Tuesday, June 8, 2010

അവസാനം...

എഴുതാന്‍ തുടങ്ങുമ്പോള്‍ ഒരു ആവേശമാണ്... എന്തൊക്കെയോ എഴുതണമെന്നു തോന്നും... തുടങ്ങി കഴിഞ്ഞാല്‍ എങ്ങനെ അവസാനിപ്പിക്കണം എന്നറിയാതെ ഒരു വീര്‍പ്പുമുട്ടലാണ്‌... എന്‍റെ പല കഥകളുടെയും അവസാനം മഹാ ബോറാണെന്ന് എനിക്ക് തന്നെ പലപ്പോഴും തോന്നീട്ടുണ്ട്... അവസാനിപ്പിക്കാന്‍ വേണ്ടി ഒരു അവസാനം.. സത്യത്തില്‍ ഒന്നും അവസാനിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല ഒന്നും... അവസാനമില്ലാതെ എഴുതുക... വാക്കുകള്‍ കിട്ടാതെ ആവുമ്പോള്‍ കുറെ കുത്തുകളില്‍ അവസാനം കണ്ടെത്തുന്ന ആളാണ് ഞാന്‍ ...

ഒരാള്‍ നല്ല എഴുത്തുകാരനവുന്നത് അയാളുടെ കൃതിക്ക് നല്ല അവസാനം കിട്ടുമ്പോഴാണ്... ആ അവസാനതിലയിരിക്കും കഥയുടെ ഭംഗി... പലപ്പോഴും നമ്മളും പലതും ഓര്‍ത്തു തുടങ്ങുന്നത് അവസാനത്തില്‍ നിന്നാണ്..."അവസാനിക്കുന്നിടത്ത് നിന്ന് പുതിയത് തുടങ്ങണം".. അതാണ്‌ പ്രകൃതി നിയമം... അവസാനിപ്പിക്കാന്‍ അറിയാത്ത ഞാന്‍ എങ്ങനെ പുതിയത് തുടങ്ങും?? അപ്പോള്‍ തുടക്കം എനിക്ക് എന്നും വിദൂര സ്വപ്നം മാത്രമാണ്... ഇതും ഇവിടെ അവസാനിക്കുന്നില്ല ഒരു തുടക്കം കിട്ടുന്നത് വരെ തുടരും...

5 comments:

ഉപാസന || Upasana said...

ഒരു മാസം ഒരു പോസ്റ്റ്. മാക്സിമം 2. എന്നാല്‍ ഒക്കെ ക്ലച്ച് പിടിക്കും
:-)

anamika said...

ezhuthan thonnumbo ezhuthum... allathe bloginu vendi prathyekam ezhuthunnathonnumalla... ente diaryil njan kuthikurikkunnathu ivde pakarthunnu ennu mathram...
thank u for ur advice

മഹേഷ്‌ വിജയന്‍ said...

ഇത്രയൊക്കെ എഴുതാമെങ്കില്‍ നിനക്ക് അവ വളരെ നല്ല രീതിയില്‍ അവസാനിപ്പിക്കുവാനും പറ്റും.
പക്ഷെ വേണമെന്ന് വെക്കണം... വേണമെങ്കില്‍ ചക്ക മാവിലും കായ്ക്കും എന്ന് കേട്ടിട്ടില്ലേ? (ഇല്ലേല്‍ ഇപ്പോള്‍ കേട്ടോളൂ...)
ചില പോസ്റ്റുകളുടെ അവസാനം സൂപ്പര്‍ ആണ്...ഉദാഹരണം 'യാത്ര' എന്നാ പോസ്റ്റിന്റെ അവസാനം ശ്രദ്ധിക്കുക:
"ആരുടെയും കടന്നുകയറ്റമില്ലാത്ത ഒരു ജീവിതം പോലെയാണ് യാത്ര... പക്ഷെ എവിടെയെങ്കിലും വച്ച് ഇറങ്ങേണ്ടി വരും എന്ന് മാത്രം"

പറ്റില്ലാന്നു നിനച്ചാല്‍ അതന്നെ..ആത്മവിശ്വാസത്തിന്റെ കുറവാണ്...
എഴുത്തിനെ കുറച്ചു കൂടി സീരിയസ് ആയി കാണൂ...ഒക്കെയും ശരിയാകും...

anamika said...

@mahesh vijayan
ചിലതൊകെ ഞാന്‍ എഴുതിയത് വായിക്കുമ്പോള്‍ എനിക്ക് തന്നെ തോന്നാറുണ്ട് ഞാന്‍ തന്നെയാണോ എഴുതിയത് എന്ന്...

അന്ന്യൻ said...

വേഗം തുടക്കം കിട്ടട്ടേന്നു പ്രാർത്ഥിക്കുന്നു….