Monday, November 7, 2011

വിശ്വസിച്ചാലും ഇല്ലെങ്കിലും


ഒരു പഴയ പോസ്റ്റ്‌ റിപോസ്റ്റ് ചെയ്യുന്നു...


മഴപെയ്തു നനഞ്ഞ ഇടവഴി... അവളും കൂടുകാരി അശ്വതിയും സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ബദ്ധപാടില്‍ നടക്കുകയാണ് .. പെട്ടെന്നാരോ പിറകില്‍ നിന്ന് വിളിക്കുന്നതായി അവള്‍ക്കു തോന്നി ... തിരിഞ്ഞു നോക്കാതിരിക്കാന്‍ തോന്നിയില്ല ...

ഒരു സ്ത്രീയും കുട്ടിയും അവളെ നോക്കി ചിരിച്ചു...

ട്ടപാച്ചിലില്‍ അവരോടു ചിരിക്കാന്‍ അവള്‍ മറന്നു .... പൊതുവേ ചിരിക്കാന്‍ അവള്‍ മടിച്ചിരുന്നു.... ക്ലാസ്സില്‍ മലയാളം ടീച്ചര്‍ "ഉതുപ്പാന്റെ കിണര്‍" തകര്ത്തെടുക്കുന്നു... പൊതുവേ മലയാളം സാഹിത്യത്തോട് താല്‍പ്പര്യമില്ലാത്ത അവള്‍ ജനലിലുടെ പുറത്തേക്കു നോക്കി... ആ സ്ത്രീയും കുട്ടിയും അവളെ നോക്കി ചിരിക്കുന്നു...
അവര്‍ ഇവിടെ എങ്ങനെ എത്തി??
അവള്‍ ചെറുതായൊന്നു ചിരിച്ചു... അശ്വതിയോട്‌ തിരിഞ്ഞു പറഞ്ഞു ആ സ്ത്രീയെ കുറിച്ച്.... അശ്വതി ജനലിലൂടെ പുറത്തേക്കു നോക്കി...
ആരും അവിടെ ഉണ്ടായിരുന്നില്ല!!!

പിന്നെയും അവള്‍ അവരെ കണ്ടു...
അവളെ കാണാനായി അവര്‍ എന്നും വരും....

അവള്‍ക്കു ചുറ്റും എന്തൊക്കെയോ സംഭവിക്കുന്നതായി അവള്‍ അറിഞ്ഞു... അടുത്ത കൂട്ടുകാരിയായ അശ്വതി പോലും അവളെ പേടിച്ചു മാറി നില്‍ക്കുന്നു... ഒറ്റയ്ക്കിരിക്കുമ്പോള്‍ പലപ്പോഴും അവള്‍ വാവിട്ടു കരഞ്ഞു.... മുന്നില്‍ വച്ച ഭക്ഷണം തട്ടി തെറുപ്പിച്ചു ... എന്തൊക്കെയോ പിറുപിറുത്തു... രാവും പകലും ഉറങ്ങാതെ അവളിരുന്നു... സ്കൂളില്‍ പോക്ക് നിര്‍ത്തി... ള്ളിയിലെ ഉസ്താത് പ്രാര്‍ത്ഥിച്ചു കൊടുത്ത ചരടും കൈയ്യില്‍ കെട്ടി അവള്‍ വീട്ടിലിരുന്നു .. ആ ചരട് മുറിച്ചു കളയാന്‍ ആ സ്ത്രീയും കുട്ടിയും അവളോട്‌ പറയുന്നതായി അവള്‍ക്കു തോന്നി...

ദിവസങ്ങള്‍ പോയി...
ഒരു മാറ്റവുമില്ലാതെ അവള്‍ അലറി കരഞ്ഞു...
മഴയുള്ള ഒരു വൈന്നേരം..
കര്‍ക്കിടക മാസത്തിലെ അവസാനത്തെ മഴയാണെന്നു തോന്നുന്നു... വളരെ ശക്തിയായി മഴ സംഹാര താണ്ഠവമാടി... കറുത്ത വാവായിരുന്നു അന്ന്... മഴയുടെ ഏതോ നിമിഷത്തില്‍ ആ മാന്ത്രിക കോലത്തിനു മുന്നില്‍ അവള്‍ ഇരുന്നു... കണ്ണില്‍ ഇരുട്ട് കയറി... അവള്‍ അലറി കരഞ്ഞു... അവളിലെതോ ശക്തി പ്രവഹിക്കുന്നതായി അവള്‍ക്കു തോന്നി... മാന്ത്രിക കളത്തിലെ ചൂടില്‍ ... അവള്‍ എരിഞ്ഞടങ്ങാന്‍ പോകുന്നതായി അവള്‍ക്കു തോന്നി... കാലിട്ടടിച്ചും.. കൈയ്യിട്ടടിച്ചും അവള്‍ ദേഷ്യം തീര്‍ത്തു...

ജനലിലുടെ ഒരുപാടു കുഞ്ഞു തലകള്‍ അവളെ നോക്കി ഇരിക്കുന്നുണ്ട്...
പെട്ടെന്നായിരുന്നു അത് ...
ഒരുപാടു ശക്തിയോടെ മുടിയൊക്കെ അഴിച്ചിട്ടു അവള്‍ അലറി വിളിച്ചു...
ഒരു നിശ്ശബ്ദത...
ഏറെ നേരത്തെ നിശബ്ദതക്കു ശേഷം അവള്‍ ഒരു ഏമ്പക്കം വിട്ടു...
മെല്ലെ ആ മാന്ത്രിക കളത്തില്‍ അവള്‍ കിടന്നു...
മഴയുടെ ശക്തി കുറഞ്ഞു വന്നു... ചെറിയ ഒരു കാറ്റ് ഉള്ളിലെ ചൂടിനെ ചെറുതായി തണുപ്പിച്ചു...
മെല്ലെ അവള്‍ എഴുനേറ്റു... എന്തോ ഒരു പ്രകാശം അവളുടെ മുഖത്ത്... ഒന്നും അറിയാത്ത കുഞ്ഞിനെ പോലെ അവള്‍ എല്ലാവരെയും നോക്കി ചിരിച്ചു...

മുന്നില്‍ വച്ചിരുന്ന കാഞ്ഞിര മുട്ടിയില്‍ ഒരു ആണി അടിച്ചിരുന്നു... അതും പൊക്കി മന്ത്രവാദി പറഞ്ഞു...
ബാലവാടിയുടെ അടുത്തുണ്ടായിരുന്ന കിണറ്റില്‍ ചാടി ചത്ത ടീച്ചര്‍ ആയിരുന്നു... മരിക്കുമ്പോള്‍ ഗര്‍ഭിണി ആയിരുന്നു... ഇനി ഒരു ശല്യവും ഉണ്ടാവില്ല... എല്ലാം ഞാന്‍ ശരിയാക്കിയിട്ടുണ്ട്...
ഒന്നും മനസിലാവാതെ അവള്‍ എല്ലാവരെയും തിരിഞ്ഞു നോക്കി...

ആരും ഒന്നും പറഞ്ഞില്ല... അടക്കിയ കരച്ചില്‍ ആയിരുന്നു ആ മുറി മുഴുവന്‍ ... ആരോ ചെയ്ത പാപം... അതിന്റെ പിഴ അനുഭവിച്ചത് അവളും... ഇന്നും എല്ലാവരും അവളോട്‌ ഒരു അകലം സൂക്ഷിക്കുന്നു... കുറച്ചു കാലം ഒരു പ്രേതം അവളുടെ കൂടെ കഴിഞ്ഞെന്നു ഓര്‍ക്കുമ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു ചിരി വിരിയും...

വാല്‍കഷ്ണം :

കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല... ഇതിനെ psychological disorder എന്നും പലരും പറയും... പക്ഷെ നാട്ടിന്‍ പുറങ്ങളില്‍ ഇന്നും ഇതിനെ ബാധ കൂടി എന്നാണു പറയാറ്... ഇതിനെ കുറിച്ച് എന്റെ അറിവ് പരിമിതമാണ്... പ്രേതവും പുനര്‍ജന്മവും ഒന്നുമില്ല എന്ന് വിശ്വസിചിരുന്നപോഴാണ്... അശ്വതി ചേച്ചി ഈ കഥ പറഞ്ഞു തന്നത്... ഇന്നും ഇത് എന്റെ മുന്നില്‍ ഒരു mystery ആണ്... എനിക്കും അറിയില്ല എന്താണ് അവളില്‍ സംഭവിച്ചത് എന്ന് !!!


16 comments:

Arunlal Mathew || ലുട്ടുമോന്‍ said...

((((O))))

sarath sankar said...

നല്ല ഒരു ശൈലി ഉണ്ട് പക്ഷെ ഈ കഥയ്ക്ക് ആ ശൈലിക്ക് വേണ്ട ഒരു പ്രസക്തി ഉണ്ടോ എന്ന് ഒരു സംശയം . ആദ്യമായി ആണ് താങ്കളുടെ കഥ വായിക്കുന്നത് ഇനിയും വരാം ...എല്ലാ ഭാവുകങ്ങളും നേരുന്നു ....

സനല്‍ ചന്ദ്രന്‍ said...

എനിക്ക് ഒരുപാടു താല്പര്യം ഉള്ള വിഷയം ആയതുകൊണ്ട് ധൈര്യമായി
അഭിപ്രായം പറയാം .. കഥ നന്നായിട്ടുണ്ട്, മനസ്സില്‍ ഒരുപാടു കാര്യങ്ങള്‍ ഉണ്ടാവും
എന്നാല്‍ എഴുതുമ്പോള്‍ അത് കടലാസ്സിലേക്ക് വരില്ല
എന്ന എന്തെ അനുഭവം ഓര്‍ത്തുകൊണ്ട്‌തന്നെ പറയുന്നു
മന്ത്രവധികളുടെയും ,മന്ത്രക്കളവും,ഒക്കെ ഒന്നുകൂടി
വിശദമായി വരച്ചുകട്ടാമയിരുന്നു.ഈ മാത്രവാദവും ബാധ ഒഴിപ്പിക്കലും
ഒക്കെ നാട്ടിന്‍പുറങ്ങളില്‍ മാത്രം അല്ല മഹാനഗരങ്ങളിലും ഉണ്ട് ..

സനല്‍ ചന്ദ്രന്‍ said...

എനിക്ക് ഒരുപാടു താല്പര്യം ഉള്ള വിഷയം ആയതുകൊണ്ട് ധൈര്യമായി
അഭിപ്രായം പറയാം .. കഥ നന്നായിട്ടുണ്ട്, മനസ്സില്‍ ഒരുപാടു കാര്യങ്ങള്‍ ഉണ്ടാവും
എന്നാല്‍ എഴുതുമ്പോള്‍ അത് കടലാസ്സിലേക്ക് വരില്ല
എന്ന എന്തെ അനുഭവം ഓര്‍ത്തുകൊണ്ട്‌തന്നെ പറയുന്നു
മന്ത്രവധികളുടെയും ,മന്ത്രക്കളവും,ഒക്കെ ഒന്നുകൂടി
വിശദമായി വരച്ചുകട്ടാമയിരുന്നു.ഈ മാത്രവാദവും ബാധ ഒഴിപ്പിക്കലും
ഒക്കെ നാട്ടിന്‍പുറങ്ങളില്‍ മാത്രം അല്ല മഹാനഗരങ്ങളിലും ഉണ്ട് ..

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

ഇതു ബാലവാടിയിലെ ടീചെരല്ല കള്ളിയങ്ക്കാട്ടുനീലിയും അവളുടെ മകളുമാണ് ചിലപ്പോള്‍ ഡ്രാക്കുളയുടെ പീഡനം സഹിക്കവയ്യാതെ കോടപ്പനയില്‍ നിന്നും ഇറങ്ങിവന്നതാകാം (വിശ്വസിച്ചാലും ഇല്ലന്കിലും)

khaadu.. said...

കഥയില്ലാതൊരു കഥ..ആണിയടിച്ചു പ്രേതത്തിനെ തളക്കുന്നതിലോക്കെ എത്രമാത്രം സത്യമുണ്ടെന്ന് എനിക്കറിയില്ല.. എനിക്ക് അനുഭവമില്ല...


മുന്‍പ് വായിച്ച അനുഭവം വച്ച് പറയുന്നു ... എഴുതാന്‍ കഴിവുള്ള ആളാണ്‌... അപ്പൊ ഇനിയും എഴുതുക...

നല്ല എഴുത്തിന് ആശംസകള്‍..

anamika said...

@luttumon
എന്താ പേടിച്ചു പോയോ??

@sarath sankar
@sanal chandran
മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നതാണ്.. ഇനിയും വരണം

@edasserikkaran
ആവാം... ചിലപ്പോള്‍ നീലിയുടെ സഹോദരി ആവാം...

@khaadu
വായിച്ചതിനു നന്ദി... വീണ്ടും വരണം

മനോജ് കെ.ഭാസ്കര്‍ said...

യ്യോ... ഞനൊന്നും പറയുന്നില്ലേ....

ദീപ എന്ന ആതിര said...

ഈ mystery വളരെ നന്നായിരിക്കുന്നു..രീതി വ്യത്യസ്തമാണ്...വീണ്ടും എഴുതുക...ആശംസകള്‍

പൈമ said...

ഇഷ്ട്ടപെട്ടു ..എന്ന് മാത്രം ..പറയാം ..നല്ല തേം ആയിരുന്നു ...ആശംസകള്‍ അനാമിക

anamika said...

@manoj k bhaskar
പേടിച്ചു പോയോ

@athira, pradeep paima
നന്ദി വീണ്ടും വരണം

venpal(വെണ്‍പാല്‍) said...

നല്ല ഭാഷയും ശൈലിയും ഉണ്ടല്ലോ പറഞ്ഞു പഴകിയതും കേട്ട് പഴകിയതും പറയാതെ പുതിയകാര്യങ്ങള്‍ പറഞ്ഞു നോക്കൂ
മിത്താണേലും റിയാലിറ്റിയാണേലും പുതുമയോടെ പറയൂ ..........

അന്ന്യൻ said...

ഒന്നു പോയേ വെറുതെ ആളെപേടിപ്പികാതെ...! സംഗതി ഒക്കെ ശരിയായിരിക്കാം. ഞാനും കേട്ടിറ്റുണ്ട് ഇതേ പോലെ ശരിക്കും കഥയല്ലാത്ത കഥകൾ…. ഉണ്ടായിട്ടുമുണ്ട്, ഇതുപോലൊരു അനുഭവം. എനിക്കല്ലാട്ടോ, എന്റെ വല്യച്ഛനു, അതു പക്ഷേ നമ്മുടെ അംബലത്തിലെ ഉപദൈവങ്ങളിലൊരാളായ “യക്ഷിയമ്മ” ആയിരുന്നു. വേറൊന്നിനുമല്ല, അവർക്കും ഒരു ഇരിപ്പിടം അംബലം പുതുക്കി പണിതപ്പോൾ വേണമെന്നറിയിക്കാൻ….

kochumol(കുങ്കുമം) said...

സുന്ദരിയായ യുവതിയുടെ തലയില്‍ നോക്കിയപ്പോള്‍ ഒരു ആണി ഇരിക്കുന്നു ..തല നോക്കിയ ആള്‍ അത് വലിച്ചു ഊരി എടുത്തപ്പോള്‍ അവള്‍ ഒരു യക്ഷി ആയി മാറി എന്നൊക്കെ കഥ കേട്ടിട്ടുണ്ടെടോ.......കുഞ്ഞുന്നാളില്‍ പേടിപ്പിക്കുന്നതാണ് എന്നെ ആ കഥകള്‍ ഒക്കെ പറഞ്ഞു .... ഇനിയും എഴുതുക...എഴുത്ത് തുടരട്ടെ ട്ടോ..

രാജേഷ് said...

ആദ്യമായാണ് ഇവിടെ. നന്നായിരിക്കുന്നു. എനിക്കും നല്ല താല്പര്യം ഉള്ള വിഷയം തന്നെ. മനുഷ്യമനസ് എന്നൊക്കെ പറയുന്നത് വളരെ നിഗൂഡമാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴും മെഡിക്കല്‍ സയന്‍സിന് പലതും കണ്ടെത്താന്‍ പറ്റിയിട്ടില്ലല്ലൊ. പിന്നെ സൈക്കിക് ഡിസോര്‍ഡറും, സ്പ്ലിറ്റ് പേര്‍സണാലിറ്റിയുമൊക്കെ മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകളിലൂടെ എല്ലാവരും കേട്ടിട്ടുള്ളതായിരിക്കുമല്ലൊ. നമ്മളുടെ ദൈനംദിനജീവിതത്തില്‍ കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ മനസ്സില്‍ അങ്ങനെ കിടക്കുകയും നാമറിയാതെ തന്നെ നമ്മില്‍ അത് പരിവര്‍ത്തനം സൃഷ്ടിക്കുകയും ചെയ്യുമെന്ന് തോന്നുന്നു. എന്തായാലും ഭാവുകങ്ങള്‍!

പ്രവീണ്‍ ശേഖര്‍ said...

psychological disorder ഉം പ്രേതവും ഭൂതവും നിഗൂഡതയും എല്ലാം എന്‍റെ ഇഷ്ടവിഷയങ്ങളാണ്. അത് കൊണ്ട് മുഴുവന്‍ ഇരുന്നു വായിച്ചു. ഇതൊരു വെറും കഥയല്ല, പലയിടങ്ങളിലും ഇത് പോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രേതങ്ങള്‍ ഉണ്ട് എന്നാണു എന്‍റെ വിശ്വാസം. ഒരു മനുഷ്യന്‍ മരിച്ചു കഴിഞ്ഞാലും അയാളുടെ ശരീരത്തെ ചുറ്റിയുള്ള അദൃശ്യ ആവരണങ്ങള്‍ ഭൂമിയില്‍ തന്നെ കുറെ കാലത്തേക്ക് തങ്ങി നില്‍ക്കുന്നു. മനസ്സ് വച്ചാല്‍, കാണാന്‍ സാധിക്കും. ഓജോ ബോര്‍ഡ് കളിക്കാന്‍ അറിയുമോ ? ഒരുപാട് അനുഭവങ്ങള്‍ ഇതുമായി ഉണ്ടായിട്ടുളത് കൊണ്ട് എഴുതാന്‍ ഒരുപാടുണ്ട്. ബാക്കിയുള്ളവ പിന്നെ ഏതെങ്കിലും പോഴ്ടില്‍ നിന്നും വായിച്ചറിയുക.

അനാമികയുടെ എഴുത്ത് ഒന്ന് കൂടി നന്നാക്കാമായിരുന്നു എന്ന അഭിപ്രായം ഉണ്ട്. മുന്‍പേ എഴുതിയതൊക്കെ വായിക്കുമ്പോള്‍ ആ വാചകങ്ങളില്‍ നിന്നും കിട്ടിയ ഒരു വായനാ സുഖം ഈ എഴുത്തില്‍ കണ്ടില്ല. അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക. പറ്റുമെങ്കില്‍ വീണ്ടും ഒന്ന് കൂടി എഡിറ്റ്‌ ചെയ്ത ശേഷം പോസ്റ്റ്‌ ചെയ്യൂ.

ആശംസകള്‍ ..