Sunday, October 3, 2010

പ്രതീക്ഷ...


എഴുതണമെങ്കില്‍ മനസ് കലുഷിതമാകണം... ചിന്തകളുടെ ഭാരം വര്‍ധിക്കുമ്പോള്‍ ശ൪ദിച്ചു കൂട്ടുന്നവയാണ് വാക്കുകള്‍.... എങ്ങും എവിടെയും എത്താതെ കുറെ എഴുതും... അവസാനം കടലാസുകള്‍ വലിച്ചു കീറി കളയും...പിന്നെയും എഴുതും... എഴുതി പേനകള്‍ തെളിയാതെ വരുമ്പോള്‍... കുത്തികീറി കടലാസുകള്‍ കീറി മുറിക്കും... ഏതോ അവസ്ഥയില്‍ കയില്‍ നിന്ന് വഴി തെറ്റി ആ വാക്കുകള്‍ കടലാസ്സില്‍ തെറിച്ചു വീഴും...

 നിലവിളിക്കാന്‍ പോലുമാകാതെ തളര്‍ന്നിരിക്കും ഞാന്‍ അപ്പോഴേക്കും... ഒരിക്കല്‍ പോലും കാണാത്ത  എന്റെ  സുഹൃത്ത്‌ എനിക്കയച്ച കത്തില്‍ ഇങ്ങനെ എഴുതി... എഴുത്ത് നിര്‍ത്തരുത്... തടസ്സങ്ങള്‍ വരും... നിര്‍ത്താന്‍ തോന്നും.... പൊരുതണം.... ആശയങ്ങള്‍ കിട്ടാതെ വരുമ്പോള്‍ തേടി പിടിക്കണം... ഏതോ കമ്മ്യൂണിറ്റി സൈറ്റില് പരിജയപെട്ടതാണ്... പക്ഷെ ഒരിക്കലും നേരിട്ട് സംസാരിച്ചിട്ടില്ല... നമ്പര്‍ വാങ്ങി വച്ചെങ്കിലും സംസാരിക്കാന്‍ തോനിയില്ല... പിന്നീടെപ്പോഴോ വിളിക്കണമെന്ന് തോന്നി... അന്ന് വിളിച്ചപ്പോള്‍ മറുതലയ്ക്കല്‍ കേട്ടത് "നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ നിലവിലില്ല... ദയവയില്‍ ഡയല്‍ നമ്പര്‍ ചെയ്ത നമ്പര്‍ വീണ്ടും പരിശോധിക്കുക.." പിന്നീടെപ്പോഴോ ആരോ വഴി അറിഞ്ഞു...

 ആ സുഹൃത്ത്‌ ഇന്ന് മരണത്തിനു കീഴടങ്ങി എന്ന്... കരയാന്‍ എനിക്ക് തോനിയില്ല... ഈ നശിച്ച ലോകത്തില്‍ നിന്ന് മോക്ഷം കിട്ടി അവള്‍ പോയതായി തോന്നി... പിന്നീടു ഔപചാരികതയോടെ അവളുടെ പ്രോഫിലെനു നേരെ ഞാന്‍ എഴുതി... നിന്നെ ഞങ്ങള്‍ എന്നും ഓര്‍ക്കുന്നു എന്ന്... എന്നും എഴുതുന്ന പോലെ "മിസ്സ്‌ യു" എന്ന് എഴുതിയപ്പോള്‍ എനിക്കറിയാമായിരുന്നു... അതിനുള്ള മറുപടിയായി "മിസ്സ്‌ യു ടൂ" എന്ന് അവള്‍ ഒരിക്കലും അയക്കില്ലെന്ന്... എന്നിട്ടും എന്നും ഞാന്‍ എന്‍റെ പ്രൊഫൈല്‍ പേജില്‍ നോക്കുമായിരുന്നു അവളുടെ പേരില്‍ എനിക്ക് മെസ്സേജ് ഉണ്ടോന്നു... വൃ൪ത്ഥമാണെങ്കിലും പ്രതീക്ഷകള്‍ മാത്രമാണ് ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്...

9 comments:

അനിയൻ തച്ചപ്പുള്ളി said...

തന്റെ ആ കൂട്ടുക്കാരിയെ പരിചയപ്പെടാൻ കഴിയാഞ്ഞത് ഒരു നഷ്ടമായി പോയി.എന്റെ ആദരാജ്ഞലികൾ
ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത് തന്നെ നാളെയെക്കുറിച്ചുള്ള പ്രതീക്ഷക്ളല്ലേ നീതു?ഒരിക്കലും വരില്ലെന്നറിഞ്ഞിട്ടും പ്രതീക്ഷിക്കുന്ന മെസേജ് പോലെ ,പ്രതീക്ഷകൾ പലതും വ്യർതഥമാണെന്ന് നമ്മുക്ക് അറിയാം പക്ഷേ ആ സത്യം ഉൾക്കൊണ്ട് കഴിഞ്ഞാൽ അതിനപ്പുറം ജീവിത് മില്ല.

മഹേഷ്‌ വിജയന്‍ said...

പ്രതീക്ഷകള്‍ മാത്രമാണ് ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്... "
പ്രതീക്ഷകള്‍ മാത്രമല്ല, സ്വപ്നങ്ങളും......

anamika said...

@mahesh vijayan
പ്രതീക്ഷകളും സ്വപ്നങ്ങളും മാത്രമേ എനിക്ക് സ്വന്തമായി ഉള്ളു

മഹേഷ്‌ വിജയന്‍ said...

ഭാഗ്യം സ്വന്തമായി അതെങ്കിലും ഉണ്ടല്ലോ...
എന്റെ പ്രതീക്ഷകള്‍ക്ക് മുറിവേറ്റിരിക്കുന്നു...
സ്വപ്നങ്ങളുടെ ചിറകുകള്‍ കരിഞ്ഞിരിക്കുന്നു..
എനിക്ക് സ്വന്തമെന്നു പറയാന്‍ ആകെയുള്ളത് നഷ്ടങ്ങള്‍ മാത്രം !! So, you are lucky :-)

anamika said...

@mahesh vijayan
നഷ്ടങ്ങള്‍ ലാഭങ്ങളുടെ മുന്നോടിയാണ്... നല്ലൊരു സ്വപ്നം താങ്കള്‍ക്ക് ഉണ്ടാവട്ടെ.. പ്രതീക്ഷകളും

ഓലപ്പടക്കം said...

രംഗബോധമില്ലാത്ത കോമാളിയാണ് മരണം. :-(

anamika said...

ഒരുപാട് കേട്ട് പഴകിയതാനെങ്കിലും.. സത്യം അത് മാത്രമാണ്

Satheesan OP said...

എഴുത്ത് ഇഷ്ടായി ..

അന്ന്യൻ said...

ഒന്നും പറയുന്നില്ല…