ഒന്നും എഴുതാനില്ലാത്ത അവസ്ഥ നല്ലതാണു...എല്ലാരുടെയും നിര്‍ബന്ധ പ്രകാരം ഞാന്‍ മലയാളത്തില്‍ എഴുതാന്‍ മുതിരുന്നു...അക്ഷര തെറ്റുകള്‍ ഉണ്ടാവും ക്ഷമിക്കണം...പൊതുവെ മടിച്ചിയായ ഞാന്‍ അക്ഷര തെറ്റുകള്‍ മായ്ച്ചു എഴുതാറില്ല.. വെട്ടി വീണ്ടും എഴുതുകയാണ് പതിവു....പിന്നീട് ആ തെറ്റ് വരാതെ ഇരിക്കാന്‍ ശ്രമിക്കും...ജീവിതത്തിലും....
ഒരുപാടു ഒന്നും എഴുതാനില്ലാത്ത ആളാണ് ഞാന്‍ എന്നാണ് തോന്നുന്നത് മണ്ടത്തരങ്ങള്‍ കുറിച്ചിടും... പ്രായം ഇതായത് കൊണ്ടാവാം ഇപ്പോള്‍ എന്ത് എഴുതിയാലും അത് പ്രണയത്തെ കുറിച്ചായിരിക്കും...."വീണ്ടും ഇവള്‍ തുടങ്ങിയോന്നു ചേട്ടന്മാര്‍ വിചാരിക്കും...."ഇതു കൂടി ക്ഷമിക്കു....എന്റെ തോന്നലുകളൊക്കെ ഇപ്പോള്‍ ഇങ്ങനെയാണ്....ചുറ്റും കാണുന്നതല്ലേ നമുക്കറിയൂ ..കോളേജില്‍ പോയാല്‍ കാണുന്നത് ഇതൊക്കെയാണ്..കുറെ ഷോ ഓഫ് പ്രണയങ്ങളും കുറെ നിശബ്ദ പ്രണയങ്ങളും....ഒരു മിനിട്ട് കിട്ടിയാല്‍ എല്ലാരും ഒരു കുട കീഴില്‍ ..." നീ ഇതൊക്കെ എന്തിനാ വായ്നോക്കാന്‍ പോകുന്നത് എന്നല്ലേ അടുത്ത കമന്റ്...."ഹി..ഹി...ചുമ്മാ....പ്രണയം എന്താണെന്നു ഒന്നു അറിയണം അത്ര മാത്രം...
ഇനി ആര്‍ക്കും ആരോടും....
ഇത്രമേല്‍ തോന്നാതതെന്തോ..?
അതാണെന്‍ പ്രിയനോടെനിക്കുള്ളതെന്തോ ....!
ഈ പാട്ട് കേട്ടപ്പോള്‍ തോന്നി സത്യമായിരിക്കും ...ആരോടും തോന്നാത്ത എന്തോ ഒരാളോടു മാത്രം തോന്നുമായിരിക്കും...അതായിരിക്കും പ്രണയം....!!!
ഒന്നു പ്രേമിച്ചാല്‍ കൊള്ളാമെന്നുണ്ട്....ചുമ്മാ അറിഞ്ഞിരിക്കാലോ ....!
ആളെ തപ്പണം....ജാതിയും മതവും ഒന്നും പ്രശ്നമല്ല... കാണുന്നവന്റെ കണ്ണില്‍ ആണല്ലോ ഭംഗി ..അപ്പോള്‍ അങ്ങനെയും വേണമെന്നില്ല ....കാണാതെയും കേള്‍ക്കാതെയും പ്രണയിക്കാം എന്നല്ലേ...അതുകൊണ്ട് പ്രായവും ബാധകമല്ല... ഒരു കാര്യം മാത്രം മതി പ്രണയിക്കാന്‍ അറിഞ്ഞിരിക്കണം.നേരത്തെ പ്രണയിച്ചു മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന....അതാവുമ്പോള്‍ കണ്ടറിഞ്ഞു പെരുമാറുമല്ലോ ....???
ഇതു വായിക്കുമ്പോള്‍...എല്ലാരും വിചാരിക്കും ഈ പെണ്ണെന്താ ഇങ്ങനെ എന്ന്....!!!ജസ്റ്റ് ഫോര്‍ ഹൊറര്‍....പ്രണയം അതറിയാന്‍ വേണ്ടി മാത്രം....ഇനി അങ്ങനെ ഒരു കാലം വരും...ആളുകള്‍ പത്രത്തില്‍ പരസ്യം കൊടുക്കും.."പ്രേമിക്കാന്‍ ആളെ ആവശ്യമുണ്ട്"എന്ന് പറഞ്ഞു... ആ കാലം വിദൂരതയില്‍ അല്ല....
പ്രേമിക്കാന്‍ ആളെ ആവശ്യമുണ്ട്!!!
ജാതി, മതം, നിറം, ഉയരം, സൗന്ദര്യം ഒന്നും മാനദണ്ഡമല്ല...
രാവിലെ ഇന്റെര്‍വെല്ലിനു നെസ്കഫേ കോഫി പിന്നെ ഒരു ഡയറി മില്‍കും..
ഉച്ചയ്ക്കൊരു ചിക്കന്‍ ബിരിയാണി..
വൈകീട്ടു കാന്റീനില്‍ നിന്ന് ഒരു പഴം പൊരി...
പിന്നെ ഫോണ്‍ റീച്ചാ൪ജ് ചെയ്തു തരണം...
ഇത്ര മാത്രം മതി...
തിരിച്ചു സ്നേഹം മാത്രം പ്രതീക്ഷിക്കുക...