ഇടിച്ചു കുത്തിയുള്ള മഴയായിരുന്നു ഇന്നലെ... ജനലിലൂടെ ഞാന്‍ മഴയെ നോക്കി കിടന്നു... പകല്‍ ഉറങ്ങിയത് കൊണ്ടാവണം... ഉറക്കമേ വരുന്നില്ല... ജനല്‍ കമ്പികള്‍ക്കിടയിലൂടെ മഴത്തുള്ളികള്‍ മുഖത്തു വീഴുന്നുണ്ട്.... ഇത് വരെ കാണാത്ത ഒരു ഭംഗി ആകാശത്തിന്... മഴയുടെ ശൌര്യം കൂടി... ഇടിയും മിന്നലും... മിന്നലിന്റെ പ്രകാശത്തില്‍ മഴത്തുള്ളികള്‍ പവിഴം പോലെ തിളങ്ങി... ഒന്നിച്ചു ആകാശത്ത് നിന്ന് കൊഴിഞ്ഞിറങ്ങി ഭൂമിയില്‍ വീണു അകലുന്നതിന്റെ വേദനയാവം ഓരോ മഴത്തുള്ളിക്കും... അവ പരസ്പരം കെട്ടി പുണര്‍ന്നു... അകലുന്നതിനു മുന്‍പായി അവസാന ചുംബനം നല്കി മണ്ണിലേക്ക് പതിച്ചു... അവരുടെ വിടപറയലില് ആകാശം
തന്റെ വിഷമം കാണിച്ചത് അലറിവിളിച്ചാണ്... അവയ്ക്ക് വെളിച്ചം നല്കാന് മിന്നല്‍ ഇങ്ങു ഭൂമി വരെ കൂടെ പോന്നു... അവസാനം അവ മണ്ണില്‍ പതിച്ചപ്പോള്‍... ഒരു ചെറു നിശ്വാസത്തോടെ ആകാശം ഒരു കുഞ്ഞു കാറ്റിനെ ഭൂമിയിലേക്കയച്ചു ... ആ കാറ്റ് മണ്ണില്‍ വീണലിഞ്ഞ മഴത്തുള്ളികളെ പുല്കി
തന്റെ സ്നേഹം അറിയിച്ചു... മെല്ലെ മെല്ലെ ആകാശം പഴയ പോലെ ആയി... തണുത്ത കാറ്റ്.... ഒരു നല്ല ഉറക്കത്തിനായി ഞാന്‍ കണ്ണടച്ചു..
8 comments:
രാത്രിമഴ നനഞ്ഞ് നാട്ടിന്‍പുറത്തൂടെ ബൈക്കോടിക്കുന്നത് വളരെ ത്രില്ലിങ്ങാണ്
:-)
മഴയെ കുറിച്ച് രസകരമായി പറഞ്ഞിരിക്കുന്നു....
മഴ എന്റെ രണ്ടാമത്തെ കാമുകി ആണ്...:-)
പോസ്റ്റ് മികച്ചതാണ് കേട്ടോ...ഇത് പോലെ എഴുതുക...
@mahesh vijayan
എന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ പല നേരത്തും മഴ മാത്രമായിരുന്നു എനിക്ക് കൂട്ട്
മഴയുള്ള വെളുപ്പാൻ കാലങ്ങളിൽ, ഞാനും കുറേ സമയം ജനലിലൂടെ മഴയെ നോക്കികിടക്കാറുണ്ട്…..
മഴ അലറി വിളിച്ചു :)
നല്ല മഴയത്ത് സുഖായി മൂടിപ്പുതച്ച് ഉറങ്ങിയെന്ന് അര്‍ത്ഥം.....
ഇതു കഥയല്ല, കവിതയുമല്ല...
പക്ഷേ സംഗതി ഇഷ്ടപ്പെട്ടു...ഗംഭീര വരികൾ....
ഇവിടേയും............മഴ.... ഇടവപ്പാതി ഇടിവെട്ടിയാർക്കുന്നൂ
Post a Comment