ഇന്നത്തെ തോന്നലുകള്‍ പലതാണ്.. ഇന്നെന്റെ മനസ്സിനെ വിശ്രമമേ ഇല്ലായിരുന്നു... ഓരോ ചിന്തകള്‍ തികട്ടി വന്നു കൊണ്ടേ ഇരുന്നു... ഒരു എഴുത്തുകാരന് എന്നും തോന്നലുകള്‍ ആണ് വേണ്ടത്... അനുഭവങ്ങള്‍... ഒരുപാടു വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് എന്നും നല്ല കൃതിയായി പുറത്തു വരുന്നത് .. എന്റെ ജീവിതത്തിലെ ഒരു കാലം കഴിഞ്ഞു... പുതിയൊരു കാലത്തേക്കുള്ള ചുവടു വയ്പ്പാണ് ഇനിയുള്ള ദിവസങ്ങള്‍ ...കഴിഞ്ഞ കാലം മായാതെ മനസ്സില്‍ കിടക്കുന്നു ... എനിക്കേറ്റവും പ്രിയപെട്ടവയൊക്കെ ഇന്ന് നഷ്ടങ്ങളാണ് .. എന്തെന്നറിയില്ല.. കലുഷിതമാണ് മനസ്സ്.. തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ ആവുമ്പോഴുള്ള വെമ്പല്‍ ... പിന്നീടു എടുത്ത തീരുമാനം ശെരിയാണോ എന്നറിയാതെ ഒരുതരം വിങ്ങല്‍ ..
4 comments:
ശരിയാണ് വേദനകളും ദുഖങ്ങളും ഒരു എഴുത്തുകാരനെ സൃഷ്ടിക്കുന്നതില്‍ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്...
നൊമ്പരങ്ങളെ, നഷ്ടങ്ങളെ, സങ്കടങ്ങളെ പ്രണയിക്കുന്നവന്‍ ആകണം ഒരെഴുത്തുകാരന്‍...
എഴുത്ത് ആത്മസമര്‍പ്പണം ആകുമ്പോള്‍ വേദനകള്‍ അലിഞ്ഞില്ലാതാകും...
അനാമിക എഴുതുക....എഴുതിക്കൊണ്ടേ ഇരിക്കുക...
@mahesh vijayan
എഴുതി കഴിയുമ്പോള്‍ മനസ്സ് ആളൊഴിഞ്ഞ പൂര പറമ്പ് ആവും
ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലുള്ള മനസിന്റെ ആ ശാന്തത ഒരു പക്ഷെ എഴുത്തുകാര്‍ക്ക് മാത്രം കിട്ടുന്ന ഒരു സൗഭാഗ്യമാകാം.
എല്ലാം എഴുതി കഴിയുമ്പോള്‍ വേദനിക്കുന്ന മനസ്സിന് കിട്ടുന്ന സാന്ത്വനമാണ് ആ ശാന്തത... അപ്പോള്‍ നമ്മളില്‍ പലരും മനസിലാക്കും തങ്ങളുടെ ഏറ്റവും അടുത്ത കൂട്ടുകാരി തന്റെ സ്വന്തം തൂലിക മാത്രമാണെന്ന്...
ഒക്കെ ഇയാളുടെ തോന്നലുകളല്ലേ… വെറും തോന്നലുകൾ…
Post a Comment