Sunday, July 26, 2009

മഴയില്‍

നാട്ടുവഴിയിലുടെ ട്രെയിന്‍ കടന്നു പോകുകയാണ്...മനസ്സില്‍ പൊട്ടി മുളയ്ക്കുന്നത് കവിതകളോ കഥകളോ അല്ല ഓര്‍മ്മകളാണ്... ഞാനിന്നു വരെ കണ്ടിട്ടില്ലാത്ത ഏതൊക്കെയോ കഥയും കഥാപാത്രങ്ങളും മനസ്സില്‍ തിങ്ങി നിറഞ്ഞു...യാത്രയുടെ വിരസത മറന്നു ഞാന്‍ ചുറ്റും കണ്ണോടിച്ചു...കംബാര്‍ത്മെന്റില്‍ ആളുകള്‍ പൊതുവേ കുറവാണു...പെയ്തിറങ്ങിയ മഴ എല്ലാവരെയും പഴയകാലത്തേക്ക് മടക്കിവിളിച്ച പോലെ...മഴത്തുള്ളികള്‍ ജനല്‍ കമ്പികളില്‍ പട്ടിപിടിചിരിക്കുന്നു...നേര്‍ത്ത കാറ്റ് അവയെ എന്‍റെ കണ്ണിലേക്കു തെറിപ്പിച്ചു...നഗരത്തിന്റെ തിരക്കുകള്‍ ഒഴിഞ്ഞു ട്രെയിന്‍ ഗ്രമാന്തക്ഷരീക്ഷതിലേക്ക് കടന്നു...ഒഴിഞ്ഞ സ്റ്റേനുകള്‍ ... ആര്‍ക്കൊക്കെയോ വേണ്ടി ട്രെയിന്‍ അവടെ നിര്‍ത്തി പോന്നു...ഇവടെ എവ്ടെയെന്കിലും നിന്നാണോ പണ്ട്‌ "വെള്ളയപ്പന്‍" ട്രെയിന്‍ കയറിയത്...ജയിലിലകപെട്ട തന്റെ മകന് പോതിചോരുമായി.. മഴയുടെ അര്തിരംബലുകള്‍ ശമിച്ചപ്പോള്‍ ട്രെയിന്‍ വീണ്ടും സജീവമായി... നേര്‍ത്ത നൂല്‍ക്കമ്പി പോലെ മഴ ..ഒരു ക്യാമറ ഫ്രെയിം പോലെ മനോഹരമായ ദ്രിശ്യങ്ങള്‍ പുറത്തു ..ഇതൊന്നും തന്നെ തന്നില്‍ ഒന്നും സംഭവിപ്പിക്കാത്ത പോലെ ഞങ്ങളുടെ എതിര്‍വശത്ത് ഒരു കുട്ടി ഇരിപ്പുണ്ട്..ഒരു വെള്ള ഷാള്‍ കൊണ്ട് അവള്‍ മുഖം മറച്ചിരിക്കുന്നു...പറയത്തക്ക ചമയങ്ങള്‍ ഒന്നുമില്ലാത്ത മുഖം..കണ്ണുകളില്‍ തീക്ഷണമായ നൊമ്പരം...വന്നത് മുതല്‍ അവള്‍ കുനിഞ്ഞു കിടപ്പാണ്..ഞാന്‍ അവളെ ശ്രദ്ധിക്കുന്നു എന്നറിഞ്ഞത് കൊണ്ടാണോ എന്തോ അവളുടെ കൂടെ ഇരുന്ന മനുഷ്യന്‍ അവളെ മറഞ്ഞിരുന്നു..തമിഴില്‍ അയാള്‍ അവളോട്‌ എന്തൊക്കെയോ സംസരിക്കുനുണ്ട്..ഇടയ്ക്കു അവളുടെ കണ്ണുകള്‍ ഈരനനിഞ്ഞതായി എനിക്ക് തോന്നി... ട്രെയിന്‍ ഒരു ഒഴിഞ്ഞ സ്റ്റേഷനില്‍ നിര്‍ത്തി...ആകെ ഉള്ല്ല തകര പെട്ടി എടുത്തു അവളുടെ കൂടെ ഉള്ള മനുഷ്യന്‍ ആദ്യം ഇറങ്ങി..പിറകില്‍ അവളും..എന്‍റെ സീടിനരിക് തട്ടി അവളുടെ ഷാള്‍ അഴിഞ്ഞു വീണു..ഞാന്‍ അവളെ കണ്ടു...കണ്ടു മറന്ന മുഖം...അവളുടെ മുടി മുറിച്ചിരിക്കുന്നു...മുഘത് മുറിവേറ്റ പാട്..ഞാന്‍ മുഖം കണ്ടെന്നരിഞ്ഞപ്പോള്‍ അവള്‍ ഷാള്‍ കൊണ്ട് മുഖം ഒന്ന് കൂടി മൂടി...എന്നെ തിരിഞ്ഞു നോക്കി അവള്‍ നടന്നു...അവള്‍ ഇറങ്ങിയപ്പോള്‍ വിങ്ങിപൊട്ടി നിന്ന മഴ അറ്തുലച്ചു പെയ്തു...ഒരു കുട പോലുമില്ലാതെ അവള്‍ മഴയത്ത് നില്‍ക്കുന്നു..ട്രെയിന്‍ നീങ്ങിയപ്പോഴും ഒരു പൊട്ടു പോലെ എനിക്കവളെ കാണാമായിരുന്നു..ആര്‍ക്കൊക്കെയോ വേണ്ടി ആദിതീര്‍ക്കുന്ന ഒരു ജീവിതമാണ്‌ അവളുടെ ജീവിതമെന്ന് എനിക്ക് തോന്നി... ഇന്നും മഴ പെയ്യുമ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം വിരിയുന്നത് അവളുടെ മുഘമാണ്...പറയാതെ തന്നെ അവള്‍ എല്ലാം എന്നോട് പറഞ്ഞതായി എനിക്ക് തോന്നി...പിന്നെടെന്നോ പേപ്പറുകള്‍ അടുക്കി വയ്ക്കുന്ന കൂട്ടത്തില്‍ ആ മുഖം ഞാന്‍ തിരിച്ചറിഞ്ഞു.."വിയൂര്‍ പീഡന കേസ് പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞു"...ഈ മുഘംയിരുന്നില്ലേ ആ പെണ്‍കുട്ടിക്ക്...അന്നവള്‍ എന്നെ തിരിഞ്ഞു നോക്കിയതില്‍ ഒരു അവസാന പ്രതീക്ഷ ഉണ്ടായിരിന്നുവോ?...ഇന്നും അവള്‍ എനിക്കൊരു തീരാ നൊമ്പരമാണ്...ഒഴു മഴ പെയ്തു തോരുന്ന പോലെ അവളുടെ ജീവിതവും എവ്ടെയോ വച്ച് അവസനിചിരിക്കണം...

4 comments:

ശ്രീ said...

നമ്മള്‍ അറിഞ്ഞും അറിയാതെയും അങ്ങനെ എത്രയെത്ര പേര്‍...

[അക്ഷരത്തെറ്റുകള്‍ വരാതെ നോക്കൂ]

Santhosh Varma said...

അനാമിക...ജീവിതത്തിന്‍റെ ഓരോ വഴിയിലും ഇത്തരം കണ്ടു മറന്ന മുഖങ്ങളെ വീണ്ടും കണ്ടെന്നു വരും..അവരെ തിരിച്ചറിയുന്നത്‌ ഒരു പക്ഷെ വളരെ കഴിഞ്ഞാകും എന്ന് മാത്രം. നന്നായി എഴുതിയിട്ടുണ്ടെങ്കിലും വളരെയധികം അക്ഷര തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട്. അത് ഇനിയുള്ള എഴുത്തുകളില്‍ ശ്രദ്ധിക്കുമല്ലോ? എല്ലാ ഭാവുകങ്ങളും...

Unknown said...

veruthe nice ennu parayan thonnunnilla.thante ezhuth aa mazhathullipole sudharamayirikkunnu.hridhayathine aazhangalil sparshikkan kazhiyunnud.

അന്ന്യൻ said...

ഇതെന്താ കഥയാണോ അനുഭവമാണോ? നന്നായി എഴുതി. ഇതു പോലെ എത്രയോ മുഖങ്ങൾ നമ്മൾ കാണാതെയും, കണ്ടും….