Monday, May 24, 2010

സുഖമുള്ള ദിവസം

എന്തോ ഒരു ശബ്ദം കേട്ട് ഞാന്‍ എണീറ്റു.... നേരിയ തണുപ്പ് ഞാന്‍ പുതപ്പിനുള്ളില്ലേക്ക് തന്നെ ചുരുണ്ട് കൂടി... ഫോണ്‍ റിംഗ് ചെയ്തു കൊണ്ടേ ഇരുന്നു... എടുത്തു നോക്കിയപ്പോള്‍ എന്നും എന്നെ ശല്യപെടുത്താറുള്ള ആ ശബ്ദം തന്നെ... "നിധില" ... " എന്താടി പട്ടി ഈ വെളുപ്പാന്‍ കാലത്ത് നിനക്ക് ഉറക്കം ഇല്ലേ??? എന്നാ സ്ഥിരം ചോദ്യത്തോടെ ഞാന്‍ തുടങ്ങി... "വെളുപ്പാന്‍ കാലമോ നീ സമയം നോക്കെടി അലവലാതി" എന്ന സ്ഥിരം ഉത്തരം അവള്‍ടെ ഭാഗത്ത്‌ നിന്ന്... സമയം എട്ടു മണി കഴിഞ്ഞിരിക്കുന്നു... എന്താണാവോ?? എന്ന എന്‍റെ ചോദ്യത്തിന് മുന്നേ അവള്‍ പറഞ്ഞു... നമുക്ക് സ്.തോമസില്‍ ഒരു റീ യുനിയന്‍ നടത്തം... പഴയ പത്ത് സി എല്ലാവര്ക്കും ഒന്ന് കാണാം എന്നു... എന്നു?? എന്ന എന്‍റെ ചോദ്യത്തിന് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി എന്നായിരുന്നു അവള്‍ടെ മറുപടി..
അവള്‍ പ്ലാന്‍ ചെയ്തതായത് കൊണ്ട് ഞങ്ങള്‍ മാത്രേ കാണു എന്നു എനിക്ക് തോന്നി... അത് കൊണ്ട് തന്നെ എന്നത്തേയും പോലെ വയ്കി ആണ് ഞാന്‍ പോയത്... ചെന്നപ്പോള്‍ പ്രതീക്ഷ്ച്ചതിലും കൂടുതല്‍ മുഖങ്ങള്‍ എല്ലാവരും ഒരുപാടു മാറി ഇരിക്കുന്നു... ഏറ്റവും മാറിയതായി തോന്നിയത് അജിഷ ആണ്.. ദിവ്യ, മാലിനി,ദിന, ടിജി ഒക്കെ മാറിയിട്ടുണ്ട് എന്നു പറയാം എന്നല്ലാതെ മാറ്റം അധികമൊന്നുമില്ല... നന്ദിനിക്ക് അന്നും ഇന്നും ഒരു മാറ്റവും ഉള്ളതായി തോന്നിയില്ല... സ്വഭാവത്തിലും!!! ഒരുപാടു സന്തോഷം തോന്നി.. എല്ലാവരെയും കണ്ടപ്പോള്‍.. സ്കൂള്‍ ഒരുപാടു മാറിയിരിക്കുന്നു... പക്ഷെ പഴയ ക്ലാസുകള്‍ എല്ലാം അത് പോലെ തന്നെ... ഞങ്ങളുടെ പഴയ പത്ത് സി , സ്റ്റാഫ്‌ റൂം, സാന്തോം... മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത് പി.ടി.എ ബ്ലോക്കിനും പൂന്തോട്ടത്തിനും ഒക്കെയാണ്...
പഴയ വരാന്തയിലൂടെ ഞങ്ങള്‍ നടന്നു... പണ്ട് ചിരിച്ചു കൊണ്ടും കരഞ്ഞു കൊണ്ടും ഒക്കെ ഓടിയ വരാന്തയാണ് ... വായ്നോട്ടത്തിന്റെ ബാലപാഠം പഠിച്ചതും ഈ വരാന്തയിലൂടെ പുറത്തോട്ട് നോക്കിയാണ്... കൊച്ചു പിണക്കങ്ങളും പരിഭവങ്ങളും തമാശകളും.. ആദ്യമായി സ്റ്റേജില്‍ മൈം അവതരിപ്പിച്ചതും പട്ടുപാടിയതുമൊക്കെ ഓര്‍ത്തു പോവുകയാണ്... തിരിച്ചു പോരുമ്പോള്‍ ഓര്‍ത്തു പോയി ഒരിക്കല്‍ കൂടി ആ യുണിഫോം ഇട്ടു പഴയ കുട്ടികളായി ഇവടെ വരാന്‍ പറ്റി ഇരുന്നെങ്കില്‍ എന്നു...

3 comments:

alok said...

എപ്പോഴും നിന്റെ കഥയുടെ ആദ്യത്തെ 2 വരി തുടങ്ങുന്നത് നല്ല nostalgic മൂടിലയിരിക്കും പിന്നെ അകെ കുളംമാക്കും.....

anamika said...

hi..hi athenthaano entho??

അന്ന്യൻ said...

എല്ലാ തവണയും നാട്ടിൽ പോകുമ്പോൾ, ഞാൻ പഠിച്ച യു.പി.എസ് സ്കൂളിൽ ആരുമില്ലാത്തിടത്തു പോയി കുറേ നേരം ഇരിക്കും..! എന്തിനാണോ ആവോ?!