Friday, March 19, 2010

മുണ്ടൂര്‍ വിശേഷം...

എഴുതാന്‍ ഒരു തുടക്കം കിട്ടുന്നില്ലാ...എപ്പോഴും എഴുതാന്‍ തുടങ്ങും പിന്നെ ഡിലീറ്റ് ചെയ്യും... ഇന്നും അങ്ങനെ ആകുമോ? ഇന്ന് കോളേജില്‍ പോയില്ല... കാര്യമായി കാരണം ഒന്നും ഉണ്ടാരുനില്ല പോകാതിരിക്കാന്‍... ഇന്നലെ ഇവിടെ കുമ്മാട്ടി ആയിരുന്നു... ഉത്സവം എന്നും പറയും.. പക്ഷെ ഈ നാടുകാര്‍ പറയാറ് കുമ്മാട്ടി എന്നാണ്.. മുണ്ടൂര്‍ കുമ്മാട്ടി... പണ്ടൊക്കെ കുമ്മാട്ടി ഒരു ആവേശം ആയിരുന്നു... പക്ഷെ ഇപ്പോള്‍ എന്തോ ആ ആവേശമൊക്കെ തീര്‍ന്ന പോലെ.. എന്നും കുട്ടി ആയിരുന്നാല്‍ മതിയാരുന്നു...

മുണ്ടൂര്‍ ഗ്രാമം... അതായതു എന്‍റെ ഗ്രാമം... എന്നെ ആരും തെറ്റുധരിക്കരുത് പണ്ട് ഇവടെ മുണ്ട് നെയ്യുന്നവര്‍ ആയിരുന്നുത്രേ കൂടുതല്‍ അത് കൊണ്ടാണ് ഈ ഗ്രാമത്തിനു മുണ്ടൂര്‍ എന്ന് സ്ഥലപ്പേര്‍ വന്നത്... പക്ഷെ ഈ സ്ഥലപ്പേര്‍ പലപ്പോഴും എനിക്ക് പാര ആയി വന്നിട്ടുണ്ട്... കോളേജിലെ ആദ്യ ദിവസം ഏതോ സീനിയര്‍ എന്നോട് എവിടുന്ന വരുന്നതെന്ന് ചോദിച്ചു... ഞാന്‍ പറഞ്ഞു "മുണ്ടൂര്‍"... അപ്പൊ ആ ചേട്ടന്‍ പറഞ്ഞു കൊച്ചു ആള് കൊള്ളാലോ വന്ന ദിവസം തന്നെ സീനിയര്‍ നോട് ഇങ്ങനെ ഒക്കെ തന്നെ ചോദിക്കണം ... ചമ്മല്‍ എനിക്ക് സാധാരണമായത് കൊണ്ട് ഞാന്‍ അത് കാര്യമാക്കിയില്ല... ബസ്സില്‍ പോകുമ്പോഴും എന്നെ എല്ലാരും കളിയാക്കും ടിക്കറ്റ്‌ മുണ്ടൂര്‍ എന്ന് പറയുമ്പോള്‍... എന്തിരുന്നാലും ഈ നാടിനോട് ഒരു പ്രത്യേക ഇഷ്ടമാ ... മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി മാഷാണ് എന്നെ അക്ഷരം എഴുതിപ്പിച്ചത്... ഞാന്‍ എന്തെങ്കിലും എഴുതുമെങ്കില്‍ അത് ആ കയിടെ പുന്ന്യമാനെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... സാഹിത്യ രംഗത്ത് കഴിവുണ്ടായിട്ടും അതികം ശ്രദ്ധിക്ക പെടാതെ പോയ മനുഷ്യന്‍ ആണ് കൃഷ്ണന്‍ കുട്ടി മാഷ്‌... പക്ഷെ അവസാന കാലങ്ങളില്‍ മാഷേ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് നല്ലൊരു നടന്‍ ആയിട്ടാണ്... ഇന്നും മാഷ് എനിക്ക് സമ്മാനിച്ച മാഷിന്‍റെ കഥ സമാഹാരം കഥാപുരുഷന്‍ എന്റെ കയില്‍ ഉണ്ട്... ഞാന്‍ എന്ത് പറയാനാ ഇപ്പൊ ഇതൊക്കെ പറഞ്ഞത്... മം... മുണ്ടൂര്‍ കുമ്മാട്ടി ആയിരുന്നു ഇവടെ ഇന്നലെ.. കുമ്മാട്ടി എന്ന് പറഞ്ഞാല്‍ ഉത്സവം... ഇവടെ ഒരു അമ്പലം ഉണ്ട്.. പാലക്കീഴ് അമ്പലം.. ദേവി... ക്ഷിപ്രകോപിയും, വരപ്രസാദിനിയും ആണ്... സ്ത്രീ വിമോജന പ്രസ്ഥാനത്തിന്റെ ആദ്യ കാല വക്തവായിരിക്കും.. ഇന്നൊക്കെ പെണ്‍കുട്ടികള്‍ ചൂടായാല്‍ വീട്ടില്‍ പോലും പറഞ്ഞു തുടങ്ങും മതിയാക്കാന്‍... ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് സ്ത്രീകള്‍ക്ക് ചൂടാവാന്‍ അവസരം നല്‍കണം.. എവിടെയും താഴ്ന്നു കൊടുക്കേണ്ടത് സ്ത്രീ ആണെന്ന് പൊതുവേ ഒരു ധാരണ ഉണ്ട്... അലിഖിതമായ ഒരു നിയമം ആയി അത് മാറി ഇരിക്കുന്നു... ദൈവമേ ഞാന്‍ എന്തോ എഴുതാന്‍ തുടങ്ങി എവിടെയോ അവസാനിപ്പിച്ചു... ഇതിനൊരു അവസാനം വേണ്ടേ അത് കൊണ്ട് ഞാന്‍ കുമ്മാട്ടി വിശേഷം പിന്നെ പറയാം...

5 comments:

askar said...

mm kollam thudangiyittallee ullooo...

pinne munddorine kurichu enikum ariyamm.....

karanm naanum oru palakktu karana....(mannarkkad)

alok said...

hooooo
ingane rosham kollalllee neethu
enthokkeyo paranjittu evideyokkeyo ethi allee
:)

മഹേഷ്‌ വിജയന്‍ said...

മുണ്ടൂര്‍ ഗ്രാമം എനിക്കറിയാം...
ഞാന്‍ കുറച്ചു വര്‍ഷങ്ങള്‍ ഒരു കല്ലടിക്കോട്-കാരന്‍ ആയിരുന്നു... ജീവിതത്തിന്റെ ഒഴുക്കില്‍ കുറെ നാള്‍ അവിടെയും തമ്പടിച്ചു...
പിന്നെയും യാത്ര തുടരുന്നു..എങ്ങോട്ടെക്കോയോ.... ഇപ്പോള്‍ പ്രത്യേകിച്ച് മേല്‍വിലാസങ്ങള്‍ ഒന്നും ഇല്ലാത്ത യാത്ര...(തുടരുന്നു)

anamika said...

@mahesh vijayan
മുണ്ടുരിലേക്ക് ഇനിയും സ്വാഗതം

അന്ന്യൻ said...

മുണ്ടൂർ, മുണ്ട് നെയ്യുന്നവരുടെ ഊര്. അങ്ങനെ ആവും ആ പേരു വന്നത് അല്ലെ? എന്റെ ഗ്രാമം “മുടപുരം” എന്തുകൊണ്ടാ ഇങ്ങനൊരു പേരു വന്നതെന്നു ഊഹിക്കാമോ?