Friday, October 7, 2011

വേഴാമ്പല്‍
പ്രത്യേകതകളില്ലാത്ത ഒരു ദിവസം.. എഴുതിയിട്ട് ഒരുപാടായി.. ഒന്നും തന്നെ എഴുതാന്‍ തോന്നുന്നില്ല... ഇന്നിത്തിരി സെന്റി ലൈന്‍ ആവാം അല്ലെ??

മഹത്ത്വ പൂര്‍ണമായ 4 വര്ഷം ബി.ടെക് പഠിച്ചു തീര്‍ത്തു... പഠിച്ചോ? എന്ന് സൂക്ഷിച്ചു ചോദിച്ചാല്‍ ബ..ബ..ബ അടിക്കും... അതോണ്ട് പഠിച്ചു തീര്‍ത്തു എന്ന് പറഞ്ഞാല്‍ ശെരിയാവില്ല... കോളേജില്‍ പോയി 4 കൊല്ലം എന്ന് പറയാം... പോയിട്ടിപ്പോ എന്തോന്ന് കിട്ടി എന്ന് ചോദിച്ചാല്‍ ... കൈ മലര്ത്തുകയെ നിവര്ത്തിയുള്ളു... ശെരി കഷ്ടപ്പെട്ട് 4 കൊല്ലം അവിടെ വരെ പോയി വന്നില്ലേ ഈ കൊച്ചുങ്ങള്‍ എന്നൊരു സിമ്പതി ആര്‍ക്കും തന്നെ ഇല്ല... ബി.ടെക് പഠിച്ചിറങ്ങിയവര്‍ നേരിടുന്ന ആദ്യ ചോദ്യം!!!

1. നിങ്ങളുടെ കോളേജില്‍ ക്യാമ്പസ്‌ സെലക്ഷന്‍ വന്നില്ലേ ??
2. ജോലി ഒന്നും കിട്ടിയില്ലേ??
3. എന്താ ഇപ്പൊ വെറുതെ ഇരിക്കുകയാണോ വീട്ടില്‍ ??
4. അപ്പുറത്തെ വീടിലെ "x" ന്റെ മോന് ഇന്ഫോസിസില് ജോലി കിട്ടിയല്ലോ

നമ്മുടെ വീട്ടുകാര്‍ക്ക് പോലും ഉണ്ടാവില്ല ഇത്രയും ടെന്‍ഷന്‍ ...അപ്പൊ വിചാരിക്കും ഈ ചോദിക്കുന്ന വ്യക്തികളൊക്കെ... എന്നും ജോലിക്ക് പോയി സമ്പാദിച്ചു കൊണ്ടുവരുന്ന ആള്‍ക്കാരാണെന്ന്... പക്ഷെ... വീട്ടിലിരുന്ന സീരിയല്‍ കാണുന്നവര്‍ക്കാന് കൂടുതല്‍ ഇളക്കം... ഇപ്പോള്‍ എന്റെ ഓരോ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഈ ചോദ്യങ്ങള്‍ക്കിടയില്‍ ആണ്...

ഒരിക്കല്‍ രാഹുല്‍ പറഞ്ഞത് പോലെ... ഈ അവസ്ഥയെ നമുക്ക്... ഇല കൊഴിഞ്ഞ ഒരു മരവുമായി താരതമ്യം ചെയ്യാം ... കിളികളും കൂടുകളും ഒന്നും ഇല്ല ആ മരത്തില്‍ ... ഇനി ഒരു മഴയാണ് വേണ്ടത്... മണ്ണിനെ തണുപ്പിക്കാന്‍ മനസ്സിനെ തണുപ്പിക്കാന്‍ .. ഇനി ഇലകള്‍ വരേണ്ടി ഇരിക്കുന്നു... പൂക്കള്‍ വിരിയെണ്ടി ഇരിക്കുന്നു... ഒരു പാട് പുതിയ കിളികള്‍ വരണം.. കൂടുകൂട്ടണം.. അങ്ങനെ ആ മരം പടര്‍ന്നു പന്തലിക്കും... അപ്പോള്‍ ഞാന്‍ മഴയ്ക്ക്‌ വേണ്ടി കാത്തിരിക്കുന്ന വേഴാമ്പല്‍ ആണോ എന്ന് തോന്നാം... ആവാം... . വേഴാമ്പല്‍ എന്തിനാണ് മഴയ്ക്ക്‌ വേണ്ടി കാത്തിരിക്കുന്നത് എന്ന് അറിയുമോ??

വേഴാമ്പല്‍ ഒരുപാട് പ്രത്യേകതകള്‍ ഉള്ള ഒരു പക്ഷിയാണ്...
നവംബറില്‍ അവ ഇണയുമായി കൂട് തേടി നടക്കും... ആയുഷ്ക്കാലം മുഴുവന്‍ ഒരു വേഴാമ്പലിനു ഒരു ഇണ മാത്രമേ ഉണ്ടാകു.. ഒരു കൂടും ... കൂടിനു പറ്റിയ സ്ഥലം കണ്ടെത്തി കഴിഞ്ഞാല്‍ സ്വന്തം കാഷ്ടം ഉപയോഗിച്ചവ കൂട് ഉണ്ടാക്കും... പിന്നീട് അതില്‍ മുട്ടയിട്ടു... കൊക്ക് മാത്രം വെളിയിലിട്ടു മുട്ടയ്ക്ക് അട ഇരിക്കും...ഈ സമയം ആണ്‍ വേഴാമ്പല്‍ അമ്മയ്ക്കും കുഞ്ഞിനുമുള്ള പഴങ്ങള്‍ ശേഖരിക്കുകയാവും.. പിന്നീട് മാര്‍ച്ച്‌ മാസം... വേനല്‍ മഴ കാലത്ത് മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്ത് വരും...ഈ സമയം ന്റെ പ്രാണനാഥനെയും കാത്തു പെണ്‍ വേഴാമ്പല്‍ മഴയ്ക്ക്‌ വേണ്ടി കാത്തിരിക്കുകയാവും..

ഞാന്‍ അങ്ങനെ ഒരു പ്രാണനാഥന് വേണ്ടി കാത്തിരിക്കുന്നില്ല... ഒരു നനുത്ത മഴയ്ക്കായി...പുതുമഴ പെയ്യുമ്പോള്‍ മണ്ണില്‍ നിന്ന് വരുന്ന ണത്തിനായി... ആ കുഞ്ഞു നിമിഷത്തിനു വേണ്ടി മാത്രമായാണ് ഞാന്‍ കാത്തിരിക്കുന്നത്..

35 comments:

ഓര്‍മ്മകള്‍ said...

Aaha.... Oru postil 2 kadha.., vezhambal pakshiyude jeevitha reethi ithinu munpum vayichitund...., seriyanu joli illel veetukarekal sankadam nattukarkanu, ellavarem ellam bodhipichukondu oru jeevitham sadhyamallalo..? Athukondu mattullavare orth enthinu vishamikanam.....

anamika said...

@ഓര്‍മ്മകള്‍
കഥയൊന്നുമല്ല വെറും പൊട്ടത്തരങ്ങള്‍ മാത്രം..
അഭിപ്രായങ്ങള്‍ക്ക് നന്ദി

kARNOr(കാര്‍ന്നോര്) said...

എഴുത്ത് തരക്കേടില്ല.. ഇപ്പോ ജോലിയുള്ള എല്ലാവരും ഇതേ അവസ്ഥയിലൂടെ കടന്നു വന്നവര്‍ തന്നെ :)

anamika said...

@karnnor
എനിക്കും ഒരു ജോലി കിട്ടുമായിരിക്കും
വിശ്വാസം അതല്ലേ എല്ലാം!!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ജൂലൈ മുതല്‍ ഇങ്ങോട്ട്‌ ഒരു പോസ്റ്റും ഇടാതിരുന്നാല്‍ ഉള്ള ശിക്ഷയാ

ഇടയ്ക്കിടയ്ക്ക്‌ പോസ്റ്റ്‌ ഇട്ടോ അപ്പൊ ചെറിയ മഴ അല്ല വലിയ മഴ വരും .
ഇനി എന്നിട്ടുംവന്നില്ലെങ്കില്‍ ഇങ്ങോട്ടു പോരെ ഇവിടെ മഴ ഉണ്ട്‌.
:)

പൈമ said...

ഇത് ബി ടെക് കഴിഞ്ഞ വേഴാമ്പല്‍ ആണല്ലോ ? അപ്പൊ ഇത്തിരി കാത്തിരിക്കു ...നല്ല ജോലി തന്നെ ഉറപ്പായിട്ടും കിട്ടും
സംഭവം ഇഷ്ട്ടപ്പെട്ടു ..അനാമിക .അഭിനന്ദനങ്ങള്‍ ..

ARUN VJAY said...

കൊള്ളാം . . . ഈ B.Tech പഠിച്ചവരുടെ എല്ലാം അവസ്ഥ ഇതു തന്നെയാണല്ലേ . . .
ഞാനും ഏതാണ്ട് ഇതേ അവസ്ഥയിലാണ് . . . ഒരു ജോലി കഷ്ടപ്പെട്ട് ഉണ്ടാകിടുണ്ട്... പക്ഷെ അത് കൊണ്ടും കാര്യമില്ല . . . ബി.ടെക് പഠിച്ചവര്‍ Infosys ലോ Wipro ലോ തന്നെ ജോലി ചെയണമെന്ന നാട്ടു കാരുടെ പക്ഷം . . . എന്ത് ചെയ്യാം ..? ഒരു B.Tech ഡിഗ്രി എങ്ങാനും കിട്ടിയാല്‍ തീര്‍ന്നു അവന്റെ സ്വന്തം സ്വപനങ്ങള്‍ . . . anyway എഴുതാനുള്ള ഈ കഴിവ് ഇങ്ങനെയെങ്കിലും പരിപോഷിപ്പിക്കുനതിനു അഭിനന്ദനങ്ങള്‍ . . .

മഹേഷ്‌ വിജയന്‍ said...

ഓഹോ...വേഴാമ്പലിന്റെ കാത്തിരിപ്പിന് പിന്നില്‍ ഇങ്ങനെ ഒരു കഥ ഉണ്ടല്ലേ? കൊള്ളാം...വേഴാമ്പലിനെ കുറിച്ച് എനിക്കിതൊക്കെ ഒരു പുതിയ അറിവാണ്...
എന്തായാലും നന്നായി പരിശ്രമിക്കൂ...ശുഭപ്രതീക്ഷയോടെ കാത്തിരിക്കൂ...ജോലി കിട്ടും..കിട്ടാതിരിക്കില്ല...
പോസ്റ്റ്‌ ഇഷ്ടപ്പെട്ടു...

anamika said...

@indian heritage
തിരക്കായിരുന്നു....അതാണ്‌ എഴുതാതിരുന്നത്... വെറുതെ ഇരിക്കുന്നത്.. ചെറിയ പണിയൊന്നുമല്ല!!!

anamika said...

@pradeep paima
ബി.ടെക് കഴിഞ്ഞത് കൊണ്ട് വേറെ ജോലിക്കൊന്നും പോകാന്‍ പറ്റാത്ത അവസ്ഥയായി!!!

anamika said...

@arun vijay
സത്യം!! ഇനി വളര്‍ന്നു വരുന്ന ബി.ടെക് കുഞ്ഞുങ്ങള്‍ക്ക്‌ ഇതൊരു പാഠമാകട്ടെ

anamika said...

@mahesh vijayan
തിരക്കിനിടയില്‍ ഇവിടെ കുറച്ചു സമയം ചിലവഴിച്ചതില്‍ സന്തോഷം !!!

ജാനകി.... said...

അനാമികാ...
വേഴാമ്പലിനു ആയുസ്സിൽ ഒറ്റ ഇണയേ ഉണ്ടാകൂ!!!!!!!!!!!!!!!!!!!!!!!!???
എനിക്കതറിയുകയേ ഇല്ലായിരുന്നു. അത് വല്യ അൽഭുതമാണല്ലോ...

എഴുതിയത് ഇത്തിരിയേ ഉള്ളു എങ്കിലും നന്നായിട്ടുണ്ടട്ടൊ...

ജയരാജ്‌മുരുക്കുംപുഴ said...

swapnangalum, pratheekshakalum poovaniyatte....... aashamsakal.........

anamika said...

@janaki
ചേച്ചി ഈ വഴി വന്നില്ലല്ലോ എന്ന് ഓര്‍ക്കുവായിരുന്നു...

anamika said...

@jayaraj thanks

Unknown said...

വേഴാമ്പല്‍ ജീവിതം ആദ്യമായ് വായിക്കുകയാണ്.. അതൊരു മാതൃകയാണെന്ന് പറയാം (എന്ന് തോന്നുന്നു, അല്ലെ?)

Unknown said...

btw, keep writing :)
ആശംസകള്‍

Philip Verghese 'Ariel' said...

അനാമിക തികച്ചും അവിചാരിതമായി ഇവിടെ എത്തി.
തിരക്കിനിടയിലും മുഷിപ്പനുഭവപ്പെടാത്ത വിശേഷങ്ങള്‍ വായിച്ചു.
മൊത്തത്തില്‍ നന്നായിരിക്കുന്നു
എന്റെ കഥയില്‍ ഒന്നും കണ്ടില്ല
ആ കിളി wood pecker alle?
അനാമിക എടുത്തതാണോ?
നന്ദി നമസ്കാരം
വീണ്ടും വരാം
വളഞ്ഞവട്ടം പി വി ഏരിയല്‍
സിക്കന്ത്രാബാദ്

anamika said...

@നിഷ സുരഭി
ഒരു മാതൃക തന്നെയാണ്... ക്ഷമ ഇല്ലാത്ത മനുഷ്യര്‍ക്കും... സ്നേഹം, ദാമ്പത്യം, ജീവിതം, ഇവയ്ക്കൊക്കെയും വില കൊടുക്കാത്ത മനുഷ്യര്‍ക്കും മാതൃക ആക്കേണ്ട ഒന്നാണ് വേഴാമ്പലിന്റെ ജീവിതം

anamika said...

@philip verghese
ഈ വഴി വന്നതില്‍ സന്തോഷം... എന്റെ കഥ എഴുതി തുടങ്ങീല... കുറച്ചുടെ ആവട്ടെ . ... മാധവി കുട്ടീടെ ഒകെ അത്രയ്ക്ക് ആവുമ്പോ എഴുത്തും ;-).... ആ കിളി വേഴാമ്പല്‍ ആണ് -hornbill... ഈ വഴി വീണ്ടും വരണം

Prabhan Krishnan said...

ഹൊ...! ബിടെക് പഠിക്കാണ്ടിരുന്നത് നന്നായി..!ങ്ങനെ മഴയും കാത്ത് കുത്തീരുന്നു കൊളം തോണ്ടിയേനേ..!

എഴുത്ത് നാന്നായിരിക്ക്ണ് കുട്ട്യേ..!ബെര്‍തേ ഇരുന്ന് മനസ്സ് വാട്ടാതെ ഇങ്ങനെ വല്ലതു മൊക്കെഎയ്തിക്കോളൂ..
ഒത്തിരിയൊന്നും കാത്തിരിക്കണ്ട
മഴപെയ്യും...
നല്ല ഇടിവെട്ട് മഴ..!!

ഒത്തിരിയാശംസകളോടെ...പുലരി

khaadu.. said...

ആദ്യത്തെ വരവില്‍ തന്നെ രണ്ടെണ്ണം വായിച്ചു.... പൈങ്കിളി എനിക്ക് ദഹിക്കില്ല... പിന്നെ ഹാസ്യം ചേര്‍ത്തുള്ള പോസ്റ്റ്‌ ഇഷ്ടമായി... എന്തായാലും ഇനി ഈ പരിസരത്ത് കൂടിയും വരണമെന്നുണ്ട്...പക്ഷെ ഫോളോ ചെയ്യാനുള്ള ബട്ടണ്‍ കാണുന്നില്ല...

ആശംസകള്‍....ഇനിയും എഴുതുക...

anamika said...

@khaadu
follow ബട്ടണ്‍ ഉണ്ടല്ലോ... ജോയിന്‍ ദിസ്‌ സൈറ്റ് എന്ന്... താങ്കള്‍ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു... താങ്കളുടെ വരവ് കൊണ്ട് ഇവിടം ധന്യമായി... വീണ്ടും വരണം

Manoraj said...

ഒരു വിഷയത്തില്‍ നിന്നും മറ്റൊന്നിലേക്കുള്ള കൂടുമാറ്റം നന്നായി അവതരിപ്പിച്ചു. പക്ഷെ ഒട്ടേറെ അക്ഷരതെറ്റുകള്‍ അല്ല, റ്റെഹ്റ്റുകള്‍ എന്നതിനേക്കാള്‍ പിശകുകള്‍ എന്ന് തിരുത്തട്ടെ.. അത് ഒഴിവാക്കൂ.. ആദ്യ രണ്ടോ മൂന്നോ പോസ്റ്റുകള്‍ വരെ മാത്രമേ യുണികോഡുമായി താദാത്മ്യം പ്രാപിക്കാന്‍ വേണ്ടൂ. പിന്നീട് വരുത്തുന്ന അക്ഷരതെറ്റുകള്‍ അതുകൊണ്ട് തന്നെ ഒരു ബിടെക് കാരിക്ക് ചേര്‍ന്നതല്ല.. പ്രത്യേകിച്ച് ഒട്ടേറെ പേര്‍ നിറഞ്ഞു നില്‍ക്കുന്ന കൂട്ടം വഴി ബ്ലോഗിലെത്തിയെന്ന് പറയുമ്പോള്‍ :)

മണ്ടൂസന്‍ said...

ഞാന്‍ അങ്ങനെ ഒരു പ്രാണനാഥന് വേണ്ടി കാത്തിരിക്കുന്നില്ല... ഒരു നനുത്ത മഴയ്ക്കായി...പുതുമഴ പെയ്യുമ്പോള്‍ മണ്ണില്‍ നിന്ന് വരുന്ന മണത്തിനായി... ആ കുഞ്ഞു നിമിഷത്തിനു വേണ്ടി മാത്രമായാണ് ഞാന്‍ കാത്തിരിക്കുന്നത്..

ഇതൊരു പച്ചപ്പുള്ള നുണയാണ്. നല്ല കല്ലിൽ കൊത്തിവച്ച നുണ! പുറത്ത് പറയാൻ പേട്ടിച്ചിട്ടാവും അല്ലേ നോ പ്രോബ്ലം,ഇവിടെ പതിയെ പറഞ്ഞാൽ മതി ആരും കേൾക്കില്ല.

anamika said...

@manoraj
പക്ഷെ ഒട്ടേറെ അക്ഷരതെറ്റുകള്‍ അല്ല, റ്റെഹ്റ്റുകള്‍ എന്നതിനേക്കാള്‍ പിശകുകള്‍ എന്ന് തിരുത്തട്ടെ.. അത് ഒഴിവാക്കൂ.. ആദ്യ രണ്ടോ മൂന്നോ പോസ്റ്റുകള്‍ വരെ മാത്രമേ യുണികോഡുമായി താദാത്മ്യം പ്രാപിക്കാന്‍ വേണ്ടൂ. പിന്നീട് വരുത്തുന്ന അക്ഷരതെറ്റുകള്‍ അതുകൊണ്ട് തന്നെ ഒരു ബിടെക് കാരിക്ക് ചേര്‍ന്നതല്ല..

ഒന്നും മനസ്സിലായില്ല !!! ;-)

anamika said...

@mandasan
ഹി..ഹി കാത്തിരിക്കുന്നു... പക്ഷെ ആരും വരുന്നില്ല... ഇപ്പൊ ആദ്യം വേണ്ടത് ഒരു ജോലിയാ ചേട്ടാ... അന്നിട് സുഖായി കാത്തിരിക്ക്യാലോ

venpal(വെണ്‍പാല്‍) said...

ഫോട്ടോയിലെ ചിത്രം വേഴാംബലിന്റെതല്ല(ഹോണ്‍ ബില്‍ ).നാട്ടില്‍ ചരടന്‍ കോഴി, പൊട്ടന്‍ വേഴാമ്പല്‍ എന്നൊക്കെ പറയുന്ന പക്ഷിയുടെതാണ്.പൊട്ടത്തരങ്ങള്‍ ആയതുകൊണ്ട് കുഴപ്പമില്ല!
.മലമുഴക്കി വേഴാമ്പല്‍ എന്ന പക്ഷി വംശ നാശം നേരിട്ട് കൊണ്ടിരിക്കുന്നതും നമ്മുടെ മഴക്കാടുകളില്‍ വളരെ അപൂര്‍വമായി മാത്രം കണ്ടു വരുന്നത് മായ ഒരു പക്ഷിയാണ്.
മുട്ടയ്ക്ക് അടയിരിക്കുന്ന വേളയില്‍ കൂട് പൊട്ടിച്ചു പുറത്തിറങ്ങാന്‍ ആകാതതിനലും രോമങ്ങള്‍ മുഴുവനും കൊഴിഞ്ഞു പറക്കാന്‍ പറ്റാത്ത അവസ്ഥയിലയതിനാലും പെന്‍ പക്ഷി വളരെ വേഗത്തില്‍ നായാട്ടു കാരുടെ പിടിയില്‍ ആകുന്നു.ആണ്‍ പക്ഷി ഏതെങ്കിലും തരത്തില്‍ തിരികെ വരതിരുന്നാലും തീറ്റ കിട്ടാതെ പെണ്‍പക്ഷി കൂട്ടിലിരുന്നു ചത്തുപോകും.വേഴാമ്പല്‍ വംശ നാശ ഭീഷണിയില്‍ ആകാനുള്ള കാരണമിതാണ്.ഒരു കണ്‍സര്‍വേഷനിസ്റ്റ് ആയതിനാല്‍ വേഴാമ്പലിനെ കുറിച്ച് വായിച്ചപ്പോള്‍ ഇത്രയും കാര്യങ്ങള്‍ കൂടി കുറിക്കണമെന്ന് തോന്നി.ക്ഷമിചേക്കുക.

anamika said...

@venpal

വേഴാമ്പലിനെ പറ്റിയുള്ള എന്റെ അറിവ് പരിമിതമാണ്... അറിയാവുന്നത് പറഞ്ഞു എന്നെ ഉള്ളു... ഇതെനിക്കറിയില്ലാരുന്നു... പറഞ്ഞു തന്നതില്‍ സന്തോഷം ..വേഴാമ്പലിനെ എന്തിനാ നായാടുന്നത്??

Muralee Mukundan , ബിലാത്തിപട്ടണം said...

അല്ലാ എന്നിട്ടിപ്പ്യോ എന്തായി..?
വേഴാമ്പലിന് മഴ കിട്ടിയൊ..?

anamika said...

@മുരളി മുകുന്ദന്‍
മഴയുണ്ട് കൂടെ നല്ല ഇടിയും കൊല്ല്യാനും ഉണ്ടെന്നു മാത്രം

ദീപ എന്ന ആതിര said...

ഈ കുഞ്ഞി വേഴാമ്പലിന്റെ സ്വപ്‌നങ്ങള്‍ സഫലമാകാന്‍ ആശംസകള്‍

അന്ന്യൻ said...

നല്ല എഴുത്തു. വേഴാംബലിനെ പറ്റി അറിയാത്ത ചിലതൊക്കെ അറിഞ്ഞു എഴുത്തിലൂടെയും കമന്റുകളിലൂടെയും…

Krishnaprasad said...

super neethu