ഇന്ന് എനിക്ക് കൂട്ട് ആമി ആയിരുന്നു... ആമിടെ കൂടെ ഇന്നത്തെ ദിവസം.. ഒരുപാടു കഥകള്‍ ആമി എന്നോട് പറഞ്ഞു.. അവരുടെ കുട്ടിക്കാലം... കൊല്‍ക്കട്ടയിലെ ജീവിതം ... നാലപ്പാട്ടെ താമസം... ആദ്യാനുരാഗം... ആദ്യ ചുംബനം... ഒരു സ്ത്രീക്കും ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് ഇവയെല്ലാം... എന്നും നെഞ്ചോടു ചേര്‍ത്ത് ഓര്‍മ്മിക്കാന്‍ പ്രിയപെട്ടവ... പിന്നെ എന്ത് കൊണ്ടാണ് മാധവി കുട്ടി എന്റെ കഥ എഴുതിയപ്പോള്‍ ഇത്ര പ്രക്ഷോഭങ്ങള്‍ ഉണ്ടായത് എന്ന് എനിക്ക് മനസിലാകുന്നില്ല... സ്ത്രീക്കായി പണിതു വച്ച ചട്ട കൂട് വലിച്ചെറിഞ്ഞു കൊണ്ടാവാം മാധവി കുട്ടി എന്റെ കഥയുമായി വന്നത്... ഒരിക്കലും സ്ത്രീക ള്‍പുറത്തു പറയരുത് എന്ന് പുരുഷന്‍ ആഗ്രഹിച്ചിരുന്ന പലതും തുറന്നു പറഞ്ഞതാവാം മാധവി കുട്ടി ചെയ്ത തെറ്റ്... എന്നും അടിച്ചമാര്തപെടാന്‍ ആയി വിധിക്കപെട്ടവളാണ് സ്ത്രീ... തന്റെ പ്രണയം പോലും അവള്‍ക്കു നിഷിദ്ധമാണ്... ഇപ്പോഴും പുരുഷന്റെ താല്പ്പര്യങ്ങല്‍ക്കനുസരിച്ചു അവള്‍ അവളുടെ അഭിരുചികള്‍ മാറ്റികൊണ്ടേയിരിക്കുന്നു ... കാലങ്ങള്‍ എത്ര മാറിയിട്ടും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറിച്ചു സ്ത്രീ എന്നും വെട്ടയാടപെട്ടു കൊണ്ടേ ഇരിക്കുന്നു... ഇന്ന് ഒരു തസ്നി ഭാനു നാളെ വേറൊരാള്‍ ... പ്രതികരിക്കുന്നവര്‍ എന്നും സമൂഹത്തിനു മുന്നില്‍ തെറ്റുകാരികളും...
എന്നും ജീവിതത്തില്‍ നഷ്ടപെടുന്നതും സ്ത്രീക്കാണ്... രാധയെ വിട്ടു കൃഷ്ണന്‍ മധുരയ്ക്ക് പോയി... അദ്ദേഹം വാക്ക് പാലിച്ചില്ല അവളെ കാണാന്‍ തിരിച്ചു വന്നില്ല.. ത്യജിക്കപ്പെട്ട രാധയുടെ ആത്മാവാണ് ഓരോ സ്ത്രീയിലും കുടി കൊള്ളുന്നത്... മധുരയില്‍ കിരീടം ധരിച്ചു വാഴുന്ന രാജാവിനെ അന്വേഷിക്കലാണ് അവളുടെ ജീവിതം... അദ്ദേഹത്തില്‍ തന്റെ സ്മരണ പുനരുജ്ജിവിപ്പിക്കുവാന്‍ അവള്‍ യത്നിച്ചു കൊണ്ടേയിരിക്കും... ഇന്നും എവ്ടെയൊക്കെ രാധമാര്‍ ഉണ്ട്.. തന്റെ കൃഷ്ണനേം കാത്തു അവര്‍ ജീവിക്കുന്നു... ചിലപ്പോള്‍ ഒരു അടുക്കളക്കകത്തു... അല്ലെങ്കില്‍ ഒരു മൊബൈല്‍ ഫോനിനടുത്തു...ഒരു കമ്പ്യുട്ടെറിനു മുന്നില്‍ ... ഓരോ രൂപത്തില്‍ ആണെന്ന് മാത്രം... പക്ഷെ കൃഷ്ണന്‍ മധുരയില് രാജാവായി വാഴുകയാണ്... രാധയെ മറന്നു.. പുതിയ സുഘാ സൌകര്യത്തില്‍ ... പക്ഷെ എന്നും രാധയുടെ പേര് കൂട്ടിചെര്ത്തിരിക്കുന്നത് കൃഷ്ണനോടൊപ്പം മാത്രം... പുതിയൊരു ജീവിതം രാധയ്ക്കു മാത്രം ഇല്ല... പുരാണങ്ങള്‍ തൊട്ടു സ്ത്രീ എന്നും നഷ്ടങ്ങള്‍ ഏറ്റു വാങ്ങി കൊണ്ടേ ഇരിക്കുന്നു...
4 comments:
രാധയുടേയും സീതയുടെയും കാലത്ത് ഉപേക്ഷിച്ചു പോയ പുരുഷനെ കാത്തിരിക്കാനും ധൈര്യത്തൊടെ അന്വേഷിക്കാനും പേടിക്കണ്ടായിരുന്നു
ഇന്നതാണോ സ്ഥിതി..കാണാതെ പോയ “അദ്ദേഹത്തെ“ ഒന്നന്ന്വേഷിച്ച് ഇറങ്ങിപ്പോയാൽ സദാചാര പോലീസ് കസ്റ്റഡിയിലെടുക്കില്ലേ..?
കാത്തിരിക്കാന്‍ പോലും പുരുഷന്റെ സമ്മതം വേണ്ടി വരുന്നു സ്ത്രീകള്‍ക്ക് ഇ നാട്ടില്‍ !!!
ഇതു തന്നെയാണു മാധവിക്കുട്ടിയും പറഞ്ഞതു….!
Post a Comment