Thursday, December 30, 2010
പുതുവത്സരത്തില്‍ ...
Monday, December 27, 2010
പുരുഷന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.
Sunday, November 28, 2010
അവള്‍ ...
Sunday, October 3, 2010
പ്രതീക്ഷ...
നിലവിളിക്കാന്‍ പോലുമാകാതെ തളര്‍ന്നിരിക്കും ഞാന്‍ അപ്പോഴേക്കും... ഒരിക്കല്‍ പോലും കാണാത്ത എന്റെ സുഹൃത്ത് എനിക്കയച്ച കത്തില്‍ ഇങ്ങനെ എഴുതി... എഴുത്ത് നിര്‍ത്തരുത്... തടസ്സങ്ങള്‍ വരും... നിര്‍ത്താന്‍ തോന്നും.... പൊരുതണം.... ആശയങ്ങള്‍ കിട്ടാതെ വരുമ്പോള്‍ തേടി പിടിക്കണം... ഏതോ കമ്മ്യൂണിറ്റി സൈറ്റില് പരിജയപെട്ടതാണ്... പക്ഷെ ഒരിക്കലും നേരിട്ട് സംസാരിച്ചിട്ടില്ല... നമ്പര്‍ വാങ്ങി വച്ചെങ്കിലും സംസാരിക്കാന്‍ തോനിയില്ല... പിന്നീടെപ്പോഴോ വിളിക്കണമെന്ന് തോന്നി... അന്ന് വിളിച്ചപ്പോള്‍ മറുതലയ്ക്കല്‍ കേട്ടത് "നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ നിലവിലില്ല... ദയവയില്‍ ഡയല്‍ നമ്പര്‍ ചെയ്ത നമ്പര്‍ വീണ്ടും പരിശോധിക്കുക.." പിന്നീടെപ്പോഴോ ആരോ വഴി അറിഞ്ഞു...
ആ സുഹൃത്ത് ഇന്ന് മരണത്തിനു കീഴടങ്ങി എന്ന്... കരയാന്‍ എനിക്ക് തോനിയില്ല... ഈ നശിച്ച ലോകത്തില്‍ നിന്ന് മോക്ഷം കിട്ടി അവള്‍ പോയതായി തോന്നി... പിന്നീടു ഔപചാരികതയോടെ അവളുടെ പ്രോഫിലെനു നേരെ ഞാന്‍ എഴുതി... നിന്നെ ഞങ്ങള്‍ എന്നും ഓര്‍ക്കുന്നു എന്ന്... എന്നും എഴുതുന്ന പോലെ "മിസ്സ് യു" എന്ന് എഴുതിയപ്പോള്‍ എനിക്കറിയാമായിരുന്നു... അതിനുള്ള മറുപടിയായി "മിസ്സ് യു ടൂ" എന്ന് അവള്‍ ഒരിക്കലും അയക്കില്ലെന്ന്... എന്നിട്ടും എന്നും ഞാന്‍ എന്‍റെ പ്രൊഫൈല്‍ പേജില്‍ നോക്കുമായിരുന്നു അവളുടെ പേരില്‍ എനിക്ക് മെസ്സേജ് ഉണ്ടോന്നു... വൃ൪ത്ഥമാണെങ്കിലും പ്രതീക്ഷകള്‍ മാത്രമാണ് ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്...
Monday, September 6, 2010
രാത്രി മഴ..
Wednesday, September 1, 2010
യാത്ര...
യാത്രയുടെ വിരസതയൊന്നുമില്ലാതിരുന്ന ഒരു യാത്ര... സൈഡ് സീറ്റിലിരുന്നു കാഴ്ചകള്‍ കണ്ടു പോകാന്‍ നല്ല രസമാണ്... ചെവിയിലിരുന്നു മൊബൈല്‍ പാടി കൊണ്ടേ ഇരുന്നു... എന്നും ജി.വേണുഗോപാല്‍ ആണ് എനിക്ക് കൂട്ട്... അദ്ദേഹത്തിന്റെ കാവ്യഗീതികള്‍ എത്ര കേട്ടാലും മതി വരില്ല... എന്‍.എന്‍ കക്കാടിന്റെ "സഫലമീയാത്ര" യെ അദ്ദേഹത്തിന്റെ ശബ്ദം കൂടുതല്‍ മനോഹരമാക്കി... അടുത്തിരിക്കുന്നവര്‍ ഓരോ സ്റ്റോപ്പിലും മാറി കൊണ്ടേ ഇരുന്നു... അതിലോന്നുമായിരുന്നില്ല എന്റെ ശ്രദ്ധ... ഒരുപാട് യാത്ര ചെയ്യാറുള്ളതാണ് ഞാന് ഈ വഴിയിലൂടെ എന്നാല്‍ ഇന്ന് ഈ വഴിക്ക് ഒരു പ്രത്യേക സൗന്ദര്യം... നനഞ്ഞ പെണ്ണിന്റെ സൌന്ദര്യം... ആദ്യമായി ഞാന് ഈ വഴിയെ വരുമ്പോള്‍ റോഡിനിരുവശവും ചുവന്ന ചായം പൂശി ഗുല്‍മോഹറുകള്‍ പൂത്ത് നിന്നിരുന്നു... കാലം മാറിയിരിക്കുന്നു... മഴയുടെ താളത്തിനൊത്ത് ഗുല്‍മോഹര്‍ മരത്തിന്റെ ഇലകള്‍ ഇളകി കൊണ്ടേ ഇരുന്നു... നനഞ്ഞ പാതയിലൂടെ ബസ് നീങ്ങി കൊണ്ടേ ഇരുന്നു... അത്തം ഉദിച്ചിരിക്കുന്നു... എന്നാല്‍ ഒരു വീടിനു മുന്നില്‍ പോലും പൂക്കളം ഇട്ടു കണ്ടില്ല.... പിന്നെയും ചെറിയ വീടുകളിനു മുന്നില്‍ പൂക്കളം കാണാം... വല്യ വീടുകളിനു മുന്നില്‍ ഒന്നും പൂക്കളം കണ്ടില്ല... ചിലപ്പോള്‍ സ്റ്റാറ്റസിനു യോജിച്ചതാവില്ല... പാവം മാവേലി വരുമ്പോള്‍ പൂക്കളം കാണാതെ ഓണക്കാലമല്ലെന്നു കരുതി തിരിച്ചു പോകുമോ എന്ന് എനിക്ക് തോന്നി പോയി... വയലുകള്ക്ക് നടുവിലൂടെ ബസ് നീങ്ങിയപ്പോള്‍ നനഞ്ഞ കാറ്റു ദേഹത്തെയും മനസ്സിനെയും തണുപ്പിച്ചു... ബസ് മെല്ലെ ഭാരതപുഴയുടെ മുകളിലൂടെ നീങ്ങി തുടങ്ങി.... ഭാരതപുഴയില്‍ വെള്ളം കൂടിയിരിക്കുന്നു... കുറച്ചു ദിവസമെങ്കിലും പുഴയ്ക്കൊന്നു അഹങ്കരിക്കാമല്ലോ... എന്റെ മാറിലൂടെയും വെള്ളം ഒഴുകുന്നു എന്ന് പറഞ്ഞു... അല്ലാത്ത ദിവസങ്ങളില്‍ വെറും മണല്‍ കൂമ്പാരം മാത്രമായി പുഴ മാറും... പാമ്പാടി എത്തിയപ്പോള്‍ ബസില്‍ തിരക്ക് കൂടി... ദൂരെ മലമുകളില്‍ ശ്രീ രാമസ്വാമി ക്ഷേത്രം കാണാം.... ശ്രീ രാമനും നാലു സഹോദരങ്ങള്ക്കും കൂടെ ഹനുമാനും പ്രതിഷ്ഠയുള്ള കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവില്വാമല ശ്രീ രാമക്ഷേത്രം... താഴെ അഞ്ചു സഹോദരന്മാരും കൂടി ശ്രീകൃഷ്ണനെ പ്രതിഷ്ടിച്ച ൈഎവ൪മഠം ശ്രീ കൃഷ്ണ ക്ഷേത്രം... അതിനു താഴത്തുടെ ഒഴുകുന്ന നിളാ നദി... കാഴ്ചയ്ക്ക് സുന്ദരം തന്നെ... പക്ഷെ ൈഎവ൪മഠത്തിനു അരികിലൂടെ പോകുമ്പോള്‍ ശവം കത്തിക്കുന്ന രൂക്ഷ ഗനധമാണ് നമ്മളെ വരവേല്ക്കുക... ൈഎവ൪മഠം പിത്ര്പൂജയ്ക്കും പിത്ര്തര്പ്പനതിനും വിശേഷപെട്ട ക്ഷേത്രമാണ്... ആ യാത്ര ഇങ്ങനെ നീണ്ടു പോയി... വേണു ഗോപാല്‍ പാട്ടുകള്‍ പാടി കൊണ്ടേ ഇരുന്നു... ഈ യാത്ര അവസാനിക്കാതിരുനെങ്കില് എന്ന് എനിക്ക് തോന്നി പോയി... ഒരുപാടു നേരം ഓരോരുത്തരേം വീക്ഷിചിരിക്കാം (വായ്നോട്ടം എന്ന് വേണമെങ്കിലും പറയാം) ആര്ക്കും എന്നെ അറിയില്ല... ആരുടെയും കടന്നുകയറ്റമില്ലാത്ത ഒരു ജീവിതം പോലെയാണ് യാത്ര... പക്ഷെ എവിടെയെങ്കിലും വച്ച് ഇറങ്ങേണ്ടി വരും എന്ന് മാത്രം...