Monday, September 6, 2010

രാത്രി മഴ..


പൊട്ടിയ ഓടിന്റെ ഒരു വശത്തുടെ വെള്ളം ചോരുന്നു... താഴെ പാത്രത്തില്വീണു അവ മനോഹരമായ ശബ്ദം ഉണ്ടാക്കി കൊണ്ടേ ഇരുന്നു... ആദ്യം ഉച്ചത്തില്‍... പിന്നെ മെല്ലെ മെല്ലെ... ശബ്ദം കുറഞ്ഞു വന്നു... മഴത്തുള്ളികള്പത്രത്തിലെ വെള്ളത്തിലേക്ക്വീഴാന്തുടങ്ങിയപ്പോള്‍... മുത്തുകള്പോലെ അവ താഴെ ചിതറി കിടന്നു... വെട്ടുകല്ലില്തീര്ത്ത ചുമരിനു നല്ല തണുപ്പ്..

മേശയ്ക്കിപ്പുറം ജനലിനെതി൪വശത്ത് എഴുതാനായി ഞാന്ഇരുന്നു... ജനല്തുറന്നിട്ടപ്പോള്മഴ ആര്ത്തു പെയ്യുന്നുണ്ട്... ഇടിമിന്നല്ലില്ദൂരെ തൊടിയില്മാവില്മാങ്ങാ തൂങ്ങി കിടക്കുന്നത് നേരിയ വെളിച്ചത്തില്കാണാം...കാറ്റില്എല്ലാം നാളെ താഴെ മുറ്റത്ത്വീണു കിടക്കും... തോട്ടില്വെള്ളം നിറഞിട്ടുണ്ടാവും... മീനുകളെല്ലാം വെള്ളത്തില്ഒലിച്ചു മുറ്റം വരെ എത്തിയിട്ടുണ്ടാവും... വെള്ളം മുറിയിലേക്ക് തൂവിയപ്പോള്ജനലിന്റെ ഒരു പാളി ഞാന്മെല്ലെ അടച്ചു... ഷെല്ഫില്അടുക്കി വച്ചിരിക്കുന്ന ബുക്കുകളിലെക്കൊന്നു നോക്കി... 

" ലജ്ജ " തസ്ലീമ നസ്രീന്റെ ബംഗാളി നോവലിന്റെ വിവര്ത്തനമാണ്.. ബാബറി മസ്ജിദ് പൊളിച്ചതിന് ശേഷം ബംഗാളിലെ ഹിന്ദുകള്അനുഭവിച്ചിരുന്ന അരക്ഷിതാവസ്ഥ വരച്ചു കാണിച്ച നോവല്‍... കഥയിലെ നായകന്സുരന്ജന്ഒരു കഥാ സന്ദര്ഭത്തില്പറയുന്നുണ്ട്... "പീഠീപ്പിക്കുന്നവരാണ് ലജ്ജിക്കേണ്ടതു...പീഠനമേല്ക്കുന്നവരല്ല " മനസ്സില്തട്ടിയ വരികള്‍... കല്ക്കട്ടയിലെ കുടുസ്സു മുറിയില്മഴയും കാറ്റും വെളിച്ചവും കാണാതെ ജീവിച്ചപ്പോള്എനിക്ക് വിളിച്ചു പറയണമെന്ന് തോന്നിയ വരികള്‍... എനിക്കെന്റെ വീട്ടിലേക്കു തിരിച്ചു പോകണമെന്ന് പറഞ്ഞപ്പോള്എനിക്ക് പറയാന്ഒരു ന്യായം മാത്രമേ ഉണ്ടായിരുന്നുള്ളു... എനിക്ക് മഴ കാണണം... മാങ്ങ പറിച്ചു തിന്നണം... രാവിലെ മുറ്റത്ത്അണ്ണാറക്കണ്ണ൯മാ൪ ചപ്പിയ മാങ്ങ കൊണ്ടിടുമ്പോള്അവരുടെ കളികള്നോക്കി ഇരിക്കണം... ഉച്ചയ്ക്ക് മാമ്പഴ പുളിശ്ശേരി കൂട്ടി ചോറുണ്ണണം... തോട്ടിലെ മീനുകളെ തോര്ത്ത് കൊണ്ട് പിടിച്ചു കണ്ണാടി പാത്രത്തിലിട്ട് അവയെ നോക്കി ഇരിക്കണം... നിസ്സാരമെന്നു തോന്നിയത് കൊണ്ടാവാം കമ്പ്യൂട്ടറിന്റെ സ്ക്രീനില്നിന്ന് അദ്ദേഹം കണ്ണെടുത്തില്ല... പിന്നീടൊരിക്കല്നാട്ടിലേക്കു വന്ന ശേഷം ഞാന്തിരിച്ചു പോവാതിരുന്നപ്പോള്അന്വേഷിച്ചതുമില്ല...

5 comments:

മഹേഷ്‌ വിജയന്‍ said...

"നിസ്സാരമെന്നു തോന്നിയത് കൊണ്ടാവാം കമ്പ്യൂട്ടറിന്റെ സ്ക്രീനില്‍ നിന്ന് അദ്ദേഹം കണ്ണെടുത്തില്ല"

അദ്ദേഹം ആര് ?

ദൂരെ തൊടിയില്‍ നില്‍ക്കുന്ന മാവിലെ മാങ്ങ കാറ്റടിച്ചു മുറ്റത്ത്‌ വന്നു വീഴുമോ?

"എനിക്കെന്‍റെ വീട്ടിലേക്കു തിരിച്ചു പോകണമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് പറയാന്‍ ഒരു ന്യായം മാത്രമേ ഉണ്ടായിരുന്നുള്ളു... എനിക്ക് മഴ കാണണം... മാങ്ങ പറിച്ചു തിന്നണം... രാവിലെ മുറ്റത്ത്‌ അണ്ണാറക്കണ്ണ൯മാ൪ ചപ്പിയ മാങ്ങ കൊണ്ടിടുമ്പോള്‍ അവരുടെ കളികള്‍ നോക്കി ഇരിക്കണം... ഉച്ചയ്ക്ക് മാമ്പഴ പുളിശ്ശേരി കൂട്ടി ചോറുണ്ണണം... തോട്ടിലെ മീനുകളെ തോര്‍ത്ത് കൊണ്ട് പിടിച്ചു കണ്ണാടി പാത്രത്തിലിട്ട് അവയെ നോക്കി ഇരിക്കണം... "

മുകളിലെ വാക്യങ്ങള്‍ ഇഷ്ടായി...

anamika said...

@mahesh vijayan
അദ്ദേഹം ഭര്‍ത്താവ് ആവാം

സനല്‍ ചന്ദ്രന്‍ said...

ഹമ്മേ ....എനിക്ക് സമാധാനമായി ...
ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ എനിക്ക് ഒരുകാര്യം മനസ്സിലായി അക്ഷരത്തെറ്റില്‍ ഞാന്‍ മാത്രമല്ല മുന്‍പന്തിയില്‍എന്ന്................................................
കഥ നന്നായിട്ടുണ്ട് ആശംസകള്‍ ....

anamika said...

@sanal chandran
thank you thank you

അന്ന്യൻ said...

മാധവിക്കുട്ടിയുടെ “എന്റെ കഥ“ വായിച്ചിറ്റുണ്ടൊ?