Sunday, February 19, 2012

ഒരു ബ്ലോഗ്ഗെറുടെ രോദനം ...

ആമുഖം:
ഡും ഡും ഡും... (പെരുമ്പറ മുഴങ്ങുന്നു )
രാജാതി രാജന്‍ രാജ കിങ്കരന്‍ ..
ബൂലോക രാജന്‍ അറിയിക്കുന്നത്...
ബൂലോക നാട്ടില്‍ സൂപ്പര്‍ ബ്ലോഗ്ഗേറെ കണ്ടെത്തിയ വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു

ലക്‌ഷ്യം:
എങ്ങനേലും പത്തു അമ്പതു ഫോളോവേര്സും പത്തു നൂറു കമന്റും കിട്ടുക.. അത് മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം

ഉപകരണങ്ങള്‍ ഉപയോഗിച്ചത് :
ബൂലോകം, രമേശ്‌ അരൂര്‍ ,കൊമ്പന്‍ , ബൈജു വചനം, മലയാളം ബ്ലോഗേഴ്സ് , ഈ ലോകം, നിരക്ഷരന്‍ , ബഷീര്‍ വള്ളികുന്നു ,നൌഷാദ് അകമ്പാടം

നടപടി ക്രമം:
ആദ്യമായി ഇപ്പോള്‍ ബ്ലോഗ്ഗെര്മാരുടെ ഇടയിലെ സംസാര വിഷയം ഒളിഞ്ഞും തെളിഞ്ഞും അറിയുക...ഇപ്പോഴത്തെ വിഷയം സുപ്പെര്‍ ബ്ലോഗ്ഗര്‍ തിരഞ്ഞെടുപ്പാണെന്ന് ഇരിക്കട്ടെ... ആദ്യമായി വിവാദം എന്താണെന്ന് അറിയാന്‍ എല്ലാ ഫേസ് ബുക്ക്‌ ഗ്രൂപ്പിലും പോസ്റ്റ്സിലുമൊക്കെ ഒന്ന് പരതി നടക്കുക ... എവിടുന്നെങ്കിലും ഇത്തിരി തുമ്പ് കിട്ടിയാല്‍ പിന്നെ ആലോചിക്കാന്‍ നില്‍ക്കണ്ട... ബൂലോക വമ്പന്മാര്‍ ഇടുന്ന പോസ്റ്റിനു താഴെ ലൈകുകളും... ഇന്നാലും ഈ തിരഞ്ഞടുപ്പ് രീതി ശരിയായില്ല...ഞാന്‍ താങ്കളോട് അനുകൂലിക്കുന്നു .. വിയോജിക്കുന്നു.. എന്നൊക്കെ ഇടയ്ക്കിടെ കമന്റ്‌ ഇടുക.. എന്നിട്ടും രക്ഷയില്ലെങ്കില്‍ ... പ്രൈവറ്റ് ചാറ്റില്‍ അവരെ പിടി കൂടുക...ചേട്ടാ ഇത് ശരിക്കും അക്രമം തന്നെ നമ്മള്‍ ബ്ലോഗ്ഗെര്മാരോട് കാട്ടിയത് .. ഇത് വേണ്ടായിരുന്നു എന്നൊക്കെ പറയുക... അന്നിടും നമ്മളെ ആരും കണ്ടില്ലെന്നു നടിച്ചാല്‍ ... സംശയിക്കണ്ട... ഫേസ് ബുക്കില്‍ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ കേറുക.. ബ്ലോഗില്‍ തലതൊട്ടപ്പന്‍മാരായ രമേശ്‌ അരൂര്‍ , നൌഷാദ് അകമ്പാടം , ബൈജു ഏട്ടന്‍ ഇവര്‍ ആരെങ്കിലും എന്തെങ്കിലും പോസ്റ്റ്‌ ഇട്ടാല്‍ ഉടന്‍ ലൈക്കിടുക... അന്നിട്ട്‌ ഇടയ്ക്കിടെ പറയുക,,, ഇത് വന്‍ ചതിയാണ് .. ബൈജുവേട്ടനു കിട്ടേണ്ടതായിരുന്നു.. അല്ലേല്‍ ഇത് കൊമ്പനോട് കാണിച്ച അനീതിയാണെന്നൊക്കെ... പരസ്പരം ഇത് അവര്‍ അറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം... വേണമെങ്കില്‍ നമ്മുടെ കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും ലൈക് ഇടാന്‍ മനേഷ് ഏട്ടനെയോ മനെഫിക്കയോ ഏല്‍പ്പിക്കുക... എന്നിട്ടും ഏറ്റില്ലെങ്കില്‍ ... ഒരു വഴിയെ ഉള്ളു... ബൂലോക തെമ്മാടി തല്ലുകൊള്ളി കണ്ണൂരാന്‍ തന്നെ ശരണം... കല്ലിവല്ലി ആശ്രമത്തില്‍ ചെന്ന് ഗുരു കണ്ണൂരാനന്ദ ആസാമികളെ കാണുക...
"കണ്ണൂരാനെ ഇത് തനിക്കു തന്നെ കിട്ടേണ്ടതായിരുന്നു
"അതിനു ഞാന്‍ മത്സരിചില്ലല്ലോ..."
ചമ്മിയത് പുള്ളിക്കാരനെ അറിയിക്കാതെ വീണ്ടും പറയുക...
"ഇന്നാലും നിങ്ങള്‍ മത്സരിച്ചിരുന്നേല്‍ നിങ്ങള്ക്ക് തന്നെ കിട്ടിയേനെ "
ഇതില്‍ കണ്ണൂരാന്‍ ഇരുത്തി ഒന്ന് മൂളും
കാര്യം ഓക്കേ ആയി എന്ന് തെറ്റുദ്ധരിക്കണ്ട ... കണ്ണൂരാന്‍ അത്ര പെട്ടെന്നൊന്നും വീഴൂല
അവസാന തന്ത്രം എടുക്കുക. " കണ്ണൂരാനേ, ബൂലോകത്ത് ഏറ്റവും കൂടുതല്‍ കമന്റ് കിട്ടുന്നത് തന്റെ ബ്ലോഗിന് അല്ലെ... നിങ്ങളല്ലേ ഞങ്ങളുടെ സൂപ്പര്‍ ബ്ലോഗ്ഗര്‍ "
ഇതില്‍ കണ്ണൂരാന്‍ വീഴും വീണിരിക്കും
ഇനി എരിതീയില്‍ എണ്ണ പോലെ ഒരു ഡൈലോഗ് കൂടെ പറയുക...
"നിങ്ങളെ മനപ്പൂര്‍വം മത്സരിപ്പിക്കാതിരുന്നതാ നിങ്ങളിതില്‍ പ്രതികരിക്കണം ഞങ്ങളുണ്ട് കൂടെ..." അന്നിട്ട് മെല്ലെ അവിടെ നിന്ന് മുങ്ങണം...
ഇനി വേണമെങ്കില്‍ ഇസ്മയില്‍ കുറുമ്പടിയെയോ മറ്റോ ഓണ്‍ലൈന്‍ കാണുമ്പോള്‍ പറയുക...
"ഇന്നാലും സൂപ്പര്‍ ബ്ലോഗ്ഗര്‍... "
"ന്ത് ഈയ് അതൊന്നും തിന്നണ്ട... വയറ്റിന് പിടിക്കൂല "
മെല്ലെ സ്ഥലം വിടുക... പുള്ളിക്കാരന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല... ബ്ലോഗ്‌ മീറ്റ്‌ നടത്തി കാശു പോയി... ആളിപ്പോ സമനില തെറ്റിയ മട്ടാ
ഇന്നിട്ടും നിങ്ങളെ ആരും തിരിച്ചറിഞ്ഞില്ലെങ്കില്‍ മടിക്കണ്ട... പരസ്യപ്രസ്താവന തന്നെ നടത്തുക ... ബൂലോകം മൂരാച്ചികള്‍ക്കെതിരെ സമരം വിളിക്കുക.. നിരാഹാരത്തിന് വരെ തയ്യാര്‍ ആണെന്ന് പ്രസ്താവിക്കുക.. കാര്യം എന്താണെന്ന് ആരേലും ചോദിച്ചാല്‍... അവിടെയും ഇവിടെയും മുട്ടിക്കാതെ എന്തേലുമൊക്കെ പറയുക ... പ്രധാന കാര്യം... ഇടയ്ക്കിടെ ബ്ലോഗിന്റെ ലിങ്ക് ഇടാന്‍ മറക്കരുത്...

നിഗമനം :
ഇത്രയും ആയാല്‍ നിങ്ങളുടെ ബ്ലോഗും നിങ്ങളും പ്രശസ്തിയില്‍ നിന്നും പ്രശസ്തിയിലേക്ക് കുതിക്കും... മറ്റുള്ളവര്‍ നിങ്ങളെ തൊഴുത്തില്‍ കുത്തികള്‍ എന്ന് വിളിക്കും... കാര്യമാക്കണ്ട തൊലിക്കട്ടി കൊണ്ട് മാനേജ് ചെയ്യുക... മത്സരിപ്പിക്കാത്തതിന്റെ ചൊരുക്കാണെന്നു വിവാദം ഉണ്ടാവും... അപ്പോള്‍ ഉറപ്പിച്ചോ അടുത്ത സൂപ്പര്‍ ബ്ലോഗ്ഗര്‍ നിങ്ങള്‍ തന്നെ...സ്ത്രീ സംവരണം ഉള്ളത് കൊണ്ട് എന്തായാലും ഒരു നോമിനി ആവാന്‍ ചാന്‍സ് കൂടുതലാണ്... ഇനി അഥവാ കിട്ടിയിലെങ്കില്‍ വിഷമിക്കണ്ട ഒന്ന് ബോധം കേട്ട് വീണാല്‍ മതി... അവാര്‍ഡ്‌ കിട്ടുന്നതിനേക്കാള്‍ പതിന്മടങ്ങ്‌ പ്രശസ്തി കിട്ടും ... വേണമെങ്കില്‍ അവാര്‍ഡ്‌ കിട്ടിയ ശേഷം ശ്രദ്ധ നഷ്ടപ്പെട്ടു എന്ന് തോന്നുകയാണെങ്കില്‍ ഞാന്‍ ഇത് തിരിച്ചേല്‍പ്പിക്കുന്നു എന്നൊരു പ്രസ്താവന കൂടി നടത്താം...

പിന്നാമ്പുറം :
പ്ലസ്‌ ടു ക്ലാസ്സില്‍ കെമിസ്ട്രി റെക്കോര്‍ഡ്‌ എഴുതുന്ന പോലെ എന്തേലും എഴുതിയാല്‍ കമന്റ്‌ കിട്ടും എന്നത് അതിമോഹമാണ് മോളെ അതിമോഹം എന്ന് പറഞ്ഞവരെ അവഗണിക്കുന്നു... ആര്‍ക്കെങ്കിലും വിഷമമോ മാനസികാഘാതമോ അനുഭവപ്പെട്ടാല്‍ ... എന്റെ അഹങ്കാരവും തല്ലുകൊള്ളിത്തരവും ആയി കണ്ടു അങ്ങ് വിട്ടേരെ... അല്ലാതെന്തു പറയാനാ ആരാന്റെ ബ്ലോഗ്ഗിനു ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേലാണ്... അത് വഴി എങ്ങനെ നമ്മുടെ ബ്ലോഗിലേക്കും ആളെ എത്തിക്കാം എന്ന് നോക്കുക...

62 comments:

anamika said...

വല്ലതും തരാന്‍ മുട്ടി നില്‍ക്കുവാണേല്‍ അമാന്തിക്കണ്ട... ചെരുപ്പ്, കല്ല്‌ , ചീഞ്ഞ മുട്ട എല്ലാം സ്വീകരിക്കുന്നതാണ്

ചാണ്ടിച്ചൻ said...

അതെല്ലാം മറ്റു പലര്‍ക്കും കൊടുത്ത് കഴിഞ്ഞു!!!!

ഒരു ദുബായിക്കാരന്‍ said...

ഇതിനെയല്ലേ കലങ്ങിയ വാട്റെരില്‍ ഫിഷിനെ പിടിക്കുക്ക എന്ന് പറയുന്നത് ....

Fousia R said...

അനാമികാ
ഇത് വായിക്കാന്‍ രസമുണ്ട്.
പിന്നെ അവാര്‍ഡെല്ലാം വിവാദങ്ങള്‍ടെ വാര്‍ഡായതുകൊണ്ട് അതില്‍ താല്പര്യമില്ല.
ബ്ലോഗ്ഗര്‍ക്ക് അവാര്‍ഡ് കൊടുത്തതും ബ്ലോഗിനെ ആരോ ചീത്തപറഞ്ഞതും ഒക്കെയാണ്‌
മുല്ലപ്പെരിയാറിനെ ശേഷം വന്ന വലിയ പുകിലുകള്‍ എന്നു തോന്നുന്നു. എന്തായാലും അനാമിക
എഴുതിയതില്‍ രസമുണ്ട്. പ്രത്യേകിച്ചും ആളുകളെ പേരെറ്റുത്ത് പറഞ്ഞത്.
പൊതുവെ ആളുകള്‍ മടിക്കുന്ന കാര്യമാണത്.
എന്തായാലും ആളൂകള്‍ കൂടുതല്‍ വരട്ടെ. വായിക്കട്ടെ...

മണ്ടൂസന്‍ said...

നല്ല അവലോകനം. മഹാപാപീ നീ എന്നെ സ്വസ്ഥമായി ലൈക്കാനും സമ്മതിക്കില്ല അല്ലേ ? അല്ലേലും ഇത് നിനക്ക് കിട്ടേണ്ടതല്ലായിരുന്നോ ? നന്നായി ട്ടോ എന്തായാലും ആശംസകൾ. കലക്കവെള്ളത്തിൽ കയ്യിട്ട് തപ്പിയാൽ കമന്റ്സ് കിട്ടുമോ അതോ വല്ല ജീവികളുടേ അടുത്ത് നിന്നും കടി കിട്ടുമോ എന്ന് ഞാനൊന്ന് നോക്കട്ടേ. ആശംസകൾ.

അന്ന്യൻ said...

ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീരു കണ്ടാ മതീലോ...

കൂതറHashimܓ said...

ഫെയിസ്ബൂക് മലയാളം ബ്ലോഗേർസ് ഗ്രൂപ്പ് എന്നതു ഒരു ഒലിപ്പീർ ഗ്രൂപ്പല്ലേ..!!!

മണ്ടൂസന്‍ said...

നിന്റെ ആരേയും കുറ്റം പറയാത്ത ഹാസ്യായോണ്ട് വായിച്ചതാ ട്ടോ. സാധാരണ ഞാൻ ഇങ്ങനത്തേതിന് ഇപ്പോൾ കമന്റാറില്ല. മുൻപ് അറിയാതെ ഒന്ന് രണ്ടെണ്ണത്തിന് കമന്റിയിരുന്നു. നല്ലതായണ്ണൂ. ഈ കലക്ക വെള്ളത്തിലെ മീൻ പിടുത്തം.

നാമൂസ് said...
This comment has been removed by the author.
നാമൂസ് said...

അനാമികയോട്; ഈ പോസ്റ്റിലും എന്നെ ഒതുക്കുകയായിരുന്നുവെന്നു ഞാന്‍ തറപ്പിച്ചു പറയുന്നു.

ഹാഷിമിനോട്: അക്കൂടെ താനും ഒലിച്ചു പോയെന്നു കേട്ടു. ചുമ്മാതാ ല്ലേ..?

പ്രദീപ്‌ രവീന്ദ്രന്‍ said...

ഒരു സൂപര്‍ ബ്ലോഗര്‍ അവാര്‍ഡ്‌ തേങ്ങാക്കുല, രണ്ടു ആഴ്ചയായി ഇത് മാത്രെ കേള്‍ക്കനോള്ളൂ. ഇപ്പോഴും അത് വിടാറായില്ലേ. ലജ്ജാവഹം. ഇനി എങ്ങാനും അത് പറഞ്ഞു വന്നാല്‍ അമ്മച്ചിയാണേ.. ഞാന്‍ ക്വട്ടെഷന്‍ വയ്ക്കും. ആഹാ എല്ലാത്തിനും ഒരു പരിധി ഇല്ലേ

Unknown said...

ഹ ഹ ഹ ... പിന്നാമ്പുറ രഹസ്യങ്ങള്‍ മറ നീക്കി എന്നൊക്കെ കേട്ടപ്പോള്‍ ഓടി ചാടി വന്നതാ .... മറ നീക്കിയപ്പോള്‍ എന്തേലും കണ്ടെങ്കിലോ !!

ഇതില്‍ ഒരു equation വിട്ടു പോയല്ലോ നീതു

equation 1 : അവാര്‍ഡ്‌ = വിവാദം * ചളി ഏറു

equation 2 :വിവാദം = [(ചളി ഏറു) * (കമന്റ്‌ + ലൈക്‌)]

സൊ , അവാര്‍ഡ്‌ = [(ചളി ഏറു) * (കമന്റ്‌ + ലൈക്‌)] * ചളി ഏറു
സൊ ,
അവാര്‍ഡ്‌ = (ചളി ഏറു ) [കമന്റ് + ലൈക്‌ ) * 1
അവാര്‍ഡ്‌ / 1 = ചളി ഏറു കമന്റ്‌ + ചളി ഏറു ലൈക്‌
equation 3 : അവാര്‍ഡ്‌ = ചളി ഏറു കമന്റ്‌ + ചളി ഏറു ലൈക്‌

സബ്സ്ടിട്യൂട്റ്റ് equation 3 ഇന്‍ equation 1
ഹോ മതിയായി .. ബാകി നീ പൂരിപ്പിച്ചോ

ആചാര്യന്‍ said...

വന്നു വായിച്ചു അതെന്നെ

നൗഷാദ് അകമ്പാടം said...

വിവരണം ഉഷാറായല്ലൊ...
പ്രത്യേകിച്ചും കണ്ണൂരാനേയും ഇസ്മയിലിനേയും കണ്ടത്...
നല്ല ഹ്യൂമര്‍ ടാലെന്റുണ്ട്..
വിടണ്ട..
ബ്ലോഗ്ഗില്‍ മാര്‍ക്കറ്റ് ഇപ്പഴും നല്ല ഹ്യൂമര്‍ റൈറ്റിംസിനു തന്നാ...

ആശംസകളോടെ....!

(ഇനി ഹാഷിമിനോട്...
ഹാഷിമേ...വിഷയം മാറ്റിപ്പിടിക്കാനായില്ല അല്ല്യോ..?)

Unknown said...

0 : 0
(.)

കൊമ്പന്‍ said...

ഈ പെണ്ണുങ്ങള്‍ ഒക്കെ ഇങ്ങനെ പൊക്കിയാല്‍ നമ്മള്‍ പൊങ്ങുന്നതിന് വല്ലതും പറഞ്ഞിട്ട് കാര്യമുണ്ടോ?

കൊമ്പന്‍ said...

ഈ പെണ്ണുങ്ങള്‍ ഒക്കെ ഇങ്ങനെ പൊക്കിയാല്‍ നമ്മള്‍ പൊങ്ങുന്നതിന് വല്ലതും പറഞ്ഞിട്ട് കാര്യമുണ്ടോ?

ഓക്കേ കോട്ടക്കൽ said...

ഏതായാലും ഈ സൂപ്പര്‍ അവാര്‍ഡ് ബ്ലോഗേഴ്സ് നു 'പോസ്റ്റുഞ്ചാകര' തന്നെ ഒരുക്കി....

Rashid said...

ചെയ്തത് തെറ്റായിപ്പോയി. എന്‍റെ പേര് കൂടെ ഇട്ടില്ലല്ലോ...

shamzi said...

പോസ്റ്റിന്റെ ലക്‌ഷ്യം അവസാനത്തിലാണ് പിടി കിട്ടിയത്. ചെരുപ്പ്, കല്ല്‌, ചീമുട്ട.. കല്ലിനും ചെരുപ്പിനുമൊക്കെ ഇപ്പൊ എന്നാ വിലയാ..? ബൂലോകത്തെ ആള്‍ക്കാരൊക്കെ എറിയാം..ന്ന് വിചാരിച്ചാല്‍ തന്നെ ലക്ഷണമൊത്ത ഒരു പതിനഞ്ച് ജോടിയെങ്കിലും ഒത്തു കിട്ടും. കല്ലിന്റെ കാര്യം. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ചളി കെട്ടിക്കിടക്കുന്ന ഇടവഴി നന്നാക്കാന്‍ കുറച്ച് കല്ല്‌ വാങ്ങിച്ചതിന്റെ വ്യസനം ഇനിയും തീര്‍ന്നിട്ടില്ല. ചീമുട്ട നല്ല ഒന്നാന്തരം വളമാണെന്നറിഞ്ഞു കൂടാത്ത ആരാ ഉള്ളത്? ഇതൊക്കെയാണ് കച്ചോടം.. എന്നിട്ട് ഉത്പന്നങ്ങള്‍ക്ക് ബ്ലോഗാനിറങ്ങിയിരിക്കുന്നു. നടക്കത്തില്ല! വേല കയ്യിലിരിക്കത്തെ ഉള്ളൂ...!!

khaadu.. said...

ന്ത്... ഇയ്യിതോന്നും തിന്നാന്‍ നിക്കണ്ട.... വയറിനു പിടിക്കൂല....

പട്ടേപ്പാടം റാംജി said...

അങ്ങിനെ പലതും ഉണ്ടല്ലേ?

K@nn(())raan*خلي ولي said...

നിനക്കൊക്കെ പോസ്റ്റിടാനും കമന്റ് വരുത്താനും എന്നെപ്പോലുള്ള പട്ടിണിബ്ലോഗര്‍മാരുടെ നെഞ്ചു തന്നെ വേണമല്ലേ?

(കല്ലിവല്ലിയില്‍ ഒരു പോസ്റ്റിട്ടാല്‍ മൂന്നുദിവസത്തിനകം 101 കമന്റ് കിട്ടണം. അതാണ്‌ നേര്ച്ച. പന്ത്രണ്ടു പോസ്റ്റ്‌വരെ അത് സാധിച്ചു. അത് തന്നെയാണ് ബൂലോകം കണ്ണൂരാന് നല്‍കിയ അനുഗ്രഹവും വായനക്കാര്‍ തന്ന അവാര്‍ഡും.
ഇനിയുള്ള എഴുത്തുകള്‍ക്ക് അങ്ങനെ നിര്‍ബന്ധമില്ല. കാരണം മൂന്നു തലമുറയ്ക്ക് കഴിയാനുള്ള കമന്റുകള്‍ ബാങ്കില്‍ നിക്ഷേപിച്ചു കഴിഞ്ഞു. ഹഹഹാ)

എടീ, അവാര്‍ഡിനുവേണ്ടി പരക്കംപാഞ്ഞ ആര്‍ത്തിപ്പണ്ടാരങ്ങളുടെ അണ്ടിപ്പരിപ്പും വെണ്ടാക്കുരുവും താന്‍ ചുട്ടുകരിച്ചല്ലോ പെണ്ണേ!

K@nn(())raan*خلي ولي said...

@
ഹാഷിം:
നായ കടലിലും നക്കിയേ കുടിക്കൂ!

മ സ പ ക തുടങ്ങി സര്‍വ്വ ഗ്രൂപ്പുകളും ഒലിപ്പീര് തന്നെ. സമ്മതിച്ചു.
തനിക്കെന്തു വേണം!
ഒലിച്ചിറങ്ങിയത് മൊത്തത്തില്‍ വിലക്കെടുക്കാനുള്ള ഉദ്ദേശമുണ്ടോ?
എങ്കില്‍ കൊട്ടേഷന്‍ അയക്കൂ. പരിഗണിക്കാം.
(ഒന്ന് പോടാ കോപ്പേ)

എട്ടുകാലി said...

ഡോക്ടറായാലും ടീച്ചറായാലും ശാത്രഞഞനായാലും ശരി, വോട്ടെത്രാന്ന് പറഞ്ഞേ ഒക്കൂ! 10 വോട്ട് കിട്ടിയവനോ അതോ 7 വോട്ട് കിട്ടിയവനോ ഒന്നാമന്‍? 10 ആണൊ 7 ആണോ വലുതെന്ന് എണ്ണം പഠിപ്പിക്കുന്ന അന്നത്തെ ക്ലാസില്‍ പോയിട്ടില്ലേ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, “ഉമ്മഞ്ചാണ്ടി രാജി വെക്കണം, അച്യുതാനന്ദനെ ജയിലിലടക്കണം!


അങ്ങനെ ബൂലോകം അവാര്‍ഡീന്നും “പൊട്ടത്തരം” പേവാര്‍ഡീന്നും എട്ടുകാലിയെ ഒഴിവാക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എട്ടുകാലി ഇന്ന് കോട്ടമൈതാനത്ത് ഒന്നരമണിക്കൂര്‍ നീരാഹാരസത്യാഗ്രഹം നടത്തുന്നതിലേക്ക് എല്ലാ അവാര്‍ഡ് കിട്ടാത്താ, പരിഗണിക്കപ്പെടാത്ത ബ്ലോഗ് പുലി, എലി, കഴുതപ്പുലി, പുപ്പുലി, പാവപ്പെട്ട പുലി(എല്ലാം പ്ലൂരല്‍ സെന്‍സ്) എല്ലാവരെയും ലിസ്റ്റീന്ന് വിട്ടുപോയവരെയും ക്ഷണിക്കുന്നു..

നന്ദി തലൈവാ, തലൈവ്യേയ്..
(ബന്ധപ്പെട്ട പോസ്റ്റായതിനാല് ചെറിയേ ഒര് പരസ്യം ബെച്ചിറ്റ്ണ്ട്, മയ്ദീനേ, ങ്ങ്ല് സെമിക്കിന്‍!)

ഷാജു അത്താണിക്കല്‍ said...

ഞാന്‍ ഓടുകയാണ് ബൂലോകത്തില്‍ നിന്നും ഭൂമി ലോകത്തിലേക്

മാളവിക said...

:) super ayittundeeeeeeeeeeeee

pranaamam said...

അപ്പൊ ഇവടേം...ഊച്ചാളി രാഷ്ട്രീയക്കാരന്റെ വാല്‍ക്കഷണം പാമ്പായി വിലസുന്നുണ്ടാല്ലേ ...ആഹ്...എന്ത് ചെയ്യാനാ...നോം ഇവിടം പുതിയ ആളാ..

Admin said...

ഹതുശരി... അങ്ങിനെയാണ് കാര്യങ്ങളുടെ കിടപ്പുവശംല്ലേ? നമ്മളിപ്പണിക്ക് പോവാതിരുന്നത് നന്നായി.. അല്ലെങ്കിലിത്തെറിമുഴുവന്‍ നമ്മുടെ മേത്തേക്കായിരിക്കില്ലായിരുന്നോ? ഹാവൂ.. രക്ഷപ്പെട്ടു..

വി.എ || V.A said...

ഒരു മഴ പെയ്തപ്പോഴേയ്ക്കും ആകപ്പാടെ ചെളി കലങ്ങി. ഇനി ഈ കലക്കവെള്ളം ചവിട്ടിത്തെറിപ്പിക്കണ്ട, ഒന്നു തെളിയട്ടെ... അപ്പൊ, ഇങ്ങനേയും വരാൻ വഴിയുണ്ട് വൈദ്യരേ....

Elayoden said...

അങ്ങിനെ ഈ ബ്ലോഗും അടുത്ത അവാര്‍ഡിന് പരിഗണിക്കാമല്ലോ.. കൊബന്മാരും വബന്മാരുമെല്ലാം വന്നു പോയല്ലോ,

ഹാസ്യത്തോടെ പറഞ്ഞു, ആശംസകള്‍..

Pradeep Kumar said...

വായിച്ചു....

വിനുവേട്ടന്‍ said...

അവാർഡ് അവാർഡിന്റെ വഴിയേ പോകട്ടെ... നമുക്ക് നമ്മുടെ വഴിയേയും...

Mohiyudheen MP said...

നീതു, പോസ്റ്റ്‌ വായിച്ചു. എന്‌റെ പേരെടുത്ത്‌ പറയാത്തതിനാലും , എന്‌റെ പുതിയ പോസ്റ്റുകള്‍ വായിക്കാന്‍ വരാത്തതിനാലും ഈ രണ്‌ട്‌ വരി കമെന്‌റ്‌ മാത്രമിട്ട്‌ പ്രതിഷേധിക്കുന്നു. മുതിരപ്പെണ്ണേ, സരസമായി പറഞ്ഞു കെട്ടോ ?

രമേശ്‌ അരൂര്‍ said...

അവാര്‍ഡ്‌ പ്രശ്നമൊക്കെ എല്ലാവരും കൂടി ഒത്തു തീര്‍പ്പാക്കി ..ഇപ്പോള്‍ കിട്ടാത്തവര്‍ക്ക് അടുത്തകൊല്ലം കിട്ടും ..ട്ടും ട്ടും ..:)
:) എനിക്ക് പ്രതിഷേധം ഉണ്ട് ,,ഞാന്‍ ഇതുവരെ എഴുതാത്ത ഒരു ബ്ലോഗു ലിങ്കാണ് എന്റെ പേരില്‍ കൊടുത്തിട്ടുള്ളത് ..പൊട്ടത്തരം അല്ലാതെന്താ ???

Echmukutty said...

മിടുക്കത്തീടെ പോസ്റ്റ് വായിച്ചു, കേട്ടൊ.

മനോജ് കെ.ഭാസ്കര്‍ said...

ശ്...............ശ്........ട്ടോ (((0)))

Harinath said...

ഒരു അവാർഡ് ഇങ്ങോട്ടു പോരുന്നതിൽ വിരോധമൊന്നുമില്ല... :)
പേരെടുത്തുപറഞ്ഞ് എഴുതിയത് ഇഷ്ടപ്പെട്ടു. എന്റെ ബ്ലോഗിനെ പരിചയപ്പെടുത്താൻ അവസരം തന്നതിന്‌ നന്ദി.

ചന്തു നായർ said...

അണ്ണാൻ കുഞ്ഞും തന്നാലായത്...... കാന്താരീ... ഒരു കലക്ക് കലക്ക് അടുത്ത സൂപ്പർ ബ്ലോഗർ നീതു തന്നെ......

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അനാമികയുടെ എഴുത്തില്‍ കളിയും കാര്യവുമുണ്ട്.
മികച്ച ബ്ലോഗറെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം വോട്ടെടുപ്പല്ല; യോഗ്യരായ ജഡ്ജിംഗ് പാനലിന്റെ വിശദമായ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കേണ്ട ഗൌരവതരമായ പ്രവൃത്തി ആണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
അത്കൊണ്ടാണ് ഈ കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇഷ്ടപ്പെടാഞ്ഞത്.

( സഹൃദയരായ, പതിന്മടങ്ങ്‌ ബ്ലോഗ്‌ സുഹൃത്തുക്കള്‍ ബ്ലോഗ്‌ മീറ്റിനു ശേഷം എനിക്ക് ലഭിച്ചു എന്നതിനാല്‍ എന്റെ 'തലക്കനം'അല്പം വര്‍ധിച്ചു എന്നല്ലാതെ സമനില തെറ്റിയിട്ടോന്നുമ്മില്ല കേട്ടോ.പേടിക്കണ്ട)
തുടരുക ഈ ആക്ഷേപഹാസ്യം ..
ആശംസകള്‍

Prabhan Krishnan said...

എഴുത്ത് നന്നായിരിക്ക്ണ്.
ആശംസകളോടെ..പുലരി

ഇസ്മയില്‍ അത്തോളി said...

vayichu .........ponnurukkunnedatthu poochakkenthu karyam ...allathentha paraya ...

ശ്രീക്കുട്ടന്‍ said...

വായിച്ചു..വലിയ വലിയ കാര്യങ്ങളില്‍ പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാനില്ല...

പേടിരോഗയ്യര്‍ C.B.I said...

(ലക്‌ഷ്യം:എങ്ങനേലും പത്തു അമ്പതു ഫോളോവേര്സും പത്തു നൂറു കമന്റും കിട്ടുക.. അത് മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം)

കളങ്കമിട്ട് ഇളക്കിയിട്ടില്ലാത്ത? ഈ വരികള്‍ക്ക് ഇന്നാ പിടിച്ചോ ഒന്നൊന്നര ലൈക്ക് .. :)

Jefu Jailaf said...

nalla humor undu..

ഒരു കുഞ്ഞുമയിൽപീലി said...

ഹോ .........നിന്റെ തല സമ്മതിച്ചു :)

വേണുഗോപാല്‍ said...

വല്ലതും തരാന്‍ മുട്ടി നില്‍ക്കുവാണേല്‍ അമാന്തിക്കണ്ട... ചെരുപ്പ്, കല്ല്‌ , ചീഞ്ഞ മുട്ട എല്ലാം സ്വീകരിക്കുന്നതാണ്

തല്‍ക്കാലം ഇവയൊന്നും സ്റ്റോക്കില്ല ..
ആയതിനാല്‍ പോസ്റ്റ്‌ ശജീര്‍ പറഞ്ഞപോലെ ഒരു തരം ഫിഷ്‌ കാച്ചിംഗ് ഇന്‍ കലക്ക വെള്ളം തന്നെ ...... എന്ന് ബോധിപ്പിക്കുന്നു. അടുത്ത വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗ്ഗര്‍ നീതു തന്നെ

rasheed mrk said...

അടുത്ത വര്‍ഷത്തെ സൂപര്‍ ബ്ലോഗര്‍ ആയ എന്റെ പേര് പരയാഞ്ഞതില്‍ അപ്ന അപ്ന ബ്ലോഗ്‌ കമ്മറ്റി ശക്തമായി എതിര്‍ക്കുന്നു ,,
ഹി ഹി ബ്ലോഗ്‌ കൊള്ളാം ട്ടാ .. ഇങ്ങിനെ ഒക്കെ തന്നെയാ പകരം വീട്ടാന്‍ പറ്റൂ ..
അപ്ന അപ്നയുടെ ആശംസകള്‍

kochumol(കുങ്കുമം) said...

അല്ല അനാമികെ താന്‍ ഇതെന്ട് ഭാവിച്ചാ ...ഞാന്‍ കരുതി ഇതൊക്കെ തീര്‍ന്നൂന്നു ...ദേ ഇവിടയും അവാര്‍ഡ്‌ തന്നെ ...കൊള്ളാം ട്ടോ...നാമൂസിനെ ഒതുക്കിയത് ഒട്ടും ശരി ആയില്ലാട്ടോ ...ആക്ഷേപഹാസ്യം നന്നായിട്ടുണ്ട് ട്ടോ ..

Arun Kumar Pillai said...

:)

Vp Ahmed said...

അവാര്‍ഡ്‌................................. ........;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;?

ദീപ എന്ന ആതിര said...

എന്തായാലും കൊച്ചിന്റെ ഉദ്യമം വിജയിച്ചു....എന്തോരം കമന്റുകള്‍ ആണ് :)

keraladasanunni said...

" ആരാന്‍റെ ബ്ലോഗിനു ഭ്രാന്ത് പിടിച്ചാല്‍ 
കാണാന്‍ നല്ല ചേലാണ് ".

ഭേഷ്, ബലെ ഭേഷ്.

SUNIL . PS said...

എഴുത്തിലെ humour നു അഭിനന്ദനങ്ങള്‍........

(റെഫി: ReffY) said...

ആക്ഷേപം അതിന്റെ ഉച്ചിയില്‍ എത്തിച്ചിരിക്കുന്നു.
ഇതിലെ പരാമര്‍ശങ്ങള്‍ ഈയിടെ നെറ്റ്ലോകത്ത്‌ കണ്ടതാണ്. അംഗീകാരം എന്നത് ചോദിച്ചു വങ്ങേണ്ടതല്ല. അത് അനുഗ്രഹീതരെ തേടിയെത്തും, അല്പം വൈകിയാലും.

മിന്നു ഇക്ബാല്‍ said...

വല്ലതും തരാന്‍ മുട്ടി നില്‍ക്കുവാണേല്‍ അമാന്തിക്കണ്ട... ചെരുപ്പ്, കല്ല്‌ , ചീഞ്ഞ മുട്ട എല്ലാം സ്വീകരിക്കുന്നതാണ്


ഹയ്യട !
ചെരുപ്പും ചീഞ്ഞമുട്ടയുമൊക്കെ കൊടുക്കാന്‍ അര്‍ഹതയുള്ള ആളുകള്‍ ഇവിടെ വേറെയുണ്ട് !!!!

ഷാജി പരപ്പനാടൻ said...

നന്നായി കലക്കി തേച്ചു ..കല്ല്‌ വേണോ, ചീമുട്ട വേണോ ആകെ കണ്ഫ്യുഷനിലാ

Manef said...

ഹമ്പടി കേമീ! നീ ഇത്രയും ഒക്കെ എഴുതി ഒപ്പിച്ചു അല്ലേ.....

സൂപ്പര്‍ നീതു സൂപ്പര്‍....

Sidheek Thozhiyoor said...

അധിമോഹനം ആണ് മോളെ അതിമോനഹനം..എന്ത് പുടികിട്ടി ?

ente lokam said...

ഇനിയിപ്പോ അവാര്‍ഡും വേണ്ട കമന്റുംവേണ്ട..
ആവശ്യത്തിന് വിവാദം ആയല്ലോ ..ഹ..ഹ...

Kannur Passenger said...
This comment has been removed by the author.
Kannur Passenger said...

ഹഹ.. അടുത്ത തവണത്തെ സൂപ്പര്‍ ബ്ലോഗ്ഗര്‍ ഇങ്ങള് തന്നെ.. തന്നില്ലേല്‍ നിരാഹാരമിരിക്കാന്‍ മുമ്പില്‍ ഞാനുണ്ടാകും.. എന്നിട്ടും അവാര്‍ഡ്‌ തന്നില്ലേല്‍ ഞാനെന്‍റെ സ്വന്തം വണ്ടിയുമായി വരും..
http://www.kannurpassenger.blogspot.in/