Tuesday, August 31, 2010

രാത്രി...


ഈ രാത്രിക്ക് ഒരുപാടു ൈദ൪ഘൃം ഉള്ളത് പോലെ... ഉറങ്ങിയിട്ടും തീരാത്ത ഒരു അവസ്ഥ... വെറുതെ കിടന്നു ഒരുപാടു ആലോചിച്ചു... എഴുതിയിട്ട് ഒരുപാടു നാളായി... എഴുതാന്‍ തന്നെ മറന്നിരിക്കുന്നു... വാക്കുകള്‍ക്ക് മേലെ ആരോ കടിഞ്ഞാണിട്ടത് പോലെ.. വിരസമായ ദിവസങ്ങളില്‍ പോലും എഴുതണോ വായിക്കണോ മനസ്സനുവദിച്ചില്ല... അവസാനമായി കോറിയിട്ട വരികള്‍ മുഴുമിപ്പിക്കാന്‍ പോലും എനിക്കായില്ല...
" അവന്‍ തന്ന പനിനീര്‍ പൂവുകള്‍ ഇന്ന് െവണ്ണീറാകുന്നു...
എരിയുന്നു ദേഹമോക്കെയും പ്രനയചൂടില്‍..."
ഈ വരികള്‍ അവസാനിപ്പിക്കണമെന്ന് പലപ്പോഴും കരുതി... എന്തോ... എന്‍റെ പ്രണയം പോലെ തന്നെ ഒരു സുദീ൪ഘമായ അന്ത്യം ഈ വരികല്‍ക്കുമുണ്ടാകുന്നില്ല... എന്‍റെ ൈകകളിലായിരുന്നു അവയുടെ ജനനം.. ആ തെറ്റ് മാത്രമേ അവ ചെയ്തിട്ടുള്ളൂ... തെറ്റുകള്‍ക്ക് മീതെ തെറ്റുകള്‍ ചെയ്യുന്നു എന്നാ തോന്നല്‍ ഉണ്ടായപ്പോള്‍ ഞാന്‍ എഴുത്ത് നിര്‍ത്തി... ആ വരികള്‍ അവസനിപിക്കാന്‍ എനിക്കറിയില്ല...
ഒരുപാടു പടികളുള്ള ഒരു മലമുകളിലാണ് ഞാന്‍... ഓരോ പടികള്‍ കയറുമ്പോഴും പരിചയമുള്ള ആരെയൊക്കെയോ ഞാന്‍ കണ്ടു... ഞാന്‍ തേടിയത് അവനെ ആയിരുന്നു... എന്‍റെ ഓര്‍മകളില്‍ മുറിവേല്‍പ്പിച്ച അവനെ മാത്രം... എന്‍റെ കണ്ണുകള്‍ക്ക്‌ ക്ഷമ ഇല്ലാത്തതു കൊണ്ടാണോ എന്തോ... അവനെ മാത്രം എനിക്ക് കാണാന്‍ കഴിഞ്ഞില്ല... രതിരിയുടെ അവസാന യാമങ്ങള്‍ കഴിയുംതോറും എന്‍റെ ഹൃദയമിടിപ്പ്‌ കൂടി കൊണ്ടേ ഇരുന്നു... ഒരു സ്വപ്നം പോലും ബാക്കി വയ്ക്കാതെ അവന്‍ അപ്പോഴേക്കും മടങ്ങിയിരുന്നു...

3 comments:

മഹേഷ്‌ വിജയന്‍ said...

"തെറ്റുകള്‍ക്ക് മീതെ തെറ്റുകള്‍ ചെയ്യുന്നു എന്നാ തോന്നല്‍ ഉണ്ടായപ്പോള്‍ ഞാന്‍ എഴുത്ത് നിര്‍ത്തി"

ഹ ഹ..എന്നിട്ടിപ്പോഴും എഴുതുന്നുണ്ടല്ലോ.... :-)

anamika said...

@mahesh vijayan

ഈ തെറ്റ് ചെയ്യുമ്പോള്‍ ഒരു സുഖം തോന്നുന്നത് കൊണ്ട്... ഈ തെറ്റ് ചെയ്യാന്‍ ഇഷ്ടമായത് കൊണ്ട്

അന്ന്യൻ said...

തെറ്റാണെന്നറിയാമായിരുന്നിട്ടും, നമുക്കിഷ്ടമുള്ള ചില തെറ്റുകൾ നാം ചെയ്യുന്നതെന്തു കൊണ്ടാണു?