ഇന്ന് അശ്വതിയുടെ കല്യാണം... ഞങ്ങള്‍ ക്ലാസ്സില്‍ നിന്ന് എല്ലാരും പോയിരുന്നു... നാളെ മുതല്‍ ഇനി കുറച്ചു ദിവസത്തേക്ക് ക്ലാസ്സില്ല ഒരു പാട് പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ചെയര്‍മാന് മനസ്സലിവു തോന്നി തന്ന അവധി ആണ്... എന്ത് ചെയ്യും ഇനി പത്ത് ദിവസം... ഒരുപാടു പ്ലാനുകള്‍ ഉണ്ട്... നെല്ലിയാമ്പതി, മൂകാംബിക എന്നൊക്കെ മനസ്സില്‍ ഉണ്ട്... അമ്മയ്ക്ക് ആഗ്രഹം നെല്ലിയാമ്പതിയില്‍ പോകാനാണ്... പണ്ട് ഞങ്ങള്‍ താമസിച്ചിരുന്നത് അവിടെയാണ്.. പക്ഷെ എനിക്കവിടം നല്ല ഓര്‍മ ഇല്ല... അവിടെ താമസിക്കുമ്പോള്‍ ഞാന്‍ അമ്മേടെ വയറ്റില്‍ ആയിരുന്നു... അപ്പോള്‍ എങ്ങനെ ഓര്‍ക്കാനാണ്??..
എനിക്ക് പോകാന്‍ ഇഷ്ടം നിലമ്പൂര്‍ ആണ്...പണ്ട് എല്ലാ വെക്കേഷനും ഞങ്ങള്‍ നിലമ്പൂര്‍ പോകുമായിരുന്നു... എനിക്കിന്നും ഓ൪മ ഉണ്ട്... കാടിനു നടുക്കുള്ള വീട്... പിന്നെ ഞങ്ങള്‍ രാവിലെ കുളിക്കാന്‍ പോകാറുള്ള പുഴ... കാട്ടിന് നടുക്കൂടെ നടക്കണം പുഴയില്‍ പോകാന്‍... പോകുന്ന വഴിക്ക് ഇലകള്‍ക്കിടയിലൂടെ നേരിയ സൂര്യ പ്രകാശം മാത്രം... ഒരു ചിതല്‍ പുറ്റുണ്ടു വഴിയില്‍... എനിക്ക് പേടിയാരുന്നു ആ പുറ്റു.... ആ സ്ഥലം എത്തുമ്പോള്‍ ഞാന്‍ പപ്പേടെ തോളില്‍ കേറും... കാടിന് നടുകൂടെ ചെറിയ വഴി മാത്രേ ഉള്ളു... ഇരുട്ടത്തൂടെ ഉള്ള യാത്ര പോലെ ഉണ്ടാവും.. മെല്ലെ മെല്ലെ വെളിച്ചം ദൂരെ കാണും.... പിന്നെ വിശാലമായ പുഴയാണ് അധികം ആഴമില്ല .... ഞാനും ഏട്ടനും മീന്‍ പിടിക്കും അവിടെ...അച്ഛന്‍ ഞങ്ങളെ ൈകയില് കിടത്തി നീന്തിപ്പിക്കുമായിരുന്നു...ഒരിക്കല്‍ പപ്പ നീന്തിക്കൊണ്ടിരുന്നപ്പോ പപ്പക്ക് കൂട്ടായി ഒരു നീര്‍ക്കോലിയും നീന്തി... ഞങ്ങള്‍ എല്ലാം പേടിച്ചു... അപ്പൊ ചേട്ടന്‍ പറഞ്ഞു ആ നീര്‍ക്കോലി പപ്പേടെ കൂടെ റേസ് വച്ചതാന്നു... പക്ഷെ ജയിച്ചത് പപ്പയാ... അതിനടുത്തായി ഒരു പൊട്ട കുളവും ഉണ്ടാരുന്നു... ഒരിക്കല്‍ ഞാനും ഏട്ടനും എന്‍റെ പുതിയ ഡ്രസ്സ് കീറി മീന്‍ പിടിച്ചു... ആ തുണി ഒഴുകി പോയി...പിന്നെ ഞങ്ങള്‍ നോക്കിയപ്പോള്‍ ആ തോര്‍ത്ത് ആ പൊട്ട കിണറ്റില്‍ കിടക്കുന്നുണ്ടായിരുന്നു ...അതെങ്ങനെ എന്ന് ഞങ്ങള്‍ക്കിന്നും അറിയില്ല...
ഇരുട്ടത്തുടെ ആ വഴി ഒക്കെ വരാന്‍ എനിക്ക് പേടിയാരുന്നു...വീടെത്തുമ്പോള്‍ വെളിച്ചം വരും...കുഞ്ഞു മുറ്ററ്റമാ വീടിനു... സ്റ്റെപ് കേറിയാലെ വീടിന്‍റെ മുറ്റം എത്തു... കുറേ സ്റ്റെപ് ഉണ്ട്... മുറ്ററ്റത്തു കുറേ പൂച്ചെടികള്‍ ഉണ്ട്... ഞങ്ങളുടെ വീടിന്‍റെ ഒരു റൂം അടച്ചിട്ടിരുന്നു... അതില്‍ കുറെ കോഴികളെ പിടിചിട്ടിട്ടുണ്ടാരുന്നു ... അത് ഞങ്ങള്‍ക്ക് ഓരോ ദിവസം കഴിക്കാനാണ്... അവിടെ ഒരു മാമന്‍ ഉണ്ടാരുന്നു ആ മാമന്‍ ആണ് എല്ലാം വച്ചുണ്ടാക്കി തന്നിരുന്നത്.. ആ മാമന്‍റെ രണ്ടു മക്കള്‍ ലുട്ടാപ്പിയും സീതയും അവരടെ കൂടെയരുന്നു ഞങ്ങള്‍ കളിച്ചത്... ഇന്നും അവിടുത്തെ ഓരോ സ്ഥലവും എനിക്ക് ഓര്‍മ ഉണ്ട്.. ആ വീടിന്റെ മണവും.. രാത്രി ഉള്ള കുറുക്കന്റെ കൂവലും എല്ലാം...
Sunday, May 16, 2010
Tuesday, May 11, 2010
വെറുതെ ഒരു ദിവസം
കുറെ ആയി എന്തെങ്കിലും എഴുതീട്ട് എഴുതാനായി തുടങ്ങും.. കുറെ എന്തെങ്കിലുമൊക്കെ എഴുതും എന്തോ ബാക്കി എഴുതാന്‍ കിട്ടാതെ ആവുമ്പോള്‍ "ബാക്ക് സ്പേസ്" അടിച്ചു കളയും... ഇന്നും അങ്ങനെ ആവുമോ എന്ന് കണ്ടറിയാം ... എന്തായാലും ഇന്ന് എന്നെങ്കിലും എഴുതീട്ട് തന്നെ കാര്യം... വല്യ എഴുത്തുകാര്‍ക്ക് വരുന്ന പോലെ "writers block"ആയിരിക്കും എനിക്ക് .... ഈശ്വരാ... അതിനര്‍ത്ഥം ഞാന്‍ ഒരു വല്യ എഴുത്തുകാരിയാകാനുള്ള ചവിട്ടു പടിയില്‍ ആണ്... ഇന്നത്തെ ദിവസം വല്യ പ്രത്യേകത ഉള്ളതൊന്നും ആയിരുന്നില്ല... എനിക്ക് പുതിയതായി 2 കൂട്ടുകാരെ കിട്ടി... ഞാന്‍ ബസ് കേറാന്‍ നില്‍ക്കുന്നിടത്ത് ഒരു കട ഉണ്ട് അവിടെ രാവിലെ മുറ്റം തൂക്കാനും... കടയില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കാന്‍ സഹായത്തിനും ആയി വന്ന കുട്ടികളാണ്... ൧൨ വയസു കാണും... ഇപ്പോള്‍ അവര്‍ക്ക് വെകേഷന്‍ ആണ്.. കളിച്ചു നടക്കണ്ട സമയം അദ്വാനിക്കാന്‍ തുനിഞ്ഞു വന്നവരാണ്.. ഒരുപാടു ബഹുമാനം തോന്നി അവരോടു സ്നേഹവും... ഇപ്പോള്‍ എന്റെ ഉറ്റ സുഹൃത്തുക്കള്‍ ആണ്... ഇവരുടെ സാന്നിധ്യം ഇനി എന്‍റെ ജീവിതത്തില്‍ എന്ത് മാറ്റം വരുത്തുമെന്ന് കണ്ടറിയാം!!!
Friday, April 16, 2010
ഗുല്‍മോഹര്‍
ഇന്നും അവളോടുള്ള പ്രണയം പറയണമെന്ന് തോന്നി... ഒരുപാടു നേരം അടുത്തിരുന്നിട്ടും.. പോകാന്‍ നേരം വായില്‍ തുപ്പല്‍ വറ്റി... വാക്കുകള്‍ പുറത്തു വന്നില്ല ... അവള്‍ യാത്ര പറയുമ്പോള്‍ എന്‍റെ കണ്ണുകളിലേക്കു തന്നെ അവള്‍ നോക്കി... ഞാന്‍ അത് പറയുമെന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നുവോ??... ഗുല്‍മോഹര്‍
മരങ്ങള്‍ക്കിടയിലൂടെ അവള്‍ പോയി... കുറെ ദൂരം നടന്നു അവള്‍ തിരിഞ്ഞു നോക്കി... സിമെന്റ് ബെഞ്ചില്‍ അനങ്ങാന്‍ പോലും ആവാതെ ഞാന്‍ ഇരുന്നു... പിന്നീട് ആ വഴിയിലൂടെ ആരൊക്കെയോ കടന്നു പോയി.... ഒരു പാട് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും ആ വഴിയില്‍ ഇരുന്നു... ആ വഴിയിലൂടെ അവള്‍ വന്നു... കൂടെ വന്ന ആളെ നേര്‍ത്ത പരിജയം തോന്നി എനിക്ക്... അതേയ് ഞാന്‍ പറയാന്‍ മടിച്ചത് അവന്‍ പറഞ്ഞിരിക്കുന്നു... ആ വഴിയിലൂടെ അവര്‍ ഒരുമിച്ചു നടക്കുന്നത് പിന്നെ പലപ്പോഴും ഞാന്‍ കണ്ടു... ഒരിക്കല്‍ അവള്‍ നടന്നത് തനിച്ചായിരുന്നു ... കരഞ്ഞു കലങ്ങിയ കണ്ണ് ആയാണ് അവള്‍ വന്നത്... എന്‍റെ തോളുകള്‍ ഞാന്‍ അവള്‍ക്കു കൊടുത്തു... ഒരുപാടു നേരം കരഞ്ഞ ശേഷം തിരിച്ചു പോകാന്‍ നില്‍ക്കുമ്പോഴും അവള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി...ഞാന്‍ പറയാന്‍ മടിച്ച കാര്യം അവള്‍ അറിഞ്ഞിരിക്കുന്നു... എന്‍റെ ൈകകളില് മുറുകെ പിടിച്ചു അവള്‍ പറഞ്ഞു കൂടെ വേണം എന്നും നല്ല സുഹൃത്തായിട്ടു... ഒരു പാട് ദൂരം ഞങ്ങള്‍ നടന്നു... ഒന്നും സംസാരിച്ചില്ലെങ്കിലും ഹൃദയങ്ങള്‍ പരിഭവം പങ്കു വയ്ക്കുന്നത് ഞാന്‍ അറിഞ്ഞു...
മരങ്ങള്‍ക്കിടയിലൂടെ അവള്‍ പോയി... കുറെ ദൂരം നടന്നു അവള്‍ തിരിഞ്ഞു നോക്കി... സിമെന്റ് ബെഞ്ചില്‍ അനങ്ങാന്‍ പോലും ആവാതെ ഞാന്‍ ഇരുന്നു... പിന്നീട് ആ വഴിയിലൂടെ ആരൊക്കെയോ കടന്നു പോയി.... ഒരു പാട് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും ആ വഴിയില്‍ ഇരുന്നു... ആ വഴിയിലൂടെ അവള്‍ വന്നു... കൂടെ വന്ന ആളെ നേര്‍ത്ത പരിജയം തോന്നി എനിക്ക്... അതേയ് ഞാന്‍ പറയാന്‍ മടിച്ചത് അവന്‍ പറഞ്ഞിരിക്കുന്നു... ആ വഴിയിലൂടെ അവര്‍ ഒരുമിച്ചു നടക്കുന്നത് പിന്നെ പലപ്പോഴും ഞാന്‍ കണ്ടു... ഒരിക്കല്‍ അവള്‍ നടന്നത് തനിച്ചായിരുന്നു ... കരഞ്ഞു കലങ്ങിയ കണ്ണ് ആയാണ് അവള്‍ വന്നത്... എന്‍റെ തോളുകള്‍ ഞാന്‍ അവള്‍ക്കു കൊടുത്തു... ഒരുപാടു നേരം കരഞ്ഞ ശേഷം തിരിച്ചു പോകാന്‍ നില്‍ക്കുമ്പോഴും അവള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി...ഞാന്‍ പറയാന്‍ മടിച്ച കാര്യം അവള്‍ അറിഞ്ഞിരിക്കുന്നു... എന്‍റെ ൈകകളില് മുറുകെ പിടിച്ചു അവള്‍ പറഞ്ഞു കൂടെ വേണം എന്നും നല്ല സുഹൃത്തായിട്ടു... ഒരു പാട് ദൂരം ഞങ്ങള്‍ നടന്നു... ഒന്നും സംസാരിച്ചില്ലെങ്കിലും ഹൃദയങ്ങള്‍ പരിഭവം പങ്കു വയ്ക്കുന്നത് ഞാന്‍ അറിഞ്ഞു...
ഞാന്‍ കണ്ട മാലാഘ
ഇന്നെന്തോ ഒരു പ്രത്യേക അവസ്ഥ മനസിന്... സങ്കടമാണോ സന്തോഷമാണോ എന്നൊന്നും പറയാന്‍ കഴിയുന്നില്ല... ഇന്ന് ഞാന്‍ ശ്രീലേഖ ഐ.പി.എസ് ന്‍റെ ലേഖനം വായിച്ചു... എന്തോ എന്നോട് ഒരു പാട് സാമ്യം തോന്നി... ഒരിക്കലും അവരെ വച്ച് താരതമ്യം ചെയ്യാന്‍ കൂടി ഞാന്‍ പാടില്ല.. പക്ഷെ ഇന്നെന്തോ അവര്‍ അനുഭവിച്ച വിഷമങ്ങള്‍ എന്‍റെ പോലെ തോന്നി... അവരുടെ ഇഷ്ടങ്ങള്‍.. ഗണപതിയോടുള്ള ആരാധന... ഞാന്‍ ശേഖരിച്ചു വച്ചിട്ടുള്ളത് പോലെ അവര്‍ക്കും ഉണ്ടത്രേ ഗണപതിയുടെ പ്രതിമകള്‍... എന്തോ ഒരുപാടു സ്നേഹം തോന്നുന്നു അവരോടു... എന്‍റെ ജീവിതത്തിനു തന്നെ പുതിയ കാഴ്ചപാട് തന്നു... ഞാന്‍ കരഞ്ഞിട്ടുള്ള കാര്യങ്ങളൊന്നും കരയാന്‍ ഉള്ളവ ആയിരുന്നില്ലെന്ന് ഇന്ന് മനസിലാകുന്നു... അവര്‍ ഒരു മാലാഘയാണ്...
Subscribe to:
Posts (Atom)