എന്റെ പ്രണയം ....പ്രണയിച്ചിരുന്നപ്പോഴൊന്നും എന്റെ പ്രണയം ഞാന്‍ തിരിച്ചറിഞ്ഞിരുനില്ല …ക്ലാസ്സ് മുറിയുടെ വിരസതയില്‍ പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിരുന്നു രണ്ടു കണ്ണുകള്‍ എന്നെ തിരയുന്നത് …ഒരിക്കല്‍ ഞാന്‍ തിരിച്ചറിഞ്ഞു ആ കണ്ണുകള്‍ എന്റെ ഓരോ ഭാവവും ശ്രദ്ധിക്കുന്നത് …ഞാനും ആ കണ്ണുകളിലേക്കു നോക്കി …ആ കണ്ണുകളില്‍ എന്തോ പ്രത്യേകത ഞാനറിഞ്ഞു …പിന്നെ ഒരു സംശയം എന്റെ ഉള്ളില്‍ പൊട്ടി ഉയര്‍ന്നു ഒരുപാടു പേരുള്ള എന്റെ ബെഞ്ചില്‍ ആ കണ്ണുകള്‍ നോക്കുന്നത് എന്നെതന്നെയാണോ …?
പക്ഷെ എന്തോ കണ്ണുകളിലെ ഭാവം ഞാന്‍ മാത്രം തിരിച്ചറിയുന്നു …രണ്ടു വര്‍ഷം ഞങ്ങള്‍ കണ്ണുകളിലൂടെ ഞങ്ങളെ അറിഞ്ഞു …അവനെ നോക്കി ചിരിക്കാന്‍ പലപ്പോഴും ഞാന്‍ മറന്നു …അടുത്തൂടെ നടക്കുമ്പോള്‍ ഞാന്‍ അറിയാതെ തന്നെ എന്റെ തല കുനിഞ്ഞു പോകുന്നു …വളരെ ദൂരം പോയതിനു ശേഷം ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവന് എന്നെ നോക്കുനുണ്ടാവും …അവന് നോക്കിയത് ഞാനറിഞ്ഞാല്‍ അവന് മെല്ലെ തല തിരിച്ചു കൂട്ടുകാരോട് സംസാരിക്കും …ക്ലാസ്സില്‍ എന്ത് അഭിപ്രായം പറഞ്ഞതിന് ശേഷവും അവന് എന്നെ നോക്കും …ഞാനും കൂട്ടുകാരും അവനെ കളിയാക്കു ചിരിക്കാറാനു പതിവ് …
ഒരു ക്ലാസ്സില്‍ അവന് കണ്ണിമ വെട്ടാതെ എന്നെ തന്നെ നോക്കിയിരുന്നു.. ഞാന്‍ മനസ്സില്‍ വിചാരിച്ചു വഷളന്‍ ..പക്ഷെ എന്തോ അവന് നോക്കുനത് എന്നെ മാത്രമാണ് …ഒരിക്കല്‍ മാത്രം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു അവിചാരിതമായി ഞാന്‍ അവനെ കണ്ടുമുട്ടിയപ്പോള്‍ ...,അന്ന് ഞാന്‍ ഒരുപാടു സന്തോഷിച്ചു …ഞാന്‍ ചിരിച്ച ചിരിയില്‍ വഴിയില്‍ കണ്ടുമുട്ടിയ എല്ലാരും എന്നെ നോക്കി ചിരിച്ചു …അന്ന് ഞാന്‍ അറിഞ്ഞു എന്റെ ഉള്ളില്‍ എന്തോ നീറി പുകയുന്നു..
ക്ലാസ്സിലെ അവസാന ദിവസം …ഇനി ഞങ്ങള്‍ കണ്ടുമുട്ടാന്‍ സാദ്യത ഇല്ലെന്നു എനിക്കറിയാമായിരുന്നു ..രാവിലത്തെ പിരീടുകളില്‍ അവന് കുറെ പ്രാവശ്യം എന്നെ തിരിഞ്ഞു നോക്കിയിരുന്നു …ഒരിക്കലെങ്കിലും അവനോടു ചിരിക്കണമെന്ന് എന്റെ മനസ്സ് വെമ്പി …അന്ന് ഉച്ചയ്ക്ക് താഴെ കലപിലാന് സംസാരിച്ചു നിന്ന എന്റെ അടുത്തേക്ക് അവന് ഓടി വന്നു …അവന് അരികത്തു ഇതും തോറും എന്റെ ഹൃദയമിടിപ്പുകള്‍ കൂടി കൂടി വന്നു …ഞാന്‍ അറിയാതെ തന്നെ എന്റെ തല താഴ്ന്നു …അവന് മെല്ലെ പടികള്‍ കയറി …ഞാന്‍ മെല്ലെ നോക്കി …അവന് മുകളിലോട്ടു വച്ച കാലുകള്‍ താഴോട്ടിറക്കി വച്ച് എന്നെ നോക്കി ചിരിച്ചു ..ഞാന്‍ അറിയാതെ തന്നെ എന്റെ തല വീണ്ടും താഴ്ന്നു …ആ നിമിഷത്തെ എന്നും ഞാന്‍ ഒരുപാടു ശപിചിട്ടുണ്ട് …എന്ത് കൊണ്ട് ഞാനവനെ നോക്കി ചിരിചില്ലാ ?? ..അതിനു ഉത്തരം ഇന്നും എനിക്കറിയില്ല …
ക്ലാസ്സില്‍ കയറിയിരുന്നപ്പോള്‍ എനിക്കെന്നോടു തന്നെ ദേഷ്യം വന്നു.. ആ നിമിഷം തിരിച്ചു വന്നിരുന്നെങ്കില്‍ അവനെ നോക്കി ഒരു ചിരി.. അതെങ്കിലും എനിക്കാവാമായിരുന്നു.. …നിമിഷങ്ങള്‍ പോയി..…അവനെന്നെ നോക്കിയില്ല …അതോ ഞാന്‍ നോക്കുമ്പോഴൊക്കെ അവന് എന്നെ ശ്രദ്ധിക്കാതെ തിരിഞ്ഞിരുന്നതോ ? അതെനിക്കറിയില്ല …ഇനി വെറും മുപ്പതുനിമിഷം മാത്രം ഇനി ഞങ്ങള്‍ക്ക് തമ്മില്‍ കാണാന്‍ കഴിയു..ഞാന്‍ അറിയാതെ തന്നെ എന്റെ കണ്ണുകള്‍ നിറഞ്ഞു... അവന് തിരിഞ്ഞു നോക്കുന്നതും കാത്തു ഒരുപാടു നേരം ഞാന്‍ ഇരുന്നു,,, പിന്നീടവന് എന്നെ നോക്കിയോ?? എന്തോ എനിക്കറിയില്ല... എന്റെ കണ്ണില്‍ നിറഞ്ഞിരുന്ന കണ്ണീര് തുടച്ചുമാറ്റാന്‍ ഞാന്‍ ഏറെ ശ്രമപെട്ടു.. .എല്ലാവരും ഇറങ്ങി.. അപ്പോഴും ഞാന്‍ ബെഞ്ചില്‍ കിടക്കുകയായിരുന്നു.. സമയം പോയത് അറിഞ്ഞില്ല... ക്ലാസില്‍ ആരും ബാക്കി ഇല്ല.. ഞാന്‍ മെല്ലെ ഇറങ്ങി നടന്നു.. ഓരോ പടിയിലും അവന് എന്നെ തിരിഞ്ഞു നോക്കിയിരുന്നത് ഞാന്‍ അറിഞ്ഞു... ഇറങ്ങി വരുമ്പോള്‍ ഞാന്‍ അറിഞ്ഞു.. എന്റെ ഉള്ളില്‍ ഒരു പ്രണയം വേവുന്നുണ്ട് .. തുറന്നു പറയാന്‍ കഴിയാതിരുന്ന ഒരു പ്രണയം.. എന്റെ ചിരി ഇഷ്ടപെട്ടിരുന്ന അവനു.. അവനു മാത്രം സ്വന്തമായി ഒരു ചിരി സമ്മാനിക്കാന്‍ ഞാന്‍ മറന്നു.. മറന്നതല്ല മനപൂര്‍വം.. .
10 comments:
kollam..............ezhutanam.........ezhuthu hrydhaythinte bhashayilavumbol avide vakkukalkku prasakthiyillathakunuu........
orunallamanassinudamaykku matrameee inganeyokke ezhuthanavoooooo.....Avicharithamayi kandoru blog......
Nannayi ezuthan ariyamello :)
ella vidha ashamsakalum...
ithu vayichapol randu moonu divasam munpu njan ketta oru ganam orma vannu..
"ariyatey,,ariyathey..."listen it here.. http://www.youtube.com/watch?v=DR3LAdPi9nM
epozho kelkan agrahichiruna oru karyam etavum ishtamula aro paranjarinja pole...nice..
@abhi,binesh,monu thanks..kurachu neram ivde chilavazhichathinu
pranayam nashtappedumbozhanu athinte saundaryam manassilavuka.
@godcousine
nashtapetta pranayathe pranayikkunnathum oru sukhamaanu
shariyanu.athivegathayarnna jeevithathile maruppachakalanu nashta pranayangal.vedanippikkum oppam santhoshippikukayum cheyyum.
touching story....
ചില വാക്കുകൾ മലയാളത്തിൽ പറയാൻ പറ്റില്ല…!
touching story....
ചില വാക്കുകൾ മലയാളത്തിൽ പറയാൻ പറ്റില്ല…!
ഇതുപോലെ പറയാന്‍ കഴിയാതെ പോകുന്ന; അറിയാന്‍ കഴിയാതെ പോകുന്ന പ്രണയങ്ങള്‍ എത്ര മറക്കാന്‍ ശ്രമിച്ചാലും മായാതെ അങ്ങനെ മനസ്സിന്റെ ഏതോ ഒരു മൂലയില്‍ കട്ടപ്പിടിച്ചിരിക്കുന്നുണ്ടാവും.
അപ്പോള്‍ ഇവിടെ ആയിരുന്നു തുടക്കം ല്ലേ... പ്രണയം അല്ല; ബ്ലോഗ്.
Post a Comment