Sunday, February 20, 2011

ജീവന്റെ വില

ഇന്നത്തെ ദിവസം തീരുമ്പോള്‍ ഞാന്‍ അടക്കമുള്ള മനുഷ്യര്‍ എത്രമാത്രം സ്വാര്ത്ഥരാണെന്നു തിരിച്ചറിയുന്നു... ഒരു യാത്രയില്‍ നാം ആരെയൊക്കെയോ കാണുന്നു... എന്തൊക്കെയോ പറയുന്നു...ചിലരെ കണ്ടില്ലെന്നു നടിക്കുന്നു... അങ്ങനെയൊരു യാത്രയുടെ അവസാനത്തില്‍ ഞാന്‍ തിരിച്ചറിയുന്നു... മനുഷ്യ ജീവന്‍ അര്‍ഹിക്കുന്ന വില വെറും തുച്ചം ആണ്... ഒരു മനുഷ്യ ജീവന്‍ പൊലിയാന്‍ പോകുന്നതു ഞാന്‍ അടക്കമുള്ള ലോകം കണ്ടു കണ്ടില്ല എന്ന് നടിച്ചു... എനിക്കൊന്നും ചെയ്യാന്‍ ആവില്ല എന്ന് സ്വയം ബോധ്യപെടുത്തി സമാധാനിച്ചു... തിരിച്ചറിയപെടാതെ പോയ ഏതോ മനുഷ്യന്‍ ഏതോ പ്യ്ഷചികമായ നിമിഷത്തില്‍ ട്രെയിനില്‍ നിന്ന് വഴുതി വീണിരിക്കുന്നു... ഈ എന്റെ മുന്നിലൂടെ തൂവല്‍ പറന്നു പോകുന്ന ലാഖവത്തോടെ ഒരു ജീവന്‍ പറന്നകന്നു... ട്രെയിന്‍ വലിച്ചു നിര്‍ത്തുക എന്നല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാന്‍ ആവുമായിരുന്നില്ല ആ നിമിഷം... ട്രെയിന്‍ നിര്തിയപ്പോഴേക്കും ഒരുപാടു ദൂരം കഴിഞ്ഞു പോയിരുന്നു... ആ വ്യ്കിയ വേളയില്‍ ആരും തിരിച്ചു പോയി നോക്കിയതുമില്ല... പോലിസിനെ അറിയിക്കുക അത്ര മാത്രം ആയിരുന്നു എനിക്കും ചെയ്യാന്‍ പറ്റിയത്... ആരുടെയൊക്കെയോ അനാസ്ഥ... തിരക്കില്‍ നിന്നും തിരക്കിലേക്ക് പോകുന്ന മനുഷ്യന്‍ അറിയുന്നില്ല എവ്ടെയോക്കെയോ വച്ച് നാം മറന്നു പോകുന്നത്... സഹജീവി സ്നേഹമാണ്.... ഏതോ ഒരാള്‍ എന്ന് പറഞ്ഞു നാം ശ്രദ്ധിക്കാതെ പോകുന്നത് നമ്മുടെ ഉറ്റവരെ ആരെയൊക്കെയോ ആണ്... നമ്മള്‍ ഒരു നിമിഷം മാറ്റി വച്ചാല്‍ അവിടെ രക്ഷപെടുന്നത് ഒരു ജീവന്‍ ആണ്...

7 comments:

S V S said...

chila sahacharyangal nammal mattulavare pazhichari swayam rakshanedan sramikkarundu... athinu pakaram mattulavare aasrayikkathe nammalaal kazhiyunnathu namukku sramikkam... athil namukku nashtapedanonnumillallo.... pakaram aa sramam vijayichalo...nammal aasrayichu ninnna palarum nammale kurichu abhimaanikumaayirikkum.. aa 10 paisa vilayulla abhinamalla njan paranju varunnathu... aa jeevanu vendi swayam aa nimisham prathikarikkamaayirunnu... chilappo avan rakshapettirunnelo....

anamika said...

oru penkutty ennulla kettupadukal valicherinju... train valichu nirthichu... policil vivaramariyichu... athrayum njan cheythu ennu njan parayunnilla... pakshe ithraye cheythullu ennathil eniku vishamam undu... arem kuttapeduthano nyaayeekarikkano alla... ithu vayichitenkilum arenkilum oral ingane oru sahajaryathil samayojithamayi theerumanamedukkatte enna prarthana mathre ullu...

Unknown said...

hey this is something extraordinary....pls publish your articles in a book form or something like that.

anamika said...

@55 theerchayayum suhruthe

മഹേഷ്‌ വിജയന്‍ said...

നല്ല ചിന്തകള്‍....ഞാന്‍ അഭിനന്ദിക്കുന്നു...
തുടര്‍ന്നും പ്രതികരിക്കുക...പ്രതികരണ ശേഷി ഇല്ലാത്ത ഒരു സമൂഹമാണ് ഇന്നിന്റെ ശാപം...

anamika said...

@mahesh vijayan
പ്രതികരണ ശേഷി പലര്‍ക്കും ഉണ്ട്... പ്രവര്‍ത്തന ശേഷി ആണ് ഇല്ലാത്തത്

അന്ന്യൻ said...

“നമ്മൾ ഒരു നിമിഷം മാറ്റി വച്ചാൽ അവിടെ രക്ഷപെടുന്നത് ഒരു ജീവൻ ആണ്...
“ അതെ, പക്ഷേ ആ ഒരു നിമിഷം എത്ര പേർക്കുണ്ടാകും???