ഏതോ ദേഷ്യത്തില്‍ ജനല്‍ പാളിയിലൂടെ കാറ്റടിച്ചു വരുന്നുണ്ട്... മഴത്തുള്ളികള്‍ എഴുതികൊണ്ടിരിക്കുന്ന പേപ്പറില്‍ വഴുതി വീണു... നനഞ്ഞ പേജില്‍ എഴുതുമ്പോള്‍ മഷി പടരുന്നുണ്ട്... അതേതോ വികൃത ചിത്രമായി മാറി... പണ്ട് ആരോ പറഞ്ഞു കേട്ടിരുന്നു കടലാസില്‍ മഷി കുടഞ്ഞു മടക്കി വച്ച് നിവര്‍ത്തി നോക്കിയാല്‍ കാണുന്നത് പൂര്‍വജന്മ രൂപമാണെന്നു.. ഇന്ന് ഞാന്‍ ചെയ്യുന്നത് അത് തന്നെ... വെറുതെ കടലാസില്‍ മഷി കൊണ്ട് എന്തൊക്കെയോ കുത്തികുറിച്ചു മടക്കി കളയുന്നു... ആ ചവറ്റുകൊട്ടയില്‍ കാണാം എന്റെ പൂര്‍വജന്മ രൂപങ്ങള്‍ ...
കാറ്റത്ത് തെറിച്ചു വീണ നനഞ്ഞ ഇല... വാകയുടെ ഇലയാണ്... പച്ചനിറം മാഞ്ഞിട്ടില്ല എന്നാല്‍ മഞ്ഞ നിറം അതില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു... അതിലെ ഞരമ്പുകള്‍ നടുവിലെ വലിയ കമ്പിയില്‍ നിന്ന് ഇലയുടെ അറ്റം തേടി പോയിരിക്കുന്നു... അതില്‍ പല നീളത്തില്‍ ഉള്ളവയുണ്ട് ചില ഞരമ്പുകള്‍ നേര്‍വഴിയെ അറ്റത്തെത്തിയിരിക്കുന്നു മറ്റു ചിലത് എളുപ്പത്തില്‍ അറ്റം എത്താന്‍ കുറുക്കുവഴി ഉപയോഗിച്ചിരിക്കുന്നു... ചിലതാണെങ്കിലോ ഇതുവരെ അറ്റം കണ്ടെത്താനാവാതെ പാതിവഴിയില്‍ തിരിഞ്ഞു നോല്‍ക്കി നില്‍ക്കുന്നു... എന്നെ പോലെ..
എന്നത്തേയും പോലെയല്ല ഇന്നത്തെ മഴ... ഇത് അവസാനിക്കുന്നില്ല... മറിച്ച് വളരെ ശക്തമായി തിരിച്ചു വരികയാണ്... രാത്രിയിലെ ഓരോ നിഗൂഢ ചലനങ്ങളേയും ഭംഗം വരുത്താനാണ് ഈ മഴ പെയ്യുന്നത്... ആരെല്ലാമോ ഇടയ്ക്കു അട്ടഹസിക്കുന്നു... ആരോ ഒരാള്‍ ചങ്ങലവലിച്ചു ഇടവഴിയിലുടെ നടന്നു പോകുന്നു ആ ശബ്ദം എന്റെ കാതുകളെ കീറിമുറിച്ചു ... എഴുതിയത് മതിയാക്കി ഞാന്‍ കിടന്നു... ഇന്നലെ എന്റെ തൊട്ടടുത്ത് കിടന്നിരുന്ന ആള്‍ മരണത്തെ അറിയുന്നത് ഞാന്‍ അടുത്തറിഞ്ഞിരുന്നു... അവസാനമായി അയാള്‍ കണ്ണുകള്‍ അടയ്ക്കുമ്പോള്‍ എന്നെ നോക്കി ചിരിച്ചു... ഇന്നലെ അയാള്‍ ജീവിതത്തിന്റേയും മരണത്തിന്റെയും നൂല്‍ കമ്പിയില്‍ നില്‍ക്കുമ്പോഴും ഇതേ മഴ ആയിരുന്നു... മഴയ്ക്കൊരു മാറ്റവുമില്ല... ഏതോ വേദന ഞാന്‍ അറിഞ്ഞു... നൈമിഷികമായിരുന്നു അത്...
എനിക്ക് കാണാം എന്റെ ജീവന്‍ എന്നില്‍ നിന്നകലുന്നത്... രണ്ടു വെളുത്ത കുതിരകളെ പൂട്ടിയ വണ്ടിയില്‍ അതിങ്ങനെ ഇരുണ്ട വഴിയിലുടെ യാത്ര ചെയ്യുന്നു... രണ്ടു ഭാഗവും ഉയര്‍ന്ന മതിലുകളാണ്... വെളിച്ചം തീരെ ഇല്ല... കുതിരയുടെ കണ്ണിലെ പ്രകാശം മാത്രം... ഒരു നാല്‍ക്കവലയില്‍ അത് ചെന്നവസാനിച്ചു... വലതു വശത്തുള്ള വഴി ഫ്രഞ്ച് കോളനി ആണെന്ന് തോന്നുന്നു... കുതിര ആ വഴിയിലേക്കു തിരിഞ്ഞപ്പോള്‍ ഒരു വീടിന്റെ വലിയ ജനല്പാളിയിലൂടെ ഒരു തല പുറത്തേക്കു വന്നു.. നിറയെ വെളുത്ത മുടിയും പൂച്ചക്കണ്ണുകളുമുള്ള ഒരു തടിച്ച കിളവി... അവര്‍ ആ കുതിരയ്ക്ക് നേരെ കല്ലെറിഞ്ഞു... കുതിരയെ ആട്ടി ഓടിച്ചു... ഇടതു വശത്തുള്ള വഴിയിലേക്കു തിരിഞ്ഞപ്പോള്‍ ഒരു കൂട്ടം സ്വതന്ത്ര സമര സേനാനികള്‍ പോകുന്നുണ്ട്... അവരുടെ കൈയ്യിലുള്ള കൊടി നേരിയ വെളിച്ചത്തില്‍ കാണാം... എന്നാല്‍ മെല്ലെ അതും ഇല്ലാതായി... ദൂരെ ഒരു മല... അവിടെ എന്തോ പ്രകാശം?
അതേ!! മറവു ചെയ്യാന്‍ കഴിയാതിരുന്ന ശവങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ് ... അവയിലെ പൊന്നും പൊടിയും തേടി രണ്ടു മൂന്നു കള്ളന്മാര്‍ ടോര്‍ച്ചുമായി പതുങ്ങി ഇരിപ്പുണ്ട്.. ഊരാന്‍ മറന്നു പോയ ആഭരണങ്ങള്‍ വല്ലതും ശവത്തിന്റെ ദേഹത്തുണ്ടോ എന്ന് തപ്പി നോക്കുകയാണ്... ആ കള്ളന്മാര്‍ കുതിരയ്ക്കുനേരെ കല്ലെറിഞ്ഞു ... ആ വഴിയിലുടെ കുതിരയ്ക്ക് പോകാന്‍ സ്ഥലമില്ല അത്രയ്ക്ക് വീതിയെ അതിനുള്ളൂ...വീണ്ടും നേരെ നടന്നു.. മതിലിന്റെ നീളവും ഉയരവും കൂടികൊണ്ടേ ഇരുന്നു... അറ്റം കാണാത്ത യാത്ര... നേരിയ മഞ്ഞു... മെല്ലെ മെല്ലെ മതില്‍ പാളികള്‍ അകന്നു മാറി... ഒരു കുഞ്ഞു നക്ഷത്രതിന്റെ വെളിച്ചം...ആ വെളിച്ചത്തില്‍ ഞാന്‍ കണ്ടു...ആ മരം...ആ വല്ല്യ മരം...ഇത്ര വല്ല്യ മരം ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ കണ്ടിട്ടില്ല...ആ മരത്തില്‍ ഒരുപാടു ചില്ലകള്‍ ... നിറയെ വെളിച്ചം...
ആ മരം അങ്ങ് ദൂരെയാണ് അതിനടുത്തേക്ക് എത്തണമെങ്കില്‍ ഇനിയും ഒരുപാടു സഞ്ചരിക്കണം... കുതിരകള്‍ നടത്തം വിട്ടു ഓട്ടം തുടങ്ങി... ആരെയോ തോല്പ്പിക്കാനെന്നവണ്ണം കുതിരകള്‍ അതിവേഗത്തില്‍ ഓടി... ഒരുപാടു കുളമ്പടികള്‍ കേള്‍ക്കുന്നു... പിന്നില്‍ ആരുമില്ല... പിന്നെ എവിടെ നിന്നാണ് ഇത്രയും ശബ്ദം..? ചെവികള്‍ കീറിമുറിച്ച് കൊണ്ട് ആ ശബ്ദം കടന്നു പോയി... കുതിരകളുടെ വേഗം കൂടി വന്നു... ഇരുട്ടിന്റെ കാഠിന്യം കുറഞ്ഞും.. എങ്ങും പ്രകാശം... ഒരു വല്ല്യ മരം... ചുറ്റും വെളിച്ചം... ഞാന്‍ തിരിച്ചറിഞ്ഞു... അതെ ഇതാണ് ആ മരം ജീവന്റെ മരം!!!
19 comments:
Simply Amazing dear.... keep on going...
nee ividonnum irikkendavalla.... kaivaakkill ninnum maari irunno... just kidding....
njan ezhuthan agrahicha, ente manassil undayirunna varikal pole, valare sundharamaya bhaavana. ithrayum churungiya varikalal mattoru lokathekku kondupoakan kazhiyunnu.
വളരെ നന്നായിട്ടുണ്ട് സുഹൃത്തേ... ഇനിയും എഴുതുക. ആശംസകള്‍...
നന്നായിട്ടുണ്ട്... :)
മരണത്തിന്റെ കാലൊച്ച കേട്ടുവോ?വായന സുഖംതോന്നി ആശംസകള്‍
സുഹൃത്തെ.. എഴുത്ത് നന്നായിട്ടുണ്ട്... ഇങ്ങനെയുള്ള സംഭവങ്ങളൊക്കെ കയ്യിലുണ്ട് അല്ലെ.... എഴുതുക ഇനിയും...
നന്മകള്‍ മാത്രം ആശംസിക്കുന്നു...
അയ്യോ ......... കുതിരവണ്ടി മാറിപ്പോയോ ഞാന്‍ കണ്ടത് ഏഴു കുതിരകളെ പൂട്ടിയ വണ്ടി ആയിരുന്നു.
മനോഹരമായിട്ടുണ്ട് കഥ.
ആശംസകള്‍....
നല്ല പ്രൗഢഗംഭീരമായ ഒരു ആശയം ഉണ്ടായിരുന്നു, പക്ഷെ നിങ്ങൾക്കേറ്റവും സംതൃപ്തി തോന്നിയ കഥ എന്ന് കണ്ടപ്പോൾ, ഞാൻ വായിച്ചത് അമിതപ്രതീക്ഷകളോടെയാണ്.ാ പ്രതീക്ഷ വച്ച് നോക്കുമ്പോൾ പോര. പക്ഷെ നല്ലൊരു ആശയം ഉണ്ടായിരുന്നു. നല്ലത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ,സംതൃപ്തിയുള്ളതും. ആശംസകൾ.
കടലാസ്സില്‍ മഷി കുടഞ്ഞു മടക്കി വച്ച് നിവര്‍ത്തി നോക്കിയാല്‍ കാണുന്നത് പൂര്‍വജന്മ രൂപമാണെന്നു..
ഇഷ്ടപ്പെട്ടു..ആശംസകള്‍....
നന്നായിട്ടുണ്ട്..ഇനിയും എഴുതൂ. ആശംസകള്‍ .
@vineeth, luttumon, idasserikkaran, khaadu
നന്ദി വീണ്ടും വരണം
@nilesh
ഞാന്‍ മഹാഭാരത യുദ്ധത്തിനു ആയിരുന്നില്ല പോയത് ;-)
@mandasan
എന്തോ ഇത് എഴുതിയത് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നിയിരുന്നു
@manoj bhaskar, vipin k mannat
നന്ദി വീണ്ടും വരണം !!
കഥ നന്നായിട്ടുണ്ട് .....പക്ഷെ എനിക്ക് അതിലും ഇഷ്ടായത് ആ ഫോട്ടോ ആണ് വളരെ മനോഹരം ആയിട്ടുണ്ടുട്ടോ .....
@കൊച്ചുമോള്‍
നന്ദി വീണ്ടും വരണം !!
അനാമിക,
അവതരണം നന്നായി
പക്ഷെ, ഇനിയിപ്പോള്‍ മഷി നിറച്ച
പേനകൊണ്ട് കടലാസ്സില്‍ എഴുതി
പിച്ചിച്ചീന്തി ക്കളയേണ്ട കാര്യമില്ലല്ലോ
കാലം മാറി കഥയും മാറി
കംപ്യുട്ടരിന്റെ കീബോഡിലൂടെ
കരം ചലിപ്പിച്ചു കിട്ടുന്നവ
കീറിക്കളയാന്‍ പറ്റില്ലല്ലോ
കീറെണ്ട ആവശ്യവും ഇല്ലല്ലോ
കാരണം ഒരു കറതീര്‍ന്ന
കലാകാരിയായി മാറിക്കഴിഞ്ഞല്ലോ!
വീണ്ടും എഴുതുക.
പിന്നൊരു കാര്യം പറയാനുള്ളത്
കൊടുത്തിരിക്കുന്ന ചിത്രത്തില്‍
അല്‍പ്പം പിശകുണ്ട് കേട്ടോ
അത് copyright ഉള്ള ചിത്രമാണ്
അതിലെ cross line ശ്രദ്ധിക്കുക
അനുവാദം ഇല്ലാതെ, വില കൊടുത്തു
വാങ്ങാതെ അതുപയോഗിക്കാന്‍ പാടില്ല
എന്റെ അഭിപ്രായത്തില്‍ മറ്റൊരു പടം
ചേര്‍ക്കുക, വിരോധം ഇല്ലങ്കില്‍ ഒരു
പടം ഞാന്‍ എടുത്തത് തരാം
source credit കൊടുത്താല്‍ മതി
ബന്ധപ്പെടുക
pvariel at Gmail Dot com
നന്ദി
PV
ഒരു സ്വപ്നം കണ്ടപോലുണ്ട്, ഇഷ്ടായി…
Post a Comment