya post...... NEW GENERATION CINEMA ENNAAL ......... vayikkane........

ഷാജി പരപ്പനാടൻ said...

ഒരു സംഗീതം പോലെ ഒഴുകിയ നല്ല എഴുത്ത്..പ്രണയം പ്രമേയമാക്കിയ വേറിട്ട കഥയ്ക്ക് ഭാവുകങ്ങള്‍

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് said...

നല്ല എഴുത്ത്...

ജന്മസുകൃതം said...

പൊട്ടത്തരം ഒന്നുമല്ല കേട്ടോ .വിനയം കൊണ്ടു പറഞ്ഞതാണ്‌ അല്ലേ .
അങ്ങനെ ആയിക്കോട്ടെ.പൊട്ടത്തരം അല്ലെന്നു വായനക്കാര്‍ പറയുമ്പോള്‍ അല്ലേ കൂടുതല്‍ നന്ന്.
ആശംസകള്‍

Krishnaprasad said...

Nannayitund..Iniyum ninnil ninu itharam kathakal prathikshikunu...
...Malayathil comment chayanam enu undayirunu...pakshe engane chayandath enu ariyilla....


Enatayalum orayiram Ashamsakal......

Swantham kuttukaran...

Krishnaprasad said...

Nannayitund..Iniyum ninnil ninu itharam kathakal prathikshikunu...
...Malayathil comment chayanam enu undayirunu...pakshe engane chayandath enu ariyilla....


Enatayalum orayiram Ashamsakal......

Swantham kuttukaran...

Krishnaprasad said...

Nannayitund..Iniyum ninnil ninu itharam kathakal prathikshikunu...
...Malayathil comment chayanam enu undayirunu...pakshe engane chayandath enu ariyilla....


Enatayalum orayiram Ashamsakal......

Swantham kuttukaran...

നീലി said...

ആദ്യ പ്രണയം ഇങ്ങനെയല്ലാതെ വേറെ എങ്ങനെയാവാന്‍ .സുന്ദരമായ സങ്കല്പങ്ങള്‍. അവസാനം അപ്രതീക്ഷിതവും.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

മനോഹരമായ എഴുത്ത്... ആശംസകൾ..!!

തീപ്പന്തം said...

പ്രണയമഴപെയ്തപോലത്തെ എഴുത്ത്.. നന്നായി..

Unknown said...

നന്നായിരിക്കുന്നു ചേച്ചി..ഇപ്പോഴാ ഈ ബ്ലോഗില്‍ ആദ്യമായി വന്നതെന്ന് തോന്നുന്നു..എന്നാലും ഒരു ഇതിഹാസതിലെക്കുള്ള വരവാവും എന്ന് വിചാരിച്ചില്ല.. എന്നാലും ചേച്ചി ഇടയ്ക്ക് അനാവശ്യമായി ഒരു വാചകം അല്പം വിമ്മിട്ടം ഉണ്ടാക്കി ," ഞാന്‍ അവന്റെ കണ്ണുകളിലേക്കു നോക്കി അവന്‍ എന്നെ ശ്രദ്ധിക്കുന്നില്ല ... കടലിനെയും തിരകളെ കുറിച്ചും ഒരുപാടു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ... പക്ഷെ എന്റെ കണ്ണുകള്‍ ദൂരെ ഒരു പാത്രത്തില്‍ വില്‍ക്കാന്‍ വച്ചിരുന്ന ഉപ്പിലിട്ട മാങ്ങയിലും കൈതചക്കയിലുമായിരുന്നു ..." ഇത് വേണമായിരുന്നോ?

പ്രവീണ്‍ ശേഖര്‍ said...

എന്താ പറയേണ്ടത് എന്നെനിക്കറിയില്ല. ഇപ്പോള്‍ അടുത്ത കാലത്തൊന്നും ഇങ്ങനെ പ്രണയ സംബന്ധിയായ കഥകള്‍ വായിച്ചിട്ടില്ല. വായിച്ചിരുന്നു ചിലതെങ്കിലും , അതൊന്നും മനസ്സിലേക്ക് അടുപ്പിച്ചു വക്കാന്‍ കഴിഞ്ഞില്ല. പക്ഷെ, ഈ കഥയില്‍ എനിക്ക് പലയിടങ്ങളിലും എന്‍റെ തന്നെ മുഖം ദര്‍ശിക്കാന്‍ സാധിച്ചത് എന്ത് കൊണ്ടാണെന്ന് അറിയില്ല. ഒരു ട്രെയിന്‍ യാത്രയില്‍ തുടങ്ങി ഹോസ്പിടല്‍ എത്തും വരെ പങ്കു വച്ച പഴയ കാല ഓര്‍മ്മകള്‍ അതിമനോഹരമായി എഴുതി ചേര്‍ത്തിരിക്കുന്നു. ട്രെയിന്‍ യാത്ര എന്‍റെ ഒരു വലിയ ഇഷ്ടമാണ്. പലപ്പോഴും ഒരു ബോഗിയില്‍ ഏകാന്തമായി യാത്ര ചെയ്യുമ്പോള്‍ ഈ കഥയില്‍ പറഞ്ഞ പോലെ ജനല്‍ കമ്പി മുഖത്തോടു ചേര്‍ത്തു വയ്ക്കുമായിരുന്നു. പല സമയങ്ങളിലും മഴ ചാറിയിരുന്നതായി ഓര്‍ക്കുന്നു.

പ്രണയത്തെ പലപ്പോഴും മനസിലാക്കിയെടുക്കുന്നതില്‍ പലരും പരാജയപ്പെടാറുണ്ട്. ഇവിടെ അങ്ങനെ ഒരു സ്ഥിരം പല്ലവി പാടിയില്ല എന്നത് കൊണ്ട് വായനയില്‍ കൂടുതല്‍ സുഖം തോന്നി. പ്രണയത്തെ വിവരിക്കുന്ന ഓരോ രംഗങ്ങളും വായനക്ക് നല്ല പുതുമ നല്കി. യാത്രയുടെ ഓരോ ഭാഗത്തിലും പരിസരവീക്ഷണവും നന്നായി തന്നെ എഴുതി. ഏറ്റവും അവസാനം ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ ഒരു ശോക മൂകത സൃഷ്ട്ടിചെങ്കിലും, അവിടെയും പ്രണയം താളം കെട്ടിക്കിടക്കുന്ന രീതിയില്‍ തന്നെ വിവരിച്ചു.

ഹൃദ്യമായ നല്ല എഴുത്തിനു ആശംസകള്‍..അഭിനന്ദനങ്ങള്‍ ..

jaysu said...

hmm...Good one.....

Unknown said...

നല്ല രസമുണ്ട് വായിക്കാന്‍ .

എന്തായാലും ആദ്യാനുരാഗം നന്നായി.

Admin said...

നന്നായി എഴുത്ത്.. പ്രണയം ഒരിക്കലും നിറംമങ്ങാത്ത വിഷയമാണല്ലോ.. അതു പുതുമയില്‍ ചാലിച്ച് അവതരിപ്പിച്ചു.

Mahesh Ananthakrishnan said...

പ്രണയം ഒട്ടും ചോരാതെ അവതരിപ്പിച്ചു..... എഴുത്ത് നനായിരിക്കുന്നു...... ഇഷ്ടപെട്ടു ആശംസകള്‍ :)

Nena Sidheek said...

പുതിയതൊന്നും ഇല്ലേ ചേച്ചീ?

Unknown said...

നല്ല വായനാനുഭവം :) ....
ഓണാശംസകള്‍ !
ഓ ടോ :താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി. കഥപ്പച്ച..( വലിയ കഥയൊന്നുമില്ല...! )..എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :))

AnnA said...


നന്നായി എഴുതി ...ആശംസകൾ അറിയിക്കുന്നു. ഇനിയും എഴുതുക

Sureshkumar Punjhayil said...

Thilakkamulla Ormmakalilekkum ...!!!

Manoharam, Ashamsakal...!!!

കാടോടിക്കാറ്റ്‌ said...

''എഴുത്തുകാര്‍ക്ക് പ്രണയം എഴുതാനുള്ള വിഷയം മാത്രമാണെന്നും ... എഴുതി തീര്‍ത്തു കൊള്ളൂ എന്റെ ജീവിതം ''
എഴുത്തുകാര്‍ എഴുതുകയും ഇന്നും എഴുതിക്കൊണ്ടിരിക്കുകയും പഴമ ചുവക്കാതെയും ഇരിക്കുന്ന വിഷയം അനുരാഗം തന്നെ....
ആര്‍ദ്രമായ എഴുത്തിന് ആശംസകള്‍...

pikachu said...
This comment has been removed by the author.
pikachu said...

ബ്ലോഗുകള്‍ വായിച്ചു കമ്മന്‍റിടുക ശീലമില്ലാത്തതാണ്..എന്നാലും എങ്ങനെയോ ഈ ബ്ലോഗില്‍ ഈ പോസ്റ്റില്‍ എത്തി പെട്ടു.വായിച്ചപ്പോള്‍ കമ്മന്‍റ് ഇടണം എന്നു തോന്നി..നന്നായി.

sandeep salim (Sub Editor(Deepika Daily)) said...

നല്ല വായന... നന്ദി

ajith said...

ഇത്തിരി വൈകിയാലെന്താ, ഞാനും വന്ന് വായിച്ചു കേട്ടോ.
ഇഷ്ടപ്പെട്ടു കഥയെഴുത്ത്

Rainy Dreamz ( said...

പ്രണയത്തിന് എന്നും ഒരേ ഭാവമാണ്.

Salim Veemboor സലിം വീമ്പൂര്‍ said...

നല്ല കഥ ,ഒരിയ്ക്കലും വറ്റാത്ത പ്രണയം തേടി യാത്ര .. നന്നായി എഴുതി

asrus irumbuzhi said...

Dilne ye kahaa he dilse..
Muhabath hokae he Tumse..
Meri dadkanomki samcho
Tum bi muchse pyar karlo....

മനസ്സ് മനസ്സിനോട് ഇങ്ങിനെ പറഞ്ഞു ..
സ്നേഹമായിരിക്കുന്നു എനിക്ക് നിന്നോട് ..
എന്റെ ഹൃദയ വേദന നീ മനസ്സിലാക്കൂ...
നീയും എന്നെ സ്നേഹിക്കൂ.....

നല്ലൊരു വായന ..ഹൃദ്യം ....നന്ദി
ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമാപണത്തോടെ..
സസ്നേഹം
അസ്രുസ്

Vrinda said...
This comment has been removed by the author.
പദസ്വനം said...

anaameeeeeee... njaan veendum vannoooooo tto :)

ജന്മസുകൃതം said...

anamika....nannayi ezhuthi...parichayappettathil santhosham. ithinumumpum nammal kandirunnu lle...?iniyum varam ketto.

onam said...

ചിലതൊക്കെ വായിക്കുമ്പോൾ അറിയാതെ ഞാനും കരയാറുണ്ട്

aboothi:അബൂതി said...

കൊള്ളാം...
പ്രണയം എഴുതാൻ മാത്രം കഴിയുന്ന പാവം സാഹിത്യകാരന്മാർ പ്രണയിക്കാതിരിക്കട്ടെ..