രാത്രിയുടെ ഏതോ നാഴികയില്‍ ... നിശബ്ദ താളത്തില്‍ ഇരുട്ട് എന്റെ കണ്ണിലേക്കു അരിച്ചിറങ്ങി ... തണുത്തു വിറച്ച ഒരു ശരീരം മാത്രമായി ഞാന്‍ ... എനിക്ക് തണുക്കുന്നു എന്ന് അറിഞ്ഞിട്ടാവണം ... എന്നെ ആരോ പുതപ്പിച്ചു... ചന്ദനത്തിരിയുടെ രൂക്ഷമായ ഗന്ധം... എന്റെ ചുറ്റും ആ ഗന്ധം... ആ ഗന്ധം എനിക്ക് ഇഷ്ടമാവുന്നില്ലെന്നു അറിഞ്ഞിട്ടാവണം .. ആരോ ഒരു തുണ്ട് പഞ്ഞി എന്റെ മൂക്കില്‍ വച്ച് തന്നു... ആ മണം മെല്ലെ മാറി തുടങ്ങി... നേരിയ ഏങ്ങലടികള്‍ കേള്‍ക്കുന്നു... പടികയറി ആരൊക്കെയോ വരുന്നു... ആളുകള്‍ വന്നു കയറുമ്പോള്‍ ... ആ ഏങ്ങലടികള്‍ കൂട്ട കരച്ചില് ആകുന്നു... ഞാന്‍ ആരെയും ശ്രദ്ധിച്ചില്ല... ഞാന്‍ കാത്തിരുന്നത് അവനെ ആയിരുന്നു... അവന് വരാതിരിക്കില്ല... എന്റെ ശരീരത്തെ അവസാനമായി കാണണം എന്ന് അവനും ആഗ്രഹമുണ്ടാവും... ഈ മണ്ണിലേക് ഞാന്‍ ആഴ്ന്നിറങ്ങുമ്പോള് അവന്റെ വിരലുകള്‍ എന്റെ നെറ്റിയില്‍ മെല്ലെ പതിയണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു... എന്റെ കണ്ണുകള്‍ അവനെ തന്നെ തിരഞ്ഞു.. ഇരുട്ട് മറയ്ക്കുമ്പോഴും ... അവന്റെ മുഖം മാത്രമായിരുന്നു എന്റെ മനസ്സില്‍ ...
ഒരു പാട് നേരം ഞാന്‍ കാത്തിരുന്നു... മെല്ലെ മെല്ലെ കരച്ചിലിന്റെ ശബ്ദം ഉയര്‍ന്നു വന്നു... എന്നെ അവിടെ നിന്ന് മാറ്റുന്നു ... ഉറക്കെ നിലവിളിക്കണം എന്ന് തോന്നി എനിക്ക്... അവന് വരും.. വരാതിരിക്കില്ല... അതുവരെ ഭൂമിയില്‍ എന്റെ ശരീരം ഉണ്ടാവണം.. ഉറക്കെ ഞാന്‍ നിലവിളിച്ചു... ആരും ചെവി കൊണ്ടില്ല... ചിതയിലേക് എടുത്തു വച്ചപ്പോള്‍ ഞാന്‍ ഉറക്കെ നിലവിളിച്ചു... കാലുകള്‍ ഉയര്‍ത്തി എഴുന്നേല്ക്കാന് ശ്രമിച്ചു... ആരോ വിരലുകള്‍ തമ്മില്‍ കോര്‍ത്ത് വച്ചിരിക്കുന്നു... അവന് എന്നെ കാണാന്‍ വരും അത് വരെ എനിക്ക് കാത്തിരിക്കണം.... ഞാന്‍ ഉറക്കെ കരഞ്ഞു... എന്റെ നിലവിളി ആരും കേട്ടില്ല... കേട്ടില്ല എന്ന് നടിച്ചു... മെല്ലെ മെല്ലെ തണുപ്പിനെ കീറി മുറിച്ചു ചൂട് എന്നിലേക്ക് കടന്നു ... എന്റെ ശരീരം വെണ്ണീരായി തുടങ്ങുമ്പോഴും ദൂരെ നിന്നും അവന് വരുന്നുണ്ടോ എന്ന് ഞാന്‍ നോക്കി... അവന് വരും വരാതിരിക്കില്ല...
3 comments:
നല്ല കഥയാണ് പക്ഷെ അക്ഷരത്തെറ്റുകള്‍ കഥയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്നു...
@mahesh vijayan
ഞാന്‍ കുറച്ചു കൂടി കഷ്ടപെടേണ്ടി ഇരിക്കുന്നു തെറ്റ് കൂടാതെ ടൈപ്പ് ചെയ്യാന്‍ ... എന്റെ ധ്രിതി ആവും അക്ഷരത്തെറ്റിനു കാരണം ...
അവൻ വരും... വരാതിരിക്കാൻ അവനു കഴിയില്ല...
Post a Comment