Sunday, March 7, 2010

പ്രണയദിനം...

ഇന്ന് ലോക പ്രണയദിനം ... ഇതിന്റെ ആവശ്യകത എന്താണെന്നു എനിക്കിതുവരെ മനസിലായില്ല...പ്രണയിക്കുന്നവര്‍ക്ക് എന്നും പ്രണയദിനം അല്ലെ?
അല്ലെ..??
എം.ടി എഴുതിയത് വായിച്ചിട്ടുണ്ട് ഞാന്‍... ചങ്ങമ്പുഴയുടെ രമണന്‍ പ്രസിദ്ധീകരക്കപ്പെട്ട കാലം...പ്രണയകാലം ആയിരുന്നു...ഒരു തരംഗം തന്നെ ആയിരുന്നുത്രേ.. അതിന്റെ ഒരു പ്രതിയെങ്കിലും കയിലുള്ളത് ഒരു ഭാഗ്യമായി ഓരോരുത്തരും കരുതി ഇരുന്നു... അച്ചടിപ്രതി ഇല്ലാത്തവര്‍ എഴുതുപ്രതി എങ്കിലും സൂക്ഷിച്ചിരുന്നു.. .എം.ടി ആദ്യമായി പകര്‍ത്തി എഴുതുന്ന കവിത പുസ്തകവും രമണന്‍ ആയിരുന്നു... എഴുത്തും വായനയും അറിയാത്തവര്‍ പോലും അത് സ്വന്തമാക്കാന്‍ ആഗ്രഹിച്ചു..അവര്‍ക്കെല്ലാം കവിയുടെ വാക്കുകള്‍ സ്വകാര്യ സമ്പാദ്യമായി മാറിയിരുന്നു...

"കപട ലോകത്തില്‍ ആത്മാര്‍ഥമായ ഒരു
ഹൃദയം ഉണ്ടായതാണെന്‍ പരാജയം..."

ഇന്നും നമ്മളില്‍ പലരും പലപ്പോഴായി ഈ വാക്കുകള്‍ ഉപയോഗിക്കുന്നു... ഒരു കാലഘട്ടത്തില്‍ യുവാകളുടെ ഉള്ളില്‍ പ്രണയത്തിന്റെ വിത്ത് വിതച്ചത് രമണന്‍ ആയിരുന്നു..ഇന്ന് പ്രണയത്തിന്റെ ചിഹ്നം റോസാപൂക്കള്‍ ആണെങ്കില്‍ അന്ന് തന്റെ കാമുകിയെ പാടി ഉണര്‍ത്താന്‍ ഓരോ കാമുകനും പുല്ലാംകുഴല്‍ കരുതി ഇരുന്നു ..(അന്ന് ഒരു വിഭാഗം ആളുകള്‍ പുല്ലാംകുഴല്‍ വില്പനയിലുടെ ജീവിച്ചു പോന്നിരിക്കാം..) കാമുകിമാര്‍ വേലിക്കരികിലും പുഴവക്കത്തും തങ്ങളുടെ കാമുകന്‍മാരുടെ വേണുനാദവും കാത്തിരുന്നിട്ടുണ്ടാവും ഇന്നത്തെ പോലെ വാലന്റൈന്‍ കാര്‍ഡും വില കൂടിയ ഗിഫ്ട്സും ഇല്ലാത്തതിനാല്‍... തന്റെ കാമുകന്‍ സമ്മാനിക്കുന്ന മയില്‍‌പീലി പുസ്തകതാളില്‍ സൂക്ഷിച്ചു അവനെ അവള്‍ ഓര്‍ത്തു... കാമുകിയുടെ ഒരു വളപ്പൊട്ട്‌ തന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കാമുകനും സൂക്ഷിച്ചു പോന്നു... അന്നും പ്രണയം ഇതേ ചൂടും ചൂരോടെ ഉണ്ട്.. ചിലപ്പോള്‍ ഇന്നത്തെ ടൈം പാസ്‌ പ്രണയത്തേക്കാള്‍ ശക്തമായ പ്രണയമാവം അന്ന്... അവരും പ്രണയിച്ചിരുന്നു... എന്നാല്‍ ഒരു പ്രണയദിനം അന്ന് അപ്രസക്തമായിരുന്നു... എന്നും വാണിജ്യ ലക്ഷ്യത്തോടെ മാത്രം കാണുന്ന പുതു തലമുറയ്ക്ക് അമ്മയെ ഓര്‍ക്കാന്‍ തന്നെ വേണം ഒരു ദിവസം...

5 comments:

Unknown said...

nalla bodhamundakkan sahayikkunna nalla bodhamulla ezhuth.super

മഹേഷ്‌ വിജയന്‍ said...

"ആത്മാര്‍ത്ഥ ലോകത്തില്‍ കപടമായ ഒരു
ഹൃദയം ഉണ്ടായതാണെന്‍ വിജയം..."

ഞാന്‍ കഴിഞ്ഞ ആഴ്ച ഫെയ്സ്ബുക്കില്‍ ഇട്ട സ്റ്റാറ്റസ് ആണ്..

anamika said...

@mahesh vijayan
നിരാശ കാമുകന്മാരും ഇതേ സ്റ്റാറ്റസ് ഇടാറുണ്ട്

മഹേഷ്‌ വിജയന്‍ said...

ഞാന്‍ ഇട്ട സ്റ്റാറ്റസ് വേറെ ആരും ഇടില്ല...കാരണം രണ്ടു വട്ടം അതൊന്നു വായിച്ചു നോക്കൂ... അതും അതിന്റെ യഥാര്‍ത്ഥ വാക്യങ്ങളും തമ്മില്‍ വിത്യാസം ഉണ്ട്...ചെറിയ ഒരു വിത്യാസം........:-)

അന്ന്യൻ said...

കാർഡും ഗിഫ്റ്റ്സുമൊക്കെ ആയി ഈ ഒരു ദിവസത്തിനു വേണ്ടി എത്ര രൂപ ഈ ലോകം മുഴുവൻ ഉള്ള ആൾക്കാർ ചിലവാക്കുന്നുണ്ടാകും.
(ആരോടും പറയണ്ട, ഞാനും മുടക്കിയിറ്റുണ്ട് കുറേ… ;)